Thursday, May 2, 2024

Latest news

ചൂട് സഹിക്കാനാവുന്നില്ലേ..? ധരിച്ച് നടക്കാവുന്ന എ.സി-യുമായി സോണി;റിയോൺ പോക്കറ്റ് 5-നെ കുറിച്ചറിയാം…

വേനൽചൂടിൽ വെന്തുരുകകയാണ് നാമെല്ലാം. നാൽപതും കടന്നുപോകുന്ന താപനിലയും അതിനൊപ്പം അന്തരീക്ഷത്തില്‍ അധികമായുള്ള ഹ്യുമിഡിറ്റിയുടെ (ഈർപ്പം) സാന്നിധ്യവുമെല്ലാം വേനൽ കാലത്തെ ജീവിതം ദുസ്സഹമാക്കുകയാണ്. വൈകുന്നേരങ്ങളിൽ പോലും പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്. വേനലിന് പകൽസമയത്ത് പുറത്തിറങ്ങേണ്ടി വരുമ്പോൾ ‘പോക്കറ്റിൽ ഇട്ട് നടക്കാവുന്ന എ.സി ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായേനെ’ എ​​​ന്നൊക്കെ എപ്പോഴെങ്കിലും ആഗ്രഹിച്ചിട്ടുണ്ടോ. എന്ത് നല്ല നടക്കാത്ത സ്വപ്നം...

കോഴിവ്യാപാരിയെ കടയില്‍ കയറി വെട്ടി പരിക്കേല്‍പ്പിച്ച കേസിലെ പ്രതി സ്റ്റേഷനില്‍ കീഴടങ്ങി

കുമ്പള: കടയില്‍ കയറി കോഴി വ്യാപാരിയെയും മറ്റെരാളയും വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയായ ഹോട്ടലുടമ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. കുമ്പള- ബദിയടുക്ക റോഡിലെ ഹോട്ടലുടമയും ശാന്തിപ്പള്ളത്തെ വാടക വീട്ടില്‍ താമസക്കാരനുമായ ആരിഫ് (33) ആണ് കീഴടങ്ങിയത്. മാര്‍ച്ച് 10ന് കുമ്പള മാര്‍ക്കറ്റ് റോഡിലെ കോഴി വ്യാപാരി മാട്ടംകുഴിയിലെ അന്‍വറിനെ കടയില്‍ കയറി തലക്ക് വെട്ടി പരിക്കേല്‍പ്പിക്കുകയും...

പ്രതിദിനം 30 ലൈസൻസ് പരീക്ഷകൾ, എച്ചിന് പകരം പുതിയ ടെസ്റ്റ്; ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം നാളെ മുതൽ

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം നാളെ പ്രാബല്യത്തിൽ വരും. ടെസ്റ്റിനായി പുതിയ ട്രാക്കുകൾ സജ്ജമായില്ലെങ്കിലും ചില മാറ്റങ്ങളോടെയാകും ടെസ്റ്റ് നടത്തുക. അതേസമയം, പരിഷ്കരണത്തിനെതിരെ ഡ്രൈവിങ് സ്കൂൾ തൊഴിലാളികൾ വീണ്ടും നാളെ മുതൽ സമരം പ്രഖ്യാപിച്ചു. ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം പഴയപടിയാക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ഗതാഗത മന്ത്രിയായി കെ ബി ഗണേഷ് കുമാർ ചുമതലയേറ്റ ശേഷമാണ്...

ആറ് വരി പാതയിൽ മലയാളികൾ ചീറിപ്പായുമ്പോഴുള്ള കഷ്ടനഷ്ടങ്ങൾ കേരള ജനത അനുഭവിക്കാനിരിക്കുന്നതേയുള്ളു; പട്ടിണിയാകും

