Latest news

വിദ്വേഷ പ്രചാരകര്‍ക്കെതിരേ മുസ് ലിംകളോട് ഐക്യദാര്‍ഢ്യം; നാളെ നോമ്പെടുക്കുമെന്ന് മാര്‍കണ്ഡേയ കഠ്ജു

ന്യൂദല്‍ഹി: മുസ്‌ലിം മത വിശ്വാസികള്‍ക്കെതിരായ വിദ്വേഷ പ്രചാരകര്‍ക്കെതിരെ നോമ്പ് എടുത്ത് പ്രതിഷേധം അറിയിക്കാന്‍ ആഹ്വാനം ചെയ്ത് സുപ്രീം കോടതി മുന്‍ ജഡ്ജി മാര്‍കണ്ഡേയ കഠ്ജു. മുസ്‌ലിം വിശ്വാസികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനായി നോമ്പെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. റമദാനിലെ അവസാനത്തെ വെള്ളിയാഴ്ച്ചയാണ് താന്‍ നോമ്പെടുക്കുന്നതെന്ന് കഠ്ജു പ്രഖ്യാപിച്ചു. മുസ്‌ലികളെ മതഭ്രാന്തരും തീവ്രവാദികളും ദേശവിരുദ്ധരായും ചിത്രീകരിച്ച് വിദ്വേഷ പ്രചാരണം നടത്തുന്നവര്‍ക്കെതിരേയുള്ള ഐക്യദാര്‍ഢ്യമാണ്...

കണ്ണൂരിൽ പാചക വാതക ടാങ്കർ ലോറി മറിഞ്ഞ് അപകടം, വാതകചോർച്ച, ആളുകളെ മാറ്റുന്നു

കണ്ണൂർ: കണ്ണൂർ ചാലയിൽ പാചക വാതക ടാങ്കർ ലോറി മറിഞ്ഞ് അപകടം. മംഗലാപുരത്തു നിന്നും കോഴിക്കോട്ടേക്ക് പോകുന്ന ടാങ്കർ ലോറിയാണ് ചാല ബൈപ്പാസിൽ വെച്ച് അപകടത്തിൽ പെട്ടത്. അമിത വേഗത്തിലെത്തിയ ലോറി മറിയുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിലേക്ക് മാറ്റി. വാതകചോർച്ചയെ തുടർന്ന് പൊലീസും ഫയർഫോഴ്സ് സംഘവും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നു. നിലവിൽ രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സംഘമാണ് സ്ഥലത്തുള്ളത്. കൂടുതൽ യൂണിറ്റുകളെ സ്ഥലത്തെിക്കാനുള്ള നടപടികളാരംഭിച്ചതായി കണ്ണൂർ മേയർ  അറിയിച്ചു. പ്രദേശത്ത് നിന്നും ആളുകളെ...

കർണാടകയിൽ മേയ് 12ന് ശേഷം സമ്പൂർണ ലോക്ഡൗൺ പരിഗണനയിൽ

ബം​ഗ​ളൂ​രു: ലോ​ക്ഡൗ​ണി​ന് സ​മാ​ന​മാ​യ കോ​വി​ഡ് ക​ർ​ഫ്യൂ സം​സ്ഥാ​ന​ത്ത് ന​ട​പ്പാ​ക്കി​യി​ട്ട് ഒ​രാ​ഴ്ച പി​ന്നി​ട്ടി​ട്ടും കോ​വി​ഡ് കേ​സു​ക​ൾ കു​റ​യാ​ത്ത പ​ശ്ചാ​ത്ത​ല​ത്തി​ൽ മേ​യ് 12നു​ശേ​ഷം ര​ണ്ടാ​ഴ്ച​ത്തേ​ക്ക് സ​മ്പൂ​ർ​ണ ലോ​ക്ഡൗ​ൺ ഏ​ർ​പ്പെ​ടു​ത്തു​ന്ന കാ​ര്യം സ​ർ​ക്കാ​ർ പ​രി​ഗ​ണി​ക്കു​ന്നു. കോ​വി​ഡ് വ്യാ​പ​നം നി​യ​ന്ത്രി​ക്കാ​ൻ സം​സ്ഥാ​ന​ത്ത് സ​മ്പൂ​ർ​ണ ലോ​ക്ഡൗ​ൺ ഏ​ർ​പ്പെ​ടു​ത്ത​ണ​മോ വേ​ണ്ട​യോ എ​ന്ന കാ​ര്യ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ നി​ർ​ദേ​ശ​ത്തി​ന് കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി ബി.​എ​സ്. യെ​ദി​യൂ​ര​പ്പ...

