Latest news

ഇന്ത്യയില്‍നിന്നുള്ള വിമാന സര്‍വീസ് പുനഃരാരംഭിക്കുമെന്ന് ഫ്ളൈ ദുബായ്

ദുബായ്: ആശയകുഴപ്പം പരിഹരിച്ചതിനാല്‍ ഇന്ത്യയില്‍നിന്നുള്ള വിമാന സര്‍വീസ് പുനഃരാരംഭിക്കുന്നതാണെന്ന് ഫ്ളൈ ദുബായ്. ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാരെ യു.എ.ഇയില്‍ എത്തിക്കുന്നത് നിര്‍ത്തി വയ്ക്കുകയാണെന്ന്‌ രാവിലെ ഫ്ളൈ ദുബായ് അറിയിച്ചിരുന്നു. നേരത്തെ നിശ്ചയിച്ചത് പ്രകാരം നാളെ മുതല്‍ സര്‍വീസ് ഉണ്ടാകുമെന്നും ഫ്ളൈ ദുബായ് അറിയിച്ചു.

കേരളത്തില്‍ നിന്ന് അടിയന്തര സര്‍വ്വീസുകള്‍ മാത്രമേ പ്രവേശിപ്പിക്കൂ; കടുത്ത നിയന്ത്രണവുമായി കര്‍ണാടക

ബെംഗ്ലൂരു: കേരളത്തിൽ നിന്ന് എത്തുന്നവർക്ക് കടുത്ത നിയന്ത്രണവുമായി കര്‍ണാടക. കേരളത്തില്‍ നിന്ന് അടിയന്തര സര്‍വ്വീസുകള്‍ മാത്രമേ പ്രവേശിപ്പിക്കൂ. ഇടറോഡുകളില്‍ മണ്ണിട്ടും കുഴിയെടുത്തും വാഹനം നിയന്ത്രിക്കാനാണ് പുതിയ നിര്‍ദേശം. സുള്ള്യ, പുത്തൂര്‍ അതിർത്തിയിൽ കുഴിയെടുത്ത് ഗതാഗതം തടയും. അതിര്‍ത്തികളില്‍ ശക്തമായ പരിശോധന നടത്താനും കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചു. അതിർത്തി ജില്ലകളിൽ ശനിയും ഞയറാഴ്ചയും പൂർണ കർഫ്യൂ ആയിരിക്കും, ബെംഗ്ലൂരുവിൽ...

ഐഎസ് ബന്ധം: മംഗളൂരുവിൽ യുവതി എൻഐഎ കസ്റ്റഡിയിൽ; പിടിയിലായത് മുൻ കോൺഗ്രസ് എംഎൽഎയുടെ പേരക്കുട്ടിയുടെ ഭാര്യ

മംഗളുരു: ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന ആരോപണത്തിന്റെ പേരിൽ മംഗളൂരുവിൽ യുവതിയെ എൻ ഐ എ കസ്റ്റഡിയിൽ എടുത്തു. ഉള്ളാളിലെ കോൺഗ്രസിന്റെ മുൻ എം.എൽ.എ ബി. എം. ഇദ്ദിനബ്ബയുടെ പേരക്കുട്ടിയുടെ ഭാര്യയെയാണ് എൻ ഐ എ കസ്റ്റഡിയിലെടുത്തത്. കേരളത്തിൽനിന്നടക്കം യുവാക്കളെ ഐ. എസിലേക്ക് റിക്രൂട്ട് ചെയ്യാൻ പദ്ധതിയിട്ട കേസിൽ ഇദ്ദിനബ്ബയുടെ മറ്റൊരു പേരക്കുട്ടി അമർ...

ഗോള്‍ഡ് കിംഗ് മുഡിപ്പു ശാഖയില്‍ കവര്‍ച്ച; വെള്ളിയാഭരണങ്ങള്‍ കവര്‍ന്നു

മംഗളൂരു: മംഗളൂരുവിനടുത്ത് കൊണാജെ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുഡിപ്പുവില്‍ ഉപ്പള ആസ്ഥാനമായുള്ള ഗോള്‍ഡ് കിംഗ് ജ്വല്ലറി ശാഖയില്‍ കവര്‍ച്ച. ജ്വല്ലറിയുടെ ഇടത് ഭാഗത്തെ ചുമര് തുരന്ന് അകത്ത് കടന്ന കവര്‍ച്ചക്കാര്‍ വെള്ളിയാഭരണങ്ങള്‍ കവര്‍ന്നു. ഇന്ന് പുലര്‍ച്ചെ 2.40 മണിയോടെയാണ് മോഷണം. ജ്വല്ലറിയില്‍ സ്ഥാപിച്ച ബര്‍ഗ്ലര്‍ അലാറം സംവിധാനത്തിലൂടെ കവര്‍ച്ചാ വിവരം ഉടമകള്‍ക്ക് ലഭിച്ച് ഉടന്‍...