കാസർകോട് തലപ്പാടി മുതൽ തിരുവനന്തപുരം കാരോട് വരെയുള്ള 643. 29 കിലോമീറ്റർ നീളുന്ന ദേശീയപാത 66, കേരളത്തിന്റെ വികസന സാദ്ധ്യതകളെ മാറ്റിമറിയ്ക്കുമെങ്കിലും പാത പൂ‌ർത്തിയാകുമ്പോൾ ആയിരക്കണക്കിന് കച്ചവടക്കാരും വാണിജ്യസ്ഥാപനങ്ങളുമാണ് പ്രതിസന്ധിയിലാകുന്നത്. റോഡിന്റെ ഇരുവശത്തുമുള്ള കച്ചവടസ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കുമ്പോൾ ആയിരക്കണക്കിന് കുടുംബങ്ങളെയാകും അത് പ്രതികൂലമായി ബാധിക്കുക. മറ്റു സംസ്ഥാനങ്ങളിൽ നടക്കുന്ന റോഡ്‌ വികസനത്തിൽ നിന്ന് വ്യത്യസ്ഥമായി കേരളത്തിലാകും...

റോഡിൽ ഓടുന്ന കട്ടിലും കിടക്കയുമായി യുവാവ്, ഇരുന്നും ഉറങ്ങിയും യാത്ര ചെയ്യാം; അമ്പരപ്പിക്കും വീഡിയോ!

ചലിക്കുന്ന കാർ പോലെ നിർമ്മിച്ചിരിക്കുന്ന ഒരു കട്ടിലിന്‍റെയും കിടക്കയുടെയും വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഈ കിടക്കയ്ക്ക് മോട്ടോർ സൈക്കിൾ പോലെ ഒരു ഹാൻഡിൽ ഉണ്ട്. ഒരു കാർ പോലെ നാല് ടയറുകളാണുള്ളത്. ഈ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ X-ൽ (നേരത്തെ ട്വിറ്റർ) സുചിത്ര ദാസ് എന്ന ഉപയോക്താവ് പങ്കിട്ടത്. ലളിതമായി...

56 ലക്ഷത്തിന്‍റെ സ്വർണം കടത്തിയ യാത്രക്കാരനും, ഇത് തട്ടിയെടുക്കാൻ വിമാനത്താവളത്തിലെത്തിയ സംഘവും പിടിയിൽ

മലപ്പുറം: 56 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം കടത്തിയ യാത്രക്കാരനും, ഇയാളുടെ അറിവോടെ സ്വർണം കവർച്ച ചെയ്യാന്‍ കോഴിക്കോട് വിമാനത്താവളത്തിലെത്തിയ ആറു പേരടങ്ങുന്ന ക്രിമിനൽ സംഘവും പിടിയിൽ. വിമാനത്താവള പരിസരത്തുവെച്ചാണ് സംഘം പിടിയിലായത്. ഇന്നലെയാണ് സംഭവം. ഖത്തറില്‍നിന്നും എത്തുന്ന കുറ്റ്യാടി സ്വദേശിയായ ലബീബ് (19) എന്ന യാത്രക്കാരന്‍ അനധികൃതമായി സ്വർണം കടത്തികൊണ്ടു വരുന്നുണ്ടെന്നും ഇത് കവര്‍ച്ച...

സഹോദരിക്കൊപ്പം കളിക്കുന്നതിനിടെ പന്ത് കിണറ്റിൽ വീണു; എടുക്കാനുള്ള ശ്രമത്തിനിടെ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കോട്ടയം: കിണറ്റിലേക്ക് വീണ പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടയിൽ കിണറ്റിലേക്ക് വീണ വിദ്യാർത്ഥി ചെളിയിൽ പുതഞ്ഞ് മരിച്ചു.കരൂർ പഞ്ചായത്ത് കുടക്കച്ചിറ സെന്‍റ് തോമസ് മൗണ്ടിന് സമീപം വല്ലയിൽ ഓന്തനാൽ ബിജു പോളിന്‍റെ മകൻ ലിജു ബിജു (10)വാണ് മരിച്ചത്. കിണറ്റിലെ ചെളിക്കുള്ളില്‍ പുതഞ്ഞ ലിജുവിനെ നാട്ടുകാര്‍ ഉടൻ തന്നെ പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല. കുടക്കച്ചിറ സെന്‍റ്...

