കൊച്ചി: കേരളത്തിൽ അടുത്ത ഏഴ് ദിവസം വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. തീരദേശ വടക്കൻ ആന്ധ്രാപ്രദേശിന് മുകളിൽ ഒരു ചക്രവാതചുഴി സ്ഥിതിചെയ്യുന്നുണ്ട്. നാളെയോടെ ഇത് മധ്യ പടിഞ്ഞാറൻ-വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലായി ന്യുന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. രാജസ്ഥാന് മുകളിൽ സ്ഥിതിചെയ്തിരുന്ന ന്യൂന മർദ്ദം ചക്രവാത ചുഴിയായി...
അബുദാബി: മലയാളികളടക്കം നിരവധി പേരുടെ ജീവിതങ്ങളാണ് ബിഗ് ടിക്കറ്റിലൂടെ മാറിമറിഞ്ഞിട്ടുള്ളത്. ബിഗ് ടിക്കറ്റ് സീരീസ് 266-ന്‍റെ ഏറ്റവും പുതിയ തത്സമയ നറുക്കെടുപ്പിൽ 15 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസ് (34 കോടിയിലേറെ ഇന്ത്യന്‍ രൂപ) നേടിയത് ബംഗ്ലാദേശിൽ നിന്നുള്ള നൂർ മിയ ഷംസു മിയ ആണ്.
പെയിന്‍റിങ് തൊഴിലാളിയായ നൂർ മിയ 18 വർഷമായി അൽ...
ന്യൂഡൽഹി: പശുക്കടത്ത് ആരോപിച്ച് പ്ലസ്ടു വിദ്യാർഥിയെ ഗോരക്ഷാ ഗുണ്ടകൾ കൊലപ്പെടുത്തിയതിൽ പ്രധാനമന്ത്രി അടക്കമുള്ളവർ മൗനം തുടരുന്നത് ചോദ്യം ചെയ്ത് രാജ്യസഭാ എംപി കപിൽ സിബൽ.
''നാണക്കേട്...പ്ലസ്ടു വിദ്യാർഥിയായ ആര്യൻ മിശ്രയെ പശുക്കടത്ത് സംശയിച്ച് ഗോരക്ഷകർ വെടിവെച്ചു കൊന്നു. വെറുപ്പിന്റെ അജണ്ട പ്രോത്സാഹിപ്പിക്കുകയാണ് അവരുടെ ലക്ഷ്യം.
https://twitter.com/KapilSibal/status/1831158912722079997?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1831158912722079997%7Ctwgr%5Ead4013bcd7f50383c47fecb739bb7fb57eb67fc4%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.mediaoneonline.com%2Findia%2Fwill-pm-vp-speak-on-killing-of-student-mistaken-for-cattle-smuggler-asks-kapil-sibal-265563
ആഗസ്റ്റ് 23നാണ് ഫരീദാബാദിൽ അഞ്ചംഗ സംഘം വിദ്യാർഥിയെ അടിച്ചുകൊന്നത്. പ്രതികളായ സൗരഭ്,...
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ മലയാള സിനിമയില്‍ ശക്തമായി പ്രഹരം തുടരുന്ന വെളിപ്പെടുത്തല്‍ കൊടുങ്കാറ്റില്‍പ്പെട്ട് നിവിന്‍ പോളിയും. അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നാണ് നിവിന്‍ പോളിയ്‌ക്കെതിരെയുള്ള പരാതി. എറണാകുളം ഊന്നുകല്‍ പൊലീസില്‍ യുവതി നല്‍കിയ പരാതിയിലാണ് ജാമ്യമില്ല വകുപ്പുകള്‍ പ്രകാരം കേസെടുത്തിരിക്കുന്നത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ പ്രമുഖ താരങ്ങള്‍ക്കെതിരെ നിരവധി വെളിപ്പെടുത്തലുകളുണ്ടായി....
നടി സോണിയ മല്‍ഹാര്‍ ബിജെപിയില്‍ ചേര്‍ന്നു. തിരുവനന്തപുരം വിചാര കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ സോണിയ ബിജെപി അംഗത്വം സ്വീകരിക്കുകയായിരുന്നു. ചടങ്ങില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, മുന്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍ തുടങ്ങിയവരും പങ്കെടുത്തു. നേരത്തെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ സോണിയ മല്‍ഹാര്‍ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരുന്നു.
തൊടുപുഴയിലെ ഒരു സിനിമാ സെറ്റില്‍...
