കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ ചുമതല ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പിയെ ഏല്‍പ്പിക്കാനുള്ള മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനത്തിന് ദേശീയ സെക്രട്ടേറിയറ്റിന്റെ അംഗീകാരം. ഹോട്ടല്‍ ഈസ്റ്റ് അവന്യൂവില്‍ ചേര്‍ന്ന യോഗമാണ് തീരുമാനത്തെ സ്വാഗതം ചെയ്തത്.
കേരളം, തമിഴ്‌നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തും. മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തില്‍ പാര്‍ട്ടിയുടെ കമ്മിറ്റികളുടെ പുനസംഘടന ജൂണില്‍...
ന്യൂഡൽഹി ∙ സിഗരറ്റും പുകയില ഉത്പന്നങ്ങളും ഉപയോഗിക്കുന്നതിനുള്ള കുറഞ്ഞ പ്രായം 21 വയസ്സാക്കാൻ കേന്ദ്ര സർക്കാർ. പുകയില ഉത്പന്നങ്ങൾ പരസ്യം ചെയ്യുന്നതും വാങ്ങുന്നതും വിൽക്കുന്നതും വിതരണം ചെയ്യുന്നതും സംബന്ധിച്ചു നിലവിലുള്ള പുകയില നിരോധന നിയമം 2003ലാണ് (COTPA 2003) സർക്കാർ ഭേദഗതി വരുത്തുന്നത്.
പുകയില നിരോധന നിയമ ഭേദഗതി 2020ന്റെ കരട് സർക്കാർ തയാറാക്കി. നിലവിൽ 18...
മലപ്പുറം: വിമാനത്താവളങ്ങൾ വഴി സ്വർണം കടത്താൻ പലവിധ തന്ത്രങ്ങളാണ് കടത്തുകാർ പ്രയോഗിക്കാറ്. ഇന്ന് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടികൂടിയ സ്വർണം കണ്ടാൽ ആരുമൊന്ന് അമ്പരക്കും. തുടുത്ത ഈത്തപ്പഴത്തിന്‍റെ ഉള്ളിലെ കുരുവിന്‍റെ രൂപത്തിലാണ് സ്വർണം കടത്തിയത്. പരിശോധനയിൽ സ്വർണ സാന്നിധ്യം തെളിയുകയായിരുന്നു.
ദുബൈയിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്നാണ് സ്വർണം പിടികൂടിയത്. ഈത്തപ്പഴത്തിനുള്ളിൽ വിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു 91...
ലോകത്തിലെ ഏറ്റവും വലിയ മെസ്സേജിങ് ആപ്പായ വാട്സ്ആപ്പ് ഇൗ കഴിഞ്ഞ പുതുവത്സരദിനത്തിൽ സ്വന്തമാക്കിയത് വമ്പൻ റെക്കോർഡ്. യൂസർമാർ ഒരു ദിവസം കൊണ്ട് വാട്സ്ആപ്പിലൂടെ 1.4 ബില്യൺ 'വോയ്സ്-വിഡിയോ' കോളുകൾ ചെയ്തതായി ഫേസ്ബുക്ക് പുറത്തുവിട്ട കണക്കിൽ പറയുന്നു. ആഗോളതലത്തിൽ വാട്ട്‌സ്ആപ്പിലൂടെ ഒരു ദിവസം വിളിക്കപ്പെട്ട ഏറ്റവും കൂടുതൽ എണ്ണം കോളുകളാണിത്. 2019 ലെ പുതുവത്സരാഘോഷത്തെ അപേക്ഷിച്ച്...
മെൽബൺ: കോവിഡ് മാനദണ്ഡം ലംഘിച്ച ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ രോഹിത് ശർമ്മ, ശുഭ്മാൻ ഗിൽ, പൃഥ്വി ഷാ, റിഷഭ് പന്ത്, നവ്ദീപ് സൈനി എന്നിവർ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. ആസ്ട്രേലിയൻ പര്യടനത്തിനിടെ കറങ്ങാനിറങ്ങിയ താരങ്ങൾ മെൽബണിലെ ഒരു റസ്റ്ററന്‍റിൽ വെച്ച് കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച സംഭവം പുറത്തുവരുന്നത് ഒരു ആരാധകൻ പകർത്തിയ വിഡിയോയിലൂടെയായിരുന്നു.
താരങ്ങൾ ബയോസെക്യൂരിറ്റി...
