Latest news

സ്വർണവിലയിൽ കുതിപ്പ്: പവന് 400 രൂപകൂടി 35,600 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ്. പവന്റെ വില 400 രൂപകൂടി 35,600 രൂപയായി. ഗ്രാമിന് 50 രൂപ വർധിച്ച് 4450 രൂപയുമായി. 35,200 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ആഗോള വിപണിയിലും വിലവർധനവുണ്ടായി. സ്‌പോട് ഗോൾഡ് വില ഫെബ്രുവരി 16നുശേഷമുള്ള ഏറ്റവും ഉയർന്ന നിലവാരത്തിലെത്തിയെങ്കിലും 1,817.90 ഡോളർ നിലവാരത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഡോളർ ദുർബലമായതും യുഎസ് ട്രഷറി...

‘ജിഹാദികള്‍ക്ക്’ ജോലി നല്‍കാന്‍ ഇത് മദ്രസാ കമ്മിറ്റിയല്ല; കൊവിഡ് വാര്‍ റൂമിലെ മുസ്‌ലിം ജീവനക്കാരെ പുറത്താക്കി ബി.ജെ.പി നേതാവ്

ബെംഗളൂരു: ബെംഗളൂരുവില്‍ ബി.ജെ.പി യുവമോര്‍ച്ച പ്രസിഡന്റ് തേജസ്വി സൂര്യയുടെ നിര്‍ബന്ധപ്രകാരം കൊവിഡ് വാര്‍ഡിലെ 17 മുസ്‌ലിം ജീവനക്കാരെ ജോലിയില്‍ നിന്നും പുറത്താക്കി. ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി)യുടെ കൊവിഡ് വാര്‍ഡ് റൂമിലെ മുസ്ലിം ജീവനക്കാര്‍ക്ക് നേരെയാണ് തേജസ്വി സൂര്യയുടെ വര്‍ഗീയ വിദ്വേഷം. മുസ് ലിം ജീവനക്കാര്‍ക്ക് നേരെ തേജസ്വി നടത്തുന്ന വര്‍ഗീയ പരാമര്‍ശങ്ങളുടെ വീഡിയോ പുറത്തുവന്നിട്ടുണ്ട്....

സംസ്ഥാന ലോക്ഡൗണ്‍ ഉത്തരവിൽ പൊലീസിന് അതൃപ്തി; ഇളവുകൾ കുറയ്ക്കണമെന്ന് ആവശ്യം

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ തുടങ്ങുന്ന ലോക്ഡൗണിനായി ഇറക്കിയ സർക്കാർ ഉത്തരവിൽ പൊലീസിന് അതൃപ്തി. ഇളവുകൾ കുറയ്ക്കണമെന്നാണ് പൊലീസ് ആവശ്യപ്പെടുന്നത്. ഇളവുകൾ നൽകിയാൽ ലോക്ഡൗൺ ഫലപ്രദമായി നടപ്പാക്കാനാകില്ലെന്നാണ് വിലയിരുത്തൽ. സഹകരണ സംഘങ്ങൾ പ്രവർത്തിക്കാനും നിർമ്മാണ മേഖലയിലെ അനുമതിയുമെല്ലാം അപ്രായോഗിമെന്ന് പൊലീസ് വിലയിരുത്തുന്നു. നിർമ്മാണ മേഖലയിൽ തൊഴിലാളികൾ താമസിക്കുന്നുണ്ടെങ്കിൽ ജോലി തുടരാം. യാത്ര അനുവദിക്കുക അപ്രായോഗികമെന്ന് പൊലീസ് പറയുന്നു....

കൊവിഡ് ഭീതിയ്ക്കിടയില്‍ തുടര്‍ച്ചയായ നാലാം ദിവസവും ഇന്ധനവില വര്‍ധന; പൊറുതിമുട്ടി ജനം

തിരുവനന്തപുരം/കൊച്ചി: തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ഇന്ധനവില കുതിച്ചുയരുന്നു. തുടര്‍ച്ചയായ നാലാം ദിവസമാണ് രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിപ്പിച്ചിരിക്കുന്നത്. പെട്രോളിന് 28 പൈസയും ഡീസലിന് 33 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 93.25 രൂപയും ഡീസലിന് 87.90 രൂപയുമായി. കൊച്ചിയില്‍ പെട്രോളിന് 91.37 രൂപയും ഡീസലിന് 86.14 രൂപയുമാണ് വില. കേരളം, തമിഴ്‌നാട്, പശ്ചിമ...

