Sunday, May 11, 2025

Latest news

മുസ്‌ലിം യൂത്ത് ലീഗ് ദേശീയ അധ്യക്ഷന്‍ സാബിര്‍ ഗഫാര്‍ രാജിവച്ചു

ന്യൂഡല്‍ഹി: മുസ്‌ലിം യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് സാബിര്‍ ഗഫാര്‍ രാജിവച്ചു. മുസ്‌ലിം ലീഗ് ദേശീയ അധ്യക്ഷന്‍ ഖാദര്‍ മൊയ്തീനാണ് രാജിക്കത്ത് സമര്‍പ്പിച്ചത്. കമ്മിറ്റിയോട് രാജിക്കാര്യം അറിയിച്ചിട്ടുണ്ടെന്നും വൈസ് പ്രസിഡന്റ് സയ്യിദ് മുഈന്‍ അലി ശിഹാബ് തങ്ങളെ ആക്ടിങ് പ്രസിഡന്റായി ഉത്തരവാദിത്തം ഏല്‍പ്പിച്ചിട്ടുണ്ടെന്നും സാബിര്‍ ഗഫാര്‍ കത്തില്‍ വ്യക്തമാക്കി. എന്നാല്‍ രാജിവയ്ക്കാനുള്ള കാരണം അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. ഖാദര്‍ മൊയ്തീന്...

കാമുകിയെ കാണാന്‍ രാത്രി വീട്ടിലെത്തി, കൈയ്യോടെ നാട്ടുകാര്‍ പിടികൂടി; നാണക്കേട് ഭയന്ന് യുവാവ് മുങ്ങിയത് പാകിസ്താനിലേയ്ക്ക്! ഇപ്പോള്‍ വിട്ടുകിട്ടാനുള്ള ശ്രമത്തില്‍ കുടുംബവും

ജയ്പുര്‍: കാമുകിയെ കാണാന്‍ രാത്രി വീട്ടിലെത്തിയത് നാട്ടുകാര്‍ പിടികൂടി. നാണക്കേടില്‍ ഭയന്ന് കാമുകന്‍ ഒളിച്ചോടിയത് പാകിസ്താനിലേയ്ക്കും. രാജസ്ഥാനിലെ ബാഡ്‌മേര്‍ ജില്ലയിലാണ് അമ്പരപ്പിക്കുന്ന സംഭവം. യുവാവ് ഇപ്പോള്‍ പാക് റേഞ്ചര്‍മാരുടെ പിടിയിലാണ്. വിട്ടുകിട്ടാനുള്ള ശ്രമങ്ങള്‍ വീട്ടുകാരും പോലീസും ബിഎസ്എഫും നടത്തി വരികയാണ്. പാകിസ്താന്‍ അതിര്‍ത്തിയോടു ചേര്‍ന്നുള്ള ഗ്രാമത്തിലെ 19കാരനായ ഗെമറ റാം മേഘ്‌വാല്‍ ആണ് കഴിഞ്ഞ നവംബര്‍...

മുന്‍ നിയമസഭാ സ്പീക്കറെ ബോംബെറിഞ്ഞും, വെട്ടിയും കൊലപ്പെടുത്തിയ വനിതാ ഗുണ്ട ബിജെപിയില്‍; അസ്വാഭാവികത ഇല്ലെന്ന് ബിജെപി

പുതുച്ചേരി: മുന്‍ നിയമസഭാ സ്പീക്കര്‍ വിഎംസി ശിവകുമാറിന്റെ ഘാതകി ആര്‍ എഴിലരസി ബിജെപിയില്‍ ചേര്‍ന്നു. അറസ്റ്റ് വാറണ്ടിനെ തുടര്‍ന്ന് ജയിലില്‍ കഴിയുന്ന എഴിലരസി പുതുച്ചേരി-തമിഴ്നാട് അതിര്‍ത്തിയിലെ ഒരു ഗ്രാമത്തില്‍ വെച്ചാണ് പുതുച്ചേരി ബിജെപി അധ്യക്ഷന്‍ വി സാമിനാഥന്റെ സാന്നിധ്യത്തില്‍ വനിതാ ഗുണ്ടാ നേതാവ് ബിജെപിയില്‍ അംഗത്വം സ്വീകരിച്ചത്. ബിജെപിയില്‍ അംഗത്വം എടുക്കുന്നതിന് ആര്‍ക്കും തടസമില്ലെന്നും അംഗത്വമെടുക്കുന്നയാളുടെ...

