Saturday, July 5, 2025

Latest news

89 വോട്ടിന് കൈവിട്ടുപോയ മഞ്ചേശ്വരം പിടിക്കാൻ രണ്ടുദിവസത്തെ പഠനശിബിരം നടത്തി ബി ജെ പി, തന്ത്രങ്ങൾ മെനയാൻ എത്തിയത് സംസ്ഥാന നേതാക്കൾ

കാസർകോട്: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, സ്വപ്ന മണ്ഡലമായ മഞ്ചേശ്വരം പിടിക്കാൻ പറ്റിയ നവാഗത സ്ഥാനാർത്ഥിയെ തേടുകയാണ് സംസ്ഥാന ബി.ജെ.പി നേതൃത്വം. 2016 ൽ വെറും 89 വോട്ടിന് കൈവിട്ടുപോയ മണ്ഡലം പിടിക്കാൻ പ്രാദേശികവാദവും ഭാഷാപരമായ വികാരവും പരിഗണിക്കണമെന്ന് ബി.ജെ.പി നേതൃത്വം കണക്കുകൂട്ടുന്നു. അതിനെല്ലാം പുറമെ പൊതുസമ്മത സ്ഥാനാർത്ഥിയെ ഇത്തവണ മഞ്ചേശ്വരത്ത് പരീക്ഷിക്കണമെന്ന അഭിപ്രായവും ശക്തമാണ്. മഞ്ചേശ്വരം...

സംസ്ഥാനത്ത് കുതിച്ചുയർന്ന് കോവിഡ്; പോസിറ്റിവിറ്റി റേറ്റ് ദേശീയ ശരാശരിയുടെ ആറിരട്ടി

സംസ്ഥാനത്ത് വീണ്ടും കോവിഡ് നിരക്ക് കുതിച്ചുയരുന്നു. ദേശീയ ശരാശരിയുടെ ആറിരട്ടിയാണ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണവും ആകെ രോഗികളുടെ എണ്ണവും ഏറ്റവും കൂടുതൽ കേരളത്തിലാണ്. സംസ്ഥാനത്ത് ഇന്നലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12. 48 ആണ്. അതായത് 100 പേരെ പരിശോധിക്കുമ്പോൾ 12 ലേറെ പേർക്ക് കോവിഡ് സ്‌ഥിരീകരിക്കുന്നു. ഒന്നരമാസത്തിനു...

വീണ്ടും വിമാനദുരന്തം:​ ബ്രസീൽ ഫുട്​ബാൾ ക്ലബ്​ പാൽമാസ്​ പ്രസിഡൻറിനും നാലു താരങ്ങൾക്കും ദാരുണാന്ത്യം

റയോ ഡി ജനീറോ: ലോക​ത്തി​െൻറ ഫുട്​ബാൾ സ്വപ്​നഭൂമിയായ ബ്രസീലിൽ താരങ്ങളെയൂം ക്ലബ്​ പ്രസിഡൻറിനെയും തട്ടിയെടുത്ത്​ വീണ്ടും വിമാന ദുരന്തം. നാലാം ഡിവിഷൻ ടീമായ പാൽമാസ്​ പ്രസിഡൻറും താരങ്ങളും സഞ്ചരിച്ച ചെറുവിമാനമാണ്​ ബ്രസീലിലെ വടക്കൻ സംസ്​ഥാനമായ ടോകാൻടിൻസിൽ ടേക്കോഫിനിടെ കുഴിയിൽ പതിച്ചത്​. പറന്നുയരാൻ റൺവേയി​ൽ അതിവേഗം നീങ്ങിയ വിമാനം അവസാന ഭാഗത്ത്​ ഉയർന്നുതുടങ്ങിയ ഉടൻ​ തൊട്ടുചേർന്നുള്ള...

