Latest news

സഊദിയിലേക്ക് പ്രവേശന വിലക്കുള്ള രാജ്യങ്ങളിലുള്ളവരുടെ ഇഖാമയും റീ എൻട്രിയും സെപ്റ്റംബർ 30 വരെ നീട്ടി നൽകും

റിയാദ്: നിലവിലെ സാഹചര്യത്തിൽ വിദേശങ്ങളിൽ കുടുങ്ങി കിടക്കുന്നവരുടെ ഇഖാമയും റീ എൻട്രിയും നീട്ടി നൽകാൻ നടപടികൾ ആരംഭിച്ചതായ സഊദി പാസ്പോർട്ട് വിഭാഗം അറിയിച്ചു. സെപ്റ്റംബർ 30 വരെ നീട്ടി നൽകാനാണ് നടപടികൾ ആരംഭിച്ചത്. സഊദി ഭരണാധികാരി സൽമാൻ രാജാവിന്റെ ഉത്തരവ് പ്രകാരമാണ് നടപടി. പതിനായിരക്കണക്കിന് വിദേശികകൾക്കാണ് ഇത് ആശ്വാസം പകരുക. പ്രവേശന വിലക്കുള്ള രാജ്യങ്ങളിൽ കുടുങ്ങി...

ഐഎസ് ബന്ധം: കണ്ണൂരില്‍ രണ്ടു യുവതികള്‍ പിടിയില്‍

കണ്ണൂര്‍: ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി (ഐഎസ്) ബന്ധമുണ്ടെന്ന സംശയത്തില്‍ രണ്ട് യുവതികളെ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റു ചെയ്തു. ഷിഫ ഹാരിസ്, മിസ്ഹ സിദ്ദിഖ് എന്നിവരെയാണ് ഡല്‍ഹിയില്‍ നിന്നുള്ള എന്‍ഐഎ സംഘം അറസ്റ്റ് ചെയ്തത്. ക്രോണിക്കിള്‍ ഫൗണ്ടേഷന്‍ എന്ന പേരില്‍ ഗ്രൂപ്പുണ്ടാക്കി ഇവര്‍ സോഷ്യല്‍ മീഡിയയിലൂടെ ഐഎസ്സിനായി ആശയപ്രചാരണം നടത്തിയെന്നു കണ്ടെത്തിയതായി എന്‍ഐഎ പറയുന്നു. ഇവരുടെ...

കോഴിക്കോട് ലഹരിമരുന്നു വേട്ട; യുവതിയടക്കം രണ്ടുപേര്‍ അറസ്റ്റില്‍

കോഴിക്കോട്: ലഹരി വസ്തുക്കളുമായി രണ്ടുപേര്‍ പിടിയില്‍. മാങ്കാവില്‍ സ്വകാര്യ ആശുപത്രിക്കു സമീപത്തെ ഫ്‌ലാറ്റില്‍നിന്നു 25 ഗ്രാം മാരക ലഹരിമരുന്നുമായി കരുവന്‍തിരുത്തി സ്വദേശിനി റജീനയെ (38) പരപ്പനങ്ങാടി എക്‌സൈസ് റേഞ്ച് സംഘം അറസ്റ്റ് ചെയ്തു. 4 ഗ്രാം ലഹരി മരുന്നുമായി ചാലിയം സ്വദേശി മുഷാഹിദിനെ (32) പരപ്പനങ്ങാടിയില്‍ നിന്ന് എക്‌സൈസ് സംഘം പിടികൂടിയിരുന്നു. മുഷാഹിദില്‍ നിന്ന് ലഭിച്ച...

സംസ്ഥാനത്ത് 21,613 പേര്‍ക്ക് കൊവിഡ്, ടിപിആർ ഉയർന്നുതന്നെ; ഇന്ന് സ്ഥിരീകരിച്ചത് 127 മരണം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 21,613 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3193, എറണാകുളം 2643, തൃശൂര്‍ 2470, കോഴിക്കോട് 2322, പാലക്കാട് 2134, കൊല്ലം 1692, കണ്ണൂര്‍ 1306, ആലപ്പുഴ 1177, കോട്ടയം 1155, തിരുവനന്തപുരം 1155, പത്തനംതിട്ട 824, വയനാട് 619, കാസര്‍ഗോഡ് 509, ഇടുക്കി 414 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ...

