ആലപ്പുഴ∙ നടനും സംവിധായകനുമായ രമേഷ് പിഷാരടിക്കൊപ്പം നടനും നിർമാതാവുമായ ഇടവേള ബാബുവും ഹരിപ്പാട്ട് ഐശ്വര്യ കേരളയാത്ര വേദിയിൽ. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ഉമ്മൻചാണ്ടിയും ഇരുവരെയും സ്വീകരിച്ചു. കോൺഗ്രസ് നേതാക്കളുടെ ഇടപെടലിനെ തുടർന്ന് ഇരുവരും കോൺഗ്രസ് വേദിയിലേയ്ക്ക് എത്തുകയായിരുന്നു. രമേഷ് പിഷാരടി നേരത്തെ ഉമ്മൻചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും ചർച്ച നടത്തിയിരുന്നു.
ഐശ്വര്യ കേരള യാത്ര കൊച്ചിയിലെത്തിയപ്പോൾ...
കൊച്ചി ∙ പെട്രോൾ വില 90 കടന്നു കുതിക്കുന്നതു യാത്രാച്ചെലവിനെ മാത്രമല്ല ബാധിക്കുന്നത്. ഇന്ധനവിലക്കയറ്റം നിത്യജീവിതത്തെ ആകെ ദുരിതത്തിലാക്കുകയാണ്. പെട്രോൾ, ഡീസൽ വിലയിൽ ഓരോ പൈസയുടെ വർധനയുണ്ടാകുമ്പോഴും അത് നമ്മുടെ കുടുംബബജറ്റിൽ പ്രതിഫലിക്കുമെന്നതാണു വസ്തുത. പെട്രോൾ, ഡീസൽ വില ഉയരുമ്പോൾ സർക്കാരിന്റെ നികുതി വരുമാനം കൂടുന്നുണ്ടെങ്കിലും രാജ്യത്തിന്റെ സമ്പദ്ഘടനയെ ഇതു പ്രതികൂലമായി ബാധിക്കുന്നുണ്ട്. അസംസ്കൃത...
ഹൈക്കോടതി വളപ്പിൽ പോലീസുകാരനെ മർദ്ദിച്ച കേസിലെ ഒരു അഭിഭാഷകൻ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. 68 അഭിഭാഷകർ ചേർന്നാണ് പ്രതിയായ അഡ്വ. സി എസ് ഹേമലിന് വേണ്ടി മുൻകൂർ ജാമ്യാപേക്ഷ ഫയൽ ചെയ്തത്.
കാസർകോഡ് കോസ്റ്റൽ സി.ഐ ലൈസാദ് മുഹമ്മദിനെയാണ് ഒരുകൂട്ടം അഭിഭാഷകർ ചേര്‍ന്ന് മർദ്ദിച്ചത്. തുടർന്ന് എറണാകുളം സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ്...
ഉപ്പള: മഞ്ചേശ്വരം എം.എൽ.എയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ മഞ്ചേശ്വരം മണ്ഡലത്തിലെ വിവിധ റോഡുകളുടെ പുനരുദ്ധാണത്തിനായി കേരള ദുരന്ത നിവാരണവകുപ്പിൽ നിന്ന് 1കോടി 25ലക്ഷം രൂപയുടെ ഭരണാനുമതി ആയതായി എം.സി കമറുദ്ധീൻ എം.എൽ.എ അറിയിച്ചു.
അമ്പാർ - ചെറുഗോളി റോഡ് (മംഗൽപാടി പഞ്ചായത്ത്)-5ലക്ഷം, ബദ്രിയ നഗർ അങ്കൺവാടി ബോൾ ക്കുന്ന് റോഡ്(കുമ്പള പഞ്ചായത്ത്)-5ലക്ഷം,ബങ്കര മഞ്ചേശ്വരം - കാടിയാർ റോഡ്(മഞ്ചേശ്വരം...
കണ്ണൂർ സ്വദേശിനിയായ സ്ത്രീ ശ്വാസ നാളത്തിൽ വിസിലുമായ ജീവിച്ചത് 25 വർഷം. ഒടുവിൽ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പരിശോധനയെ തുടർന്ന് വിസിൽ വിജയകരമായി പുറത്തെടുത്തു.
25 വർഷങ്ങൾക്ക് മുമ്പ് തന്റെ പതിനഞ്ചാം വയസിൽ കളിക്കുന്നതിനിടെയാണ് കണ്ണൂർ സ്വദേശിനിയായ സ്ത്രീ അറിയാതെ വിസിൽ വിഴുങ്ങിയത്. തന്റെ ശ്വാസനാളത്തിൽ വിസിൽ കുടുങ്ങിയ വിവരം യുവതിക്ക്...
