മലപ്പുറം∙ ഇപ്രാവശ്യവും മുസ്‌ലീം ലീഗ് ക്യാംപിനെ ഞെട്ടിച്ചുകൊണ്ട് മലപ്പുറം ജില്ലയില്‍ അപ്രതീക്ഷിത സ്ഥാനാര്‍ഥികള്‍ രംഗപ്രവേശം ചെയ്യുമെന്ന് മന്ത്രി കെ.ടി. ജലീല്‍ മനോരമ ന്യൂസിനോട്. സിപിഎം തീരുമാനമെടുത്താല്‍ താനടക്കമുളള ജില്ലയിലെ നിലവിലെ ഇടത് എംഎല്‍എമാരെല്ലാം മല്‍സരിച്ചേക്കുമെന്നും കെ.ടി. ജലീല്‍ വ്യക്തമാക്കി.
കോണ്‍ഗ്രസ്, മുസ്‌ലീംലീഗ് ക്യാംപുകള്‍ വിട്ടു വരുന്നവരെ അപ്രതീക്ഷിത സ്ഥാനാര്‍ഥികളാക്കിയാണ് കഴിഞ്ഞ കാലങ്ങളിലൊക്കെ ഇടതുപക്ഷം മലപ്പുറത്ത് മുന്നേറ്റം...
ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വം പാണക്കാട്ട് തങ്ങളുടെ വസതിയിലെത്തി നടത്തി. മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍, പികെ കുഞ്ഞാലികുട്ടി എംപി, കെപിഎ മജീദ് തുടങ്ങിയ നേതാക്കളുമായി കൂടികാഴ്ച്ച നടത്തി.
ഡോ ഗീവര്‍ഗീസ് മാര്‍ യൂലിയോസ്, ഡോ യാക്കോബ് മാര്‍ ഐറേനിയോസ് തുടങ്ങിയവരാണ് മലങ്കര ഓര്‍ത്തഡോക്സ് സഭയെ പ്രതിനിധീകരിച്ച് ചര്‍ച്ചയ്ക്ക് എത്തിയിട്ടുള്ളത്....
എക്ട്രാ ബാഗേജിനുള്ള അധിക തുക ഒഴിവാക്കാനായി 30 കിലോ ഓറഞ്ച് ചൈനീസ് യുവാക്കള്‍ തിന്നുതീര്‍ത്തത് അരമണിക്കൂറുകൊണ്ട്. ചൈനയിലെ യുനാന്‍ പ്രവിശ്യയിലെ കണ്‍മിംഗ് എയര്‍പോര്‍ട്ടിലാണ് വിചിത്ര സംഭവങ്ങള്‍ നടന്നത്. മുപ്പത് കിലോ ഭാരമുള്ള ഓറഞ്ചുമായാണ് നാലംഗ സംഘം യുവാക്കള്‍ വിമാനത്താവളത്തിലെത്തിയത്. എന്നാല്‍ ഈ ഓറഞ്ച് വിമാനത്തില്‍ കൊണ്ടുപോകണമെങ്കില്‍ 300 യുവാന്‍ (ഏകദേശം 3400 രൂപ )...
കണ്ണൂർ വിമാനത്താവളത്തിൽ സ്വർണ്ണം പിടികൂടി. 233 ഗ്രാം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. ഷാർജയിൽ നിന്നെത്തിയ കടവത്തൂർ സ്വദേശികളായ അമ്മയുടെയും മകളുടേയും പക്കൽ നിന്നാണ് സ്വർണം കണ്ടെത്തിയത്. പതിനൊന്നര ലക്ഷം രൂപ വില വരുന്ന സ്വർണ്ണമാണ് പിടികൂടിയത്.
സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയായിരിക്കുന്നത് അത്യപൂർവമായ ഒരു കൂടിക്കാഴ്ചയുടെ ദൃശ്യങ്ങളാണ്. കേരളത്തിലെ യുവജന രാഷ്ട്രീയ നേതാക്കളിൽ പ്രമുഖനും മുസ്ലിം ലീഗ് നേതാവുമായി സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ പങ്കുവച്ച ചിത്രമാണ് ശത്രുതയില്ലാതെ അണികളെ കമന്റ് ബോക്സിൽ ഒന്നിപ്പിച്ചത്. കാരണം, ചിത്രത്തിൽ അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നത് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ആയിരുന്നു.
