Friday, May 17, 2024

Latest news

കൊവിഡിനെതിരായ ആന്റിബോഡി അഞ്ച് മാസത്തോളം ശരീരത്തിലുണ്ടാകും; പഠനം

വാഷിംഗ്ടണ്‍: കൊവിഡ് വൈറസിനെതിരായ ആന്റിബോഡി ശരീരത്തില്‍ കുറഞ്ഞത് അഞ്ച് മാസമെങ്കിലും നിലനില്‍ക്കുമെന്ന് പഠനം. അമേരിക്കയിലെ ഗവേഷക സംഘത്തിന്റെതാണ് ഈ പുതിയ കണ്ടെത്തല്‍. കൊറോണ രോഗം സ്ഥിരീകരിച്ച 6000 പേരില്‍ നടത്തിയ പരീക്ഷണത്തിലാണ് ഇക്കാര്യം വ്യക്തമായതെന്ന് ഗവേഷക സംഘം അറിയിച്ചു. ഇന്ത്യന്‍ വംശജനായ ദീപ്ത ഭട്ടാചാര്യയുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് ഈ പുതിയ കണ്ടെത്തലിന് പിന്നില്‍. ‘വൈറസ് ശരീരത്തില്‍...

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട 17കാരിയെ കൂട്ടിക്കൊണ്ടുപോകാന്‍ തിരുവനന്തപുരത്തുനിന്നും കാറില്‍ കാസര്‍കോട്ടെത്തിയ നാലംഗ സംഘത്തെ കൈകാര്യം ചെയ്ത് തിരിച്ചയച്ചു

കാഞ്ഞങ്ങാട്: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട 17 കാരിയെ കൂട്ടിക്കൊണ്ടുപോകാന്‍ വന്ന നാലംഗ സംഘത്തെ നാട്ടുകാര്‍ കൈകാര്യം ചെയ്തു വിട്ടു.ഇന്ന് രാവിലെ പുതിയവളപ്പ് കടപ്പുറത്താണ് സംഭവം. തിരുവനന്തപുരം ചിറയിന്‍കീഴ് നിന്നും എത്തിയ സംഘമാണ് പെണ്‍കുട്ടിയെ കൂടെ കൊണ്ടുപോകാന്‍ വന്നത്.സംഘത്തില്‍പ്പെട്ട 20 കാരനുമായി പെണ്‍കുട്ടി അടുപ്പത്തിലായിരുന്നുവെന്ന് പറയുന്നു. ഞായറാഴ്ച തിരുവനന്തപുരത്ത് പുറപ്പെട്ട സംഘം ഇന്നലെ സന്ധ്യയോടെയാണ് പുതിയവളപ്പ് കടപ്പുറത്ത്...

കാസർകോട് 224 പേര്‍ക്ക് കൂടി കോവിഡ്; 353 പേര്‍ക്ക് രോഗമുക്തി

കാസർകോട്: (www.mediavisionnews.in) ജില്ലയില്‍ 224 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 213 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 4 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരാളും, ഉറവിടം ലഭ്യമല്ലാത്ത 6 പേർക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 353 പേര്‍ക്ക് കോവിഡ് നെഗറ്റീവായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു....

സംസ്ഥാനത്ത് 6244 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 224 പേര്‍ക്ക്‌

തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്ത് ഇന്ന് 6244 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1013, എറണാകുളം 793, കോഴിക്കോട് 661, തൃശൂര്‍ 581, തിരുവനന്തപുരം 581, കൊല്ലം 551, ആലപ്പുഴ 456, പാലക്കാട് 364, കോട്ടയം 350, കണ്ണൂര്‍ 303, കാസര്‍ഗോഡ് 224, പത്തനംതിട്ട 169, ഇടുക്കി 114, വയനാട് 84 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന്...