അതിര്‍ത്തിയില്‍ രോഗികളെയും സ്ഥിരം യാത്രികരെയും തടയരുത്- കര്‍ണാടകയോട് കേരള ഹൈക്കോടതി

കൊച്ചി: സംസ്ഥാന അതിര്‍ത്തിയില്‍ രോഗികളെ തടയരുതെന്ന് കര്‍ണാടകയോട് കേരള ഹൈക്കോടതി. മതിയായ രേഖകള്‍ ഉണ്ടെങ്കില്‍ രോഗികളെ കടത്തിവിടണമെന്നും സ്ഥിരം യാത്രക്കാരെയും വിദ്യാര്‍ഥികളെയും തടയരുതെന്നും കോടതി നിര്‍ദേശിച്ചു. രണ്ട് പൊതുതാല്‍പര്യ ഹര്‍ജികളിലാണ് ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. കേരളത്തിലെ കോവിഡ് വ്യാപനം ചൂണ്ടിക്കാട്ടി കേരളത്തില്‍നിന്നുള്ള വാഹനങ്ങള്‍ അതിര്‍ത്തിയില്‍ തടയുന്നതിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്. കോവിഡ് എസ്.ഒ.പി. പ്രകാരം...

ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്…! വ്യാഴാഴ്​ച മുതല്‍ അഞ്ച്​ ദിവസം ബാങ്ക്​ അവധി

ന്യൂഡൽഹി:രാജ്യത്ത്​ ​കേരളം അടക്കമുള്ള വിവിധ സംസ്​ഥാനങ്ങളില്‍ വ്യാഴാഴ്​ച മുതല്‍ അഞ്ച്​ ദിവസത്തേക്ക്​ ബാങ്ക്​ അവധി. കേരളം, തമിഴ്​നാട്​, കര്‍ണാടക സംസ്ഥാനങ്ങളിലെ ബാങ്കുകളാകും അഞ്ചു ദിവസം അടച്ചിടുക. വ്യാഴം- മുഹറം, വെള്ളി -ഒന്നാം ഓണം, ശനി -തിരുവോണം, ഞായര്‍ -അവധി, തിങ്കള്‍- ശ്രീ നാരായണ ഗുരു ജയന്തി എന്നിങ്ങനെയായിരിക്കും അവധി ദിവസങ്ങള്‍. അതേസമയം ആഗസ്റ്റില്‍ 15 അവധി ദിവസങ്ങളാണ്​...

ആറ് മാസത്തിന് ശേഷം ഒരു കൊവിഡ് കേസ്; ന്യൂസിലാന്റില്‍ ദേശീയ ലോക്ഡൗണ്‍ പ്രഖ്യാപിച്ച് ജസീന്ത ആര്‍ഡന്‍

വെല്ലിംഗ്ടണ്‍: ആറ് മാസങ്ങള്‍ക്ക് ശേഷം ആദ്യമായി രാജ്യത്ത് കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ദേശീയ ലോക്ഡൗണ്‍ പ്രഖ്യാപിച്ച് ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍. ഒരേയൊരു കേസ് റിപ്പോര്‍ട്ട് ചെയ്തതിന് തൊട്ടുപിന്നാലെയാണ് കര്‍ശന നിയന്ത്രണത്തിലേക്ക് ന്യൂസിലാന്റ് നീങ്ങിയിരിക്കുന്നത്. ന്യൂസിലാന്റിലെ പ്രധാന നഗരമായ ഓക്ക്‌ലാന്റില്‍ താമസിക്കുന്ന 58കാരനാണ് ഇപ്പോള്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതേ തുടര്‍ന്ന് മൂന്ന്...

കോടികൾ മുക്കിയ ഉപ്പളയിലെ വ്യാപാരി നേതാക്കൾക്കെതിരെ സത്യാഗ്രഹവുമായി വ്യാപാരികൾ;വരും നളുകളിൽ പ്രതിഷേധം കനക്കും

ഉപ്പള: നൂറ് കണക്കിന് വ്യാപാരികളുടെ പിഗ്മി ചിട്ടിയിൽ നിക്ഷേപിച്ച നാലര കോടി രൂപ തട്ടിയെടുത്ത വ്യാപാരി വ്യവസായി ഏകോപന സമിതി ഉപ്പള യൂണിറ്റ് കമ്മിറ്റിക്കെതിരെ ഉപ്പളയിലെ വ്യാപാരികൾ വ്യാപാരി ഭവൻ ആസ്ഥാനത്ത് സൂചനാ സത്യാഗ്രഹം നടത്തി. കഴിഞ്ഞ ലോക്ക്ഡൗൺ കാലത്താണ് നേതാക്കളുടെ തട്ടിപ്പ് പുറം ലോകമറിയുന്നത്. പിന്നീട് നിക്ഷേപ തുക കിട്ടാൻ വ്യാപാരികൾ ഓഫിസ് കയറിയിറങ്ങിയെങ്കിലും...

രാജ്യത്തെ മികച്ച മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, പിണറായി മുന്നാം സ്ഥാനത്ത്; ഇന്ത്യാ ടുഡെ സര്‍വേ ഫലം പ്രഖ്യാപിച്ചു

രാജ്യത്തെ മികച്ച മുഖ്യമന്ത്രിയായി തമിഴ്‌നാടിന്റെ എം.കെ സ്റ്റാലിൻ. ഇന്ത്യാ ടുഡേ 'മൂഡ് ഓഫ് ദ നാഷൻ' സർവേ പ്രകാരമാണ് എം.കെ സ്റ്റാലിലിനെ മികച്ച മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്. 42ശതമാനം പേരുടെ പിന്തുണയാണ് എം.കെ സ്റ്റാലിന് ലഭിച്ചത്. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ മൂന്നാം സ്ഥാനത്താണ്. ഒഡീഷയുടെ നവീൻ പട്‌നായികാണ് രണ്ടാം സ്ഥാനത്ത്. നവീൻ പട്‌നായികിന് 38 ശതമാനം...

കോവാക്‌സിന്‍ രണ്ടും എടുത്തവര്‍ക്ക് മൂന്നാം ഡോസിന് നിലവില്‍ അനുമതി നല്‍കാനാവില്ലെന്ന് കേന്ദ്രം

കൊച്ചി: കോവിഡ് വാക്‌സിന്‍ മൂന്നാം ഡോസിന് അനുമതി നല്‍കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍. മൂന്നാം ഡോസ് ആവശ്യപ്പെട്ടുകൊണ്ട് കണ്ണൂര്‍ സ്വദേശി നല്‍കിയ ഹര്‍ജിയിലാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. പ്രവാസിയായ ഇദ്ദേഹം രണ്ട് ഡോസ് കോവാക്‌സിന്‍ സ്വീകരിക്കുകയും കോവാക്‌സിന് അംഗീകാരം ഇല്ലാത്തതു കൊണ്ട് മൂന്നാം ഡോസ് ആയി കോവീഷീല്‍ഡ് വേണമെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം. എന്നാല്‍ ഇതിന് അനുമതി...
- Advertisement -spot_img

Latest News

സസ്‌പെൻസിന് വിരാമം; വി ഡി സതീശന്‍ കേരള മുഖ്യമന്ത്രി, ഹൈക്കമാന്‍ഡ് പ്രഖ്യാപനമെത്തി

തിരുവനന്തപുരം: ദിവസങ്ങള്‍ നീണ്ട ചർച്ചകൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിൽ വിരാമം. പ്രതിപക്ഷ നേതാവായ വി ഡി സതീശനെ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി ഹൈക്കമാൻഡ് പ്രഖ്യാപിച്ചു. ദില്ലിയിൽ എഐസിസി വിളിച്ച...
- Advertisement -spot_img