Latest news

‘ബീമാപള്ളിയെ കൊള്ളക്കാരുടെയും ഭീകരവാദികളുടെയും നാടായി ചിത്രീകരിച്ചു’; മാലിക് സിനിമക്കെതിരെ ബീമാപള്ളിയില്‍ പ്രതിഷേധം

തിരുവനന്തപുരം: മഹേഷ് നാരായണൻ-ഫഹദ് ഫാസിൽ കൂട്ടുകെട്ടിൽ പിറന്ന മാലിക് സിനിമക്കെതിരെ ബീമാപള്ളിയിൽ പ്രതിഷേധം. ബീമാപള്ളി സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തിൽ പള്ളി പരിസരത്താണ് പ്രതിഷേധം സംഘടിപ്പിച്ചത്. ബീമാപള്ളിയെ കൊള്ളക്കാരുടെയും ഭീകരവാദികളുടെയും നാടായി സിനിമയിൽ ചിത്രീകരിച്ചെന്നാരോപിച്ചാണ് പ്രതിഷേധം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു പരിപാടി. ബീമാപള്ളി വെടിവെപ്പുമായി ബന്ധപ്പെട്ട് കുറ്റവാളികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും സാംസ്‌കാരിക സമിതി ആവശ്യപ്പെട്ടു. സിനിമക്കെതിരായും വെടിവെപ്പിൽ...

പ്രവാസി പദ്ധതികള്‍ കടലാസില്‍ മാത്രം; നോര്‍ക്ക- സപ്ലൈകോ സ്റ്റോര്‍ പദ്ധതി ഉപേക്ഷിച്ചു, പ്രവാസികള്‍ പെരുവഴിയില്‍

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയില്‍ ജോലി നഷ്ടപ്പെട്ട് നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികള്‍ക്കായി, നോര്‍ക്ക പ്രഖ്യാപിച്ച പുനരധിവാസ പാക്കേജിലെ പല പദ്ധതികളും കടലാസില്‍ ഒതുങ്ങി. കൊട്ടിഘോഷിച്ച പ്രവാസി സപ്ലൈകോ സ്റ്റോര്‍ പദ്ധതി പാതിവഴിയില്‍ ഉപേക്ഷിച്ചു. വരുമാനത്തിനായി സ്വന്തം നിലക്ക് ചെറിയൊരു ബേക്കറി തുറന്ന പ്രവാസിക്ക്  കനത്ത നികുതിയാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ ചുമത്തിയത്. കഴക്കൂട്ടം സ്വദശിയായ തോമസ് ഗോമസ് മൂന്ന്...

വിഭജനത്തിന് ശേഷം രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തം; ഇന്ത്യയില്‍ കൊവിഡ് ബാധിച്ച് അരക്കോടി പേര്‍ മരിച്ചെന്ന് പഠനം, കേന്ദ്രത്തിന്റെ വാദം പൊളിയുന്നു

ന്യൂദല്‍ഹി: ഇന്ത്യയിലെ കൊവിഡ് മരണനിരക്കില്‍ പിശകെന്ന് റിപ്പോര്‍ട്ട്. കേന്ദ്രസര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകളേക്കാള്‍ ലക്ഷക്കണക്കിനാളുകള്‍ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചതായി വാഷിംഗ്ടണ്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ ഗ്ലോബല്‍ ഡെവലപ്‌മെന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയുടെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്‌മണ്യനുമായി ചേര്‍ന്നു തയാറാക്കിയ റിപ്പോര്‍ട്ടിലാണ് വിവരങ്ങളുള്ളത്. ഇന്ത്യയില്‍ കൊവിഡ് മൂലം മരിച്ചവരുടെ എണ്ണം 49 ലക്ഷം...

സ്വര്‍ണവില വീണ്ടും കുറഞ്ഞു; രണ്ടുദിവസത്തിനിടെ 560 രൂപയുടെ ഇടിവ്

കൊച്ചി: തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവില കുറഞ്ഞു. പവന് 280 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,640 രൂപയായി. ഗ്രാമിന് 35 രൂപയാണ് കുറഞ്ഞത്. 4455 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ ദിവസം ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ വീണ്ടും സ്വര്‍ണവില എത്തിയിരുന്നു. പിന്നീടുള്ള രണ്ടു ദിവസത്തിനിടെ 560...

