Latest news

എ.സി പൊട്ടിത്തെറിച്ച് ബെല്ലാരിയില്‍ മലയാളി ദമ്പതികള്‍ക്ക് ദാരുണാന്ത്യം

പേരാമ്പ്ര : കോഴിക്കോട് പേരാമ്പ്ര സ്വദേശികളായ ദമ്പതികള്‍ക്ക് കര്‍ണാടക ബെല്ലാരിയില്‍ എ.സി പൊട്ടിത്തെറിച്ച് ദാരുണാന്ത്യം. ബെല്ലാരിയിലെ ബിസിനസുകാരനും പേരാമ്പ്രയിലെ ആദ്യകാല വ്യാപാരിയുമായിരുന്ന പേരാമ്പ്ര കോടേരിച്ചാല്‍ അപ്പക്കല്‍ ജോയിയും(67) ഭാര്യ ഉഷയുമാണ്(60) മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് വിന്‍ഡോ എയര്‍ കണ്ടീഷന്‍ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉഷ ബുധനാഴ്ച രാവിലെയും ജോയി ഉച്ചയോടെയുമാണ് മരിച്ചത്.

‘പൊതു ജനങ്ങളോട് മാന്യമായി പെരുമാറണം, അത്യാവശ്യ സര്‍വ്വീസുകള്‍ തടസ്സപ്പെടുത്തരുത്’; പൊലീസുകാര്‍ക്ക് നിര്‍ദേശവുമായി ഡിജിപി

3 കൊവിഡ്-19 നിയന്ത്രണങ്ങള്‍ കടുപ്പിച്ച സാഹചര്യത്തില്‍ പോലീസുകാര്‍ക്ക് മാര്‍ഗനിര്‍ദേശവുമായി ഡിജിപി ലോക്‌നാഥ് ബെഹറ. വാഹന പരിശോധനയുടെ പേരില്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കരുത്, ഗതാഗത തടസ്സം ഉണ്ടാക്കി പരിശോധനകള്‍ പാടില്ല, പൊതു ജനങ്ങളോട് മാന്യമായി പെരുമാറണം എന്നതടക്കമുള്ള മാര്‍ഗനിര്‍ദേശങ്ങളാണ് ഡിജിപി പുറപ്പെടുവിച്ചിരിക്കുന്നത്. മാര്‍ഗനിര്‍ദേശങ്ങള്‍ ചില സ്ഥലങ്ങളില്‍ പാല്‍ വില്‍പ്പന കേന്ദ്രങ്ങള്‍, ബേക്കറികള്‍ തുറന്നു പോലീസ് എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് ശരിയായ നടപടിയല്ല....

രണ്ടാം പിണറായി സർക്കാരിൽ മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് ഐഎൻഎൽ, കത്ത് നൽകി

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിൽ മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് ഇടതുപക്ഷ ജനാധിപത്യമുന്നണി ഘടകകക്ഷി ഐഎൻഎൽ. ഇക്കാര്യം ആവശ്യപ്പെട്ട് എൽഡിഎഫ് കൺവീനർ എ വിജയരാഘവന് കത്ത് നൽകി. കോഴിക്കോട് സൌത്തിൽ വിജയിച്ച അഹമ്മദ് ദേവർകോവിലൂടെ ഐഎൻഎല്ലിന് ഒരു സീറ്റാണ് ലഭിച്ചത്. 12459 വോട്ടുകളുടെ ഭൂരിപക്ഷമാണ് അദ്ദേഹത്തിന് ലഭിച്ചത്. യുഡിഎഫിന്റെ സിറ്റിംഗ് സീറ്റാണ് അഹമ്മദ് ദേവർകോവിൽ വലിയ ഭൂരിപക്ഷത്തിൽ തിരികെ പിടിച്ചത്. അതിനിടെ എൻസിപിയിലെ...