ബംഗാളിൽ മുരളീധരന്റെ വാഹനത്തിനു നേരെ ആക്രമണം: ഡ്രൈവര്‍ക്ക് പരുക്ക്; ദൃശ്യങ്ങള്‍ പുറത്ത് വിട്ടു

പശ്ചിമ ബംഗാളില്‍ കേന്ദ്ര മന്ത്രി വി മുരളീധരന്റെ വാഹനത്തിന് നേരെ ആക്രമണം. വാഹനത്തിന്റെ ചില്ലുകള്‍ തകര്‍ത്തു. പശ്ചിമ മിഡ്‌നാപൂരില്‍ വെച്ചാണ് സംഭവം. പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഗുണ്ടകളാണെന്ന് മുരളീധരന്‍ ആരോപിച്ചു. ആക്രമണത്തെ തുടര്‍ന്ന് അദ്ദേഹം യാത്ര നിര്‍ത്തിവെച്ചിരിക്കുകയാണ്. വി മുരളീധരന്‍ തന്നെയാണ് ആക്രമണത്തിന്റെ വിവരം ക്യാമറ വിഷ്വല്‍സ് ഉടപ്പെടെ പുറത്ത് വിട്ടത്. https://twitter.com/VMBJP/status/1390209778798923778?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1390209778798923778%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.reporterlive.com%2Fattack-against-v-muraleedharan-vehicle-in-west-bengal%2F103345%2F നിയമസഭ തെരഞ്ഞെടുപ്പ് ഫല...

‘എല്ലാ അവശ്യസാധനങ്ങളും ലഭ്യമാക്കും’; ലോക്ക് ഡൗൺ എന്നുകേട്ട് ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്ന് തോമസ് ഐസക്ക്

തിരുവനന്തപുരം: കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയേ തീരുവെന്ന് തോമസ് ഐസക്ക്. ലോക്ക് ഡൌണ്‍ എന്നുകേട്ട് ജനങ്ങള്‍ പരിഭ്രാന്തരാകരുത്. എല്ലാ അവശ്യസാധനങ്ങളും ലഭ്യമാക്കുമെന്നും സാധനങ്ങള്‍ വാങ്ങാന്‍ സമയം അനുവദിക്കുമെന്നും തോമസ് ഐസക്ക് പറഞ്ഞു. ജോലിക്ക് പോകാന്‍ കഴിയാത്തവര്‍ക്ക് സഹായം നല്‍കും. ഭക്ഷണത്തിനോ സാധനങ്ങള്‍ക്കോ പ്രയാസം ഉണ്ടാകില്ല. ആശാവര്‍ക്കര്‍മാര്‍ അവശ്യ മരുന്നുകള്‍ എത്തിക്കും. തദ്ദേശ സ്ഥാപനങ്ങള്‍ക്ക്...

കേരളത്തിൽ സമ്പൂർണ ലോക്ഡൗൺ; ഒരാഴ്ച അടച്ചിടും

സംസ്ഥാനത്ത് ഒരാഴ്ച ലോക്ഡൗൺ പ്രഖ്യാപിച്ചു. മെയ് എട്ട് മുതൽ(ശനിയാഴ്ച) 16 വരെയാണ് ലോക്ഡൗൺ. കോവിഡ് കേസുകൾ കൂടി വരുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്ത് ലോക്ഡൗൺ പ്രഖ്യാപിക്കുന്നത്.തിരുവനന്തപുരം: മെയ് എട്ടിന് രാവിലെ 6 മുതൽ മെയ് 16 വരെ സംസ്ഥാനത്ത് ലോക്ക് ഡൗൺ ആയിരിക്കും. കോവിഡ് 19 രണ്ടാം തരംഗം ശക്തമായ പശ്ചാത്തലത്തിലാണിത്. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്....

‘നാളെ മുതല്‍ പൊതു ഗതാഗതം ഇല്ല’ വ്യാജ പ്രചാരണം സാമൂഹിക മാധ്യമങ്ങളില്‍

കോഴിക്കോട്: ‘നാളെ മുതല്‍ പൊതു ഗതാഗതം ഇല്ല, അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ 9 മണി മുതല്‍ 1 മണി വരെ തുടങ്ങിയ വ്യാജ പ്രചാരണം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. വ്യാഴം മുതല്‍ പുതിയ നിയന്ത്രണങ്ങളൊന്നും സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടില്ല. നാലാം തിയ്യതി മുതലുള്ള നിയന്ത്രണങ്ങള്‍ മാത്രമാണ് ഇപ്പോഴുമുള്ളത്. സമ്പൂര്‍ണ ലോക്ഡൗണിനെ കുറിച്ചുള്ള തീരുമാനം വെള്ളിയാഴ്ച്ചയായിരിക്കുമുണ്ടാവുക....

