Latest news

ഇതും കൊവിഡിന്റെ ലക്ഷണമാകാം; അവ​ഗണിക്കരുതെന്ന് ആരോ​ഗ്യ വിദ​ഗ്ധർ

കൊവിഡ്‌ 19 രണ്ടാം തരംഗം രാജ്യത്തുടനീളം ഭീതി വിതച്ച് കൊണ്ടിരിക്കുകയാണ്. ഒന്നാം തരംഗത്തില്‍ നിന്ന് വ്യത്യസ്തമായി കൊവിഡ് കൂടുതല്‍ ആളുകളിലേക്ക് പകരുന്ന കാഴ്ച നാം കണ്ടുകൊണ്ടിരിക്കുകയാണ്.  കൊവി‍ഡ് പിടിപെടുന്നവരിൽ ലക്ഷണങ്ങള്‍ വ്യക്തമായ രീതിയില്‍ പ്രകടമാകുന്നില്ല എന്നതും സാഹചര്യത്തിന്റെ തീവ്രത വര്‍ധിപ്പിക്കുന്നു. എന്നാല്‍ ശരീരത്തില്‍ അസാധാരണമായ എന്തെങ്കിലും ലക്ഷണങ്ങള്‍ ഉണ്ടോ എന്ന കാര്യം സ്വയം പരിശോധിക്കേണ്ടതുണ്ട്. കൊറോണ വൈറസിന്റെ...

ആ 35 മണ്ഡലം യുഡിഎഫിന്റെ പേടി, സിപിഎം വോട്ടുമറിക്കില്ല; ബിജെപി ജയിക്കുകയെങ്ങനെ?

തിരുവനന്തപുരം∙ മേയ് 2നു വരുന്ന തിരഞ്ഞെടുപ്പു ഫലം ബിജെപി കേരള നേതൃത്വത്തിന് ഏറ്റവും നിർണായകം. കേരളത്തിൽ മറ്റേത് മുന്നണികൾ നടത്തിയതിനേക്കാളും പ്രചാരണം നടത്തിയത് ബിജെപിയാണെന്നതാണു പ്രധാന കാരണം. പണവും ആൾബലവും ഒക്കെ ഇടതിനേക്കാളും യുഡിഎഫിനേക്കാളും ബിജെപി കളത്തിലിറക്കി. കേന്ദ്ര നേതാക്കളുടെ പടയോട്ടമായിരുന്നു തലങ്ങും വിലങ്ങും. കേരളത്തിലെ പ്രചാരണത്തിന് നരേന്ദ്രമോദിയും അമിത് ഷായും യോഗി ആദിത്യനാഥും...

തുടർഭരണമില്ല, യു.ഡി.എഫ് 80 സീറ്റ് നേടും; ഇടതുപക്ഷം 55 സീറ്റിൽ ഒതുങ്ങുമെന്ന് ബി​ഗ് ഡാറ്റാ അനാലിസിസ്

നിയമസഭാ എക്സിറ്റ് പോളുകളിൽ യു.ഡി.എഫിന് നേരിയ ആശ്വാസം പകർന്ന് ന്യൂ ഇന്ത്യൻ എക്സ്പ്രസ് ഡാറ്റാ അനാലിസിസ് റിപ്പോർട്ട് പുറത്ത് വിട്ടു. കേരളത്തിൽ ഭരണത്തുടർച്ചയുണ്ടാവില്ലെന്നും 75 മുതൽ 80 സീറ്റുകൾ വരെ നേടി യു.ഡി.എഫ് അധികാരത്തിൽ വരുമെന്നുമാണ് ബി​ഗ് ഡാറ്റാ അനാലിലിസ് റിപ്പോർട്ടിൽ പറയുന്നത്. എൽ.ഡി.എഫിന്​ 50 മുതൽ 55വരെ സീറ്റും എൻ.ഡി.എക്ക്​ മൂന്നുമുതൽ അഞ്ചു വരെ സീറ്റുമാണ്​...

