Thursday, May 15, 2025

Latest news

മോദി ‘ലൈക്കടിച്ച’ യൂത്ത് പാർലമെന്റ് പ്രസംഗം; മലയാളത്തിന്റെ മുംതാസ്

ദേശീയ യൂത്ത് പാർലമെന്റിലെ പ്രസംഗ മികവിനു പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ച അരുവിത്തുറ സെന്റ്‌ ജോർജ് കോളജിലെ ബിഎ ഇംഗ്ലിഷ് മൂന്നാം വർഷ വിദ്യാർഥി എസ്.മുംതാസിന് ആശംസാപ്രവാഹം. നെഹ്‌റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തിൽ നടത്തിയ ജില്ലാ–സംസ്ഥാന തല മത്സരങ്ങളിൽ ഒന്നാം സ്ഥാനം ലഭിച്ചതോടെയാണു പാർലമെന്റിലെ സെൻട്രൽ ഹാളിൽ നടന്ന മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്. ‘സാർവത്രിക...

റെക്കോര്‍ഡ് പിന്നിട്ട് ഇന്ധന വില കുതിക്കുന്നു, ഇന്നും വര്‍ധന

ന്യൂഡല്‍ഹി/കൊച്ചി: രാജ്യത്ത് പെട്രോള്‍ വിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും 25 പൈസയുടെ വര്‍ധന. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില എണ്‍പത്തിയഞ്ചിലേക്ക് അടുത്തു. 84.84 രൂപയാണ് നിലവില്‍ കൊച്ചിയിലെ പെട്രോള്‍ വില. ഡല്‍ഹിയില്‍ പെട്രോള്‍ വില 84.70 രൂപയില്‍ എത്തി. ഡീസല്‍ 74.88 രൂപ. ഇതുവരെയുള്ള റെക്കോഡ് ആണിത്. ഇന്നലെയും പെട്രോള്‍ വിലയില്‍ ഇരുപത്തിയഞ്ചു പൈസ ഉയര്‍ന്നിരുന്നു. ഏതാനും...

2016ൽ വിജയത്തിന് അരികെ; മഞ്ചേശ്വരത്ത് ബിജെപി കൊടി പാറിക്കുമോ?

മഞ്ചേശ്വരം: സ്ഥാനാർഥികൾ ആരാകും എന്നറിയാനുള്ള ആകാംക്ഷയിലാണ് ഭാഷയും ജാതിയും മതവും സംസ്കാരവും പൊതുസ്വീകാര്യതയും എല്ലാം വിധിയെഴുത്തിൽ നിർണായക സ്വാധീനം ചെലുത്തുന്ന മഞ്ചേശ്വരം നിയമസഭാ മണ്ഡലം. 1987 മുതൽ 2006 വരെ യുഡിഎഫ് തട്ടകം ആയിരുന്ന മണ്ഡലം 2006ൽ ഇടതുമുന്നണി തിരിച്ചു പിടിച്ചു. 2011ൽ തിരിച്ചുപിടിച്ച മണ്ഡലം 2016ലും 2019ൽ നടന്ന ഉപതിരഞ്ഞെടുപ്പിലും യുഡിഎഫ് നിലനിർത്തി....

