Latest news

ഇസ്രായേലില്‍ തീര്‍ത്ഥാടന കേന്ദ്രത്തിലുണ്ടായ തിക്കിലും തിരക്കിലും 44 ഓളം പേര്‍ മരിച്ചു

മെറോണ്‍: വടക്കന്‍ ഇസ്രായേലിലെ ജൂത തീര്‍ത്ഥാടന കേന്ദ്രത്തിലുണ്ടായ തിക്കിലും തിരക്കിലും അകപ്പെട്ട് 44 ഓളം പേര്‍ മരിച്ചു. നിരവധി പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്തു. രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. രണ്ടാം നൂറ്റാണ്ടിലെ യഹൂദരുടെ ആത്മീയ ആചാര്യനായിരുന്ന റബ്ബി ഷിമണ്‍ ബാര്‍ യോച്ചായിയുടെ ശവകുടീരത്തിന് ചുറ്റും പതിനായിരക്കണക്കിന് തീവ്ര-ഓര്‍ത്തഡോക്‌സ് ജൂതന്മാര്‍ തടിച്ചുകൂടിയപ്പോഴാണ് അപകടം നടന്നത്. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റുന്നതിനായി അടിയന്തര...

കൊവിഡ് രോഗികള്‍ രണ്ടുനേരം ചൂടുവെള്ളം കവിള്‍കൊള്ളണം, ആവി പിടിക്കണം: പുതിയ മാര്‍ഗരേഖയില്‍ ആരോഗ്യമന്ത്രാലയം

ന്യൂഡല്‍ഹി: വീട്ടില്‍ നിരീക്ഷണത്തിലിരിക്കുന്ന കൊവിഡ് രോഗികള്‍ക്കുള്ള പുതിയ ചികിത്സാ മാര്‍ഗരേഖ കേന്ദ്ര ആരോഗ്യമന്ത്രാലയം പുറപ്പെടുവിച്ചു. ദിവസം രണ്ടു നേരം ചൂടുവെള്ളം കവിള്‍കൊള്ളുകയും ആവി പിടിക്കുകയും ചെയ്യണമെന്ന് മാര്‍ഗരേഖയില്‍ പറയുന്നു. പനി, മൂക്കൊലിപ്പ്, കഫക്കെട്ട് തുടങ്ങിയവയുള്ളവര്‍ ഡോക്ടറുടെ സഹായം നിര്‍ബന്ധമായും തേടണം. പനിയുള്ളവര്‍ക്ക് ദിവസം നാലു നേരം പാരസറ്റമോള്‍ കഴിക്കാം. പരമാവധി ഡോസ് 650 എം.ജിയായിരിക്കണമെന്നും മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നു.

ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് നീട്ടി

അബുദാബി: ഇന്ത്യയിൽ നിന്ന് നേരിട്ട് യുഎഇയിലേക്ക് പ്രവേശിക്കുന്നതിനുള്ള വിലക്ക് മേയ് 14 വരെ നീട്ടിയതായി എമിറേറ്റ്സ് എയർലൈൻസ് അറിയിച്ചു. ഈ മാസം 25ന് പ്രാബല്യത്തിൽ വന്ന വിലക്ക് മേയ് നാലിന് അവസാനിക്കാനിരിക്കെയാണ് 10 ദിവസത്തേക്കു കൂടി നീട്ടിയത്. ഇന്ത്യയില്‍ കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ യുഎഇ ദേശീയ ദുരന്ത നിവാരണ വകുപ്പും വ്യോമയാന വകുപ്പുമാണ് പ്രവേശന വിലക്കേർപ്പെടുത്തിയിരുന്നത്. കഴിഞ്ഞ 14 ദിവസത്തിനുള്ളില്‍...

മഞ്ചേശ്വരത്ത് ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍; യു.ഡി.എഫിന് നേരിയ മുന്‍തൂക്കമെന്ന് മാതൃഭൂമിയും എഷ്യാനെറ്റും മനോരമയില്‍ കെ.സുരേന്ദ്രന്‍

കൊച്ചി: മഞ്ചേശ്വരത്ത് ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. മനോരമ ന്യൂസ്, എഷ്യാനെറ്റ് ന്യൂസ്, മാതൃഭൂമി ന്യൂസ് എന്നിവയുടെ എക്‌സിറ്റ് പോള്‍ ഫലങ്ങളാണ് പുറത്ത് വിട്ടത്. ഇതില്‍ മഞ്ചേശ്വരത്ത് ഇഞ്ചോടിഞ്ച് പോരാട്ടമാണെന്നാണ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. എഷ്യാനെറ്റും മാതൃഭൂമിയും യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് സാധ്യത കല്‍പ്പിക്കുമ്പോള്‍ മനോരമ നേരിയ മുന്‍ തൂക്കം എന്‍.ഡി.എയ്ക്കാണ് നല്‍കുന്നത്. മുസ്‌ലിം ലീഗിന്റെ എ.കെ.എം അഷ്റഫാണ്...

മഞ്ചേശ്വരത്ത് യുഡിഎഫ് ;മാതൃഭൂമി ന്യൂസ് ആക്‌സിസ് മൈ ഇന്ത്യ നടത്തിയ എക്‌സിറ്റ് പോള്‍

തിരുവനന്തപുരം: മഞ്ചേശ്വരം നിയമസഭാ മണ്ഡലം യുഡിഎഫ് നിലനിര്‍ത്തുമെന്ന് മാതൃഭൂമി ന്യൂസ് ആക്‌സിസ് മൈ ഇന്ത്യ നടത്തിയ എക്‌സിറ്റ് പോള്‍. ചുരുങ്ങിയത് അയ്യായിരം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായ എ.കെ.എം അഷ്‌റഫ് വിജയിക്കുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലം സൂചിപ്പിക്കുന്നത്. കാസര്‍കോട് ജില്ലയില്‍ ഈ തിരഞ്ഞെടുപ്പില്‍ താരപദവിയുള്ള  മണ്ഡലമാണ് മഞ്ചേശ്വരം. ഒരു ഉപതിരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള മൂന്ന് നിയമസഭാ തിരഞ്ഞെടുപ്പിലും...

മെയ്​ നാല്​ മുതൽ ഒമ്പത്​ വരെ സംസ്ഥാനത്ത്​ കടുത്ത നിയന്ത്രണങ്ങൾ

തിരുവനന്തപുരം:സംസ്ഥാനത്ത് കോവിഡ്​ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ​ ശനി, ഞായർ ദിവസങ്ങളിൽ തുടരുന്ന നിയ​ന്ത്രണങ്ങൾക്ക്​ പുറമെ ചൊവ്വ മുതൽ ഞായർ വരെ (മെയ്​ 4 മുതൽ 9 വരെ) സംസ്ഥാനത്ത്​ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാർ തീരുമാനം. വ്യാഴാഴ്ച ചേർന്ന അവലോകന യോഗത്തിലാണ്​ തീരുമാനം. നിയന്ത്രണങ്ങൾ സംബന്ധിച്​ കൃത്യമായ മാനദണ്ഡങ്ങളുണ്ടാകും. ദുരന്ത നിവാരണ നിയമം ഉപയോഗി​േക്കണ്ട സാഹചര്യങ്ങളിൽ...

കുതിച്ചുയർന്ന് രോ​ഗികളുടെ എണ്ണം; ഇന്ന് 38,607 പുതിയ രോ​ഗികൾ; ഏറ്റവും ഉയർന്ന പ്രതിദിന വർധന;

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 38,607 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5369, കോഴിക്കോട് 4990, തൃശൂര്‍ 3954, തിരുവനന്തപുരം 3940, മലപ്പുറം 3857, കോട്ടയം 3616, പാലക്കാട് 2411, കൊല്ലം 2058, ആലപ്പുഴ 2043, കണ്ണൂര്‍ 1999, പത്തനംതിട്ട 1245, ഇടുക്കി 1153, കാസര്‍ഗോഡ് 1063, വയനാട് 909 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...

