Latest news

യാത്രാ നിയന്ത്രണം കടുപ്പിച്ച് കര്‍ണാടക; ബാരിക്കേഡ് തീർത്ത് റോഡുകള്‍ അടച്ചു

കാസർകോട്- കർണാടക അതിർത്തിയിലെ പല റോഡുകളും ദക്ഷിണ കന്നഡ പൊലീസ് ബാരിക്കേഡ് വെച്ച് അടച്ചു. ഇന്നലെ വൈകീട്ട് മണ്ണിട്ട് റോഡുകൾ അടച്ചെങ്കിലും രാത്രിയോടെ മണ്ണ് നീക്കിയിരുന്നു. ഔദ്യോഗിക അതിർത്തികൾക്ക് പുറമെ 12 റോഡുകൾ വഴി മാത്രമാണ് കാസർകോട്ടേയ്ക്കും തിരിച്ചും പ്രവേശനം അനുവദിക്കൂ എന്നാണ് ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. അതേസമയം, തലപ്പാടി ചെക്പോസ്റ്റ് വഴി...

വരുന്നു, മോട്ടർ വാഹന വകുപ്പിന്റെ എഐ ക്യാമറകൾ, സ്ഥാപിക്കുന്നത് ചിത്രം പൂർണമായും പതിയും വിധം; ലക്ഷ്യം ഇവ..

ബദിയടുക്ക ∙ ജില്ലയിലെ പ്രധാന റോഡിന്റെ വശങ്ങളിൽ മോട്ടർ വാഹന വകുപ്പ് ആർട്ടിഫിഷ്യൽ ഇന്റലിജന്റ് ക്യാമറകൾ സ്ഥാപിക്കുന്നു. മഞ്ചേശ്വരം – കാസർകോട്, കാസർകോട് – കാഞ്ഞങ്ങാട്, പെയ്നാച്ചി – കുറ്റിക്കോൽ, ചെറുവത്തൂർ – പടന്ന, ചെർക്കള – കല്ലടുക്ക തുടങ്ങിയ റോഡുകളുടെ ഓരത്ത് ചിത്രം  പൂർണമായും പതിയും വിധം പ്രധാന സ്ഥലങ്ങളിലാണ് ക്യാമറ സ്ഥാപിക്കുന്നത്....

തലപ്പാടി അതിർത്തിയിലെ നിയന്ത്രണം നീക്കാൻ സംസ്ഥാന സർക്കാർ അടിയന്തിര ഇടപെടൽ നടത്തണം: മുസ്ലിം യൂത്ത് ലീഗ്

ഉപ്പള: തലപ്പാടിയിലെ കേരള - കർണാടക അതിർത്തിയിൽ കൊവിഡ് പരിശോധനയുടെ പേരിൽ കേരളത്തിൽ നിന്നുള്ളവർക്ക് ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണം നീക്കാൻ സംസ്ഥാന സർക്കാരിൻ്റെ ഭാഗത്തുനിന്ന് അടിയന്തിര ഇടപെടൽ വേണമെന്ന് മുസ്ലിം യൂത്ത് ലീഗ് മണ്ഡലം പ്രസിഡൻ്റ് എം.പി ഖാലിദ്, ജന: സെക്രട്ടറി ബി.എം മുസ്തഫ എന്നിവർ ആവശ്യപ്പെട്ടു. കൊവിഡിൻ്റെ പേരിൽ ഒരു വിഭാഗം ജനങ്ങളുടെ സഞ്ചാര...