സ്വർണവില പവന് 80 രൂപകൂടി 35,200 രൂപയായി

സംസ്ഥാനത്ത് സ്വർണവില പവന് 80 രൂപകൂടി 35,200 രൂപയായി. ഗ്രാമിനാകട്ടെ 10 രൂപകൂടി 4400 രൂപയുമായി. 35,200 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെവില. ആഗോള വിപണിയിൽ സ്‌പോട്ട് ഗോൾഡ് വില ഔൺസിന് 1784.30 ഡോളർ നിലവാരത്തിലാണ്. ഡോറളിന്റെ തിരിച്ചുവരവാണ് വിപണിയിൽ പ്രതിഫലിക്കുന്നത്. രാജ്യത്തെ മൾട്ടി കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ 24 കാരറ്റ് 10 ഗ്രാം സ്വർണത്തിന്റെ വില 47,122...

മൃതദേഹങ്ങൾ സംസ്‌കരിക്കാൻ ബുക്ക് ചെയ്‌ത് കാത്തിരിക്കണം; കേരളത്തിലെ ശ്‌മശാനങ്ങൾ നിറയുന്നു

തിരുവനന്തപുരം: കൊവിഡ് മരണങ്ങൾ കുത്തനെ ഉയരുന്നതിന് പിന്നാലെ കേരളത്തിൽ ശ്‌മശാനങ്ങൾ നിറയുന്നു. തിരുവനന്തപുരം ശാന്തികവാടത്തിൽ മൃതദേഹം സംസ്‌കരിക്കണമെങ്കിൽ ബുക്ക് ചെയ്‌ത് കാത്തിരിക്കണം. ശാന്തികവാടത്തിൽ ദിനംപ്രതി എത്തുന്ന മൃതദേഹങ്ങളുടെ എണ്ണം ഇരട്ടിയോളമായി. മൃതദേഹങ്ങളുടെ എണ്ണം ഉയരുന്നത് ജീവനക്കാർക്കും പ്രതിസന്ധിയായി മാറിയിരിക്കുകയാണ്. പാലക്കാട് ചന്ദ്രനഗർ ശ്‌മശാനത്തിൽ സംസ്കാരങ്ങളുടെ എണ്ണത്തിൽ വർദ്ധനയുണ്ടായിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്. വൈദ്യുതി ശ്‌മ‌ശാനത്തിൽ പ്രതിദിനം ശരാശരി...

മിനി ലോക്ഡൗൺ ഫലം കാണുന്നില്ലെന്ന് പൊലീസ്; സമ്പൂർണ ലോക്ഡൗൺ?

തിരുവനന്തപുരം: കോവിഡ് വ്യാപനം അതിരൂക്ഷമായതിനാൽ സംസ്ഥാനത്തു സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്താൻ ആലോചന. ചൊവ്വാഴ്ച ആരംഭിച്ച മിനി ലോക്ഡൗൺ കാര്യമായ ഫലം കാണുന്നില്ലെന്ന പൊലീസ് റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലാണിത്. 80 % പേരും അനാവശ്യമായി യാത്ര ചെയ്യുകയാണെന്നും ചോദ്യം ചെയ്താൽ ഓരോ ന്യായീകരണം നിരത്തുകയാണെന്നും ഡിജിപിക്കു ലഭിച്ച റിപ്പോർട്ടിൽ പറയുന്നു. അതേസമയം, പൊലീസിന്റെ പരിശോധന പലയിടത്തും പരിധിവിടുകയാണെന്നും ഗതാഗതക്കുരുക്ക്...
- Advertisement -spot_img

Latest News

വാട്‌സ്ആപ്പിൽ പതിയിരിക്കുന്ന അപകടം; ഈ മുന്നറിയിപ്പ് അവഗണിക്കരുത്

രാജ്യത്തെ വാട്‌സ്ആപ്പ് ഉപഭോക്താക്കൾക്ക് കടുത്ത സുരക്ഷാ മുന്നറിയിപ്പുമായി ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം. വാട്‌സ്ആപ്പിലെ ഒന്നിലധികം സുരക്ഷാ പഴുതുകൾ ഹാക്കർമാർ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നും...
- Advertisement -spot_img