സ്‌കൂളുകളും തിയേറ്ററുകളും നാളെ തുറക്കും; കേന്ദ്രത്തിന്റെ ഇളവുകള്‍ ഇങ്ങനെ

ഡല്‍ഹി: കണ്ടയ്‌മെന്റ്‌സോണുകള്‍ക്ക് പുറത്തുള്ള രാജ്യത്തെ സ്‌കൂളുകള്‍, സിനിമാ ഹാളുകള്‍, മള്‍ട്ടിപ്ലക്‌സുകള്‍, പാര്‍ക്കുകള്‍, നീന്തല്‍ക്കുളങ്ങള്‍ എന്നിവ നാളെ മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കും ഇവ പ്രവര്‍ത്തിക്കുക. രാജ്യവ്യാപകമായുള്ള അണ്‍ലോക്ക് പ്രക്രിയയുടെ അഞ്ചാം ഘട്ടത്തിന്റെ ഭാഗമായാണ് നടപടി. രാജ്യത്ത് നാളെ മുതല്‍ പ്രാബല്യത്തില്‍ വരുന്ന ഇളവുകള്‍ സ്‌കൂളുകള്‍: ആദ്യഘട്ടത്തില്‍ സ്‌കൂളുകള്‍ വീണ്ടും തുറക്കാന്‍ കേന്ദ്രം അംഗീകാരം നല്‍കിയിട്ടുണ്ടെങ്കിലും...

ഓവുചാലുകള്‍ മൂടിയ നിലയില്‍; ഉപ്പള, ഹൊസങ്കടി ടൗണുകളില്‍ വെള്ളം കയറി

ഉപ്പള: (www.mediavisionnews.in) കനത്ത മഴയില്‍ വെള്ളം നിറഞ്ഞ്‌ ഉപ്പള, ഹൊസങ്കടി ടൗണുകള്‍. ഇതേ തുടര്‍ന്ന്‌ യാത്രക്കാരും വ്യാപാരികളും ഉള്‍പ്പെടെയുള്ളവര്‍ക്ക്‌ കടുത്ത ദുരിതം. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ തുടര്‍ച്ചയായ കനത്ത മഴയിലാണ്‌ ഉപ്പളയിലും ഹൊസങ്കടി ടൗണിലും വെള്ളം കയറിയത്‌. വെള്ളം ഒഴുകിപ്പോകാനുള്ള ഓവുചാല്‍ വൃത്തിയാക്കാത്തതാണ്‌ റോഡുകളിലും ബസ്‌സ്റ്റാന്റിലും വെള്ളം കെട്ടി നില്‍ക്കാന്‍ ഇടയാക്കിയത്‌. ഹൊസങ്കടി ടൗണില്‍ കാസര്‍കോട്‌...

ഹൈദരാബാദിൽ കനത്ത മഴ; വെള്ളപ്പാച്ചിലിൽ ഒരാൾ ഒലിച്ചുപോയി – വിഡിയോ

ഹൈദരാബാദ്∙ കനത്ത മഴയിൽ വെള്ളം പൊങ്ങിയതിനെത്തുടർന്ന് ഹൈദരാബാദിൽ ഒരാൾ ഒലിച്ചുപോയി. ഇയാളെ രക്ഷപ്പെടുത്തിയോ എന്ന് വ്യക്തമായിട്ടില്ല. നഗരത്തിലെ ബർക്കാസിൽനിന്നുള്ള ഞെട്ടിക്കുന്ന വിഡിയോയിലാണ് ശക്തമായ മഴവെള്ളപ്പാച്ചിലിൽ ഒരാൾ ഒഴുകിപ്പോകുന്നത് ദൃശ്യമായിരിക്കുന്നത്. ഒഴുകിപ്പോകുന്നതിനിടെ എവിടെയൊക്കെയോ അയാൾ പിടിക്കാൻ ശ്രമിക്കുന്നത് വിഡിയോയിൽനിന്നു വ്യക്തമാണ്. എന്നാൽ ശക്തമായ ഒഴുക്കിൽ സാധിക്കാതെ പോകുന്നു. രക്ഷപ്പെടുത്താനായി ടയർ ഇട്ടുകൊടുക്കുന്നുമുണ്ട്. വാഹനങ്ങളും ഒഴുക്കിൽ ഒലിച്ചുപോകുന്നതിന്റെ വിഡിയോ...

