ന്യൂദല്‍ഹി: കര്‍ഷക പ്രതിഷേധം നേരിടുന്നതിന് വേണ്ടി സേനയില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടില്ലെന്ന് ദല്‍ഹി പൊലീസ്. വാളുകളും ഷീല്‍ഡുമായി നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് വിശദീകരണം. ചിത്രത്തിന് പിന്നിലുള്ളവരോട് വിശദീകരണം ചോദിക്കുമെന്നും ദല്‍ഹി പൊലീസ് വ്യക്തമാക്കി.
ചിത്രത്തില്‍ കാണുന്ന പൊലീസുകാര്‍ ദല്‍ഹിയിലെ ഒരു ഭാഗത്തുനിന്നുള്ളവര്‍ മാത്രമാണെന്നും അവര്‍ സ്വയം മുന്‍കയ്യെടുത്തതാണെന്നും ദല്‍ഹി പൊലീസിന്റെ ഭാഗത്തുനിന്ന് മെറ്റല്‍ വെപ്പണ്‍...
ചെന്നൈ: തമിഴ്‌നാട് തൂത്തുക്കുടിയില്‍ വാഹനം കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചതിന്റെ വിരോധത്തില്‍ എസ്‌ഐയെ മിനിലോറി കയറ്റിക്കൊന്നു. തൂത്തുക്കുടി ഏറല്‍ സ്റ്റേഷനിലെ എസ്‌ഐ ബാലുവാണ് അതിദാരുണമായി കൊല്ലപെട്ടത്.
സംഭവത്തെ കുറിച്ചു തൂത്തുക്കുടി എസ്പി എസ്.വിജയകുമാര്‍ പറയുന്നത് ഇങ്ങനെ:
പട്രോളിങ്ങിനിടെ ഏറല്‍ ബസാറില്‍ മദ്യപിച്ചു ബഹളം വച്ച വേലവേളാന്‍ സ്വദേശി മുരുകവേലിനെ കസ്റ്റഡിയിലെടുക്കാന്‍ എസ്‌ഐ ബാലുവും സംഘവും ശ്രമിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇത്...
മുംബയ്: പോളിയോ വാക്സിനുപകരം കുഞ്ഞുങ്ങൾക്ക് നൽകിയത് സാനിറ്റൈസർ. മഹാരാഷ്ട്രയിലെ യവത്മാൽ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ഇതിനെത്തുടർന്ന് അഞ്ച് വയസിന് താഴെയുള്ള 12 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികളുടെ നില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ടെ് ഒരു ഡോക്ടറും ആശാവർക്കറും ഉൾപ്പടെ മൂന്നുപേരെ സസ്പെൻഡുചെയ്തു.
ഡ്യൂട്ടിയിലുണ്ടായിരുന്നവരുടെ അനാസ്ഥയാണ് സംഭവത്തിന് ഇടയാക്കിയതെന്നാണ് അധികൃതർ നൽകുന്ന...
തിരുവനന്തപുരം: മുസ്ലീംലീഗ് വർഗീയ കക്ഷിയാണെന്നും പാണക്കാട് തറവാടിലേക്ക് ചെന്നിത്തലയും ഉമ്മൻചാണ്ടിയും പോയത് തീവ്രവാദ ബന്ധം ഉറപ്പിക്കാനാണെന്നുമുള്ള സിപിഎം ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവൻ്റെ പ്രസ്താവന തള്ളി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. വിജയരാഘവൻ്റെ പ്രസ്താവന അസ്ഥാനത്തുള്ളതും അതിരു കടന്നതാണെന്നും സിപിഎം സെക്രട്ടേറിയറ്റ് വിലയിരുത്തി. തെരഞ്ഞെടുപ്പിന് മുൻപ് ഇത്തരം വിവാദങ്ങൾ ഒഴിവാക്കണമെന്ന് പാർട്ടി വിജയരാഘവനോട് ആവശ്യപ്പെട്ടതായാണ് വിവരം.
