Latest news

കൊല്ലപ്പെട്ട ഡിവൈഎഫ്ഐ പ്രവർത്തകൻ ഔഫിന്റെ ബന്ധുക്കൾ മുഖ്യമന്ത്രിയെ കണ്ടു

കാസർകോട്: കാഞ്ഞങ്ങാട് കല്ലൂരാവിയിൽ മുസ്ലിം ലീഗ് പ്രവർത്തകർ കൊലപ്പെടുത്തിയ ഡി വൈ എഫ് ഐ പ്രവർത്തകൻ ഔഫ് അബ്ദുൽറഹ്‌മാന്റെ ബന്ധുക്കളെ മുഖ്യമന്ത്രി കണ്ടു. ഔഫിന്റെ അമ്മാവൻ ഹുസൈൻ മൗലവിയും മറ്റു ബന്ധുക്കളും മുഖ്യമന്ത്രി പിണറായി വിജയനുമായി പടന്നക്കാട് വെച്ച് കൂടിക്കാഴ്ച നടത്തി. കുടുംബത്തിന്റെ ദുരവസ്ഥ മുഖ്യമന്ത്രിയെ ബോധിപ്പിച്ചെന്ന് ഔഫിന്റെ അമ്മാവൻ പറഞ്ഞു. തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തോട്...

മോഷ്ടാവെന്ന് ആരോപിച്ച് തമിഴ്‌നാട്ടില്‍ മലയാളി യുവാവിനെ ജനക്കൂട്ടം അടിച്ചുകൊന്നു

ചെന്നൈ: തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ മലയാളി യുവാവിനെ ജനക്കൂട്ടം അടിച്ചുകൊന്നു. തിരുവനന്തപുരം മലയന്‍കീഴ് സ്വദേശി ദീപു (25) വാണ് കൊല്ലപ്പെട്ടത്. സുഹൃത്ത് അരവിന്ദ് പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. തിരുച്ചിറപ്പള്ളിക്ക് സമീപം അല്ലൂരിലാണ് സംഭവം. മോഷ്ടാവെന്നാരോപിച്ചാണ് ദീപുവിനേയും അരവിന്ദിനേയും ജനക്കൂട്ടം മര്‍ദ്ദിച്ചത്. ഇന്നലെയാണ് സംഭവത്തിന്റെ തുടക്കം. മോഷ്ടാക്കളെന്ന് ആരോപിച്ച് ഒരു സംഘം ഗ്രാമവാസികള്‍ ഇരുവരേയും ആക്രമിക്കുകയായിരുന്നു. വീട് കുത്തിത്തുറന്ന് മോഷ്ടിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ചാണ്...

‘ഇതൊക്കെ ഞങ്ങള്‍ പണ്ടേ വിട്ടതാണ്; 25 വര്‍ഷം മുമ്പ് 21-ാം വയസില്‍ പഞ്ചായത്ത് പ്രസിഡന്റായ ഖദീജ മൂത്തേടത്തിനെ ചൂണ്ടി മുസ്ലിം ലീഗ്

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ കോര്‍പ്പറേഷന്‍ മേയറാകാന്‍ ആര്യ രാജേന്ദ്രന്‍ ഒരുങ്ങുമ്പോള്‍ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റിനെ ഓര്‍മ്മയുമായി മുസ്ലിം ലീഗ് പ്രവർത്തകർ.  25 വര്‍ഷം മുമ്പ് പൊന്നാനിയിലെ മാറഞ്ചേരി പഞ്ചായത്ത് പ്രസിഡന്റായി ഖദീജ മൂത്തേടത്ത് അധികാരമേൽക്കുമ്പോൾ അവരുടെ പ്രായം 21 വയസ് മാത്രമായിരുന്നു. കാല്‍നൂറ്റാണ്ടിനു ശേഷം ഖദീജ മൂത്തേടത്തിന്  അഭിവാദ്യമര്‍പ്പിക്കുകയാണ്...

