Latest news

മൊബൈൽ ഫോൺ നഷ്‌ടപ്പെട്ടോ? കണ്ടെത്തിത്തരുംഈ വ്യാപാരിക്കൂട്ടായ്‌മ

തൃശ്ശൂർ: യാത്രയ്ക്കിടയിൽ മൊബൈൽ ഫോൺ നഷ്ടപ്പെട്ട പരാതി നൽകാനെത്തിയ വ്യക്തിയോട് പോലീസ് പറഞ്ഞു- വിവരങ്ങൾ എം.പി.ആർ.എ.കെ. എന്ന സംഘടനാ ഭാരവാഹികൾക്കും നൽകിയേക്കൂ, ഉപകാരപ്പെട്ടേക്കും. മൊബൈൽ ഫോൺ റീട്ടെയ്‌ലേഴ്‌സ് അസോസിയേഷൻ ഓഫ് കേരള എന്ന മൊബൈൽ ഫോൺ വ്യാപാരികളുടെ സേവനം പോലീസും നല്ലതുപോലെ ഉപയോഗപ്പെടുത്തുന്നുണ്ട്. 10,000 അംഗങ്ങളുള്ള സംഘടന ഈ വർഷം മാത്രം പൊതുജനങ്ങൾക്ക് കണ്ടെത്തിക്കൊടുത്തത് മോഷണം...

ഒന്നുറങ്ങിയാൽ ഉണരുന്നത് 25 ദിവസം കഴിഞ്ഞ്; വർഷത്തിൽ 300 ദിവസവും ഉറക്കം; അപൂർവം

ജയ്പൂർ: അപൂർവ രോഗം ബാധിച്ച രാജസ്ഥാൻ സ്വദേശിയായ യുവാവ് ഉറങ്ങുന്നത് ഒരു വർഷത്തിൽ മുന്നൂറോളം ദിവസം. രാജസ്ഥാനിലെ നാഗൗറിലെ ഭഡ്വ ഗ്രാമത്തിൽ താമസിക്കുന്ന പുർഖാറാം എന്ന 42 വയസ്സുകാരനാണ് 'ആക്സിസ് ഹൈപ്പർ സോമ്നിയ' എന്ന അസുഖം പിടിപെട്ടിരിക്കുന്നത്. ഇത്രയും കൂടുതൽ സമയം ഉറങ്ങുന്ന പുർഖാറാമിനെ കുംഭകർണ്ണൻ എന്നാണ് ആളുകൾ വിശേഷിപ്പിക്കുന്നത്. രാമായണ കഥാപാത്രമായ രാവണന്റെ സഹോദരനായ...

ഗാർഹിക ഉപഭോക്താക്കളുടെ വൈദ്യുതി ബില്ല് ഗഡുക്കളായി അടയ്ക്കാമെന്ന് വൈദ്യുതി മന്ത്രി

തിരുവനന്തപുരം:​ കൊവിഡ് കാലത്ത് ആശ്വാസ തീരുമാനവുമായി സർക്കാർ.​ഗാർഹിക ഉപഭോക്താക്കളുടെ വൈദ്യുതി ബില്ല് ​ഗഡുക്കളായി അടയ്ക്കാൻ സംവിധാനമുണ്ടെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. ഇങ്ങനെ അടച്ചാലും കണക്ഷൻ കട്ട് ചെയ്യില്ല. അതേസമയം കൂടുതൽ ഇളവുകൾ ഇപ്പോൾ ആലോചിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. ഹൈടെൻഷൻ ഉപഭോക്താക്കളുടെ ഫിക്സഡ് ചാർജ്ജിൽ 25 ശതമാനം ഇളവ് നൽകിയിട്ടുണ്ട്. പുറത്ത് നിന്ന് വാങ്ങുന്ന വൈദ്യുതി...