തിരുവനന്തപുരം: അർജൻറീന ഫുട്ബോൾ ടീമിനെ കേരളത്തിലേക്ക് ക്ഷണിക്കാൻ കായിക മന്ത്രി വി അബ്‌ദുറഹ്മാൻ സ്പെയിനിലേക്ക് പോകും. നാളെ പുലർച്ചെയാണ് യാത്ര. മാഡ്രിഡിൽ എത്തുന്ന മന്ത്രി വി അബ്ദുറഹിമാൻ അർജൻറീന ഫുട്ബോൾ പ്രതിനിധികളുമായി ചർച്ച നടത്തും. മന്ത്രിക്കൊപ്പം കായിക വകുപ്പ് ഡയറക്ടറും സെക്രട്ടറിയും സ്പെയിനിലേക്ക് പോകുന്നുണ്ട്. അർജൻ്റീന ടീം കഴിഞ്ഞ ലോകകപ്പ് കിരീടം നേടിയപ്പോൾ തന്നെ...
കാസർകോട്: കാസർകോട് ഉപ്പള ആക്സിസ് ബാങ്കിലെ എടിഎമ്മിലേക്ക് പണം നിറക്കാൻ കൊണ്ട് വന്ന വാനിൽ നിന്ന് 50 ലക്ഷം കവർന്ന സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. തമിഴ്നാട് റാംജി നഗർ സ്വദേശി മുത്തു കുമരൻ എന്ന മുത്തുവിനെ(47)യാണ് തിരിച്ചിറപ്പള്ളി രാംജി നഗറിൽ വച്ച് മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. കാസർകോട് ഡിവൈഎസ്പി സി കെ സുനിൽ...
റാവല്‍പിണ്ടി: ബംഗ്ലാദേശിനെിതരായ ടെസ്റ്റ് പരമ്പര തോല്‍വിയോടെ പാകിസ്ഥാന് നാണക്കേടിന്‍റെ റെക്കോര്‍ഡ്. ബംഗ്ലാദശിനെതിരെ തോറ്റതോടെ ടെസ്റ്റ് പദവിയുള്ള 10 രാജ്യങ്ങള്‍ക്കെതിരെയും നാട്ടില്‍ ടെസ്റ്റ് പരമ്പര തോല്‍ക്കുന്ന രണ്ടാമത്തെ മാത്രം ടീമെന്ന നാണക്കേടാണ് പാകിസ്ഥാന്‍റെ പേരിലായത്. ബംഗ്ലാദേശാണ് നാട്ടില്‍ എല്ലാ രാജ്യങ്ങള്‍ക്കെതിരെയും ടെസ്റ്റ് പരമ്പര തോറ്റ മറ്റൊരു ടീം.
നാട്ടില്‍ അവസാനം കളിച്ച 10 ടെസ്റ്റില്‍ ഒന്നില്‍ പോലും പാകിസ്ഥാന്...
മുംബൈ: ഇന്ത്യൻ പേസര്‍ മുഹമ്മദ് ഷമിയുടെ 34-ാം പിറന്നാളാണിന്ന്. കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകകപ്പില്‍ 24 വിക്കറ്റുമായി ലോകകപ്പിലെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരനായ ഷമി ലോകകപ്പിനുശേഷം ശസ്ത്രക്രിയക്ക് വിധേയനായി വിശ്രമത്തിലായിരുന്നു. പരിശീലനം പുനരാരംഭിച്ച ഷമി വരാനിരിക്കുന്ന ബംഗ്ലാദേശിനെതിരായ പരമ്പരയിലോ ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലോ ഇന്ത്യൻ ടീമില്‍ തിരിച്ചെത്തുമെന്നാണ് കരുതുന്നത്. അതിനിടെ ലോകകപ്പ്...
കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് റോഡിൽ ഫാൻസി കളർ പുക പടർത്തി കാറിൽ യുവാക്കളുടെ അഭ്യാസപ്രകടനം. വിവാഹ സംഘത്തോടൊപ്പം സഞ്ചരിച്ച രണ്ടു കാറുകളിലെ യുവാക്കളാണ് അപകടകരമായ രീതിയിൽ വാഹനം ഓടിച്ചത്. ഞായറാഴ്ചയായിരുന്നു സംഭവം. റോഡിൽ കാഴ്ച മറക്കുന്ന തരത്തിലായിരുന്നു ഇവർ പുക പടർത്തിയത്. പിന്നിലെ വാഹനങ്ങൾക്ക് സൈഡ് നൽകാതെയായിരുന്നു യുവാക്കളുടെ അഭ്യാസപ്രകടനം. ഇത് യാത്രക്കാർക്ക് ബുദ്ധിമുട്ടാവുകയായിരുന്നു....