Latest news

കാഞ്ഞങ്ങാട്ടെ കോവിഡ് നിരീക്ഷണത്തിനിടെ മുങ്ങിയ മയക്കുമരുന്ന് കേസിലെ പ്രതി അറസ്റ്റിൽ

കാസർകോട് : കാഞ്ഞങ്ങാട്ടെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽനിന്ന്‌ ചാടിയ മയക്കുമരുന്ന് കേസിലെ പ്രതി വീണ്ടും പിടിയിൽ. ബേവിഞ്ച മൂലടുക്കത്തെ വാടകവീട്ടിൽ താമസിക്കുന്ന നൗഷാദ് ഷെയ്ഖ്(36) ആണ് അറസ്റ്റിലായത്. കാസർകോട് ഇൻസ്പെക്ടർ പി.അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടിച്ചത്. കഴിഞ്ഞ മാർച്ചിലാണ് നൗഷാദിനെ അമ്പലത്തറയിൽനിന്ന്‌ മയക്കുമരുന്നുമായി പിടികൂടിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡ് ബാധിതനാണെന്ന് തിരിച്ചറിഞ്ഞതോടെ കാഞ്ഞങ്ങാട്ടെ...

വിമാനത്താവളത്തിൽ നിന്ന് തിരിച്ചയച്ച അഫ്ഗാൻ എംപിക്ക് അടിയന്തര വിസ അനുവദിച്ച് ഇന്ത്യ

ദില്ലി: ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് തിരിച്ചയച്ച അഫ്ഗാൻ എംപിക്ക് അടിയന്തര വിസ നൽകി ഇന്ത്യ. അഫ്ഗാൻ വനിത എംപി രംഗിന കർഗർക്കാണ് അടിയന്തര വിസ അനുവദിച്ചത്. ഈ മാസം ഇരുപതിനാണ് കർഗറെ ദില്ലി വിമാനത്താവളത്തിൽ തടഞ്ഞ് തിരിച്ചയച്ചത്. നയതന്ത്ര പാസ്പോർട്ട് കാണിച്ചിട്ടും വന്ന വിമാനത്തിൽ തന്നെ തിരിച്ചയച്ചുവെന്ന് കാർഗർ പരാതി ഉന്നയിച്ചിരുന്നു.

സ്വര്‍ണവിലയില്‍ വര്‍ധന; പവന് 160 രൂപ കൂടി 35,520 രൂപയായി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 160 രൂപ കൂടി 35,520ല്‍ എത്തി. ഗ്രാം വില ഇരുപതു രൂപ ഉയര്‍ന്ന് 4,440 ആയി. കഴിഞ്ഞ രണ്ടു ദിവസമായി സ്വര്‍ണ വില കുറവാണ് രേഖപ്പെടുത്തിയത്. ഇന്നലെ 120 രൂപയും തൊട്ടു തലേന്ന് 80 രൂപയും കുറഞ്ഞിരുന്നു. മാസത്തിന്റെ തുടക്കത്തില്‍ 36,000 രൂപയായിരുന്ന വില ഒരാഴ്ചയ്ക്കു ശേഷം 34,680...

മൈസൂര്‍ കൂട്ടബലാത്സംഗം: പ്രതികള്‍ വീഡിയോ ചിത്രീകരിച്ച് പണമാവശ്യപ്പെട്ടെന്ന് പൊലീസ്

മൈസൂര്‍: മൈസൂരില്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തത് പ്രതികള്‍ വീഡിയോ ചിത്രീകരിച്ചെന്നും മൂന്ന് ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും പൊലീസ്. പണം നല്‍കിയില്ലെങ്കില്‍ വീഡിയോ വൈറലാക്കുമെന്നും പ്രതികള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി. മണിക്കൂറുകളോളമാണ് ആറംഗ സംഘത്തിന്റെ ക്രൂരപീഡനത്തിന് 22കാരിയായ എംബിഎ വിദ്യാര്‍ത്ഥിനി ഇരയായത്. സംഭവം നടന്ന് മൂന്ന് ദിവസം പിന്നിട്ടിട്ടും പൊലീസിന് പ്രതികളെ പിടികൂടാനായിട്ടില്ല. ഡിഎന്‍എ തെളിവുകള്‍ ശേഖരിച്ച് പൊലീസ്...