രാജ്യത്ത് സ്‌കൂളുകള്‍ തുറക്കാം; ആദ്യഘട്ടത്തില്‍ പ്രൈമറി സ്‌കൂളുകള്‍ തന്നെ തുറക്കാമെന്ന് ഐസിഎംആര്‍

ന്യൂഡല്‍ഹി: രാജ്യത്ത് സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതില്‍ തെറ്റില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ഡയറക്ടര്‍ ഡോ. ബല്‍റാം ഭാര്‍ഗവന്‍. ആദ്യഘട്ടത്തില്‍ പ്രൈമറി സ്‌കൂളുകള്‍ തന്നെ തുറക്കാമെന്നും അദ്ദേഹം പറഞ്ഞു. കോവിഡിന്റെ പല തരംഗങ്ങള്‍ വന്നുപോയപ്പോഴും നിരവധി സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍ അവരുടെ സ്‌കൂളുകള്‍ അടച്ചിട്ടിരുന്നില്ലായെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് ഐസിഎംആറിന്റെ നിര്‍ദേശം. ‘ഇന്ത്യയില്‍ സ്‌ക്കൂളുകള്‍ തുറക്കാന്‍ ആലോചിക്കുന്നുണ്ടെങ്കില്‍ ആദ്യഘട്ടത്തില്‍ അത്...

സെക്രട്ടറിയേറ്റ് വിളിച്ചുചേര്‍ക്കില്ല; കാസിം ഇരിക്കൂറിന്റെ ശബ്ദസന്ദേശവും പുറത്ത്, ഐ.എന്‍.എല്ലില്‍ ഭിന്നത രൂക്ഷം

കോഴിക്കോട്: ഐ.എന്‍.എല്‍. നേതൃത്വത്തില്‍ ഭിന്നത രൂക്ഷമാകുന്നു. സംസ്ഥാന സെക്രട്ടറിയേറ്റ് വിളിക്കാത്തതില്‍ പ്രസിഡന്റ് എ.പി. അബ്ദുള്‍ വഹാബിന്റെ ശബ്ദസന്ദേശം പുറത്തായതിന് പിന്നാലെ ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറിന്റെ ശബ്ദസന്ദേശവും പുറത്തായി. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം വിളിക്കാനും പാര്‍ട്ടിയുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുക്കാനും ജനറല്‍ സെക്രട്ടറി തയ്യാറാകുന്നില്ലെന്നാണ് പ്രസിഡന്റ് എ.പി. അബ്ദുള്‍ വഹാബ് പ്രവര്‍ത്തകര്‍ക്ക് അയച്ച ശബ്ദസന്ദേശത്തിലുള്ളത്. എന്നാല്‍ ഇപ്പോള്‍...

മലയാളത്തിലെ മുതിര്‍ന്ന നടന്‍ കെ.ടി.എസ്.പടന്നയില്‍ അന്തരിച്ചു

മലയാളത്തിലെ മുതിര്‍ന്ന നടന്‍ കെ.ടി.എസ്.പടന്നയില്‍ അന്തരിച്ചു. 88 വയസ്സായിരുന്നു. തൃപ്പൂണിത്തുറ സ്വദേശിയാണ്. നാടകലോകത്തുനിന്ന് സിനിമയിലെത്തിയ കെ.ടി.എസ്.പടന്നയില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ മലയാളത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. വാര്‍ധക്യസഹജമായ രോഗങ്ങളെ തുര്‍ന്നാണ് അന്ത്യം. ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, ആദ്യത്തെ കണ്‍മണി, വൃദ്ധന്‍മാരെ സൂക്ഷിക്കുക, അനിയന്‍ ബാവ ചേട്ടന്‍ ബാവ, സ്വപ്‌നലോകത്തെ ബാലഭാസ്‌കരന്‍, കഥാനായകന്‍, കുഞ്ഞിരാമായണം, അമര്‍ അക്ബര്‍ അന്തോണി തുടങ്ങി നിരവധി ഹിറ്റ്...