‘ഇന്ന് വാര്‍ത്ത സമ്മേളനമില്ല, ഐയുഎംഎല്ലിലെ ‘M’ എന്താണെന്ന് മനസിലായി’ ; ലീഗിനെതിരായ ആക്രമണം നിര്‍ത്താതെ ജലീല്‍

തിരുവനന്തപുരം: മുസ്ലീംലീഗില്‍ രാഷ്ട്രീയ പ്രതിസന്ധി കനക്കുമ്പോള്‍ അതിന് തുടക്കമിട്ട് ആരോപണം ഉന്നയിച്ച മുന്‍ മന്ത്രി കെടി ജലീല്‍. മുസ്ലീംലീഗിനെതിരായ ആക്രമണം തുടരുകയാണ്. വെള്ളിയാഴ്ച രാവിലെ മാത്രം ജലീല്‍ ലീഗിനെ ലക്ഷം വച്ച് രണ്ട് ഫേസ്ബുക്ക് പോസ്റ്റുകളാണ് ഇട്ടത്. കുഞ്ഞാലിക്കുട്ടി പ്രതിനിധാനം ചെയ്യുന്ന ഐ.യു.എം.എല്ലിലെ ‘എം’ എന്തിനെയാണ് പ്രതിനിധാനം ചെയ്യുന്നതെന്ന് ഈ പ്രവര്‍ത്തകന്റെ തെറിവിളിയില്‍ നിന്നും ജനങ്ങള്‍ക്ക് മനസിലായെന്ന്...

കുഞ്ഞാലിക്കുട്ടിക്കെതിരെ വിവാദ പ്രസ്താവന; മുഈനലി തങ്ങൾക്കെതിരെ ലീഗ് നടപടിയെടുത്തേക്കും

പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ വിവാദ പ്രസ്താവന നടത്തിയ മുഈനലി തങ്ങൾക്കെതിരെ ലീഗ് നടപടിയെടുത്തേക്കും. യൂത്ത് ലീഗ് ഭാരവാഹിത്വത്തിൽ നിന്ന് മാറ്റുമെന്നാണ് വിവരം. നാളെ നടക്കുന്ന ലീഗ് നേതൃയോഗത്തിൽ തീരുമാനമുണ്ടാകും. ഇന്ന് മലപ്പുറത്ത് ലീഗ് നേതാക്കൾ അടിയന്തര യോഗം ചേരും. പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷവിമർശനമാണ്​ മുഈനലി നടത്തിയത്. ഹൈദരലി തങ്ങൾക്ക് ഇ.ഡിയുടെ നോട്ടിസ് കിട്ടാൻ കാരണം ദേശീയ ജനറൽ...

തലപ്പാടിയിൽ പരിശോധനാ സൗകര്യമൊരുക്കി ആരോഗ്യവകുപ്പ്

കാസർകോട്: കർണാടകയിലേക്കു പ്രവേശിക്കുന്നവർക്ക് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ സാഹചര്യത്തിൽ ജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനായി തലപ്പാടിയിൽ പരിശോധനയ്ക്കു വേണ്ടി വിപുലമായ സൗകര്യങ്ങൾ ഒരുക്കി ആരോഗ്യ വകുപ്പ്. തലപ്പാടിയിലെ വിശ്വാസ് ഓഡിറ്റോറിയത്തിൽ പരിശോധനാ സൗകര്യത്തിനായി 3 ബാച്ചുകളിലായി പരിശോധനാ സംഘത്തെ സജ്ജീകരിച്ചു. ഒരു ദിവസത്തിനകം തന്നെ പരിശോധനാഫലം ആളുകൾക്ക് അവരുടെ മൊബൈൽ ഫോണിൽ ലഭ്യമാകുന്ന രീതിയിൽ...