അബുദാബി: ഫേഷ്യല്‍ ഐഡി ഉപയോഗിക്കാന്‍ യുഎഇ മന്ത്രിസഭ അനുമതി നല്‍കി. ആദ്യഘട്ടത്തില്‍ സ്വകാര്യ മേഖലയിലാണ് പദ്ധതി പരീക്ഷിക്കുക. വിജയിച്ചാല്‍ രാജ്യത്തൊട്ടാകെ നടപ്പാക്കും.
വ്യക്തികളെ തിരിച്ചറിയാനായി വിവിധ രേഖകള്‍ ഹാജരാക്കുന്നതിന് പകരമായാണ് ഫേഷ്യല്‍ ഐഡി ഉപയോഗിക്കുക. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ്...
ചെന്നൈ: സാമുദായിക സൌഹാര്‍ദ്ദം ഉറപ്പിക്കുന്നതിനുള്ള നടപടിയുടെ ഭാഗമായി അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിനായി ഒരുലക്ഷം രൂപ നല്‍കി മുസ്ലിം വ്യവസായി. ഇസ്ലാം വിരുദ്ധമായ പ്രചാരണങ്ങള്‍ വ്യാപകമാവുമ്പോള്‍ മതസാഹോദര്യം ഉറപ്പിക്കാനാണ് ഈ ശ്രമമെന്നാണ് ഹബീബ് വിശദമാക്കുന്നത്. സ്വമേധയ ആണ് സംഭാവനയെന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. നമ്മള്‍ എല്ലാവരും ദൈവത്തിന്‍റെ മക്കളാണ് എന്ന വിശ്വാസത്തിലാണ് പണം നല്‍കുന്നതെന്നും...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4937 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം 643, കൊല്ലം 547, പത്തനംതിട്ട 524, തൃശൂര്‍ 503, കോട്ടയം 471, കോഴിക്കോട് 424, ആലപ്പുഴ 381, തിരുവനന്തപുരം 373, മലപ്പുറം 345, പാലക്കാട് 217, കണ്ണൂര്‍ 182, വയനാട് 135, കാസര്‍ഗോഡ് 126, ഇടുക്കി 66 എന്നിങ്ങനേയാണ്...
പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചു കൊണ്ട് പ്രഖ്യാപിച്ച ഹര്‍ത്താലിനെ പിന്തുണച്ച സാംസ്‌കാരിക, മത നേതാക്കള്‍ക്ക് സമന്‍സ്. ഡോ. ജെ ദേവിക, നാസര്‍ ഫൈസി കൂടത്തായി, കെകെ ബാബുരാജ്, എന്‍പി ചെക്കുട്ടി, ഹമീദ് വാണിയമ്പലം, ടിടി ശ്രീകുമാര്‍ തുടങ്ങി 46 പേര്‍ക്കാണ് കോഴിക്കോട് ടൗണ്‍ പൊലീസ് സമന്‍സ് അയച്ചിരിക്കുന്നത്. കോടതിയില്‍ ഹാജരാവണമെന്ന് ആവശ്യപ്പെട്ടാണ് സമന്‍സ്.
2019 ഡിസംബര്‍ 17...
ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ നിന്ന് പിന്മാറിയേക്കുമെന്ന സൂചന നല്‍കി ഫിറോസ് കുന്നംപറമ്പില്‍. ചികിത്സാ സഹായ അഭ്യര്‍ത്ഥനകളുമായി എത്തിയവരോട് വൈകാരികമായി പ്രതികരിച്ച ഫിറോസ് താന്‍ സഹായം ചെയ്യുന്നതിന്റെ പേരില്‍ വേട്ടയാടപ്പെടുകയാണെന്ന് ചൂണ്ടിക്കാട്ടി. സഹായിച്ചിട്ട് ഞാന്‍ കള്ളാനാകേണ്ട ആവശ്യമുണ്ടോയെന്ന് ഫിറോസ് ചോദിച്ചു. രോഗികളെ സന്തോഷത്തോടെ ഏല്‍പിക്കുക, കൊടുത്തുകഴിയുമ്പോള്‍ നമ്മളെ കള്ളനാക്കുന്ന രീതിയിലൊക്കെ വലിയ മനപ്രയാസമുണ്ട്. സഹായിച്ച ആളുകള്‍ കള്ളനാകുന്ന...
കാസർകോട് : ഉപ്പള പുഴയുടെ ഉപ്പള സ്റ്റേഷൻ, ഷിറിയ പുഴയിലെ പുത്തിഗെ സ്റ്റേഷൻ എന്നിവിടങ്ങളിൽ അപകടകരമാംവിധം ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ജലസേചനവകുപ്പിന്റെ പ്രളയ സാധ്യതാ മുന്നറിയിപ്പ്. നദീതീരത്തുള്ളവർ...