Monday, May 12, 2025

Latest news

ഇന്നും കൂടി; സർവകാല റെക്കോഡും കടന്ന് ഇന്ധന വില കുതിക്കുന്നു

തിരുവനന്തപുരം: സർവകാല റെക്കോഡും കടന്ന് ഇന്ധന വില കുതിക്കുന്നു. പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയും ഇന്നും കൂട്ടി. ഇതോടെ തലസ്ഥാന ജില്ലയിലെ ഗ്രാമീണ മേഖലയിൽ പെട്രോൾ വില 90 ന് അരികിലെത്തി. തിരുവനന്തപുരം നഗരത്തിൽ പെട്രോൾ വില 88 രൂപ 58 പൈസയാണ്. തിരുവനന്തപുരം നഗരത്തിൽ ഡീസൽ വില 82 രൂപ 65...

കൂടുതല്‍ സീറ്റ് ചോദിക്കാന്‍ ലീഗ്, ഉമ്മന്‍ ചാണ്ടി പാണക്കാട്ടെത്തി; യു.ഡി.എഫിന്റെ സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് തുടക്കമായി

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള യു.ഡി.എഫിന്റെ ഔദ്യോഗിക സീറ്റ് വിഭജന ചര്‍ച്ച ഇന്ന് ആരംഭിക്കും. മുസ്‌ലിം ലീഗ് നേതാക്കളുമായാണ് ആദ്യഘട്ട ചര്‍ച്ച നടത്തുന്നത്. ഇതിനായി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മലപ്പുറത്തെത്തി. ഇന്ന് മലപ്പുറത്ത് പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളുമായി ചര്‍ച്ച നടത്തുന്ന നേതൃത്വം അടുത്ത ദിവസം മുതല്‍ മറ്റു ഘടകക്ഷികളെയും കാണും. മുസ്‌ലിം...

ദുബായിൽ മരണപ്പെട്ട മകന്റെ മൃതദേഹം ഏറ്റുവാങ്ങാൻ എത്താതെ കർഷകനായ പിതാവ് സമരഭൂമിയിൽ; അനുഭവം പങ്കുവച്ച് അഷ്റഫ് താമരശ്ശേരി

കാർഷിക നിയമങ്ങൾക്കെതിരായ കർഷകരുടെ സമരം എത്രത്തോളം ശക്തമാണെന്ന് വ്യക്തമാക്കുന്നതാണ് പ്രവാസി സാമൂഹ്യ പ്രവർത്തകൻ അഷ്റഫ് താമരശ്ശേരി. ദുബായിൽ മരണപ്പെട്ട മകന്റെ മൃതദേഹം ഏറ്റുവാങ്ങാൻ എത്താതെ സമരത്തിനൊപ്പം നിന്ന കർഷകനുമായി സംസാരിച്ച അനുഭവം പറയുകയാണ് അഷ്റഫ് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ. മകന്‍റെ മൃതദേഹം നാട്ടിലേക്ക് അയക്കുകയാണ് എന്ന് പിതാവിനോട് പറഞ്ഞപ്പോള്‍ അമൃത്സറിലേക്ക് അയച്ചോളു, അവിടെ ആരെങ്കിലും പറഞ്ഞയക്കാം...

പിവി അൻവർ എംഎൽഎയെ കാണാനില്ലെന്ന് പൊലീസിൽ പരാതി

മലപ്പുറം: നിലമ്പൂര്‍ എംഎല്‍എ പിവി അൻവറിനെ കാണാനില്ലെന്ന് പൊലീസില്‍ പരാതി. യൂത്ത് കോൺഗ്രസ് മുൻസില്‍പ്പല്‍ പ്രസിഡന്റ് മൂര്‍ഖൻ ഷംസുദ്ദീനാണ് നിലമ്പൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ ബിസിനസ് ആവശ്യാര്‍ത്ഥം എംഎല്‍എ വിദേശത്താണെന്നാണ് സിപിഎം നേതൃത്വത്തിന്‍റെ വിശദീകരണം. സ്ഥലത്തില്ലെങ്കിലും മണ്ഡലത്തിലെ കാര്യങ്ങളൊക്കെ എംഎല്‍എ കൃത്യമായി ചെയ്യുന്നുണ്ടെന്നും സിപിഎം നേതാക്കള്‍ പറഞ്ഞു.

പെട്രോള്‍ വില 90 തൊടുന്നു; ക്രൂഡ് ഓയില്‍ വില കുറയുമ്പോഴും ഇന്ത്യയില്‍ റെക്കോര്‍ഡ് വില

തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍ വില ഏറ്റവും ഉയര്‍ന്ന നിരക്കില്‍. തിരുവനന്തപുരത്ത് 88 രൂപ 6 പൈസയാണ് പെട്രോളിന്റെ വില. ഗ്രാമഭാഗങ്ങളില്‍ ഇതിനേക്കാള്‍ ഉയര്‍ന്ന് നിരക്കിലാണ് പെട്രോളിന്റെ വില. 89 രൂപ 50 പൈസയാകും ഇവിടുത്തെ വില. കൊച്ചിയില്‍ പെട്രോളിന് 86 രൂപ 32 പൈസയായി. 35 പൈസയുടെ വര്‍ധനവ് ഉണ്ടായതോടെയാണ് പെട്രോള്‍ വില സര്‍വകാല റെക്കോര്‍ഡിലെത്തിയത്....

