Latest news

അതിതീവ്ര വൈറസ് കേരളത്തിലും; ആറുപേര്‍ക്ക് രോഗം, അതീവ ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: ജനിതകമാറ്റം വന്ന വൈറസ് കേരളത്തില്‍ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. ആറുപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് ഒരു കുടുബത്തിലെ രണ്ട് പേര്‍ക്കും ആലപ്പഴയിൽ ഒരു കുടുംബത്തിലെ രണ്ട് പേര്‍ക്കും കോട്ടയത്തും കണ്ണൂരിലും ഓരോ ആളുകൾക്കും ആണ് വൈറസ് സ്ഥിരീകരിച്ചത്. ഇവര്‍ ആശുപത്രിയില്‍ പ്രത്യേക നിരീക്ഷണത്തിലാണ്. രോഗികളുമായി ഇടപെട്ടവരേയും നിരീക്ഷിക്കും. അതിതീവ്ര വൈറസ് ബാധയുള്ള രാജ്യങ്ങളിൽ നിന്ന്...

സംസ്ഥാനത്ത് ആദ്യമായി പോക്സോ കേസിൽ അമ്മ അറസ്റ്റില്‍

തിരുവനന്തപുരം: മകനെ പീഡിപ്പിച്ച കേസില്‍ അമ്മ പോക്സോ പ്രകാരം അറസ്റ്റില്‍. വക്കം സ്വദേശിയായ യുവതിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.  പതിനാല് വയസുകാരനായ മകനെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. കുട്ടിയുടെ അച്ഛൻ ചൈൽഡ് ലൈനിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ചൈൽഡ് വെൽഫെയർ കമ്മിറ്റി നൽകിയ പരാതിയിൽ ആണ് അറസ്റ്റ്. കടയ്ക്കാവൂര്‍ പൊലീസാണ് അറസ്റ്റ്...

കരിപ്പൂരിൽ വൻ സ്വർണ വേട്ട; സ്വർണം കടത്താൻ ശ്രമിച്ചത് ഈന്തപ്പഴത്തിലും ചോക്ലേറ്റിലും ഒളിപ്പിച്ച്, കാസർകോട് സ്വദേശികളടക്കം എട്ട് പേർ പിടിയിൽ

കോഴിക്കോട്: കരിപ്പൂരിൽ വൻ സ്വർണ്ണവേട്ട. അനധികൃതമായി കടത്താൻ ശ്രമിച്ച 70 ലക്ഷം രൂപയുടെ 1370 ഗ്രാം സ്വർണ്ണമാണ് 8 പേരിൽ നിന്നായി എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം കണ്ടെത്തിയിരിക്കുന്നത്. പേസ്റ്റ് രൂപത്തിലാക്കി ഈന്തപ്പഴത്തിന്റെയും ചോക്ലേറ്റിന്റെയുമുള്ളിലക്കിയാണ് കടത്താൻ ശ്രമിച്ചിരിക്കുന്നത്. കർണാടക ശിവമൊഗ്ഗ സ്വദേശി ഷബീർ കാസർഗോഡ് സ്വദേശികളായ അബ്ബാസ്, അസ്‌ലം, മുഹമ്മദ് കുഞ്ഞു, നിഷാജ്, ലത്തീഫ്, ബിലാൽ,...

ബന്തിയോട് മീപ്പിരിയില്‍ ഓട്ടോയുടെ ടയര്‍ ഊരിത്തെറിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞ് പിഞ്ചുകുഞ്ഞ് മരിച്ചു

ബന്തിയോട്:(www.mediavisionnews.in) ഓട്ടോയുടെ ടയര്‍ ഊരിത്തെറിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടുവയസുകാരന്‍ മരിച്ചു. കൊക്കച്ചാല്‍ പിലന്തൂറിലെ കാസിം-ഫായിസ ദമ്പതികളുടെ മകന്‍ റിസ്‌വാനാണ് മരിച്ചത്. ബന്തിയോട് മീപ്പിരിയില്‍ ഇന്ന് വൈകിട്ട് മൂന്നരമണിയോടെയാണ് ദാരുണമായ സംഭവം. ഉമ്മ ഫായിസ കുട്ടിക്കൊപ്പം ബന്തിയോട് ഭാഗത്തേക്ക് പോവുകയായിരുന്നു.