പനിയും ജലദോഷവും മാത്രമല്ല, കോവിഡിന്റെ രണ്ടാം തരംഗത്തില്‍ കണ്ടുവരുന്ന പ്രധാന രോഗലക്ഷണങ്ങള്‍ ഇവയാണ്

ജലദോഷം, ചുമ, പനി, മണം നഷ്ടപ്പെടുക, രുചി എന്നിവയാണ് കോവിഡുമായി ബന്ധപ്പെട്ട ഏറ്റവും സാധാരണമായ ലക്ഷണങ്ങള്‍ എന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. എന്നാല്‍ ചില ലക്ഷണങ്ങള്‍ പലപ്പോഴും നമ്മള്‍ അറിയാതെ തന്നെ നമ്മളിലുണ്ടാവുന്നുണ്ട്. ഇത് എന്തൊക്കെയാണ് എന്നുള്ളത് പലര്‍ക്കും അറിയില്ല. സാധാരണ ലക്ഷണങ്ങളില്‍ എന്തെങ്കിലും ബാധിച്ചാല്‍ തന്നെ നമ്മള്‍ ഐസൊലേഷനില്‍ പോണം എന്നുള്ളതാണ്. എന്നാല്‍ സാധാരണ...

വി.വി രമേശന്റെ പ്രചാരണം കെ.സുരേന്ദ്രനെ സഹായകരമായി: മഞ്ചേശ്വരത്ത് എസ്.ഡി.പി.ഐ വോട്ട് ലഭിച്ചിട്ടുണ്ടാകാം: എ.കെ.എം അഷ്‌റഫ്

കാസർകോട്: എൽ.ഡി.എഫിന്റെ വി.വി രമേശൻ നടത്തിയ പ്രചാരണം ബി.ജെ.പി സ്ഥാനാർത്ഥി കെ. സുരേന്ദ്രനെ സഹായിച്ചതായി മഞ്ചേശ്വരത്ത് നിന്ന് വിജയിച്ച മുസ്ലിം ലീഗ് സ്ഥാനാർത്ഥി എ.കെ.എം അഷ്റഫ്. പ്രധാനമായും ന്യുനപക്ഷ മേഖലകൾ കേന്ദ്രീകരിച്ചാണ് വി.വി രമേശൻ തുടക്കം മുതൽ പ്രചാരണം നടത്തിയത്. ന്യൂനപക്ഷങ്ങളുടെ കൂടുതൽ വോട്ടും അദ്ദേഹം പിടിച്ചത് ഇത് സുരേന്ദ്രന് സഹായകമായെന്നും കാസർകോട് പ്രസ്‌ക്ലബ്ബിന്റെ...

യാത്രാവിലക്ക് ഈ മാസം 17ന് നീക്കും; അന്താരാഷ്ട്ര സർവീസിന് സൗദി വിമാനത്താവളങ്ങൾ പൂർണ സജ്ജം

റിയാദ്: കൊവിഡിനെ തുടർന്ന് സൗദി അറേബ്യ കഴിഞ്ഞ വർഷം മാർച്ച് 15ന് ഏർപ്പെടുത്തിയ അന്താരാഷ്ട്ര യാത്രാവിലക്ക് മെയ് 17ന് നീക്കും. അന്ന് പുലർച്ചെ ഒരു മണി മുതൽ വിമാന സർവീസുകൾ ആരംഭിക്കാനും സ്വീകരിക്കാനും കഴിയും വിധം രാജ്യത്തെ മുഴുവൻ വിമാനത്താവളങ്ങളും തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. അന്താരാഷ്ട്ര സർവീസുകൾക്കുള്ള വിലക്ക് നീങ്ങുന്നതോടെ ആളുകൾക്ക്...

4 മണിക്കൂറിൽ തിരുവനന്തപുരം–കാസർകോട് യാത്ര; സാധ്യമാക്കുമോ പിണറായി സർക്കാർ?

