Latest news

ഹൊസങ്കടി ദേശീയപാതയില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ ഓട്ടോഡ്രൈവര്‍ മരിച്ചു

മഞ്ചേശ്വരം: കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ ഓട്ടോ ഡ്രൈവര്‍ മരിച്ചു. ബന്ധുവിന് പരിക്കേറ്റു. ഉപ്പള ഗേറ്റിന് സമീപത്തെ ഓട്ടോ ഡ്രൈവര്‍ മുസോടി സി.പി ഹൗസിലെ അബ്ദുല്‍റഷീദ് (65) ആണ് മരിച്ചത്. ബന്ധു മുസോടിയിലെ ഇസ്മായിലിന്റെ മകന്‍ മുഹമ്മദ് അനീസി(24)നെ പരിക്കുകളോടെ മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ മംഗളൂരു ഭാഗത്തേക്ക് പോകുന്നതിനിടെയാണ് ഹൊസങ്കടി...

വിവാഹ സംഘത്തെ വിറപ്പിച്ച ത്രിപുരയിലെ ‘ഹീറോ’ കളക്ടർ സ്ഥാനമൊഴിഞ്ഞു

അഗര്‍ത്തല: കര്‍ഫ്യൂ ലംഘനം നടത്തിയെന്നാരോപിച്ച് വിവാഹവേദിയിലെത്തി സിനിമാസ്റ്റൈലില്‍ വിരട്ടൽ നടത്തി സാമൂഹിക മാധ്യമങ്ങളിൽ താരമായ വെസ്റ്റ് ത്രിപുര ജില്ലാ മജിസ്ട്രേറ്റ് ശൈലേഷ് കുമാര്‍ സ്ഥാനമൊഴിഞ്ഞു. തനിക്കെതിരേ വകുപ്പുതല അന്വേഷണം നടക്കുന്നതിനാല്‍ ജില്ലാ മജിസ്‌ട്രേറ്റ് ചുമതലയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഇദ്ദേഹം ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു. ശൈലേഷ് കുമാറിന്റെ അപേക്ഷ സ്വീകരിച്ച ചീഫ് സെക്രട്ടറി ഉടന്‍...

തെരഞ്ഞെടുപ്പിന് പിന്നാലെ ഇന്ധനവില കൂട്ടി

കൊച്ചി: വിവിധ സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പിന് പിന്നാലെ രാജ്യത്ത് ഇന്ധനവില കൂട്ടി. 18 ദിവസത്തിന് ശേഷം കേരളത്തില്‍ പെട്രോളിന് 29 പൈസയും ഡീസലിന് 32 പൈസയുമാണ് വര്‍ധിപ്പിച്ചത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 92 രൂപ 57 പൈസയായി. ഒരു ലിറ്റര്‍ ഡീസല്‍ വാങ്ങാന്‍ 87 രൂപ ഏഴ് പൈസ നല്‍കണം. കൊച്ചിയില്‍ 90...

കലാപത്തിനിടയില്‍ പൊലീസുകാരനെ കൊല്ലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതിക്ക് യുപി പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിജയം

ലക്നൗ:പശുക്കളെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പൊടുന്നനെയുണ്ടായ കലാപത്തിനിടയില്‍ പൊലീസുകാരനെ കൊല്ലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതിക്ക് ഉത്തര്‍ പ്രദേശിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിജയം. തിങ്കളാഴ്ച പുറത്തുവന്ന തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിലാണ് ബജ്രറംഗ്ദള്‍ നേതാവായ യോഗേഷ് കുമാറിന് ജയം. ശ്യാന സ്വദേശിയായ യോഗേഷ് കുമാര്‍ 2019 ല്‍ ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു. ബുലന്ദ്ഷഹറിലെ അഞ്ചാം വാര്‍ഡില്‍...

ജീവിച്ചിരിക്കുന്ന ടി.പിയെ സഭയില്‍ പിണറായിക്ക് കാണാം; ഈ എം.എല്‍.എ സ്ഥാനം പിണറായിയെ അലോസരപ്പെടുത്തും: കെ.കെ രമ

കോഴിക്കോട്: വലിയ വിജയത്തിനിടയിലും വടകരയിലെ ആര്‍.എം.പിയുടെ എം.എല്‍.എ സ്ഥാനം പിണറായിയെ അലോസരപ്പെടുത്തുമെന്ന് കെ.കെ രമ. കൊലപാതക രാഷ്ട്രീയത്തിനെതിരെ നിയമസഭയില്‍ ശക്തമായി ശബ്ദമുയര്‍ത്തും. ജീവിച്ചിരിക്കുന്ന ടി.പിയെ സഭയില്‍ പിണറായിക്ക് കാണാമെന്നും രമ പറഞ്ഞു. മനുഷ്യന് ജീവിക്കാനുള്ള അവകാശമാണ് വേണ്ടത്. വടകര വിധിയെഴുത്ത് അക്രമ രാഷ്ട്രീയത്തിനെതിരെയുള്ളതാണ്. എതിരഭിപ്രായം പറയുന്നവരെ കൊന്നുതള്ളുന്നവര്‍ക്കെതിരെ പോരാടും. ടി.പിയ്ക്ക് സമര്‍പ്പിക്കാനുള്ള വിജയമാണിത്. ഒരാശയത്തെയാണ് സി.പി.ഐ.എം ഇല്ലാതാക്കാന്‍ നോക്കിയത്....

