Latest news

സുപ്രധാന മാറ്റത്തിനൊരുങ്ങി വാട്​സ്​ആപ്​

കാലിഫോർണിയ: പുതുവർഷത്തിൽ നിർണായക മാറ്റത്തിനൊരുങ്ങി വാട്​സ്​ ആപ്​. വിവിധ ​ഡിവൈസുകളിൽ ഒരേ സമയം ഒരു വാട്​സ്​ ആപ്​ അക്കൗണ്ടിലെ ഫീച്ചറുകൾ​ ഉപയോഗിക്കാൻ പുതുവർഷത്തിൽ കഴിയുമെന്നാണ്​ റിപ്പോർട്ട്​. ഇതിനുള്ള പരീക്ഷണങ്ങൾ വാട്​സ്​ ആപ്​ ആരംഭിച്ചതായി വാബീറ്റ ഇൻഫോ റിപ്പോർട്ട്​ ചെയ്യുന്നു. ഇതിനൊപ്പം വിഡിയോകളും ചിത്രങ്ങളും കോപ്പി ചെയ്​ത്​ വാട്​സ്​ ആപ്​ ചാറ്റ്​ ബാറിൽനേരിട്ട്​ പേസ്റ്റ്​ ചെയ്​ത്​ അയക്കാനുള്ള...

ഇന്നത്തെ സ്വര്‍ണ്ണ വില

സ്വർണവിലയിൽ മാറ്റമില്ല. ഒരു ഗ്രാമിന് 4670 രൂപയും ഒരു പവന് 37,360 രൂപയുമാണ് ഇന്നത്തെ വില.

ഇന്നത്തെ സ്വര്‍ണ്ണ വില

സ്വർണവിലയിൽ മാറ്റമില്ല. ഒരു ഗ്രാമിന് 4670 രൂപയും ഒരു പവന് 37,360 രൂപയുമാണ് ഇന്നത്തെ വില.

സംക്ഷിത വോട്ടർപട്ടിക പുതുക്കൽ യജ്ഞം 2021; ഡിസംബർ 31 വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാം

എറണാകുളം: ഡിസംബർ 31 വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാം. സംസ്ഥാന നിയമസഭയിലേക്കുള്ള പൊതുതിരഞ്ഞെടുപ്പ് 2021 മെയ് മാസത്തിൽ നടക്കുന്നതിനാൽ വോട്ടർപട്ടികയിൽ പേര് ഉൾപ്പെടുത്തിയിട്ടുണ്ടെന്നും പട്ടികയിലെ  വിവരങ്ങൾ ശരിയാണെന്നും  പൊതുജനങ്ങൾക്ക് പരിശോധിച്ച് ഉറപ്പാക്കാം. 2021 ജനുവരി 1ന് മുൻപ്  18 വയസ്സ് തികയുന്നവർക്ക്‌ വോട്ടർ പട്ടികയിൽ പേര് ചേർക്കാം. എല്ലാ പൗരന്മാർക്കും വോട്ടർ പട്ടികയിൽ...

കാഞ്ഞങ്ങാട് ഔഫ് വധത്തിൽ രണ്ടുപേരുടെ കൂടി അറസ്റ്റ് രേഖപ്പെടുത്തി

കാഞ്ഞങ്ങാട് കല്ലൂരാവി അബ്ദുൾ റഹ്മാൻ ഔഫ് വധത്തിൽ മുഖ്യ പ്രതി ഇർഷാദിനെ ഹോസ്ദുർഗ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കസ്റ്റഡിയിൽ ഉണ്ടായിരുന്ന രണ്ടുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. യൂത്ത് ലീഗ് പ്രവർത്തകൻ ആഷിർ, എംഎസ്എഫ് പ്രവർത്തകൻ ഹസൻ എന്നിവരാണ് അറസ്റ്റിലായത്. ഔഫിനെ കൊലപ്പെടുത്താൻ ഇർഷാദിനെ ഇരുവരും സഹായിച്ചെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ റിമാൻഡിലായ ഇർഷാദിനെ...

ആശങ്കകള്‍ക്കിടെ വിമാന ടിക്കറ്റ് നിരക്കുകള്‍ കുത്തനെ കുറച്ച് കമ്പനികള്‍

ദുബൈ: കൊവിഡ് ഭീഷണി വീണ്ടും ശക്തമായിക്കൊണ്ടിരിക്കെ ടിക്കറ്റ് നിരക്കുകള്‍ ഗണ്യമായി കുറച്ച് വിമാനക്കമ്പനികള്‍. യുഎഇ വിമാനക്കമ്പനികളായ ഫ്ലൈ ദുബൈ, എയര്‍ അറേബ്യ എന്നിവയ്ക്ക് പുറമെ എയര്‍ ഇന്ത്യ എക്സ്പ്രസ്, ഇന്റിഗോ അടക്കമുള്ള കമ്പനികളും ടിക്കറ്റ് നിരക്ക് കുറച്ചിട്ടുണ്ട്. നിലവില്‍ ദുബൈയില്‍ നിന്ന് കൊച്ചിയിലേക്ക് അടുത്ത ദിവസങ്ങളില്‍ 300 മുതല്‍ 400 ദിര്‍ഹം വരെയാണ് ടിക്കറ്റ് നിരക്ക്....

