Latest news

ഹോട്ടലിൽ ഇരുത്തി ഭക്ഷണം നൽകി, തൃശൂരിലെ ഇന്ത്യൻ കോഫീ ഹൌസ് സീൽ ചെയ്തു

തൃശൂർ: തൃശൂർ സ്വരാജ് റൗണ്ടിലെ ഇന്ത്യൻ കോഫീ ഹൗസ് സീൽ ചെയ്തു. കോർപറേഷൻ ആരോഗ്യ വിഭാഗമാണ് സീൽ ചെയ്തത്. ഇന്നലെ ഒരു കുടുംബത്തിന് ഹോട്ടലിൽ ഇരുത്തി ഭക്ഷണം നൽകിയതിനാണ് നടപടി. എന്നാൽ പിഴ ഈടാക്കാതെ അടച്ചു പൂട്ടിയത് പ്രസ്ഥാനത്തെ തകർക്കാനാണെന് കോഫീ ഹൗസ് അധികൃതർ അറിയിച്ചു.

യാത്രാനിയന്ത്രണത്തില്‍ ഇളവ് നല്‍കാനാവില്ലെന്ന് കര്‍ണാടക

കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്കുള്ള യാത്രാനിയന്ത്രണത്തില്‍ ഇളവ് നല്‍കാനാവില്ലെന്ന് കര്‍ണാടക. മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം അഷ്‌റഫ് ആണ് യാത്രാനിയന്ത്രണത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. കര്‍ണാടക ഹൈക്കോടതിയുടെ ഉത്തരവ് അനുസരിച്ചാണ് യാത്രാനിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നും അതുകൊണ്ട് യാതൊരു ഇളവും നല്‍കാനാവില്ലെന്നും കര്‍ണാടക കേരള ഹൈക്കോടതിയെ അറിയിച്ചു. ചികിത്സാ ആവശ്യങ്ങള്‍ പോലുള്ള അടിയന്തരഘട്ടങ്ങളില്‍ ഇളവ് അനുവദിച്ചൂകൂടെ എന്ന് ഹൈക്കോടതി ആരാഞ്ഞെങ്കിലും അതിനും തയ്യാറില്ലെന്നാണ്...

മംഗളൂരുവിൽ പൊലീസിന്‌ സന്ദേശമയച്ച്‌ കോവിഡ്‌ ബാധിച്ച ദമ്പതികള്‍ തൂങ്ങി മരിച്ചു

മംഗളൂരു: കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ആശങ്കയിലായ ദമ്പതികള്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ആത്മഹത്യാസന്ദേശമയച്ചു. പൊലീസ് കുതിച്ചെത്തിയപ്പോഴേക്കും ഇരുവരും ജീവനൊടുക്കി. മംഗളൂരു സൂറത്കല്‍ ബൈക്കംപടിയിലെ രമേശ് (40), ഭാര്യ ഗുണ ആര്‍ സുവര്‍ണ (35) എന്നിവരെ ബൈക്കംപടിയിലെ അപ്പാര്‍ട്ട്മെന്റില്‍ ചൊവ്വാഴ്ച രാവിലെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രമേശിന്റെ ഭാര്യ ഗുണ സുവര്‍ണ പ്രമേഹരോഗി കൂടിയായിരുന്നു. ഒരാഴ്ച മുമ്പാണ്...

സംസാരിക്കുന്നത് മലയാളം? താലിബാനിൽ മലയാളി? സംശയവുമായി തരൂർ, വീഡിയോ

അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂൾ പിടിച്ചെടുത്ത താലിബാൻ ഭീകരരുടെ കൂട്ടത്തിൽ മലയാളികളുണ്ടോ എന്ന സംശയം പ്രകടിപ്പിച്ച് ശശി തരൂർ. കാബൂൾ വളഞ്ഞതിന് പിന്നാലെ താലിബാൻ ഭീകരരിൽ ഒരാൾ ആഹ്ളാദത്താൽ കരയുന്ന ഒരു വീഡിയോയിൽ മറ്റൊരാൾ മലയാളം സംസാരിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് തരൂരിന്റെ ട്വീറ്റ്. ആയുധധാരിയായ ഒരാൾ നിലത്തിരിക്കുന്നതും മറ്റൊരാൾ ‘സംസാരിക്കട്ടെ’ എന്ന് മലയാളത്തിൽ പറയുന്നതുമാണ് വീഡിയോയിൽ ഉള്ളത്. വീഡിയോയുടെ എട്ടാം...