‘പാർശ്വഫലം പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കണം’; കോവിഷീൽഡിനെതിരെ സുപ്രിംകോടതിയിൽ ഹരജി

ന്യൂഡല്‍ഹി: കോവിഷീൽഡിനെതിരേ സുപ്രിംകോടതിയിൽ ഹരജി. കോവിഡ് പ്രതിരോധ വാക്സിന്റെ പാർശ്വഫലം പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കണമെന്നാണ് ഹരജിയിലെ ആവശ്യം. സുപ്രിംകോടതി അഭിഭാഷകനായ വിശാൽ തിവാരിയാണ് ഹരജി സമർപ്പിച്ചത്.കോവിഷീൽഡ് സ്വീകരിച്ചവരിൽ ഗുരുതര പാർശ്വഫലങ്ങൾ ഉണ്ടാകുമെന്ന് കമ്പനി കഴിഞ്ഞദിവസം സ്ഥിരീകരിച്ചിരുന്നു. കോവിഡ് പ്രതിരോധ വാക്സിനായ കോവിഷീല്‍ഡിന് ഗുരുതര പാര്‍ശ്വഫലങ്ങളുണ്ടെന്ന് നിര്‍മാതാക്കളായ അസ്ട്രസെനക കമ്പനിയാണ് സ്ഥിരീകരിച്ചത്. അപൂർവ സന്ദർഭങ്ങളിൽ രക്തം...

ചൂട് കൂടിയതോടെ എസി വാങ്ങുന്നവരുടെ എണ്ണവും കൂടി; പൊടിപൊടിച്ച് എയര്‍കണ്ടീഷണര്‍ കച്ചവടം

കൊച്ചി: ചൂടുകൂടിയതോടെ സംസ്ഥാനത്ത് എയർ കണ്ടീഷണറുകൾ വാങ്ങുന്നവരുടെ എണ്ണവും കൂടി.കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ ആവശ്യക്കാർ ഇരട്ടിയാണ്. ആവശ്യത്തിനനുസരിച്ച് എയർ കണ്ടീഷണറുകൾ എത്തിക്കാൻ കച്ചവടക്കാരും ബുദ്ധിമുട്ടുകയാണ്. കാണം വിറ്റു ഓണം ഉണ്ണെണം എന്ന ചൊല്ലാക്കെ പണ്ട് . ഇപ്പോൾ കാണം വിറ്റെങ്കിലും ഒരു എസി വാങ്ങണം എന്നാണ് മലയാളികൾ കരുതുന്നത്.അത്രക്ക് ചൂടാണ് . ചൂടിനെ പ്രതിരോധിക്കാൻ...

‘സഞ്ജുവിനെ ടീമിലെടുത്തത് ബി.ജെ.പി ഇടപെടൽ മൂലം’; അവകാശവാദവുമായി നേതാവിന്റെ പോസ്റ്റ്, പിന്നെ മുക്കി

പാലക്കാട്: മലയാളി താരം സഞ്ജു സാംസണെ ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലെടുത്തത് ബി.ജെ.പിയുടെ ഇടപെടല്‍ കൊണ്ടാണെന്ന് അവകാശപ്പെട്ട് ബി.ജെ.പി നേതാവ്. ബി.ജെ.പി മീഡിയ പാനലിസ്റ്റ് അംഗമായ ജോമോന്‍ ചക്കാലക്കലാണ് അവകാശവാദവുമായി രംഗത്തെത്തിയത്. ബി.ജെ.പി സംഘടനാ സെക്രട്ടറി സുഭാഷ് ഇടപെട്ടാണ് സഞ്ജുവിനെ ടീമിലെടുത്തതെന്നാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ ജോമോന്‍ പറയുന്നത്. തിരുവനന്തപുരത്ത് നടന്ന ഒരു യോഗത്തില്‍ താന്‍ സഞ്ജുവിന്...
- Advertisement -spot_img

Latest News

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും, പുറംജോലികള്‍ക്കും നിയന്ത്രണം, 4 ജില്ലകളില്‍ ജാഗ്രത!

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ നിര്‍ണായക തീരുമാനങ്ങളുമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന് അവലോകനയോഗം. കഠിനമായ ചൂട് അനുഭവപ്പെടുന്ന പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാൻ...
- Advertisement -spot_img