ഫാസ്‌ടാഗ് ഇല്ലെങ്കിൽ ജനുവരി ഒന്നുമുതൽ ടോളായി ഇരട്ടി തുക നൽകണം; അവിടെ വച്ചുതന്നെ ഫാസ്​ടാഗും എടുക്കണം

തൃശൂർ: ഫാസ്‌ടാഗില്ലാത്ത വാഹനങ്ങൾക്കു രാജ്യത്തെ എല്ലാ ടോൾ പ്ളാസകളിലും ജനുവരി ഒന്നുമുതൽ ഇരട്ടി തുക നൽകേണ്ടിവരും. മാത്രമല്ല അവിടെവച്ചുതന്നെ പുതിയ ഫാസ്‌ടാഗും എടുക്കണം. ആർസി ബുക്കും വിലാസം തെളിയിക്കുന്ന രേഖയും നൽകിയാൽ 15 മിനിറ്റിനകം ഫാസ് ടാഗ് ടോൾ പ്ലാസകളിൽ നിന്നും നൽകും. ടോളിനു മുൻപ് ഇതെടുത്തവർക്കു 75 രൂപ നൽകി കടന്നുപോകാം. എടുക്കാത്തവർ 150 രൂപ നൽകിയ...

അഭിനന്ദനം; നിയമസഭയിലെ യുഡിഎഫ് വഴിയേ എൽഡിഎഫും; സന്തോഷം: ഫിറോസ്

അടുത്തിടെ കേരളം കണ്ട ഏറ്റവും മികച്ച രാഷ്ട്രീയനീക്കം കൂടിയാണ് സിപിഎം തലസ്ഥാനത്ത് നടത്തിയത്. 21 വയസ്സുകാരി ആര്യ രാജേന്ദ്രൻ തിരുവനന്തപുരം കോർപറേഷൻ മേയറാകുമ്പോൾ യുഡിഎഫ് പാളയത്തിൽ ചർച്ചകൾ കൊഴുക്കുമെന്ന് ഉറപ്പാണ്. തലമുറമാറ്റം, യുവജനങ്ങൾക്ക് കൂടുതൽ പ്രാധാന്യം എന്നിങ്ങനെ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഉയർന്നുവരാറുള്ള സ്ഥിരം മുറവിളികൾ ശക്തമാക്കും എൽഡിഎഫിന്റെ ഈ നീക്കം. ഇതേ കുറിച്ച് യൂത്ത്...

പാലക്കാട് യുവാവിനെ വെട്ടിക്കൊന്നു; ദുരഭിമാനക്കൊലയെന്ന് സംശയം

പാലക്കാട്: പാലക്കാട്ട് യുവാവിനെ വെട്ടിക്കൊന്നു. തേങ്കുറുശ്ശി സ്വദേശി അനീഷാണ് കൊല്ലപ്പെട്ടത്. തേങ്കുറിശ്ശിക്ക് സമീപം മാനാംകുളമ്പിലാണ് സംഭവം. മൂന്നു മാസം മുമ്പാണ് അനീഷിൻ്റെ വിവാഹം കഴിഞ്ഞത്. കൊലപ്പെടുത്തിയത് പെൺകുട്ടിയുടെ ബന്ധുക്കളെന്നാണ് സൂചന. ദുരഭിമാനക്കൊലയെന്ന്  സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.

കോണ്‍ഗ്രസിന്റെ അവസാനത്തെ ഹിന്ദു മുഖ്യമന്ത്രിയെ പുറത്താക്കിയ നേതാവാണ് കുഞ്ഞാലിക്കുട്ടി; ചാനല്‍ ചര്‍ച്ചയില്‍ പച്ചയ്ക്ക് വര്‍ഗീയത പറഞ്ഞ് സന്ദീപ് വാര്യര്‍

കോഴിക്കോട്: കേരളത്തില്‍ കോണ്‍ഗ്രസിന്റെ അവസാന ഹിന്ദു മുഖ്യമന്ത്രിയെ പുറത്താക്കാന്‍ തന്ത്രം മെനഞ്ഞയാളാണ് പി.കെ കുഞ്ഞാലിക്കുട്ടിയെന്ന വര്‍ഗീയ പരാമര്‍ശവുമായി ബി.ജെ.പി നേതാവ് സന്ദീപ് വാര്യര്‍. ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവര്‍ ചര്‍ച്ചയിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. പി.കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരുന്നതിനെക്കുറിച്ചായിരുന്നു ചര്‍ച്ച. കരുണാകരന് ശേഷം കേരളത്തില്‍ കോണ്‍ഗ്രസിന് ഹിന്ദു മുഖ്യമന്ത്രിയുണ്ടായിട്ടില്ലെന്നും അതിന് കാരണം കുഞ്ഞാലിക്കുട്ടിയാണെന്നും സന്ദീപ്...
- Advertisement -spot_img

Latest News

പത്രിക പിൻവലിച്ചു; കെ. സുരേന്ദ്രനു വേണ്ടി പ്രവർത്തിക്കുമെന്ന് കേശവനായിക്

കുമ്പള: നിയമസഭ തിരഞ്ഞെടുപ്പിൽ എൻ. ഡി. എ സ്ഥാനാർത്ഥി കെ. സുരേന്ദ്രനെ വിജയിപ്പിക്കുന്നതിനു വേണ്ടി പ്രവർത്തിക്കുമെന്ന് കുമ്പളയിലെ പരിസ്ഥിതി - വിവരാവകാശ പ്രവർത്തകൻ കേശവനായിക് വാർത്ത...
- Advertisement -spot_img