“14 മാസമായി ഇവിടെ എന്ത് ചെയ്യുകയായിരുന്നു”; കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി

ചെന്നൈ: രാജ്യത്ത് കൊവിഡ് പ്രതിരോധത്തിനായി കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ചോദ്യം ചെയ്ത് മദ്രാസ് ഹൈക്കോടതി. ചീഫ് ജസ്റ്റിസ് സഞ്ജീബ് ബാനര്‍ജിയും ജസ്റ്റിസ് സെന്തില്‍ കുമാര്‍ രാമമൂര്‍ത്തിയുമടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേന്ദ്ര സര്‍ക്കാരിനോട് ചോദ്യം ഉന്നയിച്ചത്. നിലവിലെ കൊവിഡ് സാഹചര്യം അപ്രതീക്ഷിതമായിരുന്നു എന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കേസിനിടെ വാദിച്ചു. റെംഡെസീവര്‍ മരുന്ന് ലഭ്യമാക്കാന്‍ വേണ്ട...

മാസ്​ക്​ ധരിക്കാത്തതിന്​ പിഴയിട്ട പൊലീസിനെ വളർത്തുനായയെ വിട്ട്​ കടിപ്പിച്ച്​ കടയുടമ

കല്യാൺ: മാസ്​ക്​ ധരിക്കാത്തതിന്​ ​പിഴയിട്ട പൊലീസ​ിനെ വളർത്തുനായയെ വിട്ട്​ കടിപ്പിച്ച്​ പെറ്റ്​ ഷോപ്പ്​ ഉടമയും തൊഴിലാളികളും. മഹാരാഷ്ട്രയിലെ കല്യാൺ ജില്ലയിൽ നിന്നാണ്​ ഞെട്ടിപ്പിക്കുന്ന സംഭവം റിപ്പോർട്​ ചെയ്​തിരിക്കുന്നത്​. കർഫ്യൂ സമയം തുടങ്ങിയിട്ടും​ ഷോപ്പ്​ അടക്കാത്തത്​ ശ്രദ്ധയിൽപെട്ടത്തിനെ തുടർന്നാണ്​ നാല്​ പൊലീസുകാരും നാല്​ മുനിസിപ്പിൽ ഉദ്യോഗസ്ഥരടങ്ങുന്ന സ്​ക്വാഡ്​ കടയിൽ പരിശോധനക്ക്​ കയറിയത്​. കടയുടമ സത്യനാരായണഗുപ്തയും ആനന്ദ്,...

കർണാടകയിലെ 14 ദിന ലോക്ഡൗൺ; സംസ്ഥാനാന്തര യാത്രയെ ബാധിച്ചു

മംഗളൂരു ∙ രണ്ടാം തരംഗത്തിൽ കോവിഡ് വ്യാപനം രൂക്ഷമായതോടെ കർണാടകത്തിൽ പ്രഖ്യാപിച്ച 14 ദിവസത്തെ ലോക്ഡൗൺ ചൊവ്വാഴ്ച രാത്രി 9നു നിലവിൽ വന്നു. കേരള-കർണാടക അതിർത്തിയിലെ സംസ്ഥാനാന്തര യാത്രയെ അടക്കം ലോക്ഡൗൺ ബാധിച്ചു. ചരക്കു വാഹനങ്ങൾ, രോഗികളെയും കൊണ്ടുള്ള വാഹനങ്ങൾ തുടങ്ങിയവ മാത്രമാണ് സംസ്ഥാന അതിർത്തി കടന്നു സഞ്ചരിക്കാൻ അനുവദിക്കുന്നത്. കേരള അതിർത്തിയിൽ ദേശീയപാതയിലെ തലപ്പാടിയിലും...
- Advertisement -spot_img

Latest News

ലോക്‌സഭയിലെ ഓരോ ആറ് ബിജെപി എംപിമാരിലും ഒരാൾ ജയിച്ചത് വോട്ട് മോഷണത്തിലൂടെ- ആരോപണവുമായി രാഹുൽ

ന്യൂഡൽഹി: ബിജെപിക്കെതിരേ അതിരൂക്ഷ വിമർശനവുമായി ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ലോക്‌സഭയിലെ ബിജെപിയുടെ ഓരോ ആറ് എംപിമാരിലും ഒരാൾ വീതം ജയിച്ചത് വോട്ടുമോഷണത്തിലൂടെയാണെന്ന് അദ്ദേഹം...
- Advertisement -spot_img