കോവിഡിനുമുന്നിൽ പതറി അധികാരവും പണവും; വാട്സാപ്പ് ഗ്രൂപ്പുകളിൽ സഹായാഭ്യർഥനകളുടെ പ്രവാഹം

ന്യൂഡൽഹി: ഡൽഹിയിലെ മാധ്യമപ്രവർത്തകരുടെയും ജനപ്രതിനിധികളുടെയുമെല്ലാം വാട്‌സാപ്പ് ഗ്രൂപ്പുകളിൽ സ്ഥിരം നിറയുന്നതിപ്പോൾ സഹായസന്ദേശങ്ങൾ. ഏതെങ്കിലും ആശുപത്രിയിൽ ഐ.സി.യു. ബെഡ് ലഭിക്കുമോ? ഓക്സിജൻ കിട്ടിയില്ലെങ്കിൽ ഇപ്പോൾ മരണമടയും, വേറെ ഏതെങ്കിലും സംസ്ഥാനത്ത് സൗകര്യം ലഭിക്കാൻ ആരെങ്കിലും സഹായിക്കുമോ? ഹെലികോപ്റ്ററിൽ പോവാനും റെഡിയാണ്... എന്നിങ്ങനെ നീളുന്ന സഹായഭ്യർഥനകൾക്കുമുന്നിൽ ഉന്നത ബന്ധമുള്ളവർപോലും പലപ്പോഴും നിസ്സഹായർ. കേന്ദ്ര ഭൗമശാസ്ത്ര സെക്രട്ടറി ഡോ. മാധവൻ രാജീവൻ...

വിപ്ലവകരമായ വിധികൾ, ചീഫ് ജസ്റ്റിസ് രമണ സ്ഥാനമേറ്റെടുത്ത ശേഷം പുത്തൻ ഉണർവുമായി സുപ്രീം കോടതി

ജസ്റ്റിസ് എൻ വി രമണ ചീഫ് ജസ്റ്റിസ് ആയി ചുമതലയേറ്റെടുത്ത ശേഷം, ഒരാഴ്ചയ്ക്കുള്ളിൽ തന്നെ സുപ്രീം കോടതി സാക്ഷ്യം വഹിക്കുന്നത് സാധാരണക്കാരുടെ അവകാശങ്ങളുടെ കാവലാൾ എന്ന നിലയിലേക്കുള്ള നമ്മുടെ പരമോന്നത നീതിപീഠത്തിന്റെ തിരിച്ചുവരവിന്റെ സൂചകങ്ങളായ പല വിപ്ലവവിധികൾക്കുമാണ്. സിദ്ധിഖ് കാപ്പൻ എന്ന മലയാളി പത്രപ്രവർത്തകനെ  ചികിത്സയ്ക്കായി ദില്ലിയിലേക്ക് മാറ്റാനുള്ള ഉത്തരവാണ് ഇക്കൂട്ടത്തിൽ ആദ്യമുണ്ടായത്. രണ്ടാം കൊവിഡ്...

ഫിറോസ് കുന്നംപറമ്പിലിന്റെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണം; പരാതിയുമായി ഡി.വൈ.എഫ്.ഐ

