Friday, May 9, 2025

Latest news

അലക്കി കൊണ്ടിരിക്കെ വീട്ടമ്മ അപ്രത്യക്ഷയായി, പൊങ്ങിയത് അടുത്ത വീട്ടിലെ കിണറ്റിൽ

കണ്ണൂര്‍ ഇരിക്കൂറിനടുത്ത്​ ആയിപ്പുഴയിൽ വീടിനു പിൻഭാഗത്ത് അലക്കിക്കൊണ്ടിരിക്കുകയായിരുന്ന വീട്ടമ്മ ഭൂമി താഴ്ന്ന് സമീപത്തെ പത്ത് മീറ്റർ അകലെയുള്ള അയൽവാസിയുടെ വീട്ടുകിണറ്റിൽ വീണു. അലക്കി കൊണ്ടിരിക്കുകയായിരുന്ന വീട്ടമ്മ കാലു തെറ്റി അടുത്തുള്ള ചെറിയ കുഴിയിൽ വീണതും അപ്രത്യക്ഷമാവുകയുമായിരുന്നു. ഉടൻ അടുത്തുള്ള വീടിന്‍റെ കിണറ്റിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. ഭൂമിക്കടിയിൽ രൂപപ്പെട്ട ഗുഹയിലൂടെ അപ്പുറത്തുള്ള കിണറ്റിലേക്ക് പതിക്കുകയായിരുന്നു. കിണറ്റിൽ വലിയ...

കർണാടകത്തിലെ കന്നുകാലി കശാപ്പ് നിരോധന നിയമം; ബില്ലിലെ വ്യവസ്ഥകൾ അസാധാരണം, കർഷകരെ ബാധിക്കുമെന്ന് ആശങ്ക

ബെംഗളൂരു: കർണാടക നിയമസഭ പാസാക്കിയ കന്നുകാലി കശാപ്പ് നിരോധന ബില്ലിനെചൊല്ലി ആശങ്കകള്‍ ശക്തമാകുന്നു. ഉദ്യോഗസ്ഥർക്ക് വിപുലമായ അധികാരങ്ങൾ നല്‍കുന്ന ബില്ലിലെ വ്യവസ്ഥകൾക്കെതിരെ സമൂഹമാധ്യമങ്ങളിലടക്കം രൂക്ഷ വിമർശനമാണുയരുന്നത്. ബില്‍ വൈകാതെ നിയമനിർമാണ സഭയിലും സർക്കാർ അവതരിപ്പിക്കും. നിയമം പ്രാബല്യത്തില്‍ വന്നാല്‍  നടപ്പാക്കാനിറങ്ങുന്ന ഉദ്യോഗസ്ഥർക്ക് നല്‍കുന്ന വിപുലമായ അധികാരങ്ങളെ ചൊല്ലിയാണ് പ്രധാനമായും ആക്ഷേപം ഉയരുന്നത്. സംസ്ഥാനത്തിനകത്ത് നിയമം ലംഘിക്കപ്പെട്ടോയെന്ന് സംശയം...

കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

കാസർകോട്: (www.mediavisionnews.in) ജില്ലയില്‍ 110 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 107 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും വിദേശത്ത് നിന്നെത്തിയ രണ്ടാള്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 154 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 7199 പേര്‍ വീടുകളില്‍ 6854 പേരും സ്ഥാപനങ്ങളില്‍ 345 പേരുമുള്‍പ്പെടെ...

സംസ്ഥാനത്ത് 4470 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 110 പേര്‍ക്ക്‌

തിരുവനന്തപുരം :(www.mediavisionnews.in)സംസ്ഥാനത്ത് ഇന്ന് 4470 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 700, കോഴിക്കോട് 578, എറണാകുളം 555, തൃശൂര്‍ 393, കോട്ടയം 346, കൊല്ലം 305, ആലപ്പുഴ 289, തിരുവനന്തപുരം 282, പാലക്കാട് 212, ഇടുക്കി 200, പത്തനംതിട്ട 200, കണ്ണൂര്‍ 186, വയനാട് 114, കാസര്‍ഗോഡ് 110 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ...

