Monday, May 20, 2024

Latest news

പരോളിലിറങ്ങിയ പീഡനക്കേസ് പ്രതിയെ വെട്ടിക്കൊന്നു; മൃതദേഹം ആളൊഴിഞ്ഞ പറമ്പില്‍

തൃശ്ശൂര്‍: തൃശ്ശൂരില്‍ പീഡനക്കേസ് പ്രതിയെ വെട്ടിക്കൊന്നു. എളനാട് സ്വദേശി സതീഷ് (കുട്ടൻ 38 ) ആണ് കൊല്ലപ്പെട്ടത്. ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. പഴയന്നൂര്‍ പൊലീസ് അന്വേഷണം തുടങ്ങി. ഇന്നലെ രാത്രിയോടെ ആയിരിക്കാം കൊലപാതകം എന്നാണ് പൊലീസ് നിഗമനം.  ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയാണ് ഇയാള്‍. ജയിലിലായിരുന്ന സതീഷ് രണ്ടുമാസത്തെ പരോളില്‍ നാട്ടിലെത്തിയതായിരുന്നു. പഴയന്നൂർ പൊലീസ്...

സൗദി അറേബ്യയില്‍ വാഹനാപകടം; ഒരു കുടുംബത്തിലെ ആറ് പേര്‍ മരിച്ചു

റിയാദ്: സൗദി അറേബ്യയിലെ ജിസാനിലുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ ആറ് പേര്‍ മരണപ്പെട്ടു. പുതിയ രാജ്യാന്തര പാതയില്‍ മസ്ഹറക്ക് സമീപത്തുവെച്ചായിരുന്നു അപകടം.  റോഡില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന വാട്ടര്‍ ടാങ്കറിന് പിന്നില്‍ കാറിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന മൂന്ന് ആണ്‍ കുട്ടികളും ഒരു പെണ്‍കുട്ടിയും ഇവരുടെ മാതാപിതാക്കളുമാണ് മരിച്ചത്. ഒരു ബാലിക മാത്രമാണ് അപകടത്തില്‍ നിന്ന് പരിക്കുകളോടെ രക്ഷപെട്ടത്. പൊലീസ് പട്രോള്‍...

ആന്റിജന്‍സ് ടെസ്റ്റ് നെഗറ്റീവായാലും ആര്‍ടിപിസിആര്‍ ടെസ്റ്റ് കൂടി നടത്താന്‍ നിര്‍ദേശം

കൊവിഡ് സംശയിക്കുന്നവരില്‍ ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവായാലും ആര്‍ടിപിസിആര്‍ ടെസ്റ്റ് കൂടി നടത്താന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍ടിപിസിആര്‍ ടെസ്റ്റാണ് കൃത്യതയുള്ളത്. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 10 ല്‍ താഴെ നിര്‍ത്തുന്നതിന് ആവശ്യമായ ശക്തമായ നടപടികള്‍ എല്ലാ ജില്ലകളിലും സ്വീകരിക്കും. ഗര്‍ഭിണികള്‍ക്കും ഡയാലിസിസ് വേണ്ടവര്‍ക്കും കൊവിഡ് പോസിറ്റീവാകുന്ന സാഹചര്യത്തില്‍ ആവശ്യമായ ചികിത്സാ സൗകര്യം വിലയിരുത്തുന്നതിനും...

ച്യവനപ്രാശം മുതല്‍ അശ്വഗന്ധ വരെ; കോവിഡ് ചികിത്സയ്ക്ക് ആയുര്‍വേദ പ്രോട്ടോക്കോളുമായി കേന്ദ്രം

ന്യൂഡല്‍ഹി:  ആയുര്‍വേദത്തിലൂടെയും യോഗയിലൂടെയുമുള്ള കോവിഡ് 19 ചികിത്സാ നടപടിക്രമം ആയുഷ് മന്ത്രാലയം പുറത്തിറക്കി. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധനാണ് നടപടിക്രമം പുറത്തിറക്കിയത്.  കോവിഡ് പ്രതിരോധത്തില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ ആയുര്‍വേദത്തിനും യോഗയ്ക്കും കഴിയുമെന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു ലഭിച്ച പ്രതികരണങ്ങളില്‍നിന്ന് വ്യക്തമായതായി ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.  ഇന്റര്‍ ഡിസിപ്ലിനറി ആയുഷ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ടാസ്‌ക് ഫോഴ്‌സിന്റെ ശുപാര്‍ശകള്‍...