അമ്യൂസ്‌മെന്റ് പാർക്കിൽ ഉല്ലസിച്ച് താലിബാൻ ഭീകരർ: വൈറലായി വിചിത്ര വീഡിയോകൾ

താലിബാൻ ഭീകരർ അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂൾ പിടിച്ചെടുത്തതിന് പിന്നാലെ കാബൂളിലെ അമ്യൂസ്‌മെന്റ് പാർക്കിൽ സായുധരായ താലിബാൻ സൈനികർ ബമ്പർ കാറുകൾ ഓടിക്കുന്നതിന്റെയും ഉല്ലസിക്കുന്നതിന്റെയും മറ്റും വീഡിയോകൾ വൈറലാവുന്നു. റോയിട്ടേഴ്സ് സീനിയർ റിപ്പോർട്ടർ ഹമീദ് ഷാലിസി ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ പട്ടാളക്കാർ തോക്കുകളും പിടിച്ച് ബമ്പർ കാറുകൾ ഓടിക്കുന്നതായി കാണാം. https://twitter.com/HamidShalizi/status/1427341653916983305?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1427341653916983305%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.southlive.in%2Fnewsroom%2Ftaliban-terrorists-entertain-at-amusement-park-strange-videos-go-viral ഫ്രഞ്ച് വാർത്താ മാധ്യമമായ മീഡിയവെനീർ പോസ്റ്റ് ചെയ്ത മറ്റൊരു...

സ്വര്‍ണവില വീണ്ടും വര്‍ധിച്ചു; ഒരാഴചക്കിടെ 680 രൂപ ഉയര്‍ന്നു

സംസ്ഥാനത്ത് സ്വർണവില പവന് 160 രൂപ കൂടി 35,360 രൂപയായി. ഗ്രാമിന് 20 രൂപ കൂടി 4420 രൂപയുമായി. 35,200 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 1,787.90 ഡോളർ നിലവാരത്തിലാണ്. സമീപകലായളവിൽ ആഗോള വിപണിയിലെ വിലയിൽ കനത്ത ചാഞ്ചാട്ടമാണ് പ്രകടമാകുന്നത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ...

5000 ഐഎസ് തടവുകാരെ താലിബാന്‍ മോചിപ്പിച്ചു: കൂട്ടത്തില്‍ നിമിഷ അടക്കം എട്ട് മലയാളികളുണ്ടെന്ന് സൂചന

കാബൂള്‍: അധികാരം പിടിച്ചതിന് പിന്നാലെ അഫ്ഗാനില്‍ വിവിധ ജയിലുകളില്‍ തടവിലായിരുന്ന 5000 ത്തോളം പേരെ താലിബാന്‍ മോചിപ്പിച്ചതായി റിപ്പോര്‍ട്ട്. ഐഎസ്, അല്‍ഖായിദ തീവ്രവാദികളാണ് ഇതില്‍ ഏറിയ പങ്കും. മോചിതരായ ആയിരക്കണക്കിന് തടവുകാരില്‍ ഐഎസ്സില്‍ ചേരാനായി ഇന്ത്യ വിട്ട എട്ട് മലയാളികളും ഉണ്ടെന്ന് ഇന്റലിജന്‍സിന് വിവരം ലഭിച്ചു. കാബൂളിലെ ബദാം ബാഗ്, പുള്ളി ചര്‍ക്കി എന്നിവടങ്ങളിലെ ജയിലുകളിലുണ്ടായിരുന്ന...