പഴയ വാഹനങ്ങൾ ഉള്ളവർക്ക്​ അധിക നികുതി;​ വാഹന ഉടമകൾക്ക്​ ഗ്രീൻ ടാക്​സ്​ ചുമത്താനൊരുങ്ങി കേന്ദ്രം

രാജ്യത്ത്​ ഗ്രീൻ ടാക്​സ്​ ഏർപ്പെടുത്താനൊരുങ്ങി കേന്ദ്രം. പഴയ വാഹനങ്ങൾക്കാവും അധികമായി ഹരിത നികുതി​ നൽകേണ്ടിവരിക. പുതിയ നിർദ്ദേശത്തിന് കേന്ദ്ര റോഡ് ഗതാഗത, ദേശീയപാതാ വകുപ്പ്​ മന്ത്രി നിതിൻ ഗഡ്കരി അംഗീകാരം നൽകി. ഹരിതനികുതിയിലൂടെ ലഭിക്കുന്ന വരുമാനം മലിനീകരണ നിയന്ത്രണത്തിന്​ ഉപയോഗിക്കും. നിയമം നടപ്പാക്കുന്നതിനുമുമ്പ്​ സംസ്​ഥാനങ്ങളുമായി കൂടിയാലോചിക്കും എന്നും കേന്ദ്ര മന്ത്രാലയം അറിയിച്ചു. പഴയ വാഹനങ്ങൾ...

പഴയ 100, 10, 5 രൂപ നോട്ടുകൾ പിന്‍വലിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി റിസര്‍വ് ബാങ്ക്

ന്യൂഡല്‍ഹി : 2021 മാര്‍ച്ച് മുതല്‍ പഴയ കറന്‍സി നോട്ടുകള്‍ അസാധുവാകുമെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് റിസര്‍വ് ബാങ്ക് രംഗത്ത്. അഞ്ച് രൂപ, 10 രൂപ, 100 രൂപ എന്നിവയുടെ പഴയ സീരീസ് നോട്ടുകള്‍ പിന്‍വലിക്കുമെന്ന് ചില റിപ്പോര്‍ട്ടുകൾ പുറത്തുവന്നിരുന്നു. ഈ റിപ്പോര്‍ട്ടുകള്‍ വാസ്തവ വിരുദ്ധമാണെന്നാണ് റിസര്‍വ്വ് ബാങ്ക് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. With regard to reports...

“ചരിത്രപരമായ തെറ്റ് തിരുത്തി” ബാബരി മസ്ജിദ് തകർത്തതിനെ കുറിച്ച് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കർ

വൈദേശിക അധിനിവേശകർ തകർക്കാൻ രാമക്ഷേത്രം തെരഞ്ഞെടുത്തത് അതിൽ ഇന്ത്യയുടെ ആത്മാവുണ്ടെന്നത് കൊണ്ടാണെന്നു കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കർ. രാമ ജനം ഭൂമി മന്ദിർ നിധി സമർപ്പണ അഭിയാനിലേക്ക് സംഭാവന ചെയ്തവർക്ക് നന്ദി പ്രകാശിപ്പിച്ചുകൊണ്ട് ഡൽഹിയിൽ ഇന്നലെ നടന്ന ചടങ്ങിലാണ് കേന്ദ്ര മന്ത്രി ഇങ്ങനെ പറഞ്ഞത്. 1992 ഡിസംബർ ആറിന് അയോധ്യയിലെ ബാബരി മസ്ജിദ് ധ്വംസനത്തെ...

അബദ്ധത്തിൽ ഡീസൽ കുടിച്ച് മൂന്നുവയസുകാരി മരിച്ചു

കോട്ടക്കൽ: അബദ്ധത്തിൽ ഡീസൽ അകത്ത് ചെന്ന് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു. ഇന്ത്യനൂർ ചെവിടിക്കുന്നൻ തസ്ലീമിന്റെ മകൾ റനാ ഫാത്വിമ (മൂന്ന് ) ആണ് മരിച്ചത്. രണ്ടാഴ്ച്ച മുമ്പാണ് കുട്ടി ഡീസൽ കുടിച്ചത്. ചങ്കുവെട്ടി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മാതാവ്: നൗശിദ ബാനു.

ഇന്ന് 3361 പേര്‍ക്ക് കോവിഡ്; പരിശോധിച്ചത് 30,903 സാമ്പിളുകള്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.88

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3361 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 487, കോഴിക്കോട് 439, കൊല്ലം 399, തിരുവനന്തപുരം 313, കോട്ടയം 311, തൃശൂര്‍ 301, ആലപ്പുഴ 271, മലപ്പുറം 220, പാലക്കാട് 162, ഇടുക്കി 117, പത്തനംതിട്ട 117, കണ്ണൂര്‍ 115, വയനാട്...
- Advertisement -spot_img

Latest News

സ്വർണത്തിന് കനത്ത തകർച്ച; കേരളത്തിൽ ഉച്ചയ്ക്ക് വില വീണ്ടും ഇടിഞ്ഞു, തീരുവയുദ്ധത്തിൽ യുഎസ്-ചൈന ‘വെടിനിർത്തൽ’

സംസ്ഥാനത്ത് സ്വർണവിലയിൽ (Kerala gold price) ഇന്നു വീണ്ടും മാറ്റം. രാജ്യാന്തരവിലയുടെ തകർച്ചയുടെ ചുവടുപിടിച്ച് ഇന്ന് ഉച്ചയോടെ വില (gold rate) വീണ്ടും ഇടിയുകയായിരുന്നു. ഉച്ചയ്ക്ക്...
- Advertisement -spot_img