കൊവിഡിന് മുന്നില്‍ തോറ്റു; പിപിഇ കിറ്റ് ധരിച്ച് സത്യപ്രതിജ്ഞ ചെയ്ത മുബാറക്ക് അന്തരിച്ചു

മലപ്പുറം: കൊവിഡിന് മുന്നില്‍ തളരാതെ പിപിഇ കിറ്റ് ധരിച്ച് ആംബുലന്‍സില്‍ നിന്ന് സത്യപ്രതിജ്ഞ ചെയ്ത് കൗണ്‍സിലറായി ചുമതലയേറ്റ സി കെ മുബാറക് (61) അന്തരിച്ചു. വണ്ടൂര്‍ ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട സി കെ മുബാറക്ക് കൊവിഡ് ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതിനിടയിലായിരുന്നു ജനപ്രധിനിതികള്‍ സത്യപ്രതിജ്ഞചൊല്ലി അധികാരമേറ്റത്. കൊവിഡും മറ്റ് അനാരോഗ്യങ്ങളും ആശുപത്രി...

2020 ല്‍ ലോകം മുഴുവന്‍ ഗൂഗിളില്‍ ഒരു കാര്യം തിരഞ്ഞപ്പോള്‍ ഇന്ത്യക്കാര്‍ തിരഞ്ഞ രണ്ട് കാര്യങ്ങള്‍ എന്താണെന്നറിയാമോ!

വാഷിംഗ്ടണ്‍: 2020 ല്‍ ലോകം ഗൂഗിളില്‍  ഏറ്റവും കൂടുതല്‍ തിരഞ്ഞ വാക്ക് പുറത്തുവിട്ടു. മുന്‍കാലത്തു നിന്ന് വിപരീതമായൊരു വാക്കാണ് ഈ കൊവിഡ് കാലത്ത്ആളുകള്‍ ഗൂഗിളില്‍ തിരഞ്ഞത്. കമ്പനി പുറത്തുവിട്ട കണക്കുകള്‍ പ്രകാരം why എന്ന വാക്കാണ് ഗൂഗില്‍ സേര്‍ച്ചില്‍ ഏറ്റവുംകൂടുതല്‍ വന്നിട്ടുള്ളത്. കൊവിഡ് സംബന്ധിച്ചുള്ള ചോദ്യങ്ങളുടെ എണ്ണം കുറവല്ലെന്നാണ് ഗൂഗിളിന്റെ കണക്കുകള്‍ പറയുന്നത്. Why is it...

തിരുവനന്തപുരത്ത് 26 കാരനെ വിവാഹം ചെയ്ത 52 കാരി മരിച്ച നിലയില്‍; ദുരൂഹതയെന്ന് ആരോപണം, ഭര്‍ത്താവ് കസ്റ്റഡിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം കാരക്കോണത്ത് മധ്യവയസ്‌ക ഷോക്കേറ്റ് മരിച്ചതിൽ ദുരൂഹത. കാരക്കോണം ത്രേസ്യാപുരം സ്വദേശി ശാഖയാണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് വീടിനുള്ളിൽ ഇവരെ മരിച്ചു കിടക്കുന്ന നിലയിൽ കണ്ടതെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇരുപത്തിയാറുകാരനായ ഭർത്താവ് അരുൺ വെള്ളറട പൊലീസ് കസ്റ്റഡിയിലാണുള്ളത്. രണ്ട് മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. ക്രിസ്തുമസ് ആഘോഷത്തിന് ശേഷമാണ് ഇവരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ക്രിസ്തുമസ് അലങ്കാരത്തിനായി ഉണ്ടായിരുന്ന...

മുനവ്വറലി തങ്ങള്‍ കാഞ്ഞങ്ങാട് കൊല്ലപ്പെട്ട അബ്ദുറഹ്‍മാന്‍ ഔഫിന്‍റെ വീട് സന്ദര്‍ശിച്ചു

യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ മുനവ്വറലി തങ്ങള്‍ കാസര്‍കോട് കാഞ്ഞങ്ങാട് കൊല്ലപ്പെട്ട അബ്ദുറഹ്‍മാന്‍ ഔഫിന്‍റെ വീട് സന്ദര്‍ശിച്ചു. ഔഫിന്‍റെ കൊലപാതത്തെ മുസ്‍ലീം ലീഗ് ശക്തമായി അപലപിക്കുന്നു. കുറ്റകൃത്യത്തിലുള്‍പ്പെട്ട പ്രവര്‍ത്തകരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിട്ടുണ്ടെന്നും മുനവ്വറലി തങ്ങള്‍ പറഞ്ഞു. പ്രതികളെ സംരക്ഷിക്കുന്ന ഒരു പാരമ്പര്യം മുസ്‍ലിം ലീഗിനില്ല. മുനവ്വറലി തങ്ങള്‍ക്കൊപ്പം എത്തിയവരെ പ്രതിഷേധക്കാര്‍ തടഞ്ഞു. തങ്ങളെയല്ലാതെ മറ്റാരെയും...