വീണ്ടും ഇരുട്ടടി, ഗാർഹിക പാചകവാതക സിലിണ്ടറുകൾക്ക് 25 രൂപ കൂടി

കൊച്ചി: ഗാർഹിക പാചകവാതക സിലിണ്ടറുകൾക്ക് വീണ്ടും വില കൂട്ടി. 25 രൂപയാണ് സിലിണ്ടറൊന്നിന് കൂടിയത്. കൊച്ചിയിൽ ഗാർഹിക പാചകവാതക സിലിണ്ടറുകൾക്ക് പുതിയ വില 866 രൂപ 50 പൈസയാണ്. അതേസമയം, വാണിജ്യസിലിണ്ടറുകളുടെ വില അഞ്ച് രൂപ കുറച്ചിട്ടുമുണ്ട്. സിലിണ്ടറൊന്നിന് 5 രൂപയാണ് കുറച്ചത്. പുതുക്കിയ വില കൊച്ചിയിൽ 1618 രൂപയാണ് സിലിണ്ടറൊന്നിന്. പുതുക്കിയ നിരക്ക് ഇന്ന് മുതൽ നിലവിൽ...

വനിത കമ്മീഷന് നൽകിയ പരാതി പിൻവലിക്കണം; ലീഗിന്‍റെ അന്ത്യശാസനം രാവിലെ 10 മണി വരെ, നിലപാടിലുറച്ച് ഹരിതനേതാക്കൾ

മലപ്പുറം: ലൈംഗീക അധിക്ഷേപവും വിവേചനവും സംബന്ധിച്ച് വനിതാ കമ്മീഷന് നൽകിയ പരാതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് നേതൃത്വം നൽകിയ അന്ത്യശാസനത്തിൻ്റെ സമയം അവസാനിക്കുമ്പോഴും നിലപാടിലുറച്ച് ഹരിത നേതാക്കൾ. ഇന്ന് രാവിലെ 10 മണിക്കകം വനിത കമ്മീഷന് നൽകിയ പരാതി പിൻവലിച്ചില്ലെങ്കില്‍ അച്ചടക്ക നടപടിയെടുക്കുമെന്ന നിലപാടിലാണ് ലീഗ് നേതൃത്വം. ഇക്കാര്യം ഹരിത ഭാരവാഹികളെ അറിയിച്ച‍ിട്ടുണ്ട്. എന്നാല്‍ ലൈംഗീക അധിക്ഷേപം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കാതെ...

അഫ്​ഗാൻ ക്രിക്കറ്റ് ടീമിന്റെ ഭാവി എന്താവും; കായിക ടീമുകളെ താലിബാൻ പിരിച്ചുവിടുമോ?

കാബൂൾ: താലിബാൻ അധികാരം പിടിച്ചതിന് പിന്നാലെ അഫ്​ഗാനിസ്ഥാനിൽ കായിക ടീമുകളുടെ ഭാവി ആശങ്കയിൽ. സമീപകാലത്ത് വളരെയധികം പിന്തുണ പിടിച്ചുപറ്റിയ ക്രിക്കറ്റ് ടീമിന്റെ ഭാവിയിലാണ് ഏറ്റവും വലിയ അനിശ്ചിതത്വം നിലനിൽക്കുന്നത്. താലിബാനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചിരിക്കുന്ന ലോക രാജ്യങ്ങൾ അഫ്​ഗാൻ ടീമിനെ മത്സരങ്ങൾക്ക് ക്ഷണിക്കില്ലെന്ന് ഏതാണ്ട് ഉറപ്പാണ്. അങ്ങനെ വന്നാൽ താലിബാന്റെ അം​ഗീകാരം ലഭിച്ചാലും ടീമിന്...
- Advertisement -spot_img

Latest News

സസ്‌പെൻസിന് വിരാമം; വി ഡി സതീശന്‍ കേരള മുഖ്യമന്ത്രി, ഹൈക്കമാന്‍ഡ് പ്രഖ്യാപനമെത്തി

തിരുവനന്തപുരം: ദിവസങ്ങള്‍ നീണ്ട ചർച്ചകൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിൽ വിരാമം. പ്രതിപക്ഷ നേതാവായ വി ഡി സതീശനെ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി ഹൈക്കമാൻഡ് പ്രഖ്യാപിച്ചു. ദില്ലിയിൽ എഐസിസി വിളിച്ച...
- Advertisement -spot_img