ഡല്‍ഹി കലാപം: അമിത് ഷായിലേക്ക് വിരല്‍ചൂണ്ടി വസ്തുതാന്വേഷണ റിപ്പോര്‍ട്ട്

പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തിന് പിന്നാലെ ഫെബ്രുവരിയില്‍ ഡല്‍ഹിയില്‍ നടന്ന അക്രമങ്ങളെ കുറിച്ചുള്ള സിപിഎം വസ്തുതാന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ടു. അക്രമത്തിന്‍റെ തീവ്രത കൂടാന്‍ അമിത് ഷായുടെ കീഴിലുള്ള ആഭ്യന്തര മന്ത്രാലയം പങ്കുവഹിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് ആണ് 'വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ വര്‍ഗീയ കലാപം- വസ്തുതാന്വേഷണ റിപ്പോര്‍ട്ട്' പുറത്തിറക്കിയത്. ഡല്‍ഹിയില്‍...

ബി.‍‍‍ജെ.പി അദ്ധ്യക്ഷന് നേരെ കല്ലേറും കരിങ്കൊടിയും; വാഹനം തകര്‍ത്തു (വീഡിയോ)

ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദയുടെ വാഹനത്തിന് നേരെ കല്ലേറ്. പശ്ചിമ ബംഗാള്‍ സന്ദര്‍ശനത്തിന് എത്തിയപ്പോഴാണ് നദ്ദയുടെ വാഹനത്തിന് നേരെ കരിങ്കൊടി പ്രയോഗവും കല്ലേറും നടന്നത്. ബി.ജെ.പിയുടെ ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവർഗിയുടെ വാഹനവും പ്രതിഷേധക്കാര്‍ തകര്‍ത്തിട്ടുണ്ട്. വിജയവര്‍ഗിയക്ക് പുറമേ ബി.ജെ.പിയുടെ ബംഗാള്‍ അദ്ധ്യക്ഷന്‍ ദിലീപ് ഘോഷിന്‍റെ വാഹനവും അക്രമിക്കപ്പെട്ടിട്ടു. സംഭവത്തിന് പിന്നില്‍ തൃണമൂല്‍...

ഫൈസറിന്റേതുള്‍പ്പെടെ കൊവിഡ് വാക്‌സിന്‍ വിവരങ്ങള്‍ ചോര്‍ത്തി ഹാക്കര്‍മാര്‍; ലോകത്തെ നടുക്കി സൈബര്‍ ആക്രമണം

വാഷിങ്ടണ്‍: അമേരിക്കന്‍ കമ്പനിയായ ഫൈസര്‍ വാക്‌സിന്റേതും അതിന്റെ ജര്‍മ്മന്‍ പങ്കാളിയായ ബയോഎന്‍ടെകിന്റേയും കൊവിഡ് വാക്‌സിന്‍ വികസനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തി. യൂറോപ്പിലെ മെഡിസിന്‍സ് റെഗുലേറ്ററിന് നേരെ നടന്ന സൈബര്‍ ആക്രമണത്തിലാണ് വാക്‌സിന്‍ വികസനവുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തിയത്. യൂറോപ്പ്യന്‍ യൂണിയനില്‍ വാക്‌സിന്‍ വികസനത്തിനും മരുന്നുകള്‍ക്ക് അംഗീകാരം നല്‍കുന്നതിലുമുള്ള ഉത്തരവാദിത്തം വഹിക്കുന്ന യൂറോപ്യന്‍ മെഡിസിന്‍ ഏജന്‍സിയാണ്...