കഴിഞ്ഞയിടെ മുസ്ലിം...
മലപ്പുറം: പാണ്ടിക്കാട് ഒറോമ്പുറത്ത് മുസ്ലീം ലീഗ് പ്രവർത്തകന്റെ മുഹമ്മദ് സമീർ കുത്തേറ്റ് മരിച്ച കേസിൽ അറസ്റ്റിലായ നാല് പേരെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഒറോമ്പൊറത്ത് കിഴക്കുമ്പറമ്പിൽ മൊയ്‌തീൻ ബാപ്പു, മകൻ നിസാം, മൊയ്‌തീൻ ബാപ്പുവിന്റെ സഹോദരൻ മജീദ് ബാഷ എന്ന അബ്‌ദുൽ മജീദ്, നിസാമിന്റെ സുഹൃത്ത് അയലക്കര യാസർ എന്ന കുഞ്ഞാണി എന്നിവരാണ് അറസ്റ്റിലായത്....
തിരുവനന്തപുരം: കൊവിഡ് രോഗികള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിയന്ത്രണം കടുപ്പിച്ച് സര്‍ക്കാര്‍. ജനങ്ങള്‍ കൂടുതലായി എത്തിച്ചേരുന്ന പൊതുസ്ഥലങ്ങളില്‍ മുന്‍കരുതലുകള്‍ പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്താന്‍ ഇന്ന് മുതല്‍ പൊലീസ് നിരീക്ഷണം ശക്തമാക്കും. ഇതിനായി മുഴുവന്‍ പൊലീസ് ഉദ്യോഗസ്ഥരെയും രംഗത്തിറക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി. ഫെബ്രുവരി 10 വരെ പൊലീസിന്റെ കര്‍ശന ഇടപെടല്‍ തുടരും. ജനങ്ങള്‍...
റിയാദ് : നിയമ വിരുദ്ധ മാര്‍ഗത്തിലൂടെ ആയിരത്തിലേറെ കോടി റിയാല്‍ വിദേശ രാജ്യങ്ങളി ലേക്ക് അയച്ച കേസില്‍ ഇന്ത്യന്‍ പ്രവാസികളടക്കം വന്‍ സംഘം സൗദിയില്‍ അറസ്റ്റിലായി. സംഘത്തില്‍ മലയാളികളും ഉള്‍പെടുന്നു. സംഘത്തില്‍പെട്ട അഞ്ചു പേരെ പിടികൂടുന്ന ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ കണ്‍ട്രോള്‍ ആന്റ് ആന്റി-കറപ്ഷന്‍ കമ്മീഷന്‍ പുറത്തുവിട്ടു.
നിയമ വിരുദ്ധമായി 1,159 കോടിയിലേറെ റിയാല്‍ വിദേശങ്ങളിലേക്ക് അയച്ച...
ദില്ലി: ഗാസിപ്പൂരിലെ കർഷക സമര വേദി ഒഴിപ്പിക്കാൻ പൊലീസ് നീക്കം. രാത്രി പതിനൊന്നിന് മുമ്പ് ഒഴിയാൻ നോട്ടീസ് നൽകി. വെടിയുതിർത്താലും സ്ഥലത്ത് തുടരുമെന്ന നിലപാടിലാണ് കർഷക സംഘടനകൾ. തിക്രി അതിർത്തിയിലേക്ക് കൂടുതൽ ട്രാക്ടറുകൾ എത്തിക്കുവാനാണ് പദ്ധതി.
ഇതിനിടെ ട്രാക്ടര്‍ റാലി സംഘര്‍ഷത്തിൽ , യുഎപിഎ ചുമത്തി ചുമത്തി ദില്ലി പൊലീസ് എഫ്ഐആര്‍ ഇട്ടു. ട്രാക്ടർ റാലിയിലെ അക്രമണത്തെ...
ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ പുതിയ നീക്കവുമായി എക്സൈസ് വകുപ്പ്. വാടക കെട്ടിടങ്ങളിൽ ലഹരി വ്യാപാരവും ഉപയോഗവും നടക്കുന്നത് ഉടമകൾ അറിയേണ്ടതാണെന്ന് മലപ്പുറം അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ ആർ....