Latest news

തീവ്രവാദ ബന്ധമെന്ന് സർക്കാർ,​ രാജ്യത്തെ പ്രമുഖ മുസ്ലിം മതസംഘടനയെ നിരോധിച്ച് ഇന്തോനേഷ്യ

ജക്കാര്‍ത്ത: തീവ്രവാദ ബന്ധമാരോപിച്ച് ഇന്തോനേഷ്യയിലെ പ്രധാന മതസംഘടനയായ ഇസ്ലാമിക് ഡിഫൻഡേഴ്സ് ഫണ്ടിനെ ഇന്തോനേഷ്യൻ സർക്കാർ നിരോധിച്ചു. നിരോധനം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ ഔദ്യോഗികമായി അറിയിച്ചു. ഇന്തോനേഷ്യയിലെ വിവാദ മുസ്ലിം നേതാവ് റിസീഖ് ശിഹാബാണ് സംഘടനയെ നയിക്കുന്നത്. നവംബറിലാണ് അദ്ദേഹം സൗദി അറേബ്യയില്‍ നിന്ന് എത്തിയത്. തുടര്‍ന്ന് കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് കൂറ്റര്‍ റാലികള്‍...

പാക് അനുകൂല മുദ്രാവാക്യം; 15 എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹകുറ്റത്തിന് കേസ്

കര്‍ണാടക പഞ്ചായത്ത് തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനിടെ പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ച 15 എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹകുറ്റത്തിന് കേസ്. ദക്ഷണ കന്നഡയിലെ ബല്‍ത്താങ്ങാടി പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഉജിറെയിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിന് പുറത്തുവച്ചാണ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ പാക് അനുകൂല മുദ്രാവാക്യങ്ങള്‍ വിളിച്ചതെന്ന് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. ഐപിസി 124 എ, 143 പ്രകാരമാണ്...

മുസ്‌ലിം ലീഗ് പിന്തുണച്ചു; മീഞ്ചയില്‍ ബി.ജെ.പിയെ പുറത്താക്കി 20 വര്‍ഷത്തിനു ശേഷം എല്‍.ഡി.എഫ് ഭരണം

മഞ്ചേശ്വരം: ഇരുപത് വര്‍ഷത്തിനു ശേഷം മീഞ്ച പഞ്ചായത്ത് ഭരണം തിരിച്ചുപിടിച്ച് എല്‍.ഡി.എഫ്. മുസ്‌ലിം ലീഗിന്റെ പിന്തുണയോട് കൂടിയാണ് എല്‍.ഡി.എഫ് പഞ്ചായത്ത് ഭരണം ബി.ജെ.പിയില്‍ നിന്ന് പിടിച്ചെടുത്തത്. ബി.ജെ.പിയിലെ ആശാലതയെയാണ് സി.പി.ഐ അംഗം സുന്ദരി പരാജയപ്പെടുത്തിയത്. ലീഗ് അംഗങ്ങള്‍ വോട്ട് ചെയ്തതോടെ ആറിനെതിരെ ഒന്‍പത് വോട്ടിനാണ് വിജയം. ഇതോടെ സി.പി.ഐയിലെ സുന്ദരി പ്രസിഡന്റും സി.പി.ഐ യിലെ തന്നെ ജയറായ...

എച്ച്.എൻ ക്ലബ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു

ഉപ്പള: സാമൂഹ്യ-സാംസ്കാരിക-ജീവകാരുണ്യ മേഖലയിലെ നിറ സാന്നിദ്ധ്യമായ ഹിദായത്ത് നഗർ ആർട്സ് ആൻഡ് സ്പോർട്സ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. പ്രസിഡന്റായി ഗോൾഡൻ റഹ്മാനിനെയും, ജനറൽ സെക്രട്ടറിയായി ബാത്തി എച്ച്.എൻനിനെയും ട്രഷററായി അഷ്റഫലിയെയും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: വൈസ് പ്രസിഡണ്ട്: തബാറക്,ലത്തീഫ്, റാഷിദ് സെക്രട്ടറി: ആരിഫ്,അഷ്ഫാഖ്,ഫായിസ് എന്നിവരെയും തെരെഞ്ഞെടുത്തു. സാമൂഹ്യ ക്ഷേമം, പരിസര ശുചീകരണം, വിദ്യാഭ്യാസ പുരോഗതി എന്നിവ മുഖ്യ...

നടുവില്‍ പഞ്ചായത്തില്‍ നാടകീയത: ഭൂരിപക്ഷമുണ്ടായിട്ടും 40 വര്‍ഷത്തിന് ശേഷം യുഡിഎഫിന് ഭരണം നഷ്ടം

നടുവില്‍: കണ്ണൂര്‍ ജില്ലയിലെ നടുവില്‍ പഞ്ചായത്തില്‍ ഭൂരിപക്ഷം നേടിയിട്ടും ഭരണം നഷ്ടപ്പെട്ട് യുഡിഎഫ്. പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങളെ തുടര്‍ന്ന് യുഡിഎഫ് വിട്ട ഡിസിസി സെക്രട്ടറി ബേബി ഓടംമ്പള്ളില്‍ എല്‍.ഡി.എഫ് പിന്തുണയോടെ പ്രസിഡന്റ് സ്ഥാനത്തേക്ക് വിജയിച്ചു. ബേബിയെ മാറ്റി നിര്‍ത്തി കോണ്‍ഗ്രസ് മറ്റൊരാളെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാക്കിയതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ഭരണ നഷ്ടത്തിലെത്തിച്ചത്‌. ആകെയുള്ള 19ല്‍ 11...

കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

കാസർകോട്: (www.mediavisionnews.in) ജില്ലയില്‍ 75 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു (സമ്പര്‍ക്കം -71, വിദേശം-4,). ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 24065 ആയി. നിലവില്‍ 796 പേരാണ് ജില്ലയില്‍ കോവിഡ് ചികിത്സയിലുള്ളത്. ചികിത്സയിലുണ്ടായിരുന്ന 157 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ വി രാംദാസ് അറിയിച്ചു. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4310...

‘കാക്കിക്കുള്ളിലെ ക്രിമിനലുകളെ പിരിച്ചു വിടുക’; കേരള പൊലീസ് അക്കാദമി വെബ്‌സൈറ്റ് കേരള സൈബര്‍ വാരിയേഴ്‌സ് ഹാക്ക് ചെയ്തു

പൊലീസ് അക്കാദമി വെബ്‌സൈറ്റ് കേരള സൈബര്‍ വാരിയേഴ്‌സ് ഹാക്ക് ചെയ്തു. കേരള സൈബർ വാരിയേഴ്സാണ് നെയ്യാറ്റിൻകരയിൽ ദമ്പതികള്‍ ആത്മഹത്യ ചെയ്യാനിടിയായ സംഭവത്തിലെ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ഹാക്ക് ചെയ്തത്. കാക്കിക്കുള്ളിലെ ക്രിമിനലുകളെ പുറത്താക്കണം. പൊലീസ് സേനയെ ശുദ്ധീകരിക്കണം’ എന്ന് സൈറ്റില്‍ പതിച്ച പോസ്റ്ററില്‍ സൈബര്‍ വാരിയേഴ്‌സ് പറയുന്നു. മിനിട്ടുകള്‍ക്കകം അക്കാദമി വെബ്‌സൈറ്റില്‍ നിന്ന് വാരിയേഴ്‌സിന്റെ പോസ്റ്റര്‍ നീക്കം...

ജാഗ്രതയുടെ ദിനങ്ങൾ, സംസ്ഥാനത്ത് ഇന്ന് 6268 പേർക്ക് കൊവിഡ്, യുകെയില്‍ നിന്നെത്തിയ 29 പേര്‍ക്കും രോഗം

തിരുവനന്തപുരം: കേരളത്തില്‍ 6268 ഇന്ന് പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 1006, പത്തനംതിട്ട 714, കോഴിക്കോട് 638, കൊല്ലം 602, കോട്ടയം 542, ആലപ്പുഴ 463, തൃശൂര്‍ 450, മലപ്പുറം 407, പാലക്കാട് 338, തിരുവനന്തപുരം 320, വയനാട് 267, കണ്ണൂര്‍ 242, ഇടുക്കി...

80 കഴിഞ്ഞവർക്കും ഭിന്നശേഷിക്കാർക്കും പോസ്റ്റ്​ൽ ബാലറ്റ്​​ ഏർപ്പെടുത്തുമെന്ന്​ ടിക്കാറാം മീണ

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ്​ രണ്ട്​ ഘട്ടമായി നടത്തണമെന്ന്​ ആവശ്യപ്പെടുമെന്ന്​​ മുഖ്യ തെരഞ്ഞെടുപ്പ്​ ഓഫീസർ ടിക്കാറാം മീണ. രാഷ്​ട്രീയ പാർട്ടികളും ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്​. വോട്ടർ പട്ടികയിൽ നാളെ കൂടി പേർ ചേർക്കാം. ജനുവരി 20ന്​ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാർച്ച്​ രണ്ടാം വാരമായിരിക്കും തെരഞ്ഞെടുപ്പ്​ തീയതി പ്രഖ്യാപിക്കുക. ഭിന്നശേഷിക്കാർക്കും 80...

വാക്‌സിൻ സ്വീകരിച്ച് ദിവസങ്ങൾക്കുള്ളിൽ 45കാരന് വീണ്ടും കോവിഡ് പോസിറ്റീവ്

കാലിഫോർണിയയിലെ 45 വയസ്സുകാരൻ നഴ്‌സിന് വാക്‌സിൻ സ്വീകരിച്ച് ദിവസങ്ങൾക്കുള്ളിൽ വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. കാലിഫോർണിയയിലെ രണ്ട് പ്രാദേശിക ആശുപത്രികളിലായി നഴ്‌സിംഗ് സേവനമനുഷ്ഠിക്കുന്ന മാത്യു ഡബ്യു ഒരാഴ്ച്ച മുന്നെയാണ് ഫൈസർ വാക്‌സിൻ സ്വീകരിച്ചത്. ഡിസംബർ 18ന് വാക്‌സിൻ സ്വീകരിച്ച അനുഭവം സമൂഹ മാധ്യമത്തിലൂടെ മാത്യു തന്നെ പങ്കുവെച്ചിരുന്നു. വാക്‌സിൻ എടുത്ത ശേഷം കൈ ചെറുതായി തടിച്ചുവെന്നല്ലാതെ...
- Advertisement -spot_img

Latest News

‘കൈ’കോർക്കും, പക്ഷേ ലയനമില്ല! നിലപാട് വ്യക്തമാക്കി കോൺഗ്രസും തൃണമൂലും

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് (ടി.എം.സി) കോൺഗ്രസിൽ ലയിക്കാൻ പോകുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ ഇരുപാർട്ടികളും തള്ളി. മമത ബാനർജി സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന്...
- Advertisement -spot_img