Friday, May 17, 2024

Latest news

ലോക്‌സഭാ തിരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ ദിവസം സംസ്ഥാനത്ത് പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളുമായി പോലീസ്

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലം വരുന്ന ജൂണ്‍ നാലിന് സംസ്ഥാനത്ത് അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകുന്നത് തടയാനും വോട്ടെണ്ണലും ഫലപ്രഖ്യാപനവും സുഗമമായി നടത്താനും ക്രമീകരണങ്ങളുമായി കേരളാ പോലീസ്. ക്രമസമാധാന ചുമതലയുള്ള മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച നിര്‍ദേശം സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ് നല്‍കിയത്. ജൂണ്‍ നാലിന് ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം സുഗമമായി...

തെളിവുണ്ടായിട്ടും ഗൂ​ഗിൾ പേ വഴി അയച്ച പണം കിട്ടിയില്ലെന്ന്‌ കടക്കാരൻ; നിയമനടപടിയിലൂടെ നഷ്ടപരിഹാരം

കോഴിക്കോട്: ചെരുപ്പ് വാങ്ങി ​ഗൂ​ഗിൾ പേ വഴി പണവും നൽകി, എന്നാൽ പണം അക്കൗണ്ടിൽ കയറിയില്ലെന്ന് കടക്കാരൻ. കൂടാതെ ഒരു ആയിരം രൂപയല്ലേയെന്ന ചോദ്യവും. വേണേൽ കേസ് കൊട് എന്ന രീതിയിൽ പ്രതികരിച്ച കടക്കാരനിൽനിന്നും ആയിരം രൂപയും നഷ്ടപരിഹാരമായി 5000 രൂപയും നിയമനടപടിയിലൂടെ വാങ്ങി കോഴിക്കോട് കാക്കൂർ സ്വദേശി ഫെബിന. കഴിഞ്ഞ ജനുവരിയിലാണ് ന​ഗരത്തിലെ ഒരു...

തദ്ദേശ തിരഞ്ഞെടുപ്പ്; വാർഡ് പുനർനിർണയം ആറുമാസത്തിനകം പൂർത്തിയാക്കും,1200 പുതിയ വാർഡുകൾ വരും

തിരുവനന്തപുരം: കാടും പുഴയുമൊക്കെ അതിർത്തിയാക്കി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡ് പുനർനിർണയം ആറുമാസത്തിനകം പൂർത്തിയാക്കും. റോഡുകൾ, ചെറിയനടപ്പാതകൾ, റെയിൽപ്പാത എന്നിവയും അതിർത്തിയായി പരിഗണിക്കും. പുനർനിർണയ കമ്മിഷൻ പ്രസിദ്ധീകരിക്കുന്ന, വാർഡുകളുടെ സ്‌കെച്ചുൾപ്പെടെയുള്ള കരടിലെ ആക്ഷേപം ജില്ലാതല അന്വേഷണ ഉദ്യോഗസ്ഥൻ പരിശോധിക്കും. വാർഡ് വിഭജനത്തിൽ ഭരണകക്ഷിയുെട താത്‌പര്യങ്ങൾക്ക് പ്രാധാന്യംകിട്ടുന്നുവെന്ന പരാതി എല്ലായിപ്പോഴും ഉയരാറുണ്ട്. ജില്ലകളിൽ കമ്മിഷൻ അധ്യക്ഷൻതന്നെ പരാതിക്കാരെ വിളിപ്പിച്ച്...

