തിരുവനന്തപുരം: സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു. ആലപ്പുഴ കുട്ടൻ നാടൻ മേഖലയിലും കോട്ടയത്ത് നീണ്ടൂരുമാണ് H-5 N-8 എന്ന വൈറസ് രോഗം സ്ഥിരീകരിച്ചതെന്ന് മന്ത്രി കെ.രാജു അറിയിച്ചു. ഈ പ്രദേശങ്ങളിൽ കൂട്ടത്തോടെ താറാവുകൾ ചത്തിരുന്നു. ഇതേ തുടർന്നാണ് ഭോപ്പാൽ ലാബിലേക്ക് അയച്ച് പരിശോധന നടത്തിയത്. എട്ട് സാമ്പിളുകളിൽ അഞ്ച് എണ്ണത്തിൽ രോഗം സ്ഥിരീകരിച്ചു.
വൈറസിനുണ്ടാകുന്ന വ്യതിയാനം അനുസരിച്ച മനുഷ്യരിലേക്ക്...
തേഞ്ഞിപ്പാലം പഞ്ചായത്ത് പ്രസിഡന്‍റായ വിജിത് ആത്മഹത്യക്ക് ശ്രമിച്ചതിനെ കുറിച്ച് ഉത്തരേന്ത്യയില്‍ വ്യാജപ്രചാരണം. വിജിത് ഇസ്‍ലാമിലേക്ക് മതം മാറാനുള്ള സമ്മർദം സഹിക്കാനാകാതെ ആത്മഹത്യക്ക് ശ്രമിച്ചുവെന്നാണ് പതിനായിരക്കണക്കിന് വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്നതെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി കെ പി നൗഷാദ് അലി. തന്നോട് ഇക്കാര്യം ഡല്‍ഹിയിലെ ഒരു മാധ്യമപ്രവര്‍ത്തകനാണ് പറഞ്ഞതെന്ന് നൗഷാദ് അലി വ്യക്തമാക്കി.
യൂത്ത് കോൺഗ്രസ്...
സംസ്ഥാനത്ത് മദ്യവില്‍പ്പനയില്‍ വന്‍വര്‍ധന. ക്രിസ്മസ് പുതുവത്സര സീസണില്‍ 90 കോടിയുടെ വരുമാന വര്‍ധനവുണ്ടായെന്ന് ബെവ്കോ അറിയിച്ചു.
നികുതി വര്‍ദ്ധിപ്പിച്ചതാണ് വരുമാന വര്‍ദ്ധനക്ക് കാരണമെന്നാണ് വിലയിരുത്തല്‍. ഡിസംബര്‍ 22 മുതല്‍ 31 വരെയുള്ള ദിവസങ്ങളിലെ കണക്കുകളാണ് ബെവ്കോ പുറത്തു വിട്ടിരിക്കുന്നത്.
ഏറ്റവും അധികം മദ്യവില്‍പ്പന നടന്നത് തിരുവനന്തപുരത്താണ്. ബെവ്കോയുടെ കണക്കുകള്‍ പ്രകാരം 600 കോടിയുടെ മദ്യം വിറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്....
വയനാട്; വയനാട് മാനന്തവാടിയില്‍ നിസ്‌ക്കരിക്കാന്‍ പളളിയിലെത്തിയ മഹല്ല് പ്രസിഡന്റിന്റെ ചെരുപ്പിനകത്ത് പശ ഒഴിച്ച് വെച്ച് സാമൂഹ്യദ്രോഹികളുടെ ക്രൂരത. വിദേശനിര്‍മിത പശയാണ് ചെരുപ്പില്‍ ഒഴിച്ച് വെച്ചത്. ചെരുപ്പില്‍ കാല്‍ ഒട്ടിപ്പിടിച്ചതോടെ ആശുപത്രിയിലെത്തിച്ച് മൂന്ന് മണിക്കൂര്‍ പരിശ്രമിച്ചാണ് കാല്‍ ഒടുവില്‍ വേര്‍പ്പെടുത്തിയെടുത്തത്.
മാനന്തവാടി എരുമത്തെരുവ് വിദ്മത്തുല്‍ ഇസ്ലാം പള്ളിയില്‍ മഗരിബ് (സന്ധ്യാ)നിസ്‌ക്കാരം നിര്‍വഹിക്കാനെത്തിയ മഹല്ല് പ്രസിഡന്റ് കണ്ടങ്കല്‍ സൂപ്പി...
തിരുവനന്തപുരം: വ്യാപാര-ഭക്ഷണ ശാലകളില്‍ ഹലാല്‍ സ്റ്റിക്കറുകള്‍ പതിക്കുന്നതിനെതിരെ ഹിന്ദുഐക്യവേദി രംഗത്ത്. മത ഏജന്‍സികളുടെ സര്‍ട്ടിഫിക്കേഷനോടെ ഉല്‍പ്പന്നങ്ങള്‍ മാര്‍ക്കറ്റില്‍ എത്തിക്കുന്നത് മതനിയമങ്ങള്‍ ഒളിച്ചു കടത്തുന്ന പുതിയ തരം ജിഹാദ് ആണെന്ന് ആരോപിക്കുന്നു.