കരിപ്പൂരിൽ വൻ സ്വർണവേട്ട; കാസർകോട് സ്വദേശിയടക്കം അഞ്ച് യാത്രക്കാരിൽ നിന്ന് 1.22 കോടിയുടെ സ്വർണം പിടികൂടി

മലപ്പുറം: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും കോടികളുടെ സ്വർണവേട്ട. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കരിപ്പൂർ എയർ ഇൻ്റലിജൻസ് വിഭാഗം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് 2,429 ഗ്രാം സ്വർണം പിടികൂടിയത്. മലപ്പുറം സ്വദേശികളായ മൂന്നു പേരിൽ നിന്നും കാസർകോട് മണ്ണാർക്കാട് നിന്നുള്ള രണ്ടു പേരിൽ നിന്നുമായാണ് സ്വർണം പിടികൂടിയത്. ട്രോളി ബാഗിൻ്റെ സ്ക്രൂവിലും ശരീരത്തിലും എമർജൻസി ലാമ്പിലും ഒളിപ്പിച്ച...

ഡിജിറ്റല്‍ വോട്ടേഴ്‌സ് ഐഡികാര്‍ഡ് പുറത്തിറക്കുന്നു: എങ്ങനെ ലഭിക്കും?

രാജ്യത്തെ വോട്ടര്‍മാര്‍ക്ക് ഇനി ഡിജിറ്റല്‍ വോട്ടര്‍ ഐഡി കാര്‍ഡും ലഭ്യമാകും. ആധാര്‍, പാന്‍, ഡ്രൈവിങ് ലൈന്‍സ് തുടങ്ങിയവയ്ക്ക് സമാനമായ രീതിയിലാണ് ഡിജിറ്റല്‍ കാര്‍ഡും തയ്യാറാക്കുന്നത്. വിശദാംശങ്ങള്‍ അറിയാം മാറ്റംവരുത്താന്‍ കഴിയാത്ത പിഡിഎഫ് ഫോര്‍മാറ്റിലാകും കാര്‍ഡ് ലഭിക്കുക. പുതിയ വോട്ടര്‍മാര്‍ക്കായിരിക്കും ആദ്യഘട്ടത്തില്‍ കാര്‍ഡ് ലഭിക്കുക. മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ചെയ്തിട്ടുള്ളവര്‍ക്കും പുതിയതായി ചേര്‍ന്നിട്ടുള്ളവര്‍ക്കും ഡിജിറ്റല്‍ വോട്ടര്‍ ഐഡി കാര്‍ഡ്...

കളമശേരിയിൽ 17കാരനെ മർദ്ദിച്ച സംഘത്തിലെ ഒരു കുട്ടി ആത്മഹത്യ ചെയ്തു

കൊച്ചി: കളമശ്ശേരിയിൽ പതിനെഴുകാരനെ മർദ്ദിച്ച സംഘത്തിലെ കുട്ടികളിൽ ഒരാൾ ആത്മഹത്യ ചെയ്തു. കളമശ്ശേരി ഗ്ലാസ് ഫാക്ടറി കോളനി സ്വദേശിയായ 17കാരനാണ് ആത്മഹത്യ ചെയ്തത്. ഏഴംഗ സംഘമാണ് 17കാരനെ മർദ്ദിച്ചത്. ഇവരിൽ മരിച്ച കുട്ടിയടക്കം ആറ് പേരും പ്രായപൂർത്തിയാകാത്തവരായിരുന്നു. ഒരാളെ മാത്രമേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നുള്ളൂ. മർദ്ദനമേറ്റ് രണ്ടു ദിവസം കഴിഞ്ഞപ്പോഴാണ് കൂട്ടുകാരുടെ ക്രൂരതയെക്കുറിച്ച് തുറന്നു പറയാൻ...

ചെറുപ്പം മുതല്‍ യു.ഡി.എഫ് അനുഭാവി; തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന വാര്‍ത്തകളോട് പ്രതികരിച്ച് ഫിറോസ് കുന്നംപറമ്പില്‍

മലപ്പുറം: ഫിറോസ് കുന്നംപറമ്പില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കാമെന്ന ചര്‍ച്ചകള്‍ സജീവമാകവേ വിഷയത്തില്‍ പ്രതികരണവുമായി ഫിറോസ് രംഗത്ത്. വാര്‍ത്തകളില്‍ കണ്ടതല്ലാതെ തന്നെ് ആരും ഇതുവരെ മത്സരിക്കണമെന്നാവശ്യപ്പെട്ട് സമീപിച്ചിട്ടില്ലെന്ന് പറഞ്ഞ ഫിറോസ് താന്‍ മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണെന്നും പറഞ്ഞു. കോണ്‍ഗ്രസിന്റെയും മുസ് ലിം ലീഗിന്റെയും പ്രവര്‍ത്തകനായ താന്‍ ചെറുപ്പം മുതല്‍ യു.ഡി.എഫ് അനുഭാവിയാണെന്നും ഫിറോസ്...

