മന്ത്രി മുഹമ്മദ് റിയാസിനെതിരെ ഓണ്‍ലൈൻ പോർട്ടലിൽ വന്ന വാർത്ത വാട്ട്സാപ്പ് ഗ്രൂപ്പിൽ പങ്കുവച്ച പൊലീസുകാരന് സസ്പെൻഷൻ. ബേപ്പൂർ സ്റ്റേഷനിലെ എസ് ഐ ഹരീഷ് ബാബുവിനെതിരെയാണ് നടപടി. പൊലീസുകാരുടെ വാട്ട്സാപ്പ് ഗ്രൂപ്പിലാണ് ഹരീഷ് മന്ത്രിക്കെതിരായ വാർത്ത പങ്കുവച്ചത്. ഇതോടെ മേലധികാരികൾ വിശദീകരണം തേടി.
അതേസമയം, ഓൺലൈൻ ക്ലാസിനിടെ മക്കൾ അബദ്ധത്തിൽ പങ്കുവച്ചതാണെന്ന് എസ് ഐ വിശദീകരണം നൽകിയത്....
സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫിയെന്ന ജനിതകരോഗം ബാധിച്ച കണ്ണൂര്‍ മാട്ടൂലിലെ ഒന്നരവയസ്സുകാരന്‍ മുഹമ്മദിനായി കേരളം ഒറ്റക്കെട്ടായി സമാഹരിച്ച ചികില്‍സാ സഹായത്തില്‍ അധിക തുക സര്‍ക്കാറിന് കൈമാറും. മുഹമ്മദിന്റെ ചികിത്സയ്ക്ക് ആവശ്യമായ തുക വകയിരുത്തിയ ശേഷം ബാക്കിവരുന്ന തുകയാണ് കൈമാറാന്‍ ഒരുങ്ങുന്നത്. സര്‍ക്കാറിന്റെ സാമൂഹികസുരക്ഷ മിഷനിലേക്കാവും പണം കൈമാറുക.
സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫിയെന്ന ജനിതകരോഗത്തിന്റെ മരുന്നിന് നികുതി ഉള്‍പ്പെടെ...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുറവ്. പവന് 80 രൂപ കുറഞ്ഞ് 35,840 ആയി. ഗ്രാം വില പത്തു രൂപ കുറഞ്ഞ് 4480ല്‍ എത്തി.
സ്വര്‍ണ വില കുറച്ചു ദിവസങ്ങളായി താഴേക്കു വരുന്ന പ്രവണതയാണ് കാണുന്നത്. ആഗോളവിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നതെന്ന് വിപണി വിദഗ്ധര്‍ പറയുന്നു. ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.
ഈ മാസം...
ടോകിയോ: പുരുഷ ഹോക്കിയില്‍ വെങ്കലം നേടി ഇന്ത്യ. ജര്‍മനിയെ 5-4ന് പരാജയപ്പെടുത്തിയാണ് ഇന്ത്യ വെങ്കലം സ്വന്തമാക്കിയത്.
41 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യന്‍ ഹോക്കി ടീം ഒളിംപിക്‌സില്‍ മെഡല്‍ നേടുന്നത്. ജയത്തില്‍ നിര്‍ണായകമായത് ഗോളിയായ മലയാളി താരം ശ്രീജേഷിന്റെ സേവുകളായിരുന്നു.
1-3ന് പിന്നില്‍ നിന്ന ശേഷമായിരുന്നു ഇന്ത്യ വാശിയേറിയ പോരാട്ടത്തിലൂടെ തിരിച്ചുവന്നത്. അവസാന ആറ് സെക്കന്റുകള്‍ ശേഷിക്കേ ജര്‍മനിക്ക്...
അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 30 കോടിയുടെ ഭാഗ്യം തേടിയെത്തിയ സനൂപ് സുനില്‍ മലയാളികളുടെ പ്രിയപ്പെട്ട നടന്‍ ഹരിശ്രീ അശോകന്റെ മരുമകന്‍ കൂടിയാണ്. ഹരിശ്രീ അശോകന്റെ മകള്‍ ശ്രീക്കുട്ടി അശോകന്റെ ഭര്‍ത്താവും എറണാകുളം വൈറ്റില സ്വദേശിയുമാണ് സനൂപ് സുനില്‍. സനൂപും 19 സഹപ്രവര്‍ത്തകരും ചേര്‍ന്നായിരുന്നു സമ്മാനാര്‍ഹമായ ടിക്കറ്റെടുത്തത്.