വരുമോ, പഞ്ചായത്തിന്റെ റേഷൻ കട? ന്യായവില ഷോപ്പുകളാക്കും, സമഗ്ര മാറ്റം

തൃശൂർ ∙ റേഷൻകടകൾ ‘പഞ്ചായത്തുവക’യാകുന്ന കാലം അരികെ. റേഷൻകട നടത്തിപ്പിന് ഗ്രാമപഞ്ചായത്തുകൾക്കും വനിത കൂട്ടായ്മകള്‍ക്കും ലൈസൻസ് അനുവദിക്കുന്നതടക്കം സമഗ്ര മാറ്റങ്ങൾക്കു വഴിയൊരുക്കുന്ന റേഷനിങ് ഓർഡർ പരിഷ്കാരം സംബന്ധിച്ചു തീരുമ‍ാനമെടുക്കാൻ വ്യാഴാഴ്ച ഭക്ഷ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഓൺലൈൻ യോഗം ചേരും. അംഗീകൃത റേഷൻ സംഘടനാ പ്രതിനിധികളെ പങ്കെടുപ്പിച്ചു നടക്കുന്ന യോഗം പൊതുവിതരണ വകുപ്പ് ഡയറക്ടറുടെ സാന്നിധ്യത്തിലാണ് ചേരുക. കാലങ്ങളായി...

ബുക്ക് ചെയ്ത് ഞൊടിയിടയിൽ എൽപിജി സിലിണ്ടർ വീട്ടിലെത്തും, പുതിയ സംവിധാനം വരുന്നു

ദില്ലി: ദിവസങ്ങളോളം എൽപിജി സിലിണ്ടറിനായി കാത്തിരിക്കേണ്ട, ബുക്ക് ചെയ്ത് ഗ്യാസ് സിലിണ്ടറിനായി ദിവസങ്ങള്‍ കാത്തിരിക്കുന്ന സ്ഥിതി ഇനി പഴങ്കഥയാവും. ബുക്ക് ചെയ്താൽ വേഗത്തിൽ സിലിണ്ടർ വീട്ടിലെത്തിക്കുന്നതിന് തത്കാൽ സേവനം ഒരുക്കാനുള്ള നീക്കത്തിലാണ് ഇന്ത്യൻ ഓയിൽ. ബുക്ക് ചെയ്ത ദിവസം തന്നെ കുക്കിങ് ഗ്യാസ് വീട്ടിലെത്തിക്കുന്നതിനാണ് ഈ പദ്ധതി. ബുക്ക് ചെയ്ത് 30 മുതൽ 45 മിനിട്ടിനുള്ളിൽ ഇന്ധനം...

ഇനി ഉള്ളിയാണ് താരം; ഉള്ളികൃഷി ചലഞ്ചിന് തുടക്കമിട്ട് കര്‍ഷകര്‍

ഉള്ളി ഉത്പാദനത്തില്‍ സ്വയംപര്യാപ്തത ലക്ഷ്യംവെച്ച് ഉള്ളികൃഷി ചലഞ്ചിന് തുടക്കമിട്ടിരിക്കുകയാണ് ആലപ്പുഴയിലെ ജൈവകര്‍ഷകര്‍. കഞ്ഞിക്കുഴി സ്വദേശി സുജിത്ത് അരയേക്കര്‍ സ്ഥലത്ത് പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ കൃഷിയില്‍ മികച്ച വിളവാണ് ലഭിച്ചത്. കൃഷിയിലൂടെ ഉള്ളിവില നിയന്ത്രിക്കാനാകുമെന്നും കര്‍ഷകര്‍ പറയുന്നു. അടുക്കളയിലെ മുഖ്യകഥാപാത്രങ്ങളില്‍ പ്രധാനിയാണ് ഇതരസംസ്ഥാനത്തുനിന്നും കേരളത്തിലെത്തുന്ന ചെറിയ ഉള്ളി. പക്ഷേ പലപ്പോഴും കുടുംബബജറ്റ് താളംതെറ്റിച്ച് വിലയുയര്‍ന്ന് ഉള്ളി വില്ലനാവാറാണ് പതിവ്. വില്ലനാവാതെ...