ആനപ്പുറത്തിരുന്ന് യോഗാ ക്ളാസ് നടത്തുന്നതിനിടെ പിടിവിട്ട് താഴെവീണു: അതും അഭ്യാസമാക്കി ബാബാ രാംദേവ്, വീഡിയോ കാണാം…

മഥുര: ആനപ്പുറത്തിരുന്ന് യോഗാഭ്യാസം നടത്തുന്നതിനിടെ യോഗാ ഗുരു ബാബാ രാംദേവ് താഴെവീണു. മഥുരയിലെ ഗുരുശരണം ആശ്രമത്തിലെ സന്ന്യാസിമാർക്ക് യോഗ പരീശീലനം നൽകുന്നതിനിടെയായിരുന്നു സംഭവം. പെട്ടെന്ന് ഒരുവശത്തേക്ക് ആന ചലിക്കുകയും നിയന്ത്രണം നഷ്ടപ്പെട്ട ബാബാ രാംദേവ് പിടിവിട്ട് താഴെ വീഴുകയുമായിരുന്നു. തിങ്കളാഴ്ച നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ആനപ്പുറത്ത്നിന്ന് വീണെങ്കിലും അദ്ദേഹത്തിന് കാര്യമായി പരിക്കേറ്റിട്ടില്ല...

“അതൊരു അദൃശ്യശക്തിയോ..?” ഡ്രൈവറില്ലാതെ കാര്‍ നടുറോഡിലൂടെ, അമ്പരന്ന് ജനം! (വീഡിയോ)

ഡ്രൈവറില്ലാതെ പായുന്ന വാഹനങ്ങള്‍ നമ്മള്‍ സിനിമകളില്‍ മാത്രമേ കണ്ടിട്ടുള്ളൂ. ഡ്രൈവര്‍ സീറ്റ് ശൂന്യമായി കിടക്കുമ്പോളും താനേ തിരയുന്ന സ്റ്റിയറിംഗ് വീലുകളും അനായാസേന മുന്നോട്ടും പിന്നോട്ടുമൊക്കെ നീങ്ങുന്ന ഗിയര്‍ ലിവറുകളും തനിയെ താഴുകയും പൊങ്ങുകയും ചെയ്യുന്ന ക്ലച്ച് - ആക്സിലേറ്റര്‍ പെഡലുകളുമൊക്കെ ഹൊറര്‍ സിനിമകളിലെ മാത്രം കാഴ്‍ചയാണ്.  ഭാവിയിൽ ഓട്ടോണോമസ് കാറുകൾ വിപണിയിൽ എത്തുന്നതോടെ ഈ...

‘വിവാദ പരസ്യം’; തനിഷ്‌ക് ജ്വല്ലറിക്ക് നേരെ ഗുജറാത്തില്‍ ആക്രമണം

അഹമ്മദാബാദ്: വിവാദമായ പരസ്യത്തെ തുടര്‍ന്ന് തനിഷ്‌ക് ജ്വല്ലറിക്ക് നേരെ ഗുജറാത്തില്‍ ആക്രമണം. ഗാന്ധിധാമിലാണ് ജ്വല്ലറിക്ക് നേരെ ആക്രമണമുണ്ടായത്. പരസ്യം ഒരുവിഭാഗത്തെ വൃണപ്പെടുത്തിയെന്ന് ആരോപിച്ച് സോഷ്യല്‍മീഡിയയിലടക്കം വിമര്‍ശനമുയര്‍ന്നിരുന്നു. തുടര്‍ന്ന് പരസ്യം പിന്‍വലിച്ചു.  ഗാന്ധിധാമില്‍ ജ്വല്ലറിയിലേക്കെത്തിയ സംഘം ആക്രമിക്കുകയും മാനേജറെക്കൊണ്ട് മാപ്പ് എഴുതിവാങ്ങുകയും ചെയ്തു. കച്ച് ജില്ലയിലെ ആളുകള്‍ക്കാണ് ആക്രമണത്തെ തുടര്‍ന്ന് മാനേജര്‍ മാപ്പ് എഴുതി നല്‍കിയത്. പരസ്യം ഒരുവിഭാഗത്തെ...
- Advertisement -spot_img

Latest News

- Advertisement -spot_img