കൂടാതെ, ഇത്തരം നീക്കം സജീവമാകുന്നത് മത സാഹോദര്യത്തിനും സൗഹാര്‍ദ്ദത്തിനും വലിയ ഭീഷണിയാകുമെന്ന ആരോപണവും ഹിന്ദു ഐക്യവേദി ഉന്നയിക്കുന്നു. ഹലാല്‍ സ്റ്റിക്കറുകള്‍ നിരോധിക്കണമെന്ന ആവശ്യവും ഇതിനോടകം...
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം സി കമറുദ്ദീൻ എംഎൽഎക്ക് ജാമ്യം. തട്ടിപ്പ് കേസിൽ രജിസ്ട്രർ ചെയ്ത മൂന്ന് കേസിലാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. എന്നാൽ മറ്റ് കേസുകൾ ഉള്ളതിനാൽ കമറുദ്ദീന് പുറത്തിറങ്ങാനാവില്ല.
നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ജാമ്യം അനുവദിക്കണമെന്നായിരുന്നു കമറുദ്ദീന്‍റെ ആവശ്യം. എന്നാല്‍ 84 കേസുകളാണ് ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്....
നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയ ചർച്ചകളിലേക്ക് ലീഗ് കടക്കുന്നു. മണ്ഡലം കമ്മിറ്റികളുടെ അഭിപ്രായം കേൾക്കാൻ സംസ്ഥാന നേതാക്കൾ കഴിഞ്ഞ തവണ മത്സരിച്ച 24 മണ്ഡലങ്ങളിലും എത്തും. ഈ മാസം 15ആം തിയ്യതിക്ക് ശേഷമാണ് എത്തുക. അതിന് മുന്നോടിയായി സംസ്ഥാന ഭാരവാഹികൾ പങ്കെടുക്കുന്ന ജില്ലാതല യോഗങ്ങൾ നാളെ മുതൽ വിളിച്ച്ചേർത്തിട്ടുണ്ട്.
തെരഞ്ഞെടുപ്പിന് മാസങ്ങളുണ്ടെങ്കിലും സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്നതടക്കം വേഗത്തില്‍...
കാസർകോട്: കാസർകോട് പാണത്തൂരിലുണ്ടായ ബസ് അപകടത്തിന്റെ കാരണം യന്ത്രത്തകരാറല്ലെന്ന് കാസർകോട് ആർടിഒ. ഫിറ്റ്നസ് സർട്ടിഫിക്കറ്റുള്ള വണ്ടിയാണ് അപകടത്തിൽപെട്ടതെന്നും ടയറിന് തേയ്മാനമോ ബ്രേക്കിന് പ്രശ്നങ്ങളോ പരിശോധനയിൽ കണ്ടെത്താനായില്ലെന്നും കാസർകോട് ആർടിഒ രാധാകൃഷ്ണൻ പറഞ്ഞു. ചെങ്കുത്തായ ഇറക്കം ആയതിനാൽ ഡ്രൈവറുടെ അശ്രദ്ധയും പരിചയ കുറവും അപകടത്തിന് കാരണമായിട്ടുണ്ടാകാമെന്നാണ് നിഗമനം. ക്രെയിൻ ഉപയോഗിച്ച് ബസ് ഉയർത്തിയ ശേഷം കൂടുതൽ...
അബുദാബി: ഞായറാഴ്‍ച രാത്രി നടന്ന അബുദാബി ബിഗ് ടിക്കറ്റില്‍ 40 കോടി രൂപയുടെ ഗ്രാന്റ് പ്രൈസ് നേടിയ മലയാളിയെ വിവരമറിയിക്കാനാവാതെ അധികൃതര്‍. കേരളത്തില്‍ താമസിക്കുന്ന അബ്‍ദുസലാം എന്‍.വിയാണ് രണ്ട് കോടി ദിര്‍ഹത്തിന്റെ (40 കോടിയാളം ഇന്ത്യന്‍ രൂപ) നറുക്കെടുപ്പില്‍ വിജയിയായത്. എന്നാല്‍ അദ്ദേഹത്തെ വിവരമറിയിക്കാനായി ഫോണ്‍ നമ്പറില്‍ പല തവണ ബിഗ് ടിക്കറ്റ് അധികൃതര്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല....
തമിഴ് ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ നടി സുഭാഷിണിയെ (ശാശ്വി ബാല) ചെന്നൈയിലെ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ജനപ്രിയ പരമ്പരയായ ‘കയലി’ലെ നെഗറ്റീവ് കഥാപാത്രത്തിലൂടെ ശ്രദ്ധേയയായ...