സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്

0
233

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. പവന് 120 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 35,360 രൂപ. ഗ്രാം വില 15 രൂപ താഴ്ന്ന് 4420 രൂപയായി.

സ്വര്‍ണം ഇന്നലെ പവന് 80 രൂപ കുറഞ്ഞിരുന്നു. തുടര്‍ച്ചയായ ദിവസങ്ങളിലെ വര്‍ധനയ്ക്കു ശേഷമാണ് ഇന്നലെ വില താഴ്ന്നത്.

മാസത്തിന്റെ തുടക്കത്തില്‍ 36,000 രൂപയായിരുന്ന വില ഒരാഴ്ചയ്ക്കു ശേഷം 34,680 വരെയായി കുറഞ്ഞു. പിന്നീട് വില തിരിച്ചുകയറുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here