കൊച്ചി∙ പിണറായി വിജയൻ സർക്കാർ വീണ്ടും അധികാരത്തിൽ വരുന്നതോടെ തലവര തെളിയുന്ന പ്രധാന പദ്ധതി തിരുവനന്തപുരം–കാസർകോട് സെമി ഹൈസ്പീഡ് പാത കൂടിയാണ്. എൽഡിഎഫിന്റെ 2016ലെ പ്രകടന പത്രികയിലെ പ്രധാന പ്രഖ്യാപനമായിരുന്നു മണിക്കൂറിൽ 200 കി.മീ. വേഗം സാധ്യമാകുന്ന റെയിൽവേ ഇരട്ടപ്പാത. കഴിഞ്ഞ 5 വർഷം അതിന്റെ പ്രാഥമിക പഠനങ്ങളും ഡിപിആറും പൂർത്തിയാക്കി നിലമൊരുക്കിയ എൽഡിഎഫ്...

സംസ്ഥാനത്ത് അതീവ ഗുരുതര സാഹചര്യം; ഇന്ന് 41953 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; കാസര്‍ഗോഡ് 1056 പേര്‍ക്ക്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 41,953 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 6558, കോഴിക്കോട് 5180, മലപ്പുറം 4166, തൃശൂര്‍ 3731, തിരുവനന്തപുരം 3727, കോട്ടയം 3432, ആലപ്പുഴ 2951, കൊല്ലം 2946, പാലക്കാട് 2551, കണ്ണൂര്‍ 2087, ഇടുക്കി 1396, പത്തനംതിട്ട 1282, കാസര്‍ഗോഡ് 1056, വയനാട് 890 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...

കോഴിക്കോട്ടും എറണാകുളത്തും അതിതീവ്ര വ്യാപനം, കേരളം ഉള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങളിലെ കോവിഡ് സ്ഥിതിയില്‍ ആശങ്ക: കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: കേരളം ഉള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങളിലെ കോവിഡ് സ്ഥിതിഗതികളില്‍ ആശങ്ക അറിയിച്ച് കേന്ദ്രസര്‍ക്കാര്‍. ഈ സംസ്ഥാനങ്ങളില്‍ ഓരോന്നിലും ഒന്നരലക്ഷത്തിന് മുകളിലാണ് ചികിത്സയില്‍ കഴിയുന്നവര്‍. മഹാരാഷ്ട്ര, കര്‍ണാടക, ഉത്തര്‍പ്രദേശ്, ആന്ധ്രാപ്രദേശ് എന്നിവയാണ് മറ്റു സംസ്ഥാനങ്ങളെന്നും ആരോഗ്യമന്ത്രാലയ വക്താവ്‌ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 12 സംസ്ഥാനങ്ങളില്‍ ഒരു ലക്ഷത്തിന് മുകളിലാണ് ചികിത്സയിലുള്ളവര്‍. ഏഴു സംസ്ഥാനങ്ങളില്‍ ഇത് 50,000ന് മുകളില്‍ വരും. ജില്ലകളില്‍ കോഴിക്കോട്ടെയും...

സംസ്ഥാനത്ത് അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ മഴ, ശക്തമായ കാറ്റ്; യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ഞായറാഴ്ച വരെ കേരളത്തില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിന് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. കോഴിക്കോട് ഇന്നും കോട്ടയത്ത് നാളെയും ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതാനിര്‍ദേശം എന്ന നിലയില്‍ ഈ രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു....
- Advertisement -spot_img

Latest News

വാട്‌സ്ആപ്പിൽ പതിയിരിക്കുന്ന അപകടം; ഈ മുന്നറിയിപ്പ് അവഗണിക്കരുത്

രാജ്യത്തെ വാട്‌സ്ആപ്പ് ഉപഭോക്താക്കൾക്ക് കടുത്ത സുരക്ഷാ മുന്നറിയിപ്പുമായി ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം. വാട്‌സ്ആപ്പിലെ ഒന്നിലധികം സുരക്ഷാ പഴുതുകൾ ഹാക്കർമാർ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നും...
- Advertisement -spot_img