തെരഞ്ഞെടുപ്പ് അടുക്കുന്നു; സർക്കാരിന്റെ സൗജന്യ ഭക്ഷ്യക്കിറ്റ് പദ്ധതി അട്ടിമറിക്കാൻ ശ്രമം നടന്നേക്കാം; ജീവനക്കാർക്ക് സപ്ലൈകോ ജനറൽ മാനേജരുടെ മുന്നറിയിപ്പ്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ സർക്കാരിന്റെ സൗജന്യ ഭക്ഷ്യകിറ്റ് വിതരണം അട്ടിമറിക്കാൻ ശ്രമം നടന്നേക്കാമെന്ന മുന്നറിയിപ്പ് ജീവനക്കാർക്ക് നൽകി സപ്ലൈകോ ജനറൽ മാനേജർ. ഭക്ഷ്യകിറ്റ് വിതരണത്തിനായി ജീവനക്കാർക്ക് നൽകിയ മാർഗനിർദേശത്തിലാണ് ജനറൽ മാനേജർ ആർ രാഹുൽ ഈ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കോവിഡ് ലോക്ക്ഡൗൺ കാലത്ത് ആരംഭിച്ച ഭക്ഷ്യക്കിറ്റ് വിതരണം കഴിഞ്ഞ ഡിസംബറിൽ വീണ്ടും നീട്ടുകയും...

പണിക്കുപോകാതെ ആഡംബരജീവിതം; മരുമകന് അമ്മായിയമ്മയുടെ ക്വട്ടേഷന്‍; ട്വിസ്റ്റ്

പണിക്ക് പോകാത്ത മരുമകന് അമ്മായിയമ്മയുടെ ക്വട്ടേഷന്‍. മാലപൊട്ടിക്കല്‍ കേസിലാണ് വന്‍ ട്വിസ്റ്റ്. ഒളിവിലായിരുന്ന നാല്‍പത്തിയെട്ടുകാരിയെ കൊല്ലം എഴുകോണ്‍ പൊലീസ് അറസ്റ്റ് ചെയ്തു. കേരളപുരം സ്വദേശിയാണ് നജി. മകള്‍ക്കും രണ്ടാം ഭര്‍ത്താവിനും വര്‍ഷങ്ങളായി ചെലവിന് കൊടുക്കുന്നത് നാല്‍പത്തിയെട്ടുകാരിയാണ്. മരുമകനോട് പലതവണ ജോലിക്ക് പോകണമെന്ന് ആവശ്യപ്പെട്ടു. പണിക്ക് പോയില്ലെന്ന് മാത്രമല്ല ആഢംബര ജീവിതം തുടര്‍ന്നു. ഒടുവില്‍ നജി...

നിയമസഭാ തിരഞ്ഞെടുപ്പിൽ സി.പി.എം മന്ത്രിമാർ ഏറെയും മത്സരിക്കും; ഒരു മന്ത്രിയുടെ കാര്യത്തിൽ അനിശ്ചിതത്വം

നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ സി.പി.ഐ.എമ്മിന്റെ മന്ത്രിമാരിൽ ഭൂരിഭാ​ഗം പേരും വീണ്ടും ജനവിധി തേടും. ആരോഗ്യപ്രശ്നങ്ങളാൽ മന്ത്രിമാരായ ടി.പി. രാമകൃഷ്ണന്റെയും എം.എം. മണിയുടെയും കാര്യത്തിൽ ആദ്യം ചില സംശയങ്ങൾ ഉയർന്നിരുന്നുവെങ്കിലും സീറ്റുകൾ നിലനിർത്താൻ അവർതന്നെ രംഗത്ത് വേണമെന്ന നിലപാടിലാണ് പാർട്ടി. മന്ത്രിസഭയിലെ ഒരാളെ മാത്രം മാറ്റി നിർത്താനാണ് തീരുമാനമെന്ന് മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്തു....