ഇന്നത്തെ സ്വര്‍ണ്ണ വില

സ്വർണവിലയിൽ മാറ്റമില്ല. ഒരു ഗ്രാമിന് 4595 രൂപയും ഒരു പവന് 36,760 രൂപയുമാണ് ഇന്നത്തെ വില.

ഇന്നു മുതൽ ഒരു ബെഞ്ചിൽ രണ്ട് കുട്ടികൾ വീതം, സ്കൂളിൽ എത്താത്ത അധ്യാപകർക്കെതിരെ നടപടി

കൊച്ചി; ഇന്നു മുതൽ സംസ്ഥാനത്തെ സ്കൂളുകളിൽ ഒരു ബെഞ്ചിൽ രണ്ടുകുട്ടികൾ വീതം ഇരിക്കാൻ അനുമതി നൽകിക്കൊണ്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവു പുറപ്പെടുവിച്ചു. ഇതോടെ ഒരു ക്ലാസിൽ 20 കുട്ടികളെ വരെ ഇരുത്താം. സ്കൂൾ പ്രവർത്തനം ആരംഭിച്ചതുമുതലുള്ള കാര്യങ്ങൾ അവലോകനം ചെയ്താണു പുതിയ മാർഗനിർദേശം പുറത്തിറക്കിയിട്ടുള്ളത്. 10, 12 ക്ലാസുകളാണ് ഇപ്പോൾ തുറന്നിരിക്കുന്നത്. ഒരു ബെഞ്ചിൽ ഒരുകുട്ടിയെ വച്ച്...

ഇന്ധനം തീർന്നാൽ ചവിട്ടി തള്ളിക്കൊണ്ട്​ പോകാറുണ്ടോ​? പിടിവീ​ഴുമെന്ന്​ എം.വി.ഡി

ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്ന സമയത്തും പുറകിൽ ഇരുന്ന് യാത്ര ചെയ്യുന്ന സമയത്തും കാലുകൾ ഫുട്​റെസ്റ്റിൽ വെയ്ക്കാതെ തൂക്കിയിടുന്നത്​ ശിക്ഷാർഹമാണെന്ന്​ എം.വി.ഡി. ഇന്ധനം തീർന്ന വാഹനങ്ങൾ ചവിട്ടിത്തള്ളിക്കൊണ്ട് പോകുന്നതും നിയമവിരുദ്ധമാണെന്നും ഇത്തരം കാര്യങ്ങൾക്ക്​ നിയമനടപടി നേരിടേണ്ടിവരുമെന്നും മോ​ട്ടോർ വെഹിക്​ൾ ഡിപ്പാർട്ട്​മെന്‍റ്​ അറിയിച്ചു. മോട്ടോർ സൈക്കിൾ ഓടിക്കുന്ന സമയത്ത് രണ്ടു കൈകൾ കൊണ്ടും ഹാൻഡിൽ പിടിക്കണമെന്നോ ഫൂട് റെസ്റ്റിൽ...
- Advertisement -spot_img

Latest News

ഉപ്പള, ഷിറിയ പുഴകളിൽ മഞ്ഞ ജാഗ്രതാ നിർദേശം

കാസർകോട് : ഉപ്പള പുഴയുടെ ഉപ്പള സ്റ്റേഷൻ, ഷിറിയ പുഴയിലെ പുത്തിഗെ സ്റ്റേഷൻ എന്നിവിടങ്ങളിൽ അപകടകരമാംവിധം ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ജലസേചനവകുപ്പിന്റെ പ്രളയ സാധ്യതാ മുന്നറിയിപ്പ്. നദീതീരത്തുള്ളവർ...
- Advertisement -spot_img