ജൂലൈ 13ന് ഓണ്‍ലൈനിലൂടെ എടുത്ത 183947 നമ്പര്‍...
ദുബായ്: യു.എ.ഇയിലേക്ക് പ്രവാസികള്‍ക്കുള്ള യാത്രാതടസ്സം താത്കാലികമായി നീങ്ങിയെങ്കിലും പൂര്‍ണ്ണമായി ആശ്വസിക്കാനുള്ള വകയില്ല.യു.എ.ഇ. അംഗീകരിച്ച കോവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ച താമസവിസയുള്ള ഇന്ത്യക്കാര്‍ക്ക് വ്യാഴാഴ്ച മുതല്‍ നിബന്ധനകളോടെ യു.എ.ഇ.യിലേക്ക് തിരിച്ചുവരാമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍, യു.എ.ഇയില്‍ വെച്ച് രണ്ടു ഡോസ് വാക്‌സിനുകളും എടുത്തവര്‍ക്കാണ് ആദ്യഘട്ടത്തില്‍ രാജ്യത്തേക്ക് നേരിട്ട് കടക്കാനുള്ള അനുമതിയുള്ളത്.
ഇന്ത്യയില്‍നിന്ന് വാക്‌സിനെടുത്തവരെ അടുത്ത ഘട്ടത്തിലേ പരിഗണിക്കൂവെന്നാണ് അറിയുന്നത്....
തിരുവനന്തപുരം∙ പുതിയ കോവിഡ് മാര്‍ഗരേഖയില്‍ കടകളില്‍ പ്രവേശിക്കാന്‍ നിബന്ധനകള്‍. മൂന്നുവിഭാഗം ആളുകള്‍ക്കാണു കടകളില്‍ പ്രവേശിക്കാൻ അനുമതി. രണ്ടാഴ്ച മുന്‍പ് ഒരു ഡോസ് വാക്സീനെങ്കിലും എടുത്തവര്‍, 72 മണിക്കൂറിനിടെ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍, കോവിഡ് പോസിറ്റീവായി ഒരു മാസം കഴിഞ്ഞവർ. ബാങ്കുകള്‍, മാര്‍ക്കറ്റുകള്‍, ഓഫിസുകള്‍, വ്യവസായ സ്ഥാപനങ്ങൾ, തുറസായ ടൂറിസം കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും...
സ്വർണാഭരണങ്ങൾക്ക് എച്ച്‌യുഐഡി (ഹാൾമാർക്ക് യൂണിക് ഐഡന്റിഫിക്കേഷൻ) മുദ്ര പതിക്കാൻ കഴിയാതെ ലക്ഷക്കണക്കിന് ആഭരണങ്ങൾ കെട്ടിക്കിടക്കുന്നു. രാജ്യത്തെ സ്വർണ വ്യാപാര മേഖലയിൽ പ്രതിസന്ധി രൂക്ഷമാകുകയാണ്.
ഓണ, വിവാഹ സീസണോട് അനുബന്ധിച്ച് പുതിയ ആഭരണങ്ങളുടെ സ്റ്റോക്ക് എടുത്ത വ്യാപാരികൾ ബുദ്ധിമുട്ടിലായിരിക്കുകയാണ്. കഴിഞ്ഞ ഒരു മാസമായി കേരളത്തിലെ 73 ഹാൾമാർക്കിംഗ് സെന്ററുകൾ വഴി ഒരു ലക്ഷത്തിൽ താഴെ ആഭരണങ്ങളിൽ മാത്രമാണ്...
മുംബൈ: ഒരു വര്‍ഷത്തേക്ക് സ്വര്‍ണം വാങ്ങുന്നത് ഒഴിവാക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഏറ്റെടുക്കാതെ ജനം. മോദിയുടെ അഭ്യര്‍ഥനക്ക് പിന്നാലെ സ്വര്‍ണവില്‍പനയിലുണ്ടായത് വന്‍ കുതിച്ചുചാട്ടം. വന്‍...