ബെംഗളുരു: കേന്ദ്രമന്ത്രി ശ്രീപദ് നായിക് അപകടത്തില്‍പ്പെട്ടു. കര്‍ണ്ണാടകയില്‍ വെച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മന്ത്രി അപകടനില തരണം ചെയ്തതായാണ് ആശുപത്രി അധികൃതര്‍ അറിയിക്കുന്നത്.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തിന്റെ ഭാര്യ വിജയ ശ്രീപദ് നായിക് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മന്ത്രിയുടെ പേഴ്‌സണല്‍ സെക്രട്ടറിയും സംഭവസ്ഥലത്ത് വെച്ച് തന്നെ...
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെത്തുടർന്ന് ജോലി നഷ്ടപ്പെട്ട് നാട്ടിൽ തിരിച്ചെത്തിയ പ്രവാസിൾക്ക് നാട്ടിലോ, വിദേശത്തോ, ജോലി നേടുന്നതിനു സഹായിക്കുന്ന പരിശീലന പദ്ധതിയിൽ ചേരാൻ അപേക്ഷിക്കാം. സംസ്ഥാന നൈപുണ്യ വികസന മിഷനായ കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസ് (KASE) ന്റെ സെന്റര്‍ ഓഫ് എക്സലന്‍സ് ആയ, അങ്കമാലിയിലുള്ള എസ്‍പോയർ അക്കാദമിയിൽ വെച്ചായിരിക്കും പരിശീലനം.
പരിശീലന തുകയുടെ 75...
സിഡ്നി: ഒരുപാട് പ്രതിസന്ധികള്‍ മറികടന്നാണ് ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റ് ഇന്ത്യ സമനിലയാക്കിയത്. പ്രമുഖതാരങ്ങളുടെ പരിക്ക്. സ്ഥിരം ക്യാപ്റ്റന്‍ വിരാട് കോലിയുടെ മടങ്ങിപ്പോക്ക്. കാണികളുടെ വക വംശീയാധിക്ഷേപം വേറെ. പിന്നീട് മറികടക്കേണ്ടത് ഓസ്‌ട്രേലിയന്‍ താരങ്ങളുടെ സ്ലഡ്ജിംഗിനെയാണ്. ബാറ്റ്‌സ്മാന് ചുറ്റും അഞ്ചും ആറും ഫീല്‍ഡര്‍മാര്‍ നിന്നിട്ട് സ്ലഡ്ജ് ചെയ്യുമ്പോഴുണ്ടാവുന്ന സമ്മര്‍ദ്ദം വേറെ.
ടീമിന്റെ പ്രതിസന്ധി ഘട്ടത്തില്‍ മത്സരം സമനിലയാക്കുന്നതില്‍...
സിഡ്നി: വിമർശകരുടെ വായയടപ്പിച്ചുള്ള ബാറ്റിങ് പ്രകടനമായിരുന്നു ആസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിന്‍റെ അവസാന ദിനം ഇന്ത്യൻ താരം ഋഷഭ് പന്ത് കാഴ്ചവെച്ചത്. തോൽവിയിലേക്കെന്ന് തോന്നിച്ച മത്സരം ഇന്ത്യൻ ബാറ്റ്സ്മാൻമാർ വൻമതിൽ കെട്ടി സമനിലയാക്കി മാറ്റുകയായിരുന്നു.
സെഞ്ച്വറിക്ക് മൂന്ന് റൺസ് മാത്രം അകലെ മടങ്ങിയ ഋഷഭ് പന്തായിരുന്നു ഇന്ത്യൻനിരയിലെ താരം. 118 പന്തുകൾ മാത്രം നേരിട്ടായിരുന്നു ഋഷഭ് 97...
ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമം സുപ്രീംകോടതി സ്‌റ്റേ ചെയ്തു. നിയമഭേദഗതി തല്‍ക്കാലം നടപ്പാക്കരുതെന്ന് കോടതി പറഞ്ഞു.
ബില്‍ കൊണ്ടുവരുമ്പോള്‍ എന്ത് കൂടിയാലോചനയാണ് കേന്ദ്രം നടത്തിയതെന്ന് സുപ്രീംകോടതി ചോദിച്ചു. കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം നടത്തിയാണ് ബില്‍ കോടതി സ്‌റ്റേ ചെയ്തു.
നിയമത്തിനെതിരെ കര്‍ഷകര്‍ ഒരു മാസത്തിലേറെയായി സമരത്തിലാണ്. കര്‍ഷകരും കേന്ദ്ര സര്‍ക്കാരും തമ്മില്‍ വെള്ളിയാഴ്ചയാണ് അടുത്ത ഘട്ട ചര്‍ച്ചകള്‍...