ബ്രിട്ടനില്‍ നിന്നെത്തിയ 8 പേര്‍ക്ക് കോവിഡ്; കേരളത്തിലും ചെറിയ ജനിതകമാറ്റം: മന്ത്രി

തിരുവനന്തപുരം∙ ബ്രിട്ടനില്‍ നിന്നെത്തിയ എട്ടുപേര്‍ക്ക് കോവിഡ് പോസിറ്റീവെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. സ്രവം കൂടുതല്‍ പരിശോധനയ്ക്ക് പുണെയിലേ്ക്ക് അയച്ചു. വളരെ വേഗത്തില്‍ പകരുന്ന ജനിതകമാറ്റം സംഭവിച്ച വൈറസാണോ ഇതെന്നു പുണെയില്‍നിന്നുള്ള റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ വ്യക്തമാകൂ എന്നും മന്ത്രി പറഞ്ഞു. നാല് വിമാനത്താവളങ്ങളില്‍ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തി. കൂടുതല്‍ പരിശോധ നടന്നുവരുകയാണെന്നും മന്ത്രി പറഞ്ഞു....

ബിജെപി പരിപാടി നടക്കാനിരുന്ന ഹോട്ടല്‍ വളഞ്ഞ് കര്‍ഷകര്‍; പിന്‍വാതിലിലൂടെ രക്ഷപ്പെട്ട് ബിജെപി നേതാക്കള്‍

ചണ്ഡിഗഢ് : കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ബിജെപി പരിപാടി നടക്കാനിരുന്ന ഹോട്ടല്‍ വളഞ്ഞ് കര്‍ഷകര്‍. പഞ്ചാബ് ഫഗ്വാരയിലെ ഒരു ഹോട്ടല്‍ ആണ് കര്‍ഷകര്‍ ഉപരോധിച്ചത്. ഹോട്ടലില്‍ ബിജെപി നേതാക്കള്‍ ഒത്തുചേരുന്നുണ്ടെന്നറിഞ്ഞ് ഭാരതി കിസാന്‍ യൂണിയന്റെ നേതൃത്വത്തിലാണ് ഹോട്ടല്‍ ഉപരോധിച്ചത്. ഹോട്ടലില്‍ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ...

കയ്യിൽ നിന്ന് പോയ അവസാനവാക്ക്; ഒപ്പം ചിരിച്ച് സച്ചിയും; വേദനയായി വിഡിയോ

7 വർഷമായി സിനിമയിൽ ഉണ്ടെങ്കിലും അനിലിനെ ജനപ്രിയനടനാക്കിയത് അയ്യപ്പനും കോശിയും എന്ന സിനിമയാണ്. അതിലെ പൊലീസ് വേഷം നായക കഥാപാത്രങ്ങളെ അവതരിപ്പിച്ച പൃഥ്വിരാജിനും ബിജുമേനോനും ഒപ്പം നിൽക്കുന്നതായിരുന്നു. അനിലിന്റെ റേഞ്ച് തന്നെ മാറ്റുന്ന പ്രകടനം. ഇനിയും ഒരുപാട് കഥാപാത്രങ്ങൾ ചെയ്യാൻ ബാക്കി വച്ച് അനിൽ പോകുമ്പോൾ നോവാകുകയാണ് അയ്യപ്പനും കോശിയും സിനിമയിലെ ചിരി മുഹൂർത്തങ്ങൾ....
- Advertisement -spot_img

Latest News

പത്രിക പിൻവലിച്ചു; കെ. സുരേന്ദ്രനു വേണ്ടി പ്രവർത്തിക്കുമെന്ന് കേശവനായിക്

കുമ്പള: നിയമസഭ തിരഞ്ഞെടുപ്പിൽ എൻ. ഡി. എ സ്ഥാനാർത്ഥി കെ. സുരേന്ദ്രനെ വിജയിപ്പിക്കുന്നതിനു വേണ്ടി പ്രവർത്തിക്കുമെന്ന് കുമ്പളയിലെ പരിസ്ഥിതി - വിവരാവകാശ പ്രവർത്തകൻ കേശവനായിക് വാർത്ത...
- Advertisement -spot_img