ഐ.എന്‍.എല്‍. തര്‍ക്കം പൊട്ടിത്തെറിയിലേക്ക്; കാസിം ഇരിക്കൂറിനെതിരായ അബ്ദുള്‍വഹാബിന്റെ ശബ്ദസന്ദേശം പുറത്ത്

കോഴിക്കോട്: ഐ.എന്‍.എല്ലിലെ തര്‍ക്കം പൊട്ടിത്തെറിയിലേക്ക്. സംസ്ഥാന പ്രസിഡന്റ് എ.പി. അബ്ദുള്‍വഹാബും ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറും തമ്മിലുള്ള അഭിപ്രായവ്യത്യാസം അതിന്റെ മൂര്‍ധന്യത്തിലെത്തിയിരിക്കുകയാണ്. പാര്‍ട്ടി സെക്രട്ടറിയേറ്റ് ഉടന്‍ വിളിച്ചുചേര്‍ക്കണമെന്നാണ് അബ്ദുള്‍ വഹാബ് ആവശ്യപ്പെടുന്നത്. ഇക്കാര്യം ആവശ്യപ്പെടുന്ന അബ്ദുള്‍ വഹാബിന്റെ ശബ്ദസന്ദേശം പുറത്തായി. ജനറല്‍ സെക്രട്ടറി വിളിച്ചുചേര്‍ക്കുന്നില്ലെങ്കില്‍ ഭരണഘടനാപ്രകാരം തനിക്ക് അതിന് അധികാരമുണ്ടെന്നും താനതിനു തയാറാകുമെന്നും അബ്ദുള്‍വഹാബ് പറയുന്നുണ്ട്. ‘മന്ത്രിയുടെ പേഴ്‌സണല്‍...

കുഞ്ഞ് ഇമ്രാന്റെ ചികിത്സയ്ക്കായി സമാഹരിച്ച തുക സംബന്ധിച്ച് ചികിത്സാസമിതി തീരുമാനമെടുക്കും; ഇതുവരെ ചികിത്സിച്ച ചെലവ് ഫണ്ടിൽ നിന്നും എടുക്കേണ്ടെന്ന് പിതാവ്

മലപ്പുറം: സ്‌പൈനൽ മസ്‌കുലർ അട്രോഫി രോഗത്തിന്റെ ചികിത്സയ്ക്കായി 18 കോടിയുടെ മരുന്നിനായി 16 കോടിയോളം സമാഹരിച്ച് ചികിത്സ ഉറപ്പാക്കാൻ ഒരുങ്ങവെ കുഞ്ഞ് ഇമ്രാൻ വിടചൊല്ലിയ വേദനയിലാണ് കേരളക്കര. മങ്കട വലമ്പൂരിലെ ഇമ്രാന് 6 മാസമായിരുന്നു പ്രായം. കോഴിക്കോട് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിൽ ചികിത്സയിലിരിക്കെയാണ് മരണം. ചൊവ്വാഴ്ച രാത്രികോഴിക്കോട് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന...

20, 23, 24 കാരറ്റ് സ്വർണാഭരണങ്ങൾക്ക് ബിഐഎസ് അംഗീകാരം

മുംബൈ: 20, 23, 24 കാരറ്റ് സ്വർണാഭരണങ്ങൾക്ക് കൂടി ഹാൾമാർക്കിംഗ് യുഐഡി (യൂണിക് ഐഡന്റിഫിക്കേഷൻ) രേഖപ്പെടുത്തുന്നതിന് ബ്യൂറോ ഓഫ് ഇൻഡ്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്) ന്റെ അംഗീകാരം. 14, 18, 22 കാരറ്റ് ആഭരണങ്ങളിൽ മാത്രമായിരുന്നു ഇതുവരെ ഹാൾമാർക്ക് യുഐഡി മുദ്ര പതിച്ചിരുന്നത്. എന്നാൽ, ഇനിമുതൽ ആറ് കാരറ്റുകളിൽ സ്വർണാഭരണങ്ങൾ നിർമിച്ച് വിൽക്കാൻ രാജ്യത്തെ നിർമാതാക്കൾക്ക് സാധിക്കും. കേരളത്തിൽ...
- Advertisement -spot_img

Latest News

സ്റ്റാലിനെ കാണാൻ വിജയ് എത്തി; കെട്ടിപ്പിടിച്ച് സ്വീകരിച്ച് ഉദയനിധി സ്റ്റാലിൻ

ചെന്നൈ: ഡിഎംകെ നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന എം.കെ. സ്റ്റാലിനെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ ആദ്യമായാണ്...
- Advertisement -spot_img