40 കോടിയുടെ സമ്മാനം നേടിയ പ്രവാസി മലയാളിയെ ഒടുവില്‍ കണ്ടെത്തി; വിനയായത് ടെലഫോണ്‍ കോഡിലെ പിഴവ്

അബുദാബി:മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ അബുദാബി ബിഗ് ടിക്കറ്റിൽ 40 കോടി സമ്മാനം നേടിയ മലയാളിയെ കണ്ടെത്തി. ഒമാൻ തലസ്ഥാനമായ മസ്ക്കറ്റിൽ ഷോപ്പിങ് സെന്‍റർ നടത്തുന്ന എൻ വി അബ്ദുസലാം എന്ന 28കാരനാണ് ആ ഭാഗ്യവാൻ. കേരളത്തിൽ കോഴിക്കോട് സ്വദേശിയാണ് അബ്ദുസലാം. ടിക്കറ്റ് വാങ്ങിയപ്പോൾ, അബ്ദുസ്സലാം തന്റെ ഒമാൻ മൊബൈൽ നമ്പറിന് മുന്നിൽ നൽകേണ്ടിയിരുന്ന +968 എന്ന...

സ്വർണം തൊട്ടാൽ പൊള്ളും; ഇന്നുമാത്രം കൂടിയത്​ ഗ്രാമിന്​ 70 രൂപ

​കൊച്ചി​: സ്വർണവില തിങ്കളാഴ്​ച രണ്ടുതവണ ഉയർന്നു. രാവിലെ സ്വർണ വില ഗ്രാമിന്​ 40 രൂപ വർധിച്ച്​ 4730 രൂപയും പവന്​ 37,840 രൂപയുമായിരുന്നു. ഉച്ചക്ക്​്​ ശേഷം വീണ്ടും 30 രൂപ കൂടി ഗ്രാമിന്​ വർധിച്ച് 4760 രൂപയും പവന്​ 38,080 രൂപയുമായി. അന്തരാഷ്​ട്ര വില രാവിലെ 1922 ഡോളറായിരുന്നു. ഉച്ചക്ക്​ ശേഷം 15 ഡോളർ കൂടി...

ആലിക്കുട്ടി മുസ്ലിയാരെ വിലക്കിയെന്ന പ്രചരണം: പ്രതികരണവുമായി എസ്‌കെഎസ്എസ്എഫ്

കോഴിക്കോട്: ആലിക്കുട്ടി മുസ്ലിയാരെ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് പിന്തിരിപ്പിച്ചത് ഭീഷണിപ്പെടുത്തിയെന്ന് സുന്നി സംഘടനകളുടെ സൈബർ ഗ്രൂപ്പുകളിൽ പ്രചാരണം. പാണക്കാട്ടും ജാമിഅ നൂരിയ സ്ഥാപനത്തിലും ആലിക്കുട്ടി മുസ്ലിയാർക്ക് വിലക്കെന്നും ആക്ഷേപമുണ്ട്. വിവാദത്തോട് സമസ്ത നേതൃത്വം പ്രതികരിച്ചില്ലെങ്കിലും സമസ്തയുടെ വിദ്യാർത്ഥിസംഘടനയായ എസ്‌കെഎസ്എസ്എഫ് പ്രതികരണവുമായി രംഗത്തെത്തി. ആലിക്കുട്ടി മുസ്ല്യാരെ മുഖ്യമന്ത്രിയുടെ പര്യടനപരിപാടിയിൽ നിന്ന് വിലക്കിയതുമായി ബന്ധപ്പെട്ടാണ് വിവാദം. പ്രമുഖ ലീഗ് നേതാവ്...

