Latest news

ഇനി ഡ്രോണ്‍ വെറുതെ പറത്താനാവില്ല, കര്‍ശന നിയന്ത്രണങ്ങളുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ഇനിമുതല്‍ രാജ്യത്ത് ഡ്രാണ്‍ വെറുതെ പറത്താനാകില്ല. ഡ്രോണുകള്‍ പറത്തുന്നതിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി പുതിയ ചട്ടങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. ഡ്രോണുകളുടെ ഉപയോഗം, വില്‍പ്പന, വാങ്ങല്‍ എന്നിവയ്ക്ക് നിയന്ത്രണങ്ങള്‍ വ്യവസ്ഥ ചെയ്യുന്ന ചട്ടങ്ങളാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം പുറത്തിറക്കിയത്. രജിസ്ട്രേഷന്‍ ഇല്ലാത്ത ഡ്രോണുകള്‍ ഉപയോഗിക്കരുത്. രജിസ്ട്രേഷന്‍ ലഭിക്കുന്നതിനായി മുന്‍കൂര്‍ സുരക്ഷാ പരിശോധന ആവശ്യമില്ല....

മലബാര്‍ സ്വാതന്ത്ര്യസമര നായകരെ തമസ്‌കരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ യൂത്ത് ലീഗ് പ്രതിഷേധം

ഉപ്പള: മലബാറിലെ ബ്രിട്ടീഷ് വിരുദ്ധ സമരത്തിൽ പങ്കെടുത്ത സ്വാതന്ത്രസമര നായകരെ തമസ്കരിക്കരിക്കുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ പോരാളി പട്ടിക സ്ഥാപിച്ച് മുസ്ലിം യൂത്ത് ലീഗ് മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ഇർഷാദ് മള്ളങ്കൈയുടെ അധ്യക്ഷതയിൽ കാസർകോട് ജില്ല സെക്രട്ടറി റഹ്മാൻ ഗോൾഡൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി...

രാജ്യത്ത് രണ്ടാംതരംഗം അവസാനിച്ചിട്ടില്ല, അടുത്ത 2 മാസം നിര്‍ണായകം; കേരളം പരിശോധന കൂട്ടണം-കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡിന്റെ രണ്ടാംതരംഗം അവസാനിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഉത്സവങ്ങളും ആഘോഷങ്ങളുമുള്ള അടുത്ത രണ്ടുമാസങ്ങള്‍ അതീവ നിര്‍ണായകമാണെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ വ്യക്തമാക്കി. കേരളത്തില്‍ പരിശോധന കൂട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വീട്ടില്‍ കഴിയുന്ന കോവിഡ് ബാധിതരെ സര്‍ക്കാര്‍ കര്‍ശനമായി നിരീക്ഷിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഹോ ഐസൊലേഷനില്‍ കഴിയുന്നവരുടെ നിരീക്ഷണം വളരെ...

സംസ്ഥാനത്ത് ഇന്നും മുപ്പതിനായിരം കടന്ന് കൊവിഡ്; 18.03 % ടിപിആർ, 162 മരണം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 30,007 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3872, കോഴിക്കോട് 3461, തൃശൂര്‍ 3157, മലപ്പുറം 2985, കൊല്ലം 2619, പാലക്കാട് 2261, തിരുവനന്തപുരം 1996, കോട്ടയം 1992, കണ്ണൂര്‍ 1939, ആലപ്പുഴ 1741, പത്തനംതിട്ട 1380, വയനാട് 1161, ഇടുക്കി 900, കാസര്‍ഗോഡ് 613 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...

28,29,30 തിയതികളില്‍ കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത, വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

കോഴിക്കോട്: കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. 28-ാം തിയതി എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലും 29-ാം തിയതി പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിലും 30 ന് തിയതി ഇടുക്കി, തൃശൂര്‍, വയനാട് എന്നീ ജില്ലകളിലുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ശക്തമായതോ അതിശക്തമായതോ...

പൊലീസ് ഉദ്യോഗസ്ഥര്‍ ഭരിക്കുന്ന പാര്‍ട്ടിക്കൊപ്പം നില്‍ക്കുന്നത് അസ്വസ്ഥതയുണ്ടാക്കുന്ന പ്രവണത: സുപ്രീംകോടതി

ന്യൂദല്‍ഹി: രാജ്യത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ ഭരണപക്ഷത്തിനൊപ്പം നില്‍ക്കുന്നത് അസ്വസ്ഥതയുണ്ടാക്കുന്ന പ്രവണതയാണെന്ന് സുപ്രീംകോടതി. ഭരണ കക്ഷിയുടെ ഗുഡ് ബുക്കില്‍ ഇടം നേടാന്‍ വേണ്ടി രാഷ്ട്രീയ എതിരാളികളെ ഉപദ്രവിച്ച് പൊലീസ് ഉദ്യോഗസ്ഥര്‍ അധികാര ദുര്‍വിനിയോഗം നടത്തുന്നെന്നും കോടതി പറഞ്ഞു. ഈ പ്രവണതയ്ക്ക് കാരണം പൊലീസ് തന്നെയാണെന്നും കോടതി പറഞ്ഞു. രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്റെ ഹരജി കേള്‍ക്കുകയായിരുന്നു കോടതി. തനിക്കെതിരെ അഴിമതിയും...

35% പേര്‍ക്ക് രോഗം ബാധിക്കുന്നത് വീടുകളില്‍നിന്ന്: ജാഗ്രത വേണമെന്ന് മന്ത്രി

തിരുവനന്തപുരം∙ വീടുകളില്‍നിന്നും കോവിഡ് രോഗം ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. 35 ശതമാനത്തോളം ആളുകള്‍ക്ക് രോഗം ബാധിക്കുന്നത് വീടുകളില്‍നിന്നാണെന്ന് ആരോഗ്യവകുപ്പിന്റെ പഠനം വ്യക്തമാക്കുന്നു. വീട്ടില്‍ ഒരാള്‍ക്ക് കോവിഡ് വന്നാല്‍ ആ വീട്ടിലെ എല്ലാവര്‍ക്കും കോവിഡ് വരുന്ന സാഹചര്യമാണുള്ളത്. ഹോം ക്വാറന്റീന്‍ വ്യവസ്ഥകള്‍ കൃത്യമായി പാലിക്കാത്തതിനാലാണ് ഇങ്ങനെയുണ്ടാകുന്നതെന്ന് മന്ത്രി പറഞ്ഞു. വീട്ടില്‍...

സൗദിയില്‍ കോവിഡ് ബാധിച്ച് ഭാര്യ മരിച്ചു, 2 ദിവസത്തിനുശേഷം കുഞ്ഞും; നാട്ടിലെത്തിയ പ്രവാസി ജീവനൊടുക്കി

ചെങ്ങമനാട്: സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ച് ഭാര്യയും ദിവസങ്ങള്‍ക്കു ശേഷം കുഞ്ഞും മരിച്ചതിനു പിന്നാലെ നാട്ടിലെത്തിയ യുവാവിനെ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. എറണാകുളം ചെങ്ങമനാട് കപ്രശ്ശേരി പൊട്ടയില്‍ (വലിയ വീട്ടില്‍) കുഞ്ഞുമോന്റെയും ഉഷയുടെയും മകന്‍ വിഷ്ണുവിനെയാണ് (32) വ്യാഴാഴ്ച രാവിലെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സൗദിയില്‍ അക്കൗണ്ടന്റായിരുന്ന വിഷ്ണുവിനൊപ്പമായിരുന്നു ഭാര്യ ഗാഥയും. ആറുമാസം ഗര്‍ഭിണിയായിരുന്ന ഗാഥയെ...

പ്രവേശന പരീക്ഷ: മംഗലാപുരത്തേക്ക് പ്രത്യേക ബസ് അനുവദിക്കണം – എകെഎം അഷ്‌റഫ്‌ എം.എൽ.എ

ഉപ്പള : കർണാടകയിൽ നടക്കുന്ന മെഡിക്കൽ-എൻജിനീയറിങ്‌ പ്രവേശന പരീക്ഷ എഴുതുന്ന ജില്ലയിലെ വിദ്യാർഥികൾക്ക് മംഗളൂരുവിലേക്ക് പ്രത്യേക ബസ് അനുവദിക്കണമെന്ന് എ.കെ.എം.അഷ്റഫ് എം.എൽ.എ. ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. 28, 29, 30 തീയതികളിലായാണ് പരീക്ഷ. പരീക്ഷാദിവസങ്ങളിൽ രാവിലെ മംഗളൂരുവിലേക്കും വൈകീട്ട് തിരിച്ചും ബസ് സർവീസ് നടത്തണമെന്നും എം.എൽ.എ. ആവശ്യപ്പെട്ടു. അതിർത്തിയിൽ കർണാടക ഏർപ്പെടുത്തിയ നിബന്ധന കാരണം വിദ്യാർഥികൾ...

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. പവന് 120 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 35,360 രൂപ. ഗ്രാം വില 15 രൂപ താഴ്ന്ന് 4420 രൂപയായി. സ്വര്‍ണം ഇന്നലെ പവന് 80 രൂപ കുറഞ്ഞിരുന്നു. തുടര്‍ച്ചയായ ദിവസങ്ങളിലെ വര്‍ധനയ്ക്കു ശേഷമാണ് ഇന്നലെ വില താഴ്ന്നത്. മാസത്തിന്റെ തുടക്കത്തില്‍ 36,000 രൂപയായിരുന്ന...
- Advertisement -spot_img

Latest News

പെട്രോൾ ഡീസൽ വില വർധിപ്പിച്ചു; ലിറ്ററിന് മൂന്ന് രൂപ വീതമാണ് വർധിപ്പിച്ചത്

ന്യുഡൽഹി: രാജ്യത്ത് പെട്രോളിനും ഡീസലിനും വിലവർധിപ്പിച്ചു. ലിറ്ററിന് മൂന്ന് രൂപ വീതമാണ് പെട്രോളിനും ഡീസലിനും വർധിപ്പിച്ചിരിക്കുന്നത്. വിലവർധനവ് നിലവിൽ വന്നു. വിലവർധിപ്പിച്ചതോടെ കൊച്ചിയിൽ പെട്രോളിന് ലിറ്ററിന്...
- Advertisement -spot_img