നിര്‍മ്മാതാവും പാചക വിദഗ്‌ദ്ധനുമായ നൗഷാദ് അന്തരിച്ചു

കൊച്ചി: പ്രമുഖ പാചക വിദഗ്ധനും ചലച്ചിത്ര നിര്‍മാതാവുമായ നൗഷാദ് (55) അന്തരിച്ചു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. പ്രമുഖ കേറ്ററിങ്, റസ്റ്ററന്റ് ശൃംഖലയായ 'നൗഷാദ് ദ് ബിഗ് ഷെഫി'ന്റെ ഉടമയാണ്. കാഴ്‌ച, ചട്ടമ്ബിനാട്, ബെസ്റ്റ് ആക്ടര്‍, ലയണ്‍, പയ്യന്‍സ്, സ്പാനിഷ് മസാല തുടങ്ങി നിരവധി ചിത്രങ്ങളുടെ നിര്‍മ്മാതാവാണ് നൗഷാദ്. വിദേശത്തടക്കഗം പ്രസിദ്ധമായിരുന്നു നൗഷാദ് കേറ്ററിംഗ്. ടെലിവിഷന്‍...

വ്യാജ ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് അതിർത്തി കടക്കാൻ ശ്രമം; തലപ്പാടിയിൽ ഏഴ് പേർ അറസ്റ്റിൽ

വ്യാജ ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ഏഴ് പേർ അറസ്റ്റിൽ. കേരള – കർണാടക അതിർത്തിയായ തലപ്പാടിയിൽ വെച്ചാണ് മംഗളൂരു പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത് . ആറ് കാസർഗോഡ് സ്വദേശികളെയും ഒരു മംഗളൂരു സ്വദേശിയേയുമാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കാസർഗോഡ് സ്വദേശികളായ മൂന്ന് യുവതികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി സമാന...

വിവാഹദിനത്തില്‍ കാറില്‍ നമ്പര്‍ പ്ലേറ്റിന് പകരം ജസ്റ്റ് മാരീഡ് ബോര്‍ഡ്: നവവരന് കൈയ്യോടെ പണി കൊടുത്ത് മോട്ടോര്‍വാഹന വകുപ്പ്

തിരൂരങ്ങാടി: വിവാഹദിനത്തില്‍ നമ്പര്‍ പ്ലേറ്റ് മറച്ച് ഓടിയ വരന്റെ വാഹനം കൈയ്യോടെ പൊക്കി മോട്ടോര്‍വാഹന വകുപ്പ്. കഴിഞ്ഞദിവസം മലപ്പുറം വെന്നിയൂരിലാണ് സംഭവം. വിവാഹത്തിന് കാറില്‍ നമ്പര്‍ പ്ലേറ്റിന് പകരം ജസ്റ്റ് മാരീഡ് എന്ന ബോര്‍ഡ് വച്ചാണ് വരനെത്തിയത്. സംഭവം ധ്രാദ്ധയില്‍പ്പെട്ട മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍. കെ നിസാര്‍ അസിസ്റ്റന്റ്...

സന്ദര്‍ശക വീസക്കാര്‍ക്ക് ഷാര്‍ജയിലേക്ക് യാത്ര ചെയ്യാമെന്ന അറിയിപ്പ് എയര്‍ അറേബ്യ പിന്‍വലിച്ചു

ഷാര്‍ജ: ഇന്ത്യ ഉള്‍പ്പെടെയുള്ള നാല് രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശക വിസക്കാര്‍ക്ക് ഷാര്‍ജയിലേക്ക് യാത്ര ചെയ്യാമെന്ന അറിയിപ്പ് പിന്‍വലിച്ചു. ഷാര്‍ജ ആസ്ഥാനമായുള്ള വിമാനക്കമ്പനിയായ എയര്‍ അറേബ്യയാണ് നേരത്തെ തങ്ങളുടെ വെബ്‍സൈറ്റില്‍ ഇത്തരത്തിലൊരു അറിയിപ്പ് പ്രസിദ്ധീകരിച്ചത്. എന്നാല്‍ പിന്നീട് ഇത് പിന്‍വലിക്കുകയായിരുന്നു. ഇന്ത്യയ്‍ക്ക് പുറമെ പാകിസ്ഥാന്‍, നേപ്പാള്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും സന്ദര്‍ശക വീസകളില്‍ മുന്‍കൂര്‍ അനുമതിയുടെയോ...

രണ്ട്​ ഡോസുമെടുത്ത ഇന്ത്യൻ സഞ്ചാരികൾക്ക്​ വാതിൽ തുറന്ന്​ കൂടുതൽ രാജ്യങ്ങൾ; കോവാക്​സിൻ എടുത്തവർക്കും പ്രവേശനം

കോവിഡ്​ വാക്​സിൻ രണ്ട്​ ഡോസുമെടുത്ത ഇന്ത്യൻ സഞ്ചാരികൾക്കായി​ കൂടുതൽ രാജ്യങ്ങൾ അതിർത്തി തുറക്കുന്നു​. ശ്രീലങ്കയാണ്​ ഈ പട്ടികയിൽ അവസാനം ഇടംപിടിച്ച രാജ്യങ്ങളിലൊന്ന്​. കോവിഷീൽഡ്​, കോവാക്​സിൻ എന്നീ രണ്ട്​ വാക്​സിനുകളെയും ശ്രീലങ്ക അംഗീകരിക്കുന്നുണ്ട്​ എന്നതാണ്​ മറ്റൊരു പ്രത്യേകത. അധികരാജ്യങ്ങളും കോവിഷീൽഡ്​ മാത്രമാണ്​ അംഗീകരിക്കുന്നത്​. ഒരു ഡോസ് മാത്രം​ എടുത്തവർക്കോ വാക്​സിൻ തീരെ എടുക്കാത്തവർക്കോ ​ശ്രീലങ്കയിലേക്ക്​ പ്രവേശിക്കാൻ കഴിയില്ല....

കാത്തിരിപ്പിന്​ വിരാമം; വിസിറ്റിങ്​ വിസക്കാർക്ക്​ യു.എ.ഇയിലേക്ക്​ വരാം

ഷാര്‍ജ: ഇന്ത്യ ഉള്‍പ്പെടെയുള്ള നാല് രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശക വിസക്കാര്‍ക്ക് ഷാര്‍ജയിലേക്ക് യാത്ര ചെയ്യാം. ഷാര്‍ജ ആസ്ഥാനമായുള്ള വിമാനക്കമ്പനിയായ എയര്‍ അറേബ്യ തങ്ങളുടെ വെബ്‍സൈറ്റില്‍ പ്രസിദ്ധീകരിച്ച അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. യാത്രക്കാരുടെ കൊവിഡ് വാക്സിനേഷന്‍ യാത്രി നിബന്ധനയായി പരിശോധിക്കില്ലെന്നും പുതിയ അറിയിപ്പ് വ്യക്തമാക്കുന്നു. ഇന്ത്യയ്‍ക്ക് പുറമെ പാകിസ്ഥാന്‍, നേപ്പാള്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും സന്ദര്‍ശക...
- Advertisement -spot_img

Latest News

പെട്രോൾ ഡീസൽ വില വർധിപ്പിച്ചു; ലിറ്ററിന് മൂന്ന് രൂപ വീതമാണ് വർധിപ്പിച്ചത്

ന്യുഡൽഹി: രാജ്യത്ത് പെട്രോളിനും ഡീസലിനും വിലവർധിപ്പിച്ചു. ലിറ്ററിന് മൂന്ന് രൂപ വീതമാണ് പെട്രോളിനും ഡീസലിനും വർധിപ്പിച്ചിരിക്കുന്നത്. വിലവർധനവ് നിലവിൽ വന്നു. വിലവർധിപ്പിച്ചതോടെ കൊച്ചിയിൽ പെട്രോളിന് ലിറ്ററിന്...
- Advertisement -spot_img