കോവിഷീല്‍ഡ് വാക്‌സിന്‍ രക്തം കട്ടപിടിക്കുന്ന അസുഖത്തിന് കാരണമാകും; മറ്റൊരു പഠനംകൂടി പുറത്ത്

അസ്ട്രസെനക്കയുടെ കോവിഡ് പ്രതിരോധ വാക്‌സിനാ കോവിഷീല്‍ഡ് രക്തം കട്ടപിടിക്കുന്ന രോഗത്തിനു കാരണമാകുമെന്നു കണ്ടെത്തല്‍. കോവിഷീല്‍ഡ് വാക്‌സിന്‍ പാര്‍ശ്വഫലങ്ങളുള്ളതാണെന്ന് വ്യക്തമാക്കി അസ്ട്രസെനക്ക വിപണിയില്‍നിന്ന് പിന്‍വലിച്ചതിനു പിന്നാലെയാണ് പുതിയ പഠനം പുറത്തുവന്നത്. രക്തം കട്ടപിടിക്കുന്ന അസുഖം അപൂര്‍വമായി സംഭവിക്കാമെന്ന കമ്പനി നേരത്തെ സമ്മതിച്ചിരുന്നു. ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനില്‍ ഓസ്‌ട്രേലിയയിലെ ഫ്‌ലിന്റേഴ്‌സ് യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞര്‍ പ്രസിദ്ധീകരിച്ച ഗവേഷണപ്രബന്ധത്തിലാണ്...

17 ലക്ഷം രൂപയുടെ ഓണ്‍ലൈന്‍ തട്ടിപ്പ്; കാസര്‍കോട് സ്വദേശിനി അറസ്റ്റില്‍

മുഹമ്മ(ആലപ്പുഴ): ഓണ്‍ലൈന്‍ ഓഹരി വ്യാപാരത്തിന്റെ പേരില്‍ മുഹമ്മ സ്വദേശിയില്‍നിന്ന് 17 ലക്ഷം രൂപ തട്ടിയെടുത്ത സംഘത്തില്‍പ്പെട്ട കാസര്‍കോടു സ്വദേശിനി പിടിയില്‍. തൃക്കരിപ്പൂര്‍ പഞ്ചായത്ത് 15-ാം വാര്‍ഡില്‍ കൈക്കോട്ടുകടവ് എസ്.പി. ഹൗസില്‍ ഫര്‍ഹത്ത് ഷിറിന്‍ (31) ആണ് അറസ്റ്റിലായത്. മുഹമ്മ പഞ്ചായത്ത് 13-ാം വാര്‍ഡില്‍ കരിപ്പേവെളി സിറില്‍ ചന്ദ്രന്റെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് മുഹമ്മ പോലീസ് പ്രതികളിലൊരാളെ...

ഉപ്പള മുത്തലിബ് കൊലക്കേസ് പ്രതി 11 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍

കാസര്‍കോട്: ഉപ്പളയില്‍ നടന്ന മുത്തലിബ് കൊലക്കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന വാറന്റ് പ്രതി അറസ്റ്റില്‍. കര്‍ണ്ണാടക, ഭദ്രാവതി, ദേവനഹള്ളിയിലെ സയ്യിദ് ആഷിഫി (42)നെയാണ് മഞ്ചേശ്വരം പൊലീസ് ഇന്‍സ്പെക്ടര്‍ കെ. രാജീവ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്. ഒളിവിലായിരുന്ന ഇയാള്‍ക്കെതിരെ അറസ്റ്റ് വാറന്റ് പ്രഖ്യാപിച്ചിരുന്നു. 2013 ഒക്ടോബര്‍ 24ന് രാത്രിയിലാണ് മണ്ണങ്കുഴി മൈതാനത്തിന് സമീപത്തെ മുത്തലിബ് കൊല്ലപ്പെട്ടത്. കാറില്‍...