കടയിൽ പോകാൻ വാക്സീൻ സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന ഇന്നും കർശനമായി നടപ്പാക്കില്ല

തിരുവനന്തപുരം: കടകളിൽ എത്താൻ വാക്സീൻ സർട്ടിഫിക്കറ്റ് നിബന്ധന ഇന്നും കർശനമായി നടപ്പാക്കില്ല. അരി വാങ്ങാൻ പോകാനും വാക്സീൻ സർട്ടിഫിക്കറ്റ് വേണമെന്ന തരത്തിലുള്ള നിബന്ധനയ്ക്കെതിരെ വിമർശനം ശക്തം. നിർദേശത്തിൽ വ്യാപാരികളും അസംതൃപ്തരാണ്. ഏതൊക്കെ ഇടങ്ങൾ അടച്ചിടണം എന്നതിൽ ആശയക്കുഴപ്പം തുടരുന്നു. കടയിൽപോകാൻ സർട്ടിഫിക്കറ്റ് എന്ന നിബന്ധന ഇന്നലെ സംസ്ഥാനത്ത് എവിടെയും കര്ശനമാക്കിയില്ല. എന്നാൽ, സർക്കാർ നിർദേശിച്ച രേഖകളില്ലാതെ...

സ്വർണ്ണക്കടത്ത് തർക്കം; കാസർകോട് യുവാവിനെ തട്ടിക്കൊണ്ടുപോയി, മറ്റൊരിടത്ത് ഇറക്കിവിട്ടു, ആറ് പേർ അറസ്റ്റിൽ

കാസർകോട്: സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ടുള്ള തർക്കത്തെ തുടർന്ന് കാസർകോട് യുവാവിനെ തട്ടിക്കൊണ്ടുപോയി. കാഞ്ഞങ്ങാട് കടപ്പുറം സ്വദേശിയായ ഷെഫീഖിനെയാണ് തട്ടിക്കൊണ്ടു പോയത്. പൊലീസ് അന്വേഷിക്കുന്നത് അറിഞ്ഞ് മണിക്കൂറുകൾക്കകം ഇയാളെ മോചിപ്പിച്ചു. അന്വേഷണത്തിൽ ആറു പേർ അറസ്റ്റിലായി. കാഞ്ഞങ്ങാട് കടപ്പുറത്തെ വീട്ടിലേക്ക് കാറിൽ വരികയായിരുന്ന ഷഫീഖിനെ വലിച്ചിറക്കി സംഘം മറ്റൊരു കാറിൽ കയറ്റുകയായിരുന്നു. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. വിവരമറിഞ്ഞ് പൊലീസ്...

ജനപ്രതിനിധികൾക്ക് നേരെയുള്ള പോലീസ് അതിക്രമത്തിനെതിരെ യൂത്ത് ലീഗ് ഉപ്പളയിൽ പ്രതിഷേധ സംഗമം നടത്തി

ഉപ്പള: മംഗൽപ്പാടി പഞ്ചായത്തിലെ വാക്സിൻ കുത്തിവെപ്പ് കേന്ദ്രത്തിൽ മഞ്ചേശ്വരം പോലീസിലെ ചില ഉദ്യോഗസ്ഥർ ജനപ്രതിനിധികളോട് തട്ടിക്കയറി പ്രശ്നങ്ങളുണ്ടാക്കുകയും തുടർന്ന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുകയും ചെയ്യുന്ന പോലീസ് നടപടികൾക്കെതിരെ മുസ്ലിം യൂത്ത് ലീഗ് മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ സംഗമം നടത്തി. ഇർഷാദ് മള്ളങ്കൈയുടെ അധ്യക്ഷതയിൽ മുസ്ലിം യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ബി...
- Advertisement -spot_img

Latest News

മോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെ സ്വര്‍ണവില്‍പനയില്‍ വന്‍ വര്‍ധന; പിന്നിലെ കാരണമെന്ത് ?

മുംബൈ: ഒരു വര്‍ഷത്തേക്ക് സ്വര്‍ണം വാങ്ങുന്നത് ഒഴിവാക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഏറ്റെടുക്കാതെ ജനം. മോദിയുടെ അഭ്യര്‍ഥനക്ക് പിന്നാലെ സ്വര്‍ണവില്‍പനയിലുണ്ടായത് വന്‍ കുതിച്ചുചാട്ടം. വന്‍...
- Advertisement -spot_img