ശാഹുൽ ഹമീദ് ബന്തിയോടിന് ഗ്രീൻ ലാൻഡ് റെസിഡൻസി അസോസിയേഷന്റെ സ്നേഹാദരവ്

ബന്തിയോട്: വിജയകരമായ പ്രവർത്തനത്തിലൂടെ നമ്മുടെ നാടിന്റെ അഭിമാനമായ നാടിനെ ഉന്നതിയിൽ എത്തിച്ച മുൻ മംഗൽപാടി പഞ്ചായത്ത് പ്രസിഡന്റ് ശാഹുൽ ഹമീദ് ബന്തിയോടിന് ഗ്രീൻലാൻഡ് റെസിഡൻസി അസേസിയേഷന്റെ സ്നേഹാദരവ്. മംഗൽപാടി പഞ്ചായത്ത് പ്രസിഡണ്ട് റിഷാന സാബിർ ഗ്രീൻ ലാൻഡ് റെസിഡൻസി അംഗങ്ങളുടെ സാന്നിദ്ധ്യത്തിൽ ശാഹുൽ ഹമീദ്‌ന് മൊമെന്റോ കൈമാറി. ശേഷം മംഗൽപാടി പഞ്ചായത്ത് വൈസ് പ്രഡിഡന്റ് യൂസഫ്...

ഇന്നത്തെ സ്വര്‍ണ്ണ വില

സ്വർണവിലയിൽ കുറവ്. ഒരു ഗ്രാമിന് 4595 രൂപയും ഒരു പവന് 36,760 രൂപയുമാണ് ഇന്നത്തെ വില.

എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ച ലഭിക്കണമെന്ന് ആര്‍എസ്എസ് തീരുമാനിച്ചാല്‍ അത് സംഭവിക്കുമെന്ന് സമസ്ത മുഖപത്രം; ’70 ശതമാനം ബിജെപി വോട്ടുമറിക്കാന്‍ എളുപ്പം; സഹായിക്കാനും കാരണങ്ങളേറെ’

സംസ്ഥാനത്ത് എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ച ലഭിക്കണമെന്ന് ആര്‍എസ്എസ് തീരുമാനിച്ചാല്‍ അത് സംഭവിക്കുമെന്ന് ഉറപ്പാണെന്ന് സമസ്ത മുഖപത്രമായ സുപ്രഭാതം. ബിജെപിക്ക് കിട്ടിക്കൊണ്ടിരിക്കുന്ന വോട്ടുകളില്‍ 70 ശതമാനത്തോളം എവിടേക്ക് വേണമെങ്കിലും നിഷ്പ്രയാസം മറിക്കാന്‍ ആര്‍എസ്എസിന് സാധിക്കുമെന്നും അത് രഹസ്യമായി തന്നെ നിര്‍വഹിക്കാനുള്ള കേഡര്‍ സംഘടനാ സംവിധാനം അവര്‍ക്കുണ്ടെന്നും സുപ്രഭാതം മുഖപ്രസംഗത്തില്‍ വ്യക്തമാക്കുന്നു. കോണ്‍ഗ്രസ് മുക്ത കേരളം ആര്‍.എസ്.എസ് അജന്‍ഡ...

ഇന്നത്തെ സ്വര്‍ണ്ണ വില

സ്വർണവിലയിൽ കുറവ്. ഒരു ഗ്രാമിന് 4595 രൂപയും ഒരു പവന് 36,760 രൂപയുമാണ് ഇന്നത്തെ വില.
- Advertisement -spot_img

Latest News

എം എൽ അശ്വനിയെ വാട്സ്ആപ് ഗ്രൂപ്പിൽ വിമർശിച്ചു; മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി അംഗത്തെ സസ്പെൻഡ് ചെയ്‌ത് ബിജെപി

ബിജെപി കാസർഗോഡ് ജില്ല പ്രസിഡന്റ് എം എൽ അശ്വനിയെ വാട്സ്ആപ് ഗ്രൂപ്പിൽ വിമർശിച്ച മണ്ഡലം കമ്മിറ്റി അംഗത്തെ സസ്പെൻഡ് ചെയ്തു. മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി അംഗം കെ...
- Advertisement -spot_img