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു. തിങ്കളാഴ്ച പവന് 320 രൂപ കുറഞ്ഞ് 36,720 രൂപയായി. ഗ്രാമിന് 40 രൂപ കുറഞ്ഞ് 4590 രൂപയുമായി. ഇതോടെ രണ്ടുദിവസത്തിനിടെ പവന്റെ വിലയിലുണ്ടായ ഇടിവ് 1280 രൂപയാണ്.
ആഗോള വിപണിയിലും സ്വര്‍ണവില ഇടിയുകയാണ്. സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,836.30 ഡോളര്‍ നിലവാരത്തിലാണ്. വെള്ളിയാഴ്ചയിലെ വിലയില്‍നിന്ന് 3.4ശതമാനമാണ് ഇടിവുണ്ടായത്. ഡോളര്‍...
കോട്ടയം: മുസ്ലിം സമൂഹത്തിനെതിരേ താന്‍ നടത്തിയ പരാര്‍മശത്തില്‍ മാപ്പുപറഞ്ഞ് പി.സി.ജോര്‍ജ്. തന്റെ വാക്കുകള്‍ സമുദായത്തെ വേദനിപ്പിച്ചെന്ന് മനസ്സിലായെന്നും അതിനാല്‍ പരസ്യമായി മാപ്പുപറയുകയാണെന്നും അദ്ദേഹം പറഞ്ഞു.
'എന്റെ പഞ്ചായത്തായ ഈരാറ്റുപേട്ടയിലെ മുസ്ലീംവിഭാഗവുമായിട്ട് ചെറിയ ഒരു പ്രശ്‌നമുണ്ട്. എനിക്കെതിരേ ഒരു പ്രചരണം നടന്നു. അതെന്നെ വേദനിപ്പിച്ചപ്പോള്‍ അതിനെതിരേ ശക്തമായി പ്രതികരിച്ചു. അത് ഞാന്‍ വളരെയധികം സ്‌നേഹിക്കുന്ന മുസ്ലീം സഹോദരങ്ങള്‍ക്ക്...
ബന്നിമാര്‍ദാട്ടി: ആരാധന നടത്തുന്നതില്‍ നിന്നും ക്രിസ്ത്യന്‍ സമൂഹത്തെ വിലക്കി കര്‍ണാടക പൊലീസ്. ഹസന്‍ ജില്ലയിലെ ബന്നിമാര്‍ദാട്ടിയിലെ ക്രിസ്ത്യന്‍ വിഭാഗക്കാരെയാണ് മതച്ചടങ്ങളുകളുകളില്‍ നിന്നും ഒത്തുച്ചേരലില്‍ നിന്നും വിലക്കിയതെന്ന് അമേരിക്കയിലെ
ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍ എന്ന സംഘടന റിപ്പോര്‍ട്ട് ചെയ്യുന്നു.
ജനുവരി നാലിനാണ് സംഭവം നടന്നത്. ബന്നിമാര്‍ദാട്ടിയില്‍ ഡി.സി.പിയുടെ നേതൃത്വത്തില്‍ നടത്തിയ യോഗത്തില്‍ വെച്ച് 15 ക്രിസ്ത്യന്‍ കുടുംബങ്ങളോട് ക്രിസ്ത്യന്‍...
നാഗ്പുർ: ലൈംഗിക ബന്ധത്തിനിടെ യുവാവ് കഴുത്തിൽ കെട്ടിയിരുന്ന ചരട് മുറുകി ശ്വാസം മുട്ടി മരിച്ച സംഭവത്തിൽ കാമുകിയെ റിമാൻഡ് ചെയ്തു. നാഗ്പൂരിൽ 30-കാരനായ യുവാവ് വെള്ളിയാഴ്ചയാണ് മരിച്ചത്. മരിച്ചയാളുടെ ബന്ധുക്കൾ നൽകിയ പരാതിയിൽ കാമുകിക്കെതിരെ കൊലപാതക കുറ്റം ചുമത്തി. ജനുവരി 13 വരെ യുവതിയെ റിമാൻഡിൽ വിട്ടു.
നാഗ്പൂരിലെ ഖാപർഖെഡ പ്രദേശത്തെ ഒരു ലോഡ്ജിൽ വെള്ളിയാഴ്ച...
കൊൽക്കത്ത: ആഭ്യന്തര ക്രിക്കറ്റില്‍ തുടര്‍ച്ചയായി മികവ് കാട്ടിയിട്ടും ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാത്തതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ച് ലക്നൗ സൂപ്പര്‍ ജയന്‍റ്സ് പേസര്‍ മുഹമ്മദ് ഷമി. ഐപിഎല്ലിൽ ഹൈദരാബാദിനെതിരായ...