സ്വര്‍ണവില പവന് 320 രൂപ കുറഞ്ഞ് 36,720 രൂപയായി

കാസർകോട്: (www.mediavisionnews.in) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടംതുടരുന്നു. വ്യാഴാഴ്ച പവന് 320 രൂപ കുറഞ്ഞ് 36,720 രൂപയായി. ഗ്രാമിന് 40 രൂപകുറഞ്ഞ് 4590 രൂപയുമായി. ബുധനാഴ്ച 37,040 രൂപയായിരുന്നു പവന്റെ വില. ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ഔണ്‍സിന് 0.2ശതമാനം കുറഞ്ഞ് 1,835.11 ഡോളര്‍ നിലവാരത്തിലെത്തി. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ പത്ത് ഗ്രാം 24...

ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റുകള്‍ സൗജന്യമായി നേടാം; കാത്തിരിക്കുന്നത് രണ്ട് കോടി ദിര്‍ഹം

അബുദാബി: ഉപഭോക്താക്കള്‍ക്ക് സന്തോഷവാര്‍ത്തയുമായി അബുദാബി ബിഗ് ടിക്കറ്റ്. മലയാളികളുള്‍പ്പെടെ നിരവധി പേരെ കോടീശ്വരന്‍മാരാക്കിയ അബുദാബി ബിഗ് ടിക്കറ്റിന്റെ അടുത്ത നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റുകള്‍ സൗജന്യമായി നേടാന്‍ അവസരം നല്‍കുന്ന നല്‍കുന്ന വീക്കെന്‍ഡ് ബൊണാന്‍സ തിരികെയെത്തുന്നു. ഡിസംബര്‍ 10 വ്യാഴാഴ്ച(12.01 am)മുതല്‍ ഡിസംബര്‍ 12 ശനിയാഴ്ച(11.59pm) വരെയാണ് വീക്കെന്‍ഡ് ബൊണാന്‍സ വഴി അടുത്ത നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റുകള്‍ സൗജന്യമായി സ്വന്തമാക്കാന്‍ അവസരം...

ഭാര്യയോടുള്ള കലിപ്പ് തീര്‍ക്കാന്‍ നടന്നത് 450 കിലോമീറ്റര്‍; ഒടുവില്‍ 35,000 രൂപ പിഴയും

ഭാര്യയും ഭർത്താവും തമ്മിൽ വഴക്കിടുന്നത് സ്വാഭാവികം. എന്നാൽ ഭാര്യയോട് വഴക്കിട്ട് ദേഷ്യം തീർക്കാൻ ഇറ്റലിയിലെ ഒരാൾ നടന്നത് 450 കിലോമീറ്റർ. രാത്രി രണ്ട് മണിയോടെ പോലീസ് തടഞ്ഞു നിർത്തിയപ്പോഴാണ് വീട്ടിൽ നിന്ന് ഇത്രയും ദൂരം നടന്നു കഴിഞ്ഞതായി അയാൾക്ക് മനസിലായത്. ഭാര്യയോട് അയാൾക്കുള്ള ദേഷ്യം മാറിയോ എന്ന കാര്യത്തിൽ വ്യക്തതയില്ലെങ്കിലും കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന്...
- Advertisement -spot_img

Latest News

പാകിസ്താനെ ഞെട്ടിച്ച് ഇന്ത്യയുടെ ‘ജലതന്ത്രം’; മിസൈൽമഴയ്ക്ക് പിന്നാലെ അണക്കെട്ടും തുറന്നുവിട്ടു

ന്യൂഡൽഹി: അതിർത്തിയിൽ സംഘർഷം കനക്കുന്നതിനിടെ, പാകിസ്താനിലേക്ക് ഒഴുകുന്ന ചെനാബ് നദിയിലെ സലാൽ അണക്കെട്ട് തുറന്നുവിട്ട് ഇന്ത്യ. മൂന്നു ഷട്ടറുകളാണ് വ്യാഴാഴ്ച തുറന്നത്. കനത്ത മഴയെത്തുടർന്ന് ജലനിരപ്പുയർന്നതുകൊണ്ടാണ്...
- Advertisement -spot_img