ജാഗ്രത…! കോവിഡ് വാക്സിൻ എടുക്കാൻ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് കോളുകൾ

കൊച്ചി: കോവിഡ് വാക്സിൻ എടുക്കാൻ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള കോളുകൾ കൂടുന്നു. തട്ടിപ്പ് സംഘങ്ങളാണ് ഇതിനു പിന്നിലെന്ന് പോലീസ് അറിയിക്കുകയുണ്ടായി. ഫോണിൽ വിളിച്ച് വ്യക്തികളുടെ വിവരങ്ങൾ ശേഖരിക്കും. പിന്നീട് ഫോണിലേക്ക് വിളിയെത്തും. ഇതിനായി ആധാർ നമ്പർ, ഇമെയിൽ വിലാസം അടക്കമുള്ള വിവരങ്ങളാണ് തട്ടിപ്പുസംഘങ്ങൾ ചോദിക്കുന്നത്. ആധാർ നമ്പർ നൽകുന്നവർക്ക് രജിസ്ട്രേഷൻ നടപടിയുടെ ഭാഗമായി ഫോണിലേക്ക് ഒ.ടി.പി....

പന്തീരാങ്കാവ് യുഎപിഎ കേസ്; ത്വാഹ ഫസലിന്റെ ജാമ്യം റദ്ദാക്കി, അടിയന്തരമായി കീഴടങ്ങണം

കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസിൽ ത്വാഹ ഫസലിന്റെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. ത്വാഹാ അടിയന്തരമായി കീഴടങ്ങണമെന്നും കോടതി നിർദ്ദേശിച്ചു. അലൻ ശുഹൈബിന്റെ ജാമ്യം റദ്ദാക്കില്ലെന്നും കോടതി വ്യക്തമാക്കി. അലൻ ശുഹൈബിൽ നിന്ന് പിടിച്ചെടുത്ത ലഘുലേഖകൾ യുഎപിഎ നിലനിൽക്കാൻ പര്യാപ്തമായ തെളിവ് അല്ല. പ്രതിയുടെ പ്രായവും കണക്കിലെടുക്കുന്നു എന്ന് കോടതി പറഞ്ഞു. പ്രതികരിക്കാൻ ഇല്ലെന്ന് അലൻ്റെ കുടുംബം...

മാതാപിതാക്കൾക്കൊപ്പം ജയിലിലായിരുന്ന മൂന്നുവയസുകാരി മരിച്ചു; പൊലീസ് അനാസ്ഥയെന്ന് ആരോപണം

ബംഗളൂരു: മാതാപിതാക്കൾക്കൊപ്പം ജയിലിൽ കഴിഞ്ഞിരുന്നു മൂന്നു വയസുകാരി മരിച്ചു. ജെവാർഗി താലൂക്കിലെ ജെയ്നപുർ സ്വദേശികളായ സംഗീത-രവി തൽവാർ ദമ്പതികളുടെ മകൾ ഭാരതിയാണ് മരിച്ചത്. തദ്ദേശഭരണ തെരഞ്ഞെടുപ്പിലെ വിജയവുമായി ബന്ധപ്പെട്ട് ഗ്രാമത്തിൽ ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് കലാപശ്രമത്തിന്‍റെ പേരില്‍ കേസെടുത്ത പൊലീസ് ഭാരതിയുടെ മാതാപിതാക്കൾ ഉൾപ്പെടെ പത്തുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കോടതി...
- Advertisement -spot_img

Latest News

തമിഴ് നടി സുഭാഷിണി മരിച്ച നിലയിൽ; അന്വേഷണം ആരംഭിച്ച് പോലീസ്

തമിഴ് ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ നടി സുഭാഷിണിയെ (ശാശ്വി ബാല) ചെന്നൈയിലെ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ജനപ്രിയ പരമ്പരയായ ‘കയലി’ലെ നെഗറ്റീവ് കഥാപാത്രത്തിലൂടെ ശ്രദ്ധേയയായ...
- Advertisement -spot_img