ഒരാഴ്ചകൊണ്ട് സ്വര്‍ണവിലയിലുണ്ടായ ഇടിവ് 1,800 രൂപ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. രണ്ടുദിവസം മാറ്റമില്ലാതതുടര്‍ന്ന വിലയില്‍ വ്യാഴാഴ്ച പവന് 360 രൂപയുടെ കുറവുണ്ടായി. ഇതോടെ വില 36,600 രൂപയായി. 4575 രൂപയാണ് ഗ്രാമിന്റെ വില. ഒരാഴ്ചക്കിടെ പവന്റെ വിലയില്‍ 1,800 രൂപയുടെ കുറവാണുണ്ടായത്. യുഎസില്‍ ബോണ്ടില്‍നിന്നുള്ള ആദായംവര്‍ധിച്ചതും ഡോളര്‍ കരുത്താര്‍ജിച്ചതും ആഗോള വിപണിയില്‍ സ്വര്‍ണവിലയെ ബാധിച്ചു. സ്‌പോട് ഗോള്‍ഡ് വില 1,840 ഡോളര്‍...

ഇന്നത്തെ സ്വര്‍ണ്ണ വില

സ്വർണവിലയിൽ കുറവ്. ഒരു ഗ്രാമിന് 4575 രൂപയും ഒരു പവന് 36,600 രൂപയുമാണ് ഇന്നത്തെ വില.

പശുക്കളെ അനധികൃതമായി കടത്തി,​ കന്നുകാലി കശാപ്പ് നിരോധന നിയമത്തിൽ കർണാടകയിൽ ആദ്യ അറസ്റ്റ്

ബംഗളൂരു: പശുക്കളെ അനധികൃതമായി കടത്തിയതിന് കർണാടകത്തിൽ കന്നുകാലി കശാപ്പ് നിരോധന നിയമ പ്രകാരം ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. കാലികളുമായി ട്രക്കിൽ പോവുകയായിരുന്ന ആബിദ് അലിയെയാണ് പൊലീസ് ചിക്ക്‌മംഗളുരുവിൽ വച്ച് അറസ്റ്റ് ചെയ്തത്. ജനുവരി എട്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. കന്നുകാലികളെ അനധികൃതമായി കടത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. അതേസമയം നാട്ടുകാരിൽ ചിലർ തന്നെ ആക്രമിച്ചെന്ന് ആബിദ് അലി...

ബിരിയാണി വാങ്ങി കാശ് നല്‍കാതെ അമിത് ഷായുടെ പേര് പറഞ്ഞ് ഭീഷണി; മൂന്ന് ബി.ജെ.പി നേതാക്കള്‍ അറസ്റ്റില്‍ (വീഡിയോ)

ചെന്നൈ: ബിരിയാണി വാങ്ങി കാശ് കൊടുക്കാതെ ഭീഷണിപ്പെടുത്തിയ മൂന്ന് ബി.ജെ.പി നേതാക്കള്‍ അറസ്റ്റില്‍. ചെന്നൈ റോയാപ്പേട്ടില്‍ ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. ബിരിയാണി വാങ്ങി കാശ് ചോദിച്ച കടയുടമയോട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പേര് പറഞ്ഞായിരുന്നു ഭീഷണി. സംഭവത്തില്‍ ബി.ജെ.പി ട്രിപ്ലിക്കന്‍ വെസ്റ്റ് മണ്ഡലം സെക്രട്ടറി ഭാസ്‌കര്‍, പ്രസിഡന്റ് പുരുഷോത്തമന്‍, ഇരുവരുടെയും സുഹൃത്ത് സൂര്യ എന്നിവരാണ്...
- Advertisement -spot_img

Latest News

ഖത്തര്‍ അണ്ടര്‍ 17 ലോകകപ്പ്: ലോഗോ പുറത്തിറക്കി, നവംബറില്‍ പന്തുരുളും

ദോഹ: ഖത്തറിൽ നടക്കുന്ന കൗമാര ലോകകപ്പിന്റെ ഔദ്യോഗിക ലോഗോ പുറത്തിറക്കി. ലോകകപ്പിലെ ജേതാക്കൾക്കായി സമ്മാനിക്കുന്ന ട്രോഫിയുടെ മാതൃകയും ലോഗോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നവംബർ മൂന്ന് മുതൽ 27...
- Advertisement -spot_img