പ്രവര്‍ത്തകരുടെ വികാരത്തെ ഉള്‍ക്കൊള്ളുന്നു; അത് കുറ്റപ്പെടുത്തലാവരുതെന്ന് മുനവ്വറലി തങ്ങള്‍

തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന് നേതാക്കളെ മാത്രം പഴിചാരുന്നത് ശരിയല്ലെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് മുനവ്വറലി ശിഹാബ് തങ്ങൾ. തോൽവിയിൽ കൂട്ടുത്തരവാദിത്വമുണ്ട്. സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രവർത്തകർ നടത്തുന്ന വികാര പ്രകടനത്തെ ഉൾക്കൊള്ളുന്നുവെന്നും എന്നാൽ അത് കുറ്റപ്പെടുത്തലാകരുതെന്നും മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം മുസ്‍ലിം ലീഗ് നേതാക്കളുടെ ഫെയ്‍സ്‍ബുക്ക് പോസ്റ്റുകളില്‍ പ്രവര്‍ത്തകരുടെ രോഷപ്രകടനമാണ്. ഇതിനെതിരെ...

സ്വർണത്തിന് വീണ്ടും 160 രൂപകൂടി: പവന് 35,360 രൂപയായി

സംസ്ഥാനത്ത് സ്വർണവില പവന് 160 രൂപ വീണ്ടുംകൂടി. ഇതോടെ 35,200ൽനിന്ന് 35,360 രൂപയായി പവന്റെ വില. ഗ്രാമിന്റെ വില 20 രൂപ വർധിച്ച് 4420 രൂപയുമായി. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 47,314 രൂപ നിലവാരത്തിലാണ്. ആഗോള വിപണിയിലും വിലയിൽ വർധനവുണ്ടായി. സ്‌പോട് ഗോൾഡ് വില ഔൺസിന് 1,789.07...

നേമത്ത് ശിവന്‍കുട്ടിയെ ജയിപ്പിച്ചതാര്? കണക്കുകള്‍ കഥ പറയുന്നു

തിരുവനന്തപുരം: ബി.ജെ.പിയുടെ നേമം അക്കൗണ്ട് പൂട്ടിയത് ആര്? ജയിച്ചത് സി.പി.എമ്മിന്റെ വി. ശിവന്‍കുട്ടി ആയതിനാല്‍ പിണറായി പറഞ്ഞത് പോലെ ആ അക്കൗണ്ട് ക്ലോസ് ചെയ്യപ്പെട്ടു. ആദ്യ ക്രെഡിറ്റ് സി.പി.എമ്മിന് തന്നെ. നേമത്തെ കരുത്തനാകാന്‍ എത്തിയ കെ. മുരളീധരന് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. അപ്പോഴും കുമ്മനത്തെ തോല്‍പിച്ചതില്‍ വലിയ പങ്ക് മുരളിയെ നിര്‍ത്തിയതിലൂടെ യു.ഡി.എഫിനുണ്ടെന്ന് പറഞ്ഞാലും...

സംസ്ഥാനത്ത് ഇന്ന് മുതല്‍ ലോക്ക് ഡൗണ്‍ സമാന നിയന്ത്രണം

സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിതീവ്രമാകുന്ന സാഹചര്യത്തില്‍ ഇന്ന് മുതല്‍ കര്‍ശന നിയന്ത്രണം. അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അനാവശ്യ യാത്രകള്‍ ഒഴിവാക്കാന്‍ പൊലീസ് പരിശോധനയും ശക്തമാക്കും. നിയന്ത്രണം ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം നടപടികള്‍ സ്വീകരിക്കും. വാരാന്ത്യ നിയന്ത്രണത്തിന് സമാനമായ രീതിലായിരിക്കും ഇന്ന് മുതല്‍ മെയ് 9 വരെ സംസ്ഥാനത്ത് നിയന്ത്രണം കടുപ്പിക്കുന്നത്....

നടന്‍ മേള രഘു അന്തരിച്ചു

കൊച്ചി: നടൻ ചേർത്തല പുത്തൻവെളി ശശിധരൻ ( മേള രഘു ) അന്തരിച്ചു. 60 വയസായിരുന്നു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കെ ജി ജോർജ് സംവിധാനം ചെയ്ത മേളയിലൂടെയാണ് രഘു സിനിമയിലെത്തിയത്. മുപ്പതിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മോഹൻലാൽ നായകനായ ദൃശ്യം 2 ആണ് അവസാനം അഭിനയിച്ച ചിത്രം. കമലഹാസനുമൊത്ത് അപൂർവ സഹോദരങ്ങൾ എന്ന തമിഴ് ചിത്രത്തിലും...
- Advertisement -spot_img

Latest News

ലോക്‌സഭയിലെ ഓരോ ആറ് ബിജെപി എംപിമാരിലും ഒരാൾ ജയിച്ചത് വോട്ട് മോഷണത്തിലൂടെ- ആരോപണവുമായി രാഹുൽ

ന്യൂഡൽഹി: ബിജെപിക്കെതിരേ അതിരൂക്ഷ വിമർശനവുമായി ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ലോക്‌സഭയിലെ ബിജെപിയുടെ ഓരോ ആറ് എംപിമാരിലും ഒരാൾ വീതം ജയിച്ചത് വോട്ടുമോഷണത്തിലൂടെയാണെന്ന് അദ്ദേഹം...
- Advertisement -spot_img