എല്ലാ ജില്ലകളിലും കൊവിഡ് ലക്ഷണമുള്ളവരെ കണ്ടെത്താനും ഐസൊലേറ്റ് ചെയ്യാനും നടപടി: മുഖ്യമന്ത്രി

തിരുവനന്തപുരം (www.mediavisionnews.in)  എല്ലാ ജില്ലകളിലും കൊവിഡ് ലക്ഷണമുള്ള ആളുകളെ പരമാവധി കണ്ടെത്താനും ഐസൊലേറ്റ് ചെയ്യാനുമുള്ള നടപടികള്‍ ത്വരിതപ്പെടുത്താന്‍ നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട്, തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം, കാസര്‍ഗോഡ്, എറണാകുളം ജില്ലകളില്‍ കേസ് പെര്‍ മില്ല്യണ്‍ കഴിഞ്ഞയാഴ്ച വര്‍ധിച്ചു. തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളിലെ ഡബിളിംഗ് റേറ്റ് കുറയുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് നടപടി....

കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

കാസർകോട്:(www.mediavisionnews.in) ജില്ലയില്‍ 416 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 398 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ ആറ് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ 12 പേര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 202 പേര്‍ക്കാണ് ഇന്ന് കോവിഡ് നെഗറ്റീവായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്...

സംസ്ഥാനത്ത് ഇന്ന് 7871 കൊവിഡ് കേസുകള്‍; 4981 പേർക്ക് രോഗമുക്തി, 25 മരണങ്ങള്‍

തിരുവനന്തപുരം (www.mediavisionnews.in) സംസ്ഥാനത്ത് ഇന്ന് 7871 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 6910 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. 640 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 4981 പേർ രോഗമുക്തി നേടി. 25 പേരാണ് ഇന്ന് രോഗബാധിതരായി മരിച്ചത്. നിലവിൽ ചികിത്സയിലുള്ളത് 87738 പേരാണ്. വ്യാപനം വലിയ തോതിൽ പിടിച്ചുനിർത്താൻ സാധിച്ചിട്ടുണ്ട്. കുറച്ചു ദിവസങ്ങൾക്കിടെ വ്യാപനം വർധിച്ചിട്ട് പോലും ദേശീയ ശരാശരിയേക്കാൾ മെച്ചപ്പെട്ട നിലയിലാണ്. മുഖ്യമന്ത്രിയുടെ...

‘നേതാക്കളെ തൊടാൻ കേരളാപൊലീസിന് മടി’; സുപ്രീംകോടതിയിൽ കേരളഹൈക്കോടതി റിപ്പോർട്ട്

ന്യൂ​ഡ​ല്‍ഹി: ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​ക​ളാ​യ ജ​ന​പ്ര​തി​നി​ധി​ക​ളെ അ​റ​സ്റ്റ് ചെ​യ്​​ത് വി​ചാ​ര​ണ​ക്ക്​ ഹാ​ജ​രാ​ക്കാ​ന്‍ പൊ​ലീ​സിന് വി​മു​ഖ​തയെന്ന് കേരള ഹൈക്കോടതി അ​റി​യി​ച്ച​താ​യി സു​പ്രീം​കോ​ട​തി​ക്ക്​ അ​മി​ക്ക​സ്​ ക്യൂ​റി റി​പ്പോ​ർ​ട്ട്. ജ​ന​പ്ര​തി​നി​ധി​ക​ള്‍ക്കെ​തി​രാ​യ ക്രി​മി​ന​ൽ കേ​സു​ക​ള്‍ വേ​ഗ​ത്തി​ല്‍ തീ​ര്‍പ്പാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ​ക​ർ​മ​പ​ദ്ധ​തി ത​യാ​റാ​ക്കു​ന്ന​തി​നാ​യി സു​പ്രീം​കോ​ട​തി നി​യോ​ഗി​ച്ച അ​മി​ക്ക​സ് ക്യൂ​റി വി​ജ​യ് ഹാ​ന്‍സാ​രി​യ​ക്ക്​ മു​മ്പാ​കെ​യാ​ണ്​ കേ​ര​ള ഹൈ​കോ​ട​തി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. രാ​ജ്യ​ത്ത്​ ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കെ​തി​രാ​യ കേ​സു​ക​ൾ നീ​ളു​ന്നുവെന്ന്...

ഉപ്പളയില്‍ പുഴക്കരയില്‍ സൂക്ഷിച്ച 8 ലോഡ്‌ മണല്‍ പിടികൂടി

ഉപ്പള: പുഴയില്‍ നിന്നു വാരി കരയില്‍ സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത്‌ സൂക്ഷിച്ചിരുന്ന എട്ടുലോഡ്‌ മണല്‍ പിടികൂടി. മണല്‍ പുഴയിലേയ്‌ക്കു തന്നെ തള്ളി. മഞ്ചേശ്വരം എസ്‌ ഐ എന്‍ രാഘവന്റെ നേതൃത്വത്തില്‍ കജ പുഴക്കരയില്‍ സൂക്ഷിച്ച അഞ്ചു ലോഡും പത്വാടി പുഴക്കരയില്‍ സൂക്ഷിച്ചിരുന്ന 3 ലോഡ്‌ മണലുമാണ്‌ പിടികൂടിയത്‌.

രാഹുലിന്റെ റാലി ; ഹരിയാന അതിര്‍ത്തിയില്‍ വന്‍ പൊലീസ് വിന്യാസം; നിയമലംഘനമുണ്ടായാല്‍ തടയുമെന്ന് സര്‍ക്കാര്‍

ചണ്ഡീഗഡ്: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഖേതി ബച്ചാവോ ട്രാക്ടര്‍ റാലി ഇന്ന് ഉച്ചയോടെ ഹരിയാനയില്‍ പ്രവേശിക്കും. റാലിയുടെ പശ്ചാത്തലത്തില്‍ ഹരിയാന അതിര്‍ത്തിയില്‍ വന്‍ പൊലീസ് വിന്യാസമാണ് സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് കുരുക്ഷേത്ര ജില്ലയിലെ പെഹോവ സബ് ഡിവിഷനിലെ ക്യുക്കര്‍ ഗ്രാമത്തിലൂടെയാണ് രാഹുല്‍ ഹരിയാനയിലെത്തുക. ഹരിയാനയിലെ പെഹോവയില്‍...
- Advertisement -spot_img

Latest News

മുറിപൂട്ടി കിടന്നുറങ്ങി 2 വയസുകാരി, പാതിരാത്രിയിൽ വീട്ടുകാരുടെ നെട്ടോട്ടം, രക്ഷകരായി ഫയർഫോഴ്സ് ഉദ്യോഗസ്ഥർ

കാഞ്ഞിരപ്പള്ളി: മുറിയിൽ കയറി വാതിലടച്ച് പൂട്ടി രണ്ടു വയസുകാരി കിടന്നുറങ്ങി. മുറിക്കുള്ളിൽ കയറാനാകാതെ പരിഭ്രാന്തരായി വീട്ടുകാർ, ഒടുവിൽ രക്ഷകരായി ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ. കഴിഞ്ഞ ദിവസം...
- Advertisement -spot_img