വാർഡ് പുനർനിർണയത്തിന് ഓർഡിനൻസ് വന്നേക്കും; തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ ഓരോ വാർഡ് വർധിക്കും

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് 2025-ൽ നടക്കേണ്ട തിരഞ്ഞെടുപ്പിനുമുന്നോടിയായി വാർഡ് പുനർനിർണയത്തിന് ആലോചന. ജനസംഖ്യാനുപാതികമായി ഓരോ വാർഡുകൂടി സൃഷ്ടിക്കാനാണ് തീരുമാനം. ഇതിനായി 20-ന് പ്രത്യേക മന്ത്രിസഭ ചേർന്ന് ഓർഡിനൻസ് കൊണ്ടുവരുന്നകാര്യമാണ് പരിഗണനയിലുള്ളത്. 22-ന് ചേരുന്ന പതിവ് മന്ത്രിസഭായോഗത്തിൽ നിയമസഭാസമ്മേളനം നിശ്ചയിക്കാനിരിക്കുന്നതിനാലാണിത്. ഓൺലൈനായി ചേരാനാണ് തീരുമാനിച്ചിട്ടുള്ളതെങ്കിലും മുഖ്യമന്ത്രി വിദേശത്തുനിന്ന് എത്തുന്നതുകൂടി കണക്കിലെടുത്താകും അന്തിമ തീരുമാനം. ഗ്രാമപ്പഞ്ചായത്തുകളിൽ 1000...

കോയമ്പത്തൂർ-മംഗലാപുരം റൂട്ടിൽ ശനിയാഴ്ചകളിൽ പ്രത്യേക തീവണ്ടി; സർവീസ് മേയ് 18-ന് ആരംഭിക്കും

കോയമ്പത്തൂർ: തിരക്ക് പരിഗണിച്ച് കോയമ്പത്തൂർ-മംഗലാപുരം റൂട്ടിൽ മേയ് 18 മുതൽ ജൂൺ 29വരെ ശനിയാഴ്ചകളിൽ പ്രത്യേക തീവണ്ടിസർവീസ് നടത്തും. 06042 നമ്പർ വണ്ടി കോയമ്പത്തൂർ ജങ്‌ഷനിൽനിന്നും രാത്രി 10.15-ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 06.55-ന് മംഗലാപുരത്ത് എത്തും. തിരിച്ചുള്ള 06041 നമ്പർ വണ്ടി മംഗലാപുരം ജങ്‌ഷനിൽനിന്നും രാവിലെ 9.30-ന് പുറപ്പെട്ട് വൈകീട്ട് 06.15-ന് കോയമ്പത്തൂരിലെത്തും. പോത്തനൂർ,...

ഭക്ഷണശേഷം ഒരു ചായയോ കാപ്പിയോ ആണോ പതിവ്?; എങ്കിൽ ആ പതിവ് നല്ലതല്ലെന്ന് ഐ.സി.എം.ആർ

ഇന്ത്യക്കാരുടെ ഏറ്റവും പ്രിയപ്പെട്ട രണ്ട് പാനീയങ്ങളാണ് ചായയും കാപ്പിയും. ദിവസം ഒരു ചായയോ അല്ലെങ്കിൽ കാപ്പിയോ കുടിക്കാത്തവരായി അധികം പേർ കാണില്ല. ഒന്നിലേറെ തവണ കുടിക്കുന്നവരാകും ഭൂരിഭാഗം പേരും. ഇന്ത്യക്കാരുടെ ദിവസം തന്നെ തുടങ്ങുന്നത് ചായയുടെയോ കാപ്പിയുടെയോ കൂടെയാണ്. എന്നാൽ, ചായയും കാപ്പിയും അമിതമായി കഴിച്ചാലുണ്ടാകുന്ന ആരോഗ്യ പ്രത്യാഘാതങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഇന്ത്യൻ കൗൺസിൽ...
- Advertisement -spot_img

Latest News

ലോക്‌സഭാ തിരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ ദിവസം സംസ്ഥാനത്ത് പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളുമായി പോലീസ്

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലം വരുന്ന ജൂണ്‍ നാലിന് സംസ്ഥാനത്ത് അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകുന്നത് തടയാനും വോട്ടെണ്ണലും ഫലപ്രഖ്യാപനവും സുഗമമായി നടത്താനും ക്രമീകരണങ്ങളുമായി കേരളാ പോലീസ്. ക്രമസമാധാന...
- Advertisement -spot_img