പൊതുഖജനാവിലെ പണം ഉപയോഗിച്ച് കമ്പനികള്‍ക്ക് കൊടുത്തിട്ട് വാക്‌സിന് വില ഈടാക്കുന്നോ?; കേന്ദ്രസര്‍ക്കാരിനെ നിര്‍ത്തി പൊരിച്ച് സുപ്രീംകോടതി

ന്യൂദല്‍ഹി: കേന്ദ്രത്തിന്റെ വാക്‌സിന്‍ നയത്തില്‍ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി. വാക്‌സിന്‍ പൊതുമുതലാണെന്നും കൊവിഡ് വാക്‌സിന് എന്തിനാണ് രണ്ടുവില നിശ്ചയിക്കുന്നതെന്നും സുപ്രീംകോടതി ചോദിച്ചു. മുഴുവന്‍ വാക്‌സിനും എന്തുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ വാങ്ങി വിതരണം ചെയ്യുന്നില്ലെന്നും കോടതി ചോദിച്ചു. ‘വാക്‌സിന്‍ ഉത്പാദിപ്പിക്കുന്നതിന് കമ്പനികള്‍ക്ക് നല്‍കിയ പണം പൊതുഫണ്ടുപയോഗിച്ചാണ്. അങ്ങനെ ഒരു സാഹചര്യത്തില്‍ വാക്‌സിന്‍ പൊതു ഉല്‍പ്പന്നമാണ്,’ കോടതി നിരീക്ഷിച്ചു. വാക്‌സിന്‍ നിര്‍മാണത്തിലും വിതരണത്തിലുമുള്ള പേറ്റന്റ്...

സംസ്ഥാനത്ത് ഇന്ന് 37,199 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു, കാസര്‍ഗോഡ് 813 പേർക്ക്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 37,199 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 4915, എറണാകുളം 4642, തൃശൂര്‍ 4281, മലപ്പുറം 3945, തിരുവനന്തപുരം 3535, കോട്ടയം 2917, കണ്ണൂര്‍ 2482, പാലക്കാട് 2273, ആലപ്പുഴ 2224, കൊല്ലം 1969, ഇടുക്കി 1235, പത്തനംതിട്ട 1225, കാസര്‍ഗോഡ് 813, വയനാട് 743 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...

‘ഒപ്പമുണ്ട് എല്ലാ അഫ്‌ഗാനിസ്ഥാന്‍കാരും’; ഇന്ത്യക്ക് പിന്തുണയുമായി റാഷിദ് ഖാന്‍റെ വീഡിയോ

ദില്ലി: കൊവിഡ് വ്യാപനം അതിരൂക്ഷമായ ഇന്ത്യക്ക് പിന്തുണയുമായി അഫ്‌ഗാന്‍ ക്രിക്കറ്റര്‍ റാഷിദ് ഖാനും. ഈ പ്രതിസന്ധിഘട്ടത്തില്‍ അഫ്‌ഗാനിസ്ഥാനിലെ എല്ലാവരും ഇന്ത്യക്കൊപ്പം അണിനിരക്കുന്നു എന്നാണ് റാഷിദ് ഖാന്‍ ട്വിറ്റര്‍ വീഡിയോയിലൂടെ അറിയിച്ചത്. 'എല്ലാവരും സുരക്ഷിതരായി ഇരിക്കുക, വീടുകളില്‍ കഴിയുക, സാമൂഹ്യഅകലം പാലിക്കുക, മാസ്‌ക് ധരിക്കുക'- താരം കൂട്ടിച്ചേര്‍ത്തു. https://twitter.com/rashidkhan_19/status/1387971526591320064?s=20 ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരമായ റാഷിദ് ഖാന്‍ ടൂര്‍ണമെന്‍റിനായി ഇന്ത്യയിലുണ്ട്. രാജ്യത്തെ കൊവിഡ് പ്രതിസന്ധി...

ഓക്‌സിജന്‍ വേണമെങ്കില്‍ ആല്‍മരത്തിന് ചുവട്ടില്‍ പോയിരിക്കൂ; രോഗികളുടെ ബന്ധുക്കളോട് യു.പി പൊലീസ്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഓക്‌സിന്‍ കിട്ടാതെ രോഗികള്‍ വലയുമ്പോള്‍ ആല്‍മരത്തിന് ചുവട്ടില്‍ പോയിരിക്കാന്‍ നിര്‍ദേശിച്ച് പൊലീസ്. ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമം തുടരവേയാണ് യു.പി പൊലീസിന്റെ വിചിത്ര ഉപദേശം. ഓക്‌സജിന്‍ ലഭ്യതക്കുറവ് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയ രോഗിയുടെ ബന്ധുവിനോടാണ് പൊലീസ് ആല്‍മരത്തിന് ചുവട്ടില്‍ പോയിരിക്കാന്‍ നിര്‍ദേശിച്ചത്. ഉത്തര്‍പ്രദേശില്‍ ഓക്സിജന്‍ ക്ഷാമത്തെ തുടര്‍ന്ന് നിരവധിപേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. കഴിഞ്ഞ ദിവസം എട്ട് പേരാണ്...

അഹങ്കാരത്തിന് ഒരു കുറവുമില്ല; സഹതാരത്തോടുള്ള ക്രുനാലിന്‍റെ പെരുമാറ്റം ചര്‍ച്ചയാക്കി വീണ്ടും ആരാധകര്‍

ദില്ലി: ഐപിഎല്ലില്‍ തുടര്‍ച്ചയായ രണ്ട് തോല്‍വികള്‍ക്കുശേഷം രാജസ്ഥാന്‍ റോയല്‍സിനെ വീഴ്ത്തി മുംബൈ ഇന്ത്യന്‍സ് വീണ്ടും വിജയവഴിയില്‍ തിരിച്ചെത്തിയപ്പോള്‍ അതില്‍ നിര്‍ണായക സംഭാവന നല്‍കിയത് ക്രുനാല്‍ പാണ്ഡ്യയായിരുന്നു. ബാറ്റിംഗ് ഓര്‍ഡറില്‍ ഹര്‍ദ്ദിക് പാണ്ഡ്യക്കും കീറോണ്‍ പൊള്ളാര്‍ഡിനും മുമ്പെ ഇറങ്ങിയ ക്രുനാല്‍ 26 പന്തില്‍ രണ്ട് ഫോറും രണ്ട് സിക്സും പറത്തി 39 റണ്‍സെടുത്ത് മുംബൈയുടെ ജയമുറപ്പിച്ചാണ് പുറത്തായത്. എന്നാല്‍...

പനിയെ തുടർന്ന് ചികിത്സയിലായിരുന്ന ഉപ്പള സ്വദേശി മരിച്ചു

ഉപ്പള: പനിയെ തുടര്‍ന്ന്‌ മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ്‌ മരിച്ചു. ഐല ക്ഷേത്ര പരിസരത്തെ പവന്‍ രാജ്‌ (23) ആണ്‌ മരിച്ചത്‌. അഞ്ച്‌ ദിവസം മുമ്പാണ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. ഉപ്പളയില്‍ മെക്കാനിക്കായിരുന്നു. അനന്ത പത്മനാഭ- രാജീവി ദമ്പതികളുടെ മകനാണ്‌. അവിവാഹിതനാണ്‌. സഹോദരങ്ങള്‍: ധന്‍രാജ്‌, ധന്യ. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും...

കൂടിച്ചേരലുകൾ പാടില്ല, മെയ് 1 മുതൽ 4 വരെ കർശന നിയന്ത്രണം വേണം; നിർദ്ദേശവുമായി ഹൈക്കോടതി

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലുമായി ബന്ധപ്പെട്ട് മേയ് ഒന്ന് മുതൽ നാലു വരെ സംസ്ഥാനത്ത് ഒരുതരത്തിലുള്ള കൂടിച്ചേരലുകളും ഉണ്ടാകരുതെന്ന് ഹൈക്കോടതി. കൊവിഡ് രോഗബാധ അതിതീവ്രമായി ഉയരുന്ന നിലവിലെ സാഹചര്യത്തിൽ കൊവിഡ് മാർഗനിർദേശങ്ങൾ ലംഘിച്ച് ഒത്തുകൂടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. രാഷ്ട്രീയപാർട്ടികളുടെ വിജയാഹ്ലാദ പ്രകടനങ്ങൾ അനുവദിക്കരുത്. പൊലീസും ജില്ലാ ഭരണകൂടവും ഇക്കാര്യം ഉറപ്പു വരുത്തണം....
- Advertisement -spot_img

Latest News

ലോക്‌സഭയിലെ ഓരോ ആറ് ബിജെപി എംപിമാരിലും ഒരാൾ ജയിച്ചത് വോട്ട് മോഷണത്തിലൂടെ- ആരോപണവുമായി രാഹുൽ

ന്യൂഡൽഹി: ബിജെപിക്കെതിരേ അതിരൂക്ഷ വിമർശനവുമായി ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ലോക്‌സഭയിലെ ബിജെപിയുടെ ഓരോ ആറ് എംപിമാരിലും ഒരാൾ വീതം ജയിച്ചത് വോട്ടുമോഷണത്തിലൂടെയാണെന്ന് അദ്ദേഹം...
- Advertisement -spot_img