Latest news

ഇത് മൂന്നാം തരംഗം അല്ല, കേരളത്തിൽ രോഗവ്യാപനം കൂടുന്നതിന് പ്രധാനമായും രണ്ട് കാരണങ്ങളെന്ന് വിദഗ്‌ദ്ധർ

തിരുവനന്തപുരം : കൊവിഡ് രണ്ടാം തരംഗം ശമിച്ചെന്ന ആശ്വാസത്തിലിരിക്കെ, സംസ്ഥാനത്ത് രോഗവ്യാപനം വീണ്ടും കുതിച്ചുയരുന്നു. ഇന്നലെ 12.38 % രോഗവ്യാപനം റിപ്പോർട്ട് ചെയ്തതോടെ സ്ഥിതി കൂടുതൽ ആശങ്കാജനകമായി. 1,03,543സാമ്പിളുകളാണ് പരിശോധിച്ചത്. 7ദിവസത്തിന് ശേഷമാണ് സംസ്ഥാനത്ത് ടി.പി.ആർ 12 കടക്കുന്നത്. വരും ദിവസങ്ങളിൽ സ്ഥിതി കൂടുതൽ സങ്കീർണമാകുമെന്ന മുന്നറിയിപ്പാണ് ആരോഗ്യവിദഗ്ധർ നൽകുന്നത്. ഇതേ മൂന്നാം തരംഗമല്ലെന്നും ,രണ്ടാം...

‘ഐഫോൺ സിറ്റി’ വെള്ളത്തിൽ; തകർന്ന് ഡാമുകളും; വിറച്ച് ചൈന; വിഡിയോ

കനത്ത മഴയ്ക്ക് പിന്നാലെ ഉണ്ടായ മഹാപ്രളയവും അണക്കെട്ടുകൾ തകർന്നതും ചൈനയെ ദുരന്തഭൂമിയാക്കുകയാണ്. ഐഫോൺ സിറ്റി എന്ന് ലോകമെങ്ങും അറിയപ്പെടുന്ന ഷെങ്സു നഗരത്തിൽ നിന്നും 100,000 പേരെ മാറ്റി പാർപ്പിച്ചു എന്നാണ് റിപ്പോർട്ടുകൾ. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഐഫോൺ നിർമാണ ഫാക്ടറി നിലനിൽക്കുന്ന പ്രദേശത്തെയാണ് പ്രളയം ബാധിച്ചിരിക്കുന്നത്. ഇവിടെ 12 മരണങ്ങളും റിപ്പോർട്ട് ചെയ്തു....

പൗരത്വ ഭേദഗതി നിയമത്തില്‍ കേന്ദ്രത്തിനെതിരേ കേരളം; മറുപടി നല്‍കാന്‍ എട്ട് ആഴ്ചത്തെ സമയം നല്‍കി സുപ്രിംകോടതി

ന്യുഡല്‍ഹി: പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരള സര്‍ക്കാര്‍ സുപ്രിം കോടതിയില്‍. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ എതിര്‍കക്ഷിയാക്കി സര്‍ക്കാര്‍ നല്‍കിയ സൂട്ട് ഹരജി സുപ്രിംകോടതി ഫയലില്‍ സ്വീകരിച്ചു. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വഭേദഗതി നിയമം ഭരണഘടനവിരുദ്ധമാണെന്നും അതുകൊണ്ടുതന്നെ പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്നുമാണ് കേരളത്തിന്റെ ആവശ്യം. ഹരജിയില്‍ മറുപടി നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് എട്ട്...

ടിപിആർ കൂടിയ അഞ്ച് ജില്ലകളിൽ ഐഎഎസ് ഉദ്യോഗസ്ഥർക്ക് പ്രത്യേക ചുമതല

തിരുവനന്തപുരം: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ ജില്ലകളിൽ കൊവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട പ്രത്യേക ചുമതല നൽകി ഐഎഎസ് ഉദ്യോഗസ്ഥരെ സ്പെഷൽ ഓഫീസർമാരായി നിയമിച്ചു. കാസർകോട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ ജില്ലകളിലാണ് നിയമനം. പിബി നൂഹിനെയാണ് കാസർകോട് നിയമിച്ചിരിക്കുന്നത്. എസ് ഹരികിഷോറാണ് കോഴിക്കോട്ടെ സ്പെഷൽ ഓഫീസർ. മലപ്പുറത്തെ ചുമതല എസ് സുഹാസിനാണ്. ജിആർ ഗോകുലിനെ പാലക്കാടും...

സംസ്ഥാനത്ത് ഇന്ന് 12818 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.38 ശതമാനം, 122 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12,818 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1605, കോഴിക്കോട് 1586, എറണാകുളം 1554, മലപ്പുറം 1249, പാലക്കാട് 1095, തിരുവനന്തപുരം 987, കൊല്ലം 970, കോട്ടയം 763, ആലപ്പുഴ 718, കാസര്‍ഗോഡ് 706, കണ്ണൂര്‍ 552, പത്തനംതിട്ട 433, ഇടുക്കി 318, വയനാട് 282 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...

ബക്രീദ് ദിനത്തില്‍ ബീഫുമായി വീട്ടിലേക്ക് പോകവേ ഓട്ടോ തടഞ്ഞ് നിർത്തി യുവാക്കളെ മ‍ർദ്ദിച്ചു

മടിക്കേരി: ബീഫ് കൈവശം വച്ചതിന്‍റെ പേരിൽ യുവാക്കൾക്ക് മര്‍ദ്ദനമേറ്റു. കര്‍ണാടകയിലെ മടിക്കേരിയിൽ വച്ച് മുസ്ലീം യുവാക്കള്‍ക്കാണ് മര്‍ദ്ദനമേറ്റത്. ബക്രീദ് ദിനത്തില്‍ ബീഫുമായി വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു ആക്രമണമുണ്ടായത്. യുവാക്കള്‍ സഞ്ചരിച്ച ഓട്ടോ തടഞ്ഞ് നിര്‍ത്തിയായിരുന്നു മര്‍ദ്ദനം. ബജറംഗദള്‍ പ്രവര്‍ത്തകരാണ് അക്രമിച്ചതെന്നാണ് യുവാക്കൾ വ്യക്തമാക്കിയത്.