ബെംഗളൂരു: കർണാടകത്തിൽ വ്യാപാര സ്ഥാപനങ്ങൾ 24 മണിക്കൂറും തുറക്കാൻ അനുമതി. ഇതുസംബന്ധിച്ച് ഉത്തരവ് ഇറങ്ങി. തൊഴിലാളികളെ ദിവസം 10 മണിക്കൂറിൽ കൂടുതൽ ജോലിയെടുപ്പിക്കരുത് , ആവശ്യമായ സൗകര്യങ്ങൾ അടക്കം ഒരുക്കണമെന്നും ഉത്തരവിൽ പറയുന്നു. വനിതകളെ രാത്രി എട്ട് മണിക്ക് ശേഷം ജോലി എടുപ്പിക്കരുതെന്നും ഉത്തരവിലുണ്ട്. കർണാടക ഷോപ്‌സ് ആൻഡ് എസ്റ്റാബ്ലിഷ്‌മെന്‍റ് ആക്ടാണ് ഭേദഗതി ചെയ്ത് ഉത്തരവിറക്കിയത്.
ദില്ലി: കൊവാക്സിൻ അടിയന്തര അനുമതിക്ക് വിദഗ്ധ സമിതി ശുപാർശയെന്ന് റിപ്പോർട്ട്. വാർത്താ ഏജൻസിയായ പിടിഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
കൊവാക്സിന്റെ നിയന്ത്രിത ഉപയോഗത്തിനുള്ള അനുമതിക്കായി ഡി സി ജി ഐയോട് വിദഗ്ധ സമിതി ശുപാർശ ചെയ്തെന്നാണ് റിപ്പോർട്ട്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന വാക്സിനാണ് കൊവാക്സിൻ.
രാജ്യത്താകെ കൊവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർധൻ...
പത്തനംതിട്ട: റാന്നി പഞ്ചായത്തിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുമ്പ് എൽ.ഡി.എഫ്. അംഗവും ബി.ജെ.പിയും തമ്മിൽ ധാരണയിലെത്തിയതിന്റെ രേഖകൾ പുറത്ത്. പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കേരള കോൺഗ്രസ്(എം) അംഗം ശോഭ ചാർളിയാണ് മുന്നണി നേതൃത്വം അറിയാതെ ബി.ജെ.പിയുമായി ധാരണയിലെത്തിയത്. ഇതിന്റെ ഭാഗമായി തയ്യാറാക്കിയ ധാരണപത്രത്തിന്റെ പകർപ്പ് ബി.ജെ.പി. പുറത്തുവിട്ടു.
സ്വന്തം പാർട്ടിയുമായി അല്ലാതെ, ഇടതുപക്ഷവുമായി സഹകരിക്കില്ലെന്ന് ശോഭ ചാർളി ബിജെപിക്ക് രേഖാമൂലം...
തിരുവനന്തപുരം: ഓൺലൈൻ റമ്മി കളി യുവാവിന്‍റെ ജീവനെടുത്തു. ഓൺലൈനായി റമ്മി കളിച്ച് 21 ലക്ഷം രൂപ പോയ യുവാവ് തിരുവനന്തപുരം കുറ്റിച്ചലിൽ തൂങ്ങി മരിച്ചു. കുറ്റിച്ചൽ സ്വദേശി വിനീതാണ് (28) വീടിന് സമീപത്തെ പറമ്പിൽ തൂങ്ങിമരിച്ചത്. ഡിസംബർ 31-ാം തീയതിയാണ് വിനീതിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഒരു വർഷമായി ഓൺലൈൻ റമ്മി കളിയുടെ അടിമയായിരുന്നു വിനീത്. റമ്മി കളിയിലൂടെ...
കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് വീണ്ടും സ്വര്‍ണം പിടികൂടി. ദുബായില്‍ നിന്നെത്തിയ കാസര്‍ഗോഡ് സ്വദേശി ഹാഫിസില്‍ നിന്നാണ്480 ഗ്രാം സ്വര്‍ണംപിടികൂടിയത്. 25 ലക്ഷം രൂപയോളം വില വരുന്ന സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്.
കസ്റ്റംസ് ജോയിന്റ് കമ്മീഷണര്‍ എസ്. കിഷോറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ഇന്നലെ രണ്ടുപേരില്‍ നിന്നായി 85 ലക്ഷം രൂപ വില വരുന്ന സ്വര്‍ണം...
ഐ.പി.എൽ. ക്രിക്കറ്റ് സീസണിലെ ആദ്യരണ്ട് മത്സരങ്ങളിലും ജയിച്ച് ഡൽഹി ക്യാപിറ്റൽസ് മിന്നുന്ന തുടക്കമാണിട്ടത്. രണ്ട് മത്സരത്തിലും കളിയിലെ താരമായത് യുവബാറ്റർ സമീർ റിസ്‌വിയും. ഇതോടെ, ലീഗിലെ...