സർട്ടിഫിക്കറ്റില്ലെങ്കിൽ ക്വാറന്റീൻ കേന്ദ്രത്തിലേക്ക്; കേരളത്തിൽ രോഗികൾ കുറയും വരെ നിയന്ത്രണം തുടരുമെന്ന് കർണാടക

മംഗളൂരു: കേരളത്തിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നും 72 മണിക്കൂറിനിടെ പരിശോധിച്ച ആർടിപിസിആർ നെഗറ്റീവ് റിപ്പോർട്ട് ഇല്ലാതെ എത്തുന്ന യാത്രക്കാരെ മംഗളൂരു റെയിൽവേ സ്‌റ്റേഷനിൽ പരിശോധിച്ചു തുടങ്ങി. സ്രവം ശേഖരിച്ച ശേഷം ഇവരെ ക്വാറന്റീൻ കേന്ദ്രങ്ങളിലേക്കു മാറ്റും. ഇതിനായി മംഗളൂരുവിൽ താൽക്കാലിക ക്വാറന്റീൻ കേന്ദ്രങ്ങൾ തുറന്നു. പുരുഷന്മാർക്കു മംഗളൂരു ടൗൺ ഹാളിലും സ്ത്രീകൾക്കു റൊസാരിയോ സ്‌കൂളിലുമാണു...

ടിക്കറ്റിന് കാൽ ലക്ഷത്തിലേറെ തുക, പ്രവാസികൾക്ക് നാളെ മുതൽ യുഎഇയിലേക്ക് മടങ്ങാം

ദുബായ്: യാത്രാവിലക്കില്‍ ഇളവ് വന്നതോടെ പ്രവാസികള്‍ക്ക് നാളെ മുതല്‍ യുഎഇയിലേക്ക് മടങ്ങാം. കാൽ ലക്ഷത്തിലേറെ രൂപയാണ് ഒരു യാത്രക്കാരന് കേരളത്തില്‍ നിന്ന് യുഎഇയിലേക്ക് ഈടാക്കുന്നത്. യുഎഇ അംഗീകരിച്ച വാക്സിന്‍റെ രണ്ടു ഡോസ് സ്വീകരിച്ച താമസവിസകാര്‍ക്ക് നാളെ മുതല്‍ തൊഴിലിടത്തേക്ക് മടങ്ങാം. രണ്ടാമത്തെ ഡോസ് സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവര്‍ക്ക് മാത്രമേ യാത്ര ചെയ്യാനാവൂ. ഇന്ത്യയില്‍ വിതരണം ചെയ്യുന്ന  കോവിഷീല്‍ഡ്...

ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പ്രവാസി ഇന്ത്യക്കാരന് 30 കോടിയുടെ സമ്മാനം

"അബുദാബി: ബിഗ് ടിക്കറ്റിന്റെ 230-ാമത് സീരീസ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ1.5 കോടി ദിര്‍ഹം (30 കോടി ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസി ഇന്ത്യക്കാരന്‍. സനൂപ് സുനിലാണ് ഇത്തവണത്തെ നറുക്കെടുപ്പിലൂടെ 30 കോടി നേടിയത്. ഇദ്ദേഹം വാങ്ങിയ 183947 എന്ന ടിക്കറ്റ് നമ്പരാണ് സനൂപിനെ കോടീശ്വരനാക്കിയത്.  ജൂലൈ 13നാണ് സനൂപ് സമ്മാനാര്‍ഹമായ ടിക്കറ്റ് വാങ്ങിയത്. രണ്ടാം സമ്മാനമായ10...

കൊവിഡ് പ്രതിരോധത്തിന് ഐഎഎസുകാ‍ർ നേരിട്ട് ഇറങ്ങുന്നു: 14 ജില്ലകളിലും ഉദ്യോഗസ്ഥരെ നിയമിച്ചു

തിരുവനന്തപുരം: ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ മാറ്റം വരുത്താൻ തീരുമാനിച്ചതിന് പിന്നാലെ കൊവിഡ് പ്രതിരോധത്തിന് മുതിർന്ന ഐഎഎസ് ഉദ്യോ​ഗസ്ഥരെ ഇറക്കി സംസ്ഥാന സർക്കാർ. സംസ്ഥാനത്തെ 14 ജില്ലകളുടേയും ചുമതല ഒരോ ഐഎഎസ് ഉദ്യോ​ഗസ്ഥരെ ഏൽപിക്കാൻ ഇന്ന് ചേ‍ർന്ന അവലോകനയോ​ഗം തീരുമാനിച്ചു. പുതിയ നിയന്ത്രങ്ങൾ ഏകോപിപിക്കാനും നടപ്പാക്കാനും ഉദ്യോ​ഗസ്ഥർ ആ​ഗസ്റ്റ് ഏഴ് വരെ ജില്ലകളിൽ തുടരണമെന്ന് ചീഫ് സെക്രട്ടറി...

കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ പോലീസ് പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: റിപ്പോർട്ട് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ പൊതുജനങ്ങളെ പോലീസ് ബുദ്ധിമുട്ടിക്കുന്നുവെന്ന പരാതിയിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍. സംഭവവുമായി ബന്ധപ്പെട്ട് 15 ദിവസത്തിനകം റിപ്പോർട്ട് നല്‍കണമെന്ന് കമ്മീഷന്‍, ഡി.ജി.പിയോട് ആവശ്യപ്പെട്ടു. കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ പോലീസ് നടത്തുന്ന അതിക്രമങ്ങളിലാണ് മനുഷ്യാവകാശ കമ്മീഷന്റെ നടപടി. മനുഷ്യാവകാശ പ്രവര്‍ത്തകനായ നൗഷാദ് തെക്കെയില്‍ കമ്മീഷന് പരാതി നല്‍കിയത്. സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ നടന്ന പോലീസ്...

യുഎഇയിലേക്ക് മടങ്ങുന്ന പ്രവാസികള്‍ ഇക്കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കുക

അബുദാബി:  യാത്രാവിലക്ക് നിലവിലുള്ള ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള താമസവിസക്കാര്‍ക്ക് യുഎഇയിലേക്ക് മടങ്ങാന്‍ അനുമതി ലഭിച്ചിരിക്കുകയാണ്. യുഎഇ അംഗീകരിച്ച കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച താമസവിസക്കാര്‍ക്കാണ് അനുമതി നല്‍കിയിരിക്കുന്നത്. എന്നാല്‍ യാത്രാവിലക്കുള്ള ആറ് രാജ്യങ്ങളില്‍ നിന്ന് ഇളവുകളുടെ ഭാഗമായി യുഎഇയിലേക്ക് വരുന്നവര്‍ ചില നിബന്ധനകള്‍ കൂടി പാലിക്കണം. യുഎഇയിലേക്ക് മടങ്ങുന്നവര്‍ക്ക് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ്(ഐസിഎ)...

ഇനി ഞായർ മാത്രം ലോക്ഡൗൺ, കടകൾ ആറ് ദിവസം തുറക്കാം; പ്രഖ്യാപനം നാളെ

തിരുവനന്തപുരം∙ സംസ്ഥാനത്ത് ശനിയാഴ്ച ലോക്ഡൗൺ ഒഴിവാക്കി. ഞായറാഴ്ച ലോക്ഡൗൺ തുടരും. ഔദ്യോഗിക പ്രഖ്യാപനം ബുധനാഴ്ച നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിക്കും. ഞായർ ഒഴികെയുള്ള എല്ലാ ദിവസവും കടകൾ തുറക്കാൻ അനുവദിക്കും. ഒരാഴ്ചയിലെ രോഗികളുടെ കണക്കുനോക്കി മേഖല നിശ്ചയിച്ചു നിയന്ത്രണം ഏർപ്പെടുത്താനാണു തീരുമാനം. നൂറിൽ എത്ര പേർ രോഗികൾ എന്ന് കണക്കാക്കിയാകും മേഖല നിശ്ചയിക്കുക. കൂടുതൽ...
- Advertisement -spot_img

Latest News

സ്റ്റാലിനെ കാണാൻ വിജയ് എത്തി; കെട്ടിപ്പിടിച്ച് സ്വീകരിച്ച് ഉദയനിധി സ്റ്റാലിൻ

ചെന്നൈ: ഡിഎംകെ നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന എം.കെ. സ്റ്റാലിനെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ ആദ്യമായാണ്...
- Advertisement -spot_img