മലപ്പുറം: തവനൂരിലെ യുഡിഎഫ്‌ സ്ഥാനാർഥിയായി മൽസരിച്ച ഫിറോസ്‌ കുന്നംപറമ്പിലിന്റെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണമെന്ന്‌ ഡിവൈഎഫ്‌ഐ മലപ്പുറം ജില്ലാ സെക്രട്ടറിയറ്റ്‌. ചികിത്സാ സഹായത്തിന്റെ പേരിൽ വിദേശ രാജ്യങ്ങളിൽ നിന്നടക്കം പണപ്പിരിവ്‌ നടത്തുന്ന ഫിറോസിന്റെ സാമ്പത്തിക ഇടപാടുകൾ സംശയകരമാണ്‌. സന്നദ്ധ പ്രവർത്തനത്തിന്റെ മറവിൽ കോടികളുടെ തട്ടിപ്പാണ്‌ അദ്ദേഹം നടത്തുന്നതെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു. ചികിത്സാ സഹായത്തിന്റെ പേരിൽ വ്യക്തിപരമായ നേട്ടം മാത്രമാണ്‌...

സംസ്ഥാനത്ത് മറ്റന്നാൾ മുതൽ ലോക്ഡൊൺ, സർക്കാർ ഓഫീസുകൾ തുറക്കില്ല, പൊതുഗതാഗതമില്ല, ഇളവുകൾ അറിയാം

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മറ്റന്നാൾ ( മെയ് എട്ടിന് ) രാവിലെ 6 മുതൽ മെയ് 16 വരെ സമ്പൂർണ്ണ ലോക്ഡൌൺ. മാർഗനിർദ്ദേശങ്ങളും ഇളവുകൾ പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറക്കി. സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾ പൂർണ്ണമായും അടച്ചിടും. ബാങ്ക്, ഇൻഷ്യറൻസ് സ്ഥാപനങ്ങൾ പത്ത് മുതൽ 1 മണി വരെ പ്രവർത്തിപ്പിക്കാം. പ്രൈവറ്റ് സെക്യൂരിറ്റി...

സംസ്ഥാനത്ത് ഇന്നും നാൽപ്പതിനായിരം കടന്ന് കൊവിഡ് രോഗികൾ, 42,464 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു, 63 മരണം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 42,464 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 6506, കോഴിക്കോട് 5700, മലപ്പുറം 4405, തിരുവനന്തപുരം 3969, തൃശൂര്‍ 3587, ആലപ്പുഴ 3040, പാലക്കാട് 2950, കോട്ടയം 2865, കൊല്ലം 2513, കണ്ണൂര്‍ 2418, പത്തനംതിട്ട 1341, കാസര്‍ഗോഡ് 1158, വയനാട് 1056, ഇടുക്കി 956 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...

പി.കെ കുഞ്ഞാലിക്കുട്ടി മുസ്ലിം ലീഗിന്റെ നിയമസഭാകക്ഷി നേതാവ്‌

മലപ്പുറം: 15ാം കേരള നിയമസഭയില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ നേതാവായി പി.കെ കുഞ്ഞാലിക്കുട്ടിയെ തെരഞ്ഞെടുത്തു. ഇന്ന് ചേര്‍ന്ന മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗമാണ് കുഞ്ഞാലിക്കുട്ടിയെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തത്. വേങ്ങരയില്‍ നിന്നാണ് അദ്ദേഹം മത്സരിച്ച് വിജയിച്ചത്. മുന്‍ യു.ഡിഎഫ് സര്‍ക്കാരില്‍ വ്യവസായ ഐ.ടി മന്ത്രിയായിരുന്ന അദ്ദേഹം എട്ടാം തവണയാണ് നിയമസഭയിലെത്തുന്നത്. യു.ഡി.എഫ് അധികാരത്തിലിരുന്നപ്പോഴെല്ലാം...
- Advertisement -spot_img

Latest News

വാട്‌സ്ആപ്പിൽ പതിയിരിക്കുന്ന അപകടം; ഈ മുന്നറിയിപ്പ് അവഗണിക്കരുത്

രാജ്യത്തെ വാട്‌സ്ആപ്പ് ഉപഭോക്താക്കൾക്ക് കടുത്ത സുരക്ഷാ മുന്നറിയിപ്പുമായി ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം. വാട്‌സ്ആപ്പിലെ ഒന്നിലധികം സുരക്ഷാ പഴുതുകൾ ഹാക്കർമാർ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നും...
- Advertisement -spot_img