കേരള തീരത്ത് ആദ്യമായി നീല തിമിംഗല സാന്നിധ്യം; ശബ്ദം റെക്കോര്‍ഡ് ചെയ്തു; ഇവ സൂചിപ്പിക്കുന്നത്

കേരളത്ത തീരത്ത് ആദ്യമായി നീല തിമിംഗലത്തിന്റെ ശബ്ദം റെക്കോര്‍ഡ് ചെയ്യപ്പെട്ടു. വിഴിഞ്ഞത്തിനടുത്തെ ആഴക്കടലില്‍ സ്ഥാപിച്ച ഹൈഡ്രോ ഫോണ്‍ മുഖേനയാണ് ശബ്ദം റെക്കോര്‍ഡ് ആയത്. ഇതോടെ കേരള തീരത്തും തിമിംഗലമുണ്ടെന്ന് സ്ഥരീകരിച്ചു. കുറഞ്ഞ ആവൃത്തിയിലുള്ള ഹ്രസ്വമായ ശബ്ദവീചികളുടെ പരമ്പരയാണ് ശബ്ദരേഖ. 188 ഡെസിബല്‍സ് ശബ്ദമാണ് നീലത്തിമിംഗിലങ്ങള്‍ പുറപ്പെടുവിക്കുന്നത്. 1600 കിലോമീറ്റര്‍ അകലെ നിന്നുപോലും ഇവയ്ക്ക് പരസ്പരം ആശയവിനിമയം...

‘എസ്എംഎ ബാധിച്ച് മരിച്ച കുട്ടിക്കായി പിരിച്ച 15 കോടി എന്ത് ചെയ്യും?’, ചോദ്യവുമായി ഹൈക്കോടതി

കൊച്ചി: സ്പൈനൽ മസ്കുലാർ അട്രോഫി അഥവാ എസ്എംഎ എന്ന അപൂർവരോഗം ബാധിച്ച് മരിച്ച കുട്ടിയുടെ ചികിത്സാർത്ഥം പിരിച്ച 15 കോടി രൂപ എന്ത് ചെയ്തു എന്ന് അറിയിക്കാൻ ഹൈക്കോടതി നിർദ്ദേശം. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചാണ് നിർദേശം നൽകിയത്. കോഴിക്കോട് സ്വദേശിയായ ആറുമാസം പ്രായമുളള ഇമ്രാൻ മുഹമ്മദ് എന്ന കുട്ടി രോഗം ബാധിച്ച് കഴിഞ്ഞ ദിവസം മരിച്ചിരുന്നു....

പബ്ജി കളിക്കാൻ അമ്മ അറിയാതെ മക്കൾ അക്കൗണ്ടിൽനിന്ന് പിൻവലിച്ചത് ഒരു ലക്ഷം രൂപ

കോഴിക്കോട്: ഓൺലൈൻ പബ്ജി ഗെയിം കളിക്കാനായി അമ്മ അറിയാതെ അക്കൗണ്ടിൽനിന്നു മക്കൾ പിൻവലിച്ചത് ഒരു ലക്ഷത്തിലധികം രൂപ. അക്കൗണ്ടിൽ നിന്ന് പണം നഷ്ടമാകുന്നതായി വീട്ടമ്മ കോഴിക്കോട് സൈബർ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ഒൻപതിലും പത്തിലും പഠിക്കുന്ന 2 മക്കളും ബന്ധുവായ കുട്ടിയും ഓൺലൈൻ ഗെയിമിനായി പണം ചെലവഴിച്ചതായി കണ്ടെത്തിയത്. വീട്ടമ്മയുടെ ഭർത്താവ്...

പെരിയ ഇരട്ടക്കൊലക്കേസ് പ്രതിക്കുനേരെ കണ്ണൂർ സെന്‍ട്രല്‍ ജയിലില്‍ ആക്രമണം

കണ്ണൂർ: പെരിയ ഇരട്ടക്കൊലപാതക കേസ് പ്രതിക്കുനേരെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ആക്രമണം. ഏച്ചിലടുക്കം പൊടോളിത്തട്ടില്‍ കെ.എം സുരേഷി(49)നാണ് അടിയേറ്റത്. തലയ്ക്കു പരിക്കേറ്റ ഇയാളെ കണ്ണൂര്‍ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ പ്രഭാത ഭക്ഷണത്തിന്റെ സമയത്താണ് ആക്രമണനുണ്ടായതെന്നാണ് ജയിൽ അധികൃതർ പറയുന്നത്. ഗുണ്ടാ ആക്രമണ കേസില്‍ പിടിയിലായ എറണാകുളം സ്വദേശി അസിസാണ് ആക്രമണം നടത്തിയത്. വ്യായാമത്തെ ചൊല്ലിയുള്ള തർക്കമാണ്...
- Advertisement -spot_img

Latest News

സ്റ്റാലിനെ കാണാൻ വിജയ് എത്തി; കെട്ടിപ്പിടിച്ച് സ്വീകരിച്ച് ഉദയനിധി സ്റ്റാലിൻ

ചെന്നൈ: ഡിഎംകെ നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന എം.കെ. സ്റ്റാലിനെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ ആദ്യമായാണ്...
- Advertisement -spot_img