വിജയരാഘവൻ്റെ വിവാദ...
സംസ്ഥാനത്ത് സ്വര്‍ണവില പവന് 280 രൂപകുറഞ്ഞ് 36,120 രൂപയായി. 4515 രൂപയാണ് ഗ്രാമിന്റെ വില. തിങ്കളാഴ്ച 36,400 രൂപയായിരുന്നു പവന്റെ വില. ഇതോടെ ഒരുമാസത്തിനിടെ പവന്റെ വിലയില്‍ 2,200 രൂപയിലേറെയാണ് ഇടിവുണ്ടായത്.
രണ്ടാമത്തെ ദിവസവും ദേശീയ വിപണിയില്‍ വില കുറഞ്ഞു. കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന് 48,438 രൂപ നിലവാരത്തിലേയ്ക്ക് താഴ്ന്നു....
തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസിനും വാഹനരജിസ്‌ട്രേഷനും ആധാർ നിർബന്ധിത തിരിച്ചറിയൽ രേഖയാക്കുന്നു. ഓൺലൈൻ സേവനങ്ങൾ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി കേന്ദ്രസർക്കാരിന്റേതാണ് ഭേദഗതി. ബിനാമികളുടെ പേരുകളിൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്നതും വ്യാജരേഖകൾ ഉപയോഗിച്ച് ഡ്രൈവിങ് ലൈസൻസ് നേടുന്നതും തടയുന്നതിനാണിത്. ഫോട്ടോപതിച്ച അംഗീകൃത തിരിച്ചറിയൽ കാർഡുകളുടെ പകർപ്പുകളാണ് ഇപ്പോൾ അപേക്ഷകൾക്കൊപ്പം സമർപ്പിക്കേണ്ടത്. ഭേദഗതി നടപ്പാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര ഉപരിതലഗതാഗതമന്ത്രാലയം സംസ്ഥാന സർക്കാരുകളുടെയും...
ദില്ലി: രാജ്യത്തെ വാഹന ലോകത്ത് വമ്പന്‍ വിപ്ളവത്തിന് വഴിയൊരുക്കുന്ന പൊളിക്കല്‍ നയം (സ്‍ക്രാപ്പേജ് പോളിസി) കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ഏറെക്കാലമായി പറഞ്ഞുകേട്ടിരുന്ന വോളണ്ടറി വെഹിക്കിൾ സ്‌ക്രാപ്പേജ് പോളിസിയാണ് ഇപ്പോള്‍ യാതാര്‍ത്ഥ്യത്തിലേക്ക് അടുക്കുന്നത്. സ്വകാര്യവാഹനങ്ങളുടെ കാലാവധി 20 വർഷത്തേക്കും വാണിജ്യവാഹനങ്ങളുടെത് 15 വർഷത്തേക്കും നിജപ്പെടുത്തുന്നതാണ് ഈ പോളിസി. വാഹനമലിനീകരണം, ഇന്ധനഇറക്കുമതി വിലവർദ്ധന എന്നിവ കുറയ‌്ക്കുന്നത്...
കണ്ണൂർ∙ കേരളത്തിലെ വടക്കൻ ജില്ലകളിൽ 16 നിയമസഭ മണ്ഡലങ്ങൾ കോൺഗ്രസിന് കൂടുതൽ വിജയസാധ്യതയുള്ള എ കാറ്റഗറി സീറ്റുകളെന്നു കെപിസിസി– എഐസിസി സർവേ റിപ്പോർട്ട്. ആറു സിറ്റിങ് സീറ്റുകൾ ഉൾപ്പെടെയാണ് 16 എണ്ണം എ കാറ്റഗറിയിലായത്. ജയം ഉറപ്പുള്ള സീറ്റുകളും ജയിക്കാൻ സാധ്യതയുള്ള സീറ്റുകളുമാണ് എ കാറ്റഗറിയിൽ. പാലക്കാട്, വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്...
തിരുവനന്തപുരം; സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത. ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പാലക്കാട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ...