Latest news

കുഞ്ഞാലിക്കുട്ടിക്കെതിരെ ‘തെളിവുകളു’മായി കെ.ടി.ജലീല്‍ ഇ.ഡി. ഓഫീസില്‍

കൊച്ചി: മുസ്ലിംലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരെ തെളിവുകളുമായി കെ.ടി.ജലീല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിലെത്തി. എ.ആര്‍.നഗര്‍ സഹകരണ ബാങ്കില്‍ പി.കെ.കുഞ്ഞാലിക്കുട്ടിക്കും മകനും കള്ളപ്പണ നിക്ഷേപമുണ്ടെന്ന് ജലീല്‍ ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട രേഖകളാണ് ജലീല്‍ ഇ.ഡി.ഓഫീസിലെത്തിച്ചതെന്നാണ് സൂചന. ഇന്ന് രാവിലെ 10.45 ഓടെയാണ് എംഎല്‍എ ബോര്‍ഡ് വെച്ച കാറില്‍ കൊച്ചിയിലെ ഇ.ഡി.ഓഫീസിലെത്തിയത്. നേരത്തെ കുഞ്ഞാലിക്കുട്ടിക്കെതിരെ വിവിധ കേന്ദ്ര ഏജന്‍സികള്‍ക്ക് ജലീല്‍ പരാതി...

കൊല്ലം അഴീക്കലില്‍ മത്സ്യബന്ധന വള്ളം മുങ്ങി നാല് പേര്‍ മരിച്ചു

കൊല്ലം: അഴീക്കലില്‍ മത്സ്യബന്ധന ബോട്ട് മുങ്ങി നാല് മത്സ്യത്തൊഴിലാളികള്‍ മരിച്ചു. സുനില്‍ ദത്ത്, സുദേവന്‍, തങ്കപ്പന്‍, ശ്രീകുമാര്‍ എന്നിവരാണ് മരിച്ചത്. അഴീക്കല്‍ ഹാര്‍ബറിന് ഒര് നോട്ടിക്കല്‍ മൈല്‍ അകലെ രാവിലെ പത്തരയോടെയാണ് അപകടമുണ്ടായത്. തിരയില്‍പ്പെട്ട് വള്ളം മറികയു ആയിരുന്നു. മത്സ്യബന്ധനം കഴിഞ്ഞ് തിരികെ വരികയായിരുന്ന ഓംകാരം എന്ന വള്ളമാണ് അപകടത്തില്‍പ്പെട്ടത്. പതിനാറ് പേരാണ് വള്ളത്തിലുണ്ടായിരുന്നത്. രക്ഷപ്പെട്ട 12 പേരെയും കായംകുളം, ഓച്ചിറ, കരുനാഗപ്പള്ളി എന്നിവടങ്ങളിലെ ആശുപത്രികളില്‍...

മഞ്ചേശ്വരം ഗോവിന്ദ പൈ കോളെജിൽ ലൈബ്രറിയുടെ പേരിൽ പിഴ ഈടാക്കുന്നത് അവസാനിപ്പിക്കണം: എം.എസ്.എഫ്

മഞ്ചേശ്വരം: മഞ്ചേശ്വരം ഗോവിന്ദ പൈ മെമ്മോറിയൽ ഗവ.കോളജിൽ ലൈബ്രറിയുടെ പേരിൽ ആയിരങ്ങൾ പിഴ ഈടാക്കുന്ന അധികൃതരുടെ നടപടി അവസാനിപ്പിക്കണമെന്ന് എം.എസ്.എഫ് യൂണിറ്റ് കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ലൈബ്രറികളിൽ നിന്നെടുത്ത പുസ്തകങ്ങൾ തിരിച്ചേൽപ്പിക്കുന്നതിലുണ്ടായ കാലതാമസത്തെ തുടർന്നാണ് വിദ്യാർഥികളിൽ നിന്നും ആയിരങ്ങൾ പിഴ ഈടാക്കുന്നത്. കോവിഡ് കാലത്ത് ഏറെ നാൾ കോളജുകൾ അടഞ്ഞ് കിടന്നതും യാത്രാ സൗകര്യമില്ലാത്തതും വിദ്യാർത്ഥികൾക്ക്...

ദേശീയപാതയോരത്തെ പക്ഷിക്കൂടുള്ള മരങ്ങൾ മുറിക്കുന്നത് കിളികൾ പറന്നു പോയ ശേഷം മാത്രം

കാസർകോട്: തണ്ണീർത്തട പക്ഷികളുടെ കൂടുകളുള്ള മരങ്ങൾ ഇനി മുറിക്കുന്നത് രണ്ടാഴ്ചയ്ക്കു ശേഷം മാത്രം. കുഞ്ചത്തൂരിനു സമീപം മരങ്ങളിലെ പക്ഷിക്കൂടുകളിൽ ചെറിയ പക്ഷിക്കുഞ്ഞുങ്ങൾ ഉണ്ടെന്നതു പരിഗണിച്ചാണ് ഈ നിർദേശം. ഇവ പറന്നു മാറിക്കഴിഞ്ഞു മാത്രമേ ഈ മരങ്ങൾ ഇനി മുറിക്കൂ. വനംവകുപ്പ് അധികൃതർ ഇതു സംബന്ധിച്ച് കരാറുകാർക്കും ദേശീയപാത അതോറിറ്റി എൻജിനീയർക്കും നിർദേശങ്ങൾ നൽകി. തലപ്പാടി– ചെർക്കള...

അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരം; ചരിത്രമെഴുതി ക്രിസ്റ്റ്യാനോ

ചരിത്ര നേട്ടവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ. അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരം എന്ന റെക്കോർഡ് ഇനി റൊണാൾഡോയ്ക്ക് സ്വന്തം. 180 മത്സരങ്ങളിൽ നിന്നായി 111 ഗോളുകളാണ് റൊണാൾഡോ പോർച്ചുഗലിനായി നേടിയത്. ഇതോടെ ഇറാൻ ഇതിഹാസ താരം അലി ദേയിയുടെ 109 ഗോൾ എന്ന റെക്കോർഡ് റൊണാൾഡോ മറികടക്കുകയും ചെയ്തു. ലോകകപ്പ് യോഗ്യതാ മത്സരത്തിൽ...

ഇനി സര്‍, മാഡം വിളി വേണ്ട; പ്രമേയം പാസ്സാക്കി ബോര്‍ഡ് വെച്ച് മാത്തൂര്‍ പഞ്ചായത്ത് ഭരണസമിതി

പാലക്കാട്: മാത്തൂർ ഗ്രാമപ്പഞ്ചായത്ത് ഓഫീസിൽ എത്തുന്നവർ ജീവനക്കാരെയും ജനപ്രതിനിധികളെയും സാർ അല്ലെങ്കിൽ മാഡം എന്നു വിളിക്കുന്നതിന് വിലക്ക്. കത്തിടപാടുകളിലെ സാർ/മാഡം അഭിസംബോധനയും അപേക്ഷിക്കുന്നു, അഭ്യർഥിക്കുന്നു എന്നീ പദങ്ങളും വിലക്കിയിട്ടുണ്ട്. ബുധനാഴ്ച രാവിലെ ഓഫീസിനുമുന്നിൽ ഇക്കാര്യം വ്യക്തമാക്കുന്ന ബോർഡ് സ്ഥാപിച്ചു. പഞ്ചായത്ത് ഭരണസമിതിയുടേതാണ് തീരുമാനം. അപേക്ഷിക്കുന്നു, അഭ്യർഥിക്കുന്നു എന്നീ വാക്കുകൾക്കുപകരമായി ‘അവകാശപ്പെടുന്നു’വെന്നോ ‘താത്പര്യപ്പെടുന്നു’വെന്നോ ഉപയോഗിക്കാം. ഈ വാക്കുകൾ ഉപയോഗിച്ചതിന്റെ...

ഞായറാഴ്ച ലോക്ക്ഡൗണ്‍ വേണ്ട, രാത്രി കര്‍ഫ്യൂ ഒഴിവാക്കാം, പ്രൈമറി സ്‌കൂളുകള്‍ തുറക്കാം; കടുത്ത നിയന്ത്രണങ്ങള്‍ ആവശ്യമില്ലെന്ന് വിദഗ്ധര്‍

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന കേരളത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ആവശ്യമില്ലെന്ന് വിദഗ്ധര്‍. രാത്രി കര്‍ഫ്യൂ ഒഴിവാക്കാമെന്ന് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ആരോഗ്യവിദഗ്ധര്‍ അടങ്ങുന്ന യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു. പ്രൈമറിസ്‌കൂളുകള്‍ തുറക്കാം. ആള്‍ക്കൂട്ടം നിയന്ത്രിക്കാനുള്ള ക്രമീകരണം ഉറപ്പാക്കി പരമാവധി മേഖലകള്‍ തുറക്കാമെന്നും വിദഗ്ധര്‍ നിര്‍ദേശിച്ചു. കോവിഡ് വ്യാപനം കുറയ്ക്കാന്‍ ലക്ഷ്യമിട്ട് നടപ്പാക്കിയ രാത്രി കര്‍ഫ്യൂ യുക്തിസഹമല്ലെന്ന വിമര്‍ശനം നേരത്തെ ഉയര്‍ന്നിരുന്നു....

വാഹനപരിശോധനക്കിടെ മൂന്ന് വയസുകാരിയെ കാറില്‍ തനിച്ചാക്കി പൊലീസ് താക്കോല്‍ ഊരിയെടുത്തു; പരാതിയുമായി മാതാപിതാക്കള്‍

ബാലരാമപുരം: വാഹനപരിശോധനക്കിടെ മൂന്ന് വയസുകാരിയെ കാറില്‍ തനിച്ചാക്കി പൊലീസ് താക്കോല്‍ ഊരിയെടുത്തു. ഫെബ്രുവരിയില്‍ തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരത്ത് വെച്ചു നടന്ന സംഭവത്തില്‍ കുട്ടിയുടെ മാതാപിതാക്കള്‍ പരാതിയുമായി രംഗത്തെത്തി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഫെബ്രