Monday, July 7, 2025

Latest news

കോൺ​ഗ്രസ് അധ്യക്ഷനെ ജൂണിൽ പ്രഖ്യാപിക്കും; സംഘടനാ തെരഞ്ഞെടുപ്പ് മേയ് മാസത്തിൽ

ദില്ലി: കോൺ​ഗ്രസ് അധ്യക്ഷനെ ജൂണിൽ പ്രഖ്യാപിക്കുമെന്ന് കെ സി വേണു​ഗോപാൽ അറിയിച്ചു. അധ്യക്ഷനെ തെരഞ്ഞെടുപ്പിലൂടെയാവും നിശ്ചയിക്കുകയെന്നും പ്രവർത്തക സമിതി യോ​ഗത്തിന് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പ് നടപടികളെ ബാധിക്കാതിരിക്കാനാണ് ജൂണിൽ പ്രഖ്യാപനം. മേയ് മാസത്തിൽ സംഘടന തെരഞ്ഞെടുപ്പ് നടക്കും. പാർട്ടി ഭരണഘടന പ്രകാരമാകും തെരഞ്ഞെടുപ്പ് നടപടികൾ നടക്കുക. തീരുമാനം ഐകകണ്ഠേനയെന്നും കെ.സി വേണുഗോപാൽ...

വില കുത്തനെ കൂട്ടി മാരുതി

മോഡലുകള്‍ക്ക് വിലകൂട്ടി രാജ്യത്തെ ഒന്നാമത്തെ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ. വാഹന മോഡലിനെയും വേരിയന്റിനെയും ആശ്രയിച്ച് 5000 രൂപ മുതല്‍ 34,000 രൂപ വരെ കൂടമെന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ജനുവരി 19 മുതല്‍ വിലവര്‍ധനവ് പ്രാബല്യത്തില്‍ വന്നു. അരീന,  നെക്സ ശൃംഖലകളിലുമുള്ള വാഹനങ്ങളുടെ എക്സ്ഷോറൂം വില വര്‍ദ്ധിക്കും. നെക്‌സ...

റെയ്‌ന ഇനി 100 കോടി ക്ലബ്ബില്‍, ചരിത്ര നേട്ടത്തിലെത്തുന്ന നാലാമത്തെ ഇന്ത്യന്‍ താരം

ന്യൂഡല്‍ഹി: ഐപിഎലില്‍ 100 കോടി പ്രതിഫലം നേടിയ നാലാം താരം എന്ന റെക്കോഡ് സ്വന്തമാക്കി ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ സുരേഷ് റെയ്‌ന. വരുന്ന ഐപിഎൽ സീസണിൽ താരത്തെ 11 കോടി രൂപയ്ക്കാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് നിലനിര്‍ത്തിയത്. ഇതോടെ വിവിധ സീസണുകളിലായി താരം 100 കോടി രൂപയാണ് സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍...

മംഗളൂരുവിൽ ബസിൽ പീഡിപ്പിക്കാൻ ശ്രമിച്ച കുമ്പള സ്വദേശിയെ യുവതി പോലീസുകാരുടെ മുന്നിൽ വെച്ച് കരണത്തടിച്ചു

മംഗളൂരു: മംഗളൂരുവിൽ പെൺകുട്ടിയെ ബസിൽ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാസർഗോഡ് കുമ്പള സ്വദേശി ഹുസൈനാണ് പൊലീസ് പിടിയിലായത്. ഇതിനിടയിൽ അറസ്റ്റിലായ പ്രതിയെ മാധ്യമങ്ങൾക്ക് മുന്നിൽ ഹാജരാക്കിയപ്പോൾ രോഷാകുലയായ യുവതി, പൊലീസ് കമ്മീഷണറുടെ മുന്നിൽവെച്ച് പ്രതിയുടെ കരണത്തടിച്ചു. ബസിൽ  ചെയ്യുന്നതായി സഹയാത്രികരോടടക്കം പെൺകുട്ടി പരാതിപ്പെട്ടിട്ടും ആരും അനങ്ങിയില്ലെന്നാണ് പെൺകുട്ടി പറഞ്ഞത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് മംഗളൂരുവിൽ...

ഇന്നത്തെ സ്വര്‍ണ്ണ വില

കൊച്ചി: തുടര്‍ച്ചയായി മൂന്ന് ദിവസം ഉയര്‍ന്ന സ്വര്‍ണവില ഇന്ന് താഴ്ന്നു. പവന് 120 രൂപ കുറഞ്ഞ് 36,880 രൂപയായി. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ പവന് 600 രൂപയാണ് വര്‍ധിച്ചത്. തുടര്‍ന്നാണ് ഇന്ന് ഇടിവ് രേഖപ്പെടുത്തിയത്. കോവിഡ് വാക്‌സിന്‍ വിതരണത്തിന് എത്തിയത് ഉള്‍പ്പെടെ രാജ്യാന്തര വിഷയങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ഗ്രാമിനും വില കുറഞ്ഞിട്ടുണ്ട്. 15 രൂപ കുറഞ്ഞ് ഒരു...

ബദിയടുക്ക ആസൂത്രണ സമിതി: സി.പി.എം​ വോട്ടുചെയ്​തു; ബി.ജെ.പി നേതാവ് ഉപാധ്യക്ഷൻ

ബദിയടുക്ക: പഞ്ചായത്ത്​ ആസൂത്രണ സമിതിയിലേക്ക്​ സി.പി.എം പിന്തുണയിൽ ഉപാധ്യക്ഷനായി ബി.ജെ.പി നേതാവ്​ മഹേഷിനെ തെരഞ്ഞടുത്തു. മുസ്​ലിംലീഗിനെ ഒഴിവാക്കാൻ ബി.ജെ.പിയും സി.പി.എമ്മും ധാരണയനുസരിച്ചാണ്​ തെരഞ്ഞെടുപ്പിനെ നേരിട്ടത്​. പഞ്ചായത്തിൽ എട്ട് വീതം അംഗങ്ങളാണ്​ യു.ഡി.എഫിനും ബി.ജെ.പിക്കുമുള്ളത്​. സ്​ഥിരം സമിതി തെരഞ്ഞടുപ്പിൽ ബി.ജെ.പിക്ക് സി.പി.എം​ വോട്ടുചെയ്​തിരുന്നു. ആസൂത്രണ സമിതി ഉപാധ്യക്ഷൻ സ്​ഥാനത്തേക്കും ഇൗ ധാരണ തുടരുകയായിരുന്നു. മുസ്​ലിം ലീഗ്...

കണ്ണൂര്‍ ജില്ല പഞ്ചായത്ത് തില്ലങ്കേരി ഡിവിഷന്‍ എല്‍ഡിഎഫ് പിടിച്ചെടുത്തു

കണ്ണൂർ: ജില്ലാ പഞ്ചായത്ത്‌ തില്ലങ്കേരി ഡിവിഷനിൽ നടന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്‌ വിജയം. എൽഡിഎഫ്‌ സ്ഥാനാർഥി സിപിഐ എം ജില്ലാ കമ്മിറ്റി അംഗം അഡ്വ. ബിനോയ്‌ കുര്യൻ 7128 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്‌ വിജയിച്ചത്‌. യുഡിഎഫിലെ ലിൻഡ ജയിംസിനെയാണ്‌ പരാജയപ്പെടുത്തിയത്. നിലവിൽ യുഡിഎഫിന്റെ സിറ്റിങ്‌ സീറ്റാണ്‌ തില്ലങ്കേരി. എല്ലാ പഞ്ചായത്തിലും എൽഡിഎഫ് ലീഡ് നേടി. യുഡിഎഫ് സ്വാധീന മേഖലയായ അയ്യങ്കുന്ന്...

വീണ്ടും ഇരുട്ടടി; ഇന്ധനവില സര്‍വകാല റെക്കോഡില്‍

സംസ്ഥാനത്ത് ഇന്ധന വില റെക്കോർഡിലെത്തി. പെട്രോളിന് 87.48 രൂപയും ഡീസലിന് 81.52 രൂപയുമെത്തി. 25 പൈസ വീതമാണ് പെട്രോളിനും ഡീസലിനും ഇന്ന് വർധിപ്പിച്ചത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ 5 രൂപയോളമാണ് വർധിപ്പിച്ചത്. 2018 ഒക്ടോബറിലാണ് ഇന്ധനവില ഇതിന് മുമ്പ് ഇത്രയും കൂടിയത്.

കര്‍ണാടകയിലെ ഷിമോഗയില്‍ ക്വാറിയിലേക്ക് പോയ ട്രക്കിൽ പൊട്ടിത്തെറി; എട്ട് മരണം; നാല് ജില്ലകളിൽ പ്രകമ്പനം

ഷിമോഗ: കര്‍ണാടകത്തില്‍ ക്വാറിയിലേക്ക് പോവുകയായിരുന്ന ട്രക്കില്‍ നടന്ന പൊട്ടിത്തെറിയില്‍ എട്ട് മരണം. മൃതദേഹങ്ങള്‍ ചിന്നിച്ചിതറി. പൊട്ടിത്തെറിയുടെ പ്രകമ്പ്നം നാല് ജില്ലകളില്‍ അനുഭവപ്പെട്ടു. ആദ്യം ഭൂചലനമെന്നാണ് കരുതിയത്. എന്നാല്‍ പിന്നീടാണ് സ്ഫോടനത്തിന്റെ പ്രകമ്പനമാണ് അനുഭവപ്പെട്ടത് എന്ന് മനസിലായത്. ക്രഷര്‍ യൂണിറ്റിലേക്ക് കൊണ്ടുപോവുകയായിരുന്ന ജലാറ്റിന്‍ സ്റ്റിക്കുകളാണ് പൊട്ടിത്തെറിച്ചതെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ശിവമോഗയില്‍ ഹുനസോടു വില്ലേജിലെ ക്വാറിയിലേക്കാണ് ട്രക്ക്...

ഓപ്പറേഷൻ സ്‌ക്രീൻ നിർത്തി വെച്ചു; റോഡ് ഗതാഗത നിയമ ലംഘനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് 'ഓപ്പറേഷൻ സ്ക്രീൻ' എന്ന പേരിൽ വാഹനങ്ങളിലെ കൂളിങ് ഫിലിമും കർട്ടനുകളും കണ്ടെത്താൻ മാത്രമായുള്ള പരിശോധനകൾ മോട്ടോർവാഹന വകുപ്പ് നിർത്തുന്നു. പകരം പൊതുവിൽ റോഡ്-വാഹന ഗതാഗത നിയലംഘനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആണ് ട്രാൻസ്പോർട്ട് കമ്മിഷണറുടെ നിർദേശം. ഓപ്പറേഷൻ സ്ക്രീൻ എന്ന പേരിൽ പ്രത്യേക പരിശോധന ഉണ്ടാവില്ലെങ്കിലും വാഹന ഗ്ലാസുകളിലെ സ്റ്റിക്കറുകൾക്കും കർട്ടനുകൾക്കും എതിരെ...
- Advertisement -spot_img

Latest News

ഉപ്പള, ഷിറിയ പുഴകളിൽ മഞ്ഞ ജാഗ്രതാ നിർദേശം

കാസർകോട് : ഉപ്പള പുഴയുടെ ഉപ്പള സ്റ്റേഷൻ, ഷിറിയ പുഴയിലെ പുത്തിഗെ സ്റ്റേഷൻ എന്നിവിടങ്ങളിൽ അപകടകരമാംവിധം ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ജലസേചനവകുപ്പിന്റെ പ്രളയ സാധ്യതാ മുന്നറിയിപ്പ്. നദീതീരത്തുള്ളവർ...
- Advertisement -spot_img