സ്വർണവിലയിൽ വീണ്ടുംവർധന: പവന്റെ വില 36,000 രൂപയിലേയ്ക്ക്

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടുംവർധന. പവന്റെ വില 80 രൂപകൂടി 35,920 രൂപയിലെത്തി. 4490 രൂപയാണ് ഗ്രാമിന്. 35,840 രൂപയായിരുന്നു കഴിഞ്ഞദിവസംപവന്റെ വില. ഇതോടെ രണ്ടാഴ്ചക്കിടെ ആയിരം രൂപയോളമാണ് പവന്റെ വിലയിൽ വർധനവുണ്ടായത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 0.19ശതമാനം ഉയർന്ന് 47,980 രൂപയിലെത്തി. ആഗോള വിപണിയിൽ വിലയിൽ കാര്യമായ...

കാലൊടിഞ്ഞു, ശരീരത്തില്‍ ബ്ലെയ്ഡ്‌കൊണ്ടുള്ള മുറിവ്; തട്ടിക്കൊണ്ടുപോയ പ്രവാസിയെ കണ്ടെത്തി

കോഴിക്കോട്:  കഴിഞ്ഞ ദിവസം ഒരു സംഘം ആളുകള്‍ തോക്കുചൂണ്ടി തട്ടികൊണ്ടുപോയ പ്രവാസിയെ പരിക്കുകളോടെ കണ്ടെത്തി. കോഴിക്കോട് കൊയിലാണ്ടി ഊരള്ളൂര്‍ സ്വദേശി അഷ്‌റഫിനെയാണ് അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയത്. ബുധനാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ  മാവൂരിന് അടുത്തുള്ള ഒരു തടിമില്ലിന് സമീപത്തുനിന്നാണ് അഷ്‌റഫിനെ കണ്ടെത്തിയത്.  പ്രദേശവാസികളാണ് ആദ്യം കണ്ടത്. ഇവര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അഷ്‌റഫിന്റെ ഒരു കാല്‍...

ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ മൂന്ന് യുവാക്കള്‍ മരിച്ചു

കോഴിക്കോട്: കുറ്റ്യാടി തീക്കുനിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു. കക്കട്ട് പാതിരപ്പറ്റ സ്വദേശികളായ റഹീസ്, അബ്ദുള്‍ ജാബിര്‍, കാവിലുംപാറ സ്വദേശി ജെറിന്‍ എന്നിവരാണ് മരിച്ചത്. കുറ്റ്യാടിക്ക് സമീപം തീക്കുനി കാരേക്കുന്ന് പള്ളിക്കടുത്ത് വെച്ച്  ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്. ബൈക്കുകള്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു. അമിതവേഗതയും ശക്തമായ മഴയുമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ആശുപത്രിയിലെത്തും മുമ്പ് മൂന്നുപേരും മരിച്ചിരുന്നു. മൃതദേഹം കൊയിലാണ്ടി...

വ്യാപാരി വ്യവസായി സമിതിയുടെ സംസ്ഥാന വ്യാപക പ്രതിഷധം ഇന്ന്; നാളെ മുതല്‍ കടകള്‍ തുറക്കും

എല്ലാ ദിവസവും കടകൾ തുറക്കണമെന്ന ആവശ്യത്തിലുറച്ച് സംസ്ഥാനത്തെ വ്യാപാരികൾ. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ നാളെ മുതൽ കടകൾ തുറന്നു പ്രവർത്തിപ്പിക്കും. സി.പി.എം അനുകൂല സംഘടനയായ വ്യാപാരി വ്യവസായി സമിതിയും ഇന്ന് സംസ്ഥാന വ്യാപക പ്രതിഷേധം നടത്തും. സർക്കാർ അനുകൂലമായി പ്രതികരിച്ചില്ലെങ്കിലും എല്ലാ ദിവസവും കടകൾ തുറക്കണം എന്ന ആവശ്യവുമായി മുന്നോട്ടുപോകാനാണ് സംസ്ഥാനത്തെ വ്യാപാരികളുടെ...

യുഎഇയില്‍ പള്ളികളിലും ഈദ്‍ഗാഹുകളിലും പെരുന്നാള്‍ നമസ്‍കാരത്തിന് അനുമതി

അബുദാബി: ബലി പെരുന്നാള്‍ ദിവസം യുഎഇയിലെ പള്ളികളിലും ഈദ്‍ഗാഹുകളിലും പെരുന്നാള്‍ നമസ്‍കാരത്തിന് അനുമതി. നമസ്‍കരവും അതിന് ശേഷമുള്ള ഖുത്തുബയും (പ്രഭാഷണം) ഉള്‍പ്പെടെ പരമാവധി 15 മിനിറ്റാണ് അനുവദിച്ചിട്ടുള്ളതെന്ന് യുഎഇ നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‍സ് മാനേജ്‍മെന്റ് അതോരിറ്റി ചൊവ്വാഴ്‍ച വൈകുന്നേരം അറിയിച്ചു. പള്ളികളില്‍ ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതിന് സമാനമായ കര്‍ശന നിയന്ത്രണങ്ങള്‍ പെരുന്നാള്‍ നമസ്‍കാരത്തിനെത്തുന്ന വിശ്വാസികളും...

‘ഉദ്യോഗസ്ഥർ പറയുന്നത് കേട്ട് മുഖ്യമന്ത്രി ചെറുതാകരുത്’; കടകൾ തുറക്കുമെന്ന് ആവർത്തിച്ച് ടി നസിറുദ്ദീൻ

കോഴിക്കോട്: ഉദ്യോഗസ്ഥർ പറയുന്ന തെറ്റിദ്ധാരണ ജനകമായ കാര്യങ്ങൾ കേട്ട് മുഖ്യമന്ത്രി ചെറുതാകരുത് എന്ന് വ്യാപാരി വ്യവസായി സിമിതി സംസ്ഥാന പ്രസിഡന്റ് ടി നസിറുദ്ദീൻ. കടകൾ തുറക്കുമെന്നും അദ്ദേഹം ആവർത്തിച്ചു. വലിയ പെരുന്നാൾ വരെ കടകൾ തുറക്കും. അതിന് ശേഷം മുഖ്യമന്ത്രി പറയുന്നത് കേൾക്കും. മുഖ്യമന്ത്രിയുമായി നാളെ വീണ്ടും സംസാരിക്കും. അതിനു ശേഷം അന്തിമ തീരുമാനമെടുക്കുമെന്നും നസിറുദ്ദീൻ പറഞ്ഞു. കൊവിഡ്...

ഇറ്റലിയും അര്‍ജന്റീനയും മുഖാമുഖം; ത്രില്ലടിപ്പിക്കാന്‍ സൂപ്പര്‍ കപ്പ് വരുന്നു

ബേസല്‍ (സ്വിറ്റ്‌സര്‍ലൻഡ്): യൂറോ കപ്പില്‍ ഇറ്റലിയും കോപ്പ അമേരിക്കയില്‍ അര്‍ജന്റീനയും മുത്തമിട്ടതിന് പിന്നാലെ സൂപ്പര്‍ കപ്പിന് കളമൊരുങ്ങുന്നു. കോപ്പ അമേരിക്ക-യൂറോ കപ്പ് വിജയികള്‍ തമ്മില്‍ ഒരു മത്സരം സംഘടിപ്പിക്കണം എന്ന ആശയം കോണ്‍മെബോള്‍ യുവേഫയുടെ മുന്നില്‍വെച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അര്‍ജന്റീനയും ഇറ്റലിയും ഈ മത്സരത്തില്‍ മുഖാമുഖം വരും. 2022-ലെ ഖത്തര്‍ ലോകകപ്പിന് മുമ്പ് സൂപ്പര്‍...
- Advertisement -spot_img

Latest News

സ്റ്റാലിനെ കാണാൻ വിജയ് എത്തി; കെട്ടിപ്പിടിച്ച് സ്വീകരിച്ച് ഉദയനിധി സ്റ്റാലിൻ

ചെന്നൈ: ഡിഎംകെ നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന എം.കെ. സ്റ്റാലിനെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ ആദ്യമായാണ്...
- Advertisement -spot_img