നടന്‍ മേള രഘു അന്തരിച്ചു

0
501

കൊച്ചി: നടൻ ചേർത്തല പുത്തൻവെളി ശശിധരൻ ( മേള രഘു ) അന്തരിച്ചു. 60 വയസായിരുന്നു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കെ ജി ജോർജ് സംവിധാനം ചെയ്ത മേളയിലൂടെയാണ് രഘു സിനിമയിലെത്തിയത്. മുപ്പതിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

മോഹൻലാൽ നായകനായ ദൃശ്യം 2 ആണ് അവസാനം അഭിനയിച്ച ചിത്രം. കമലഹാസനുമൊത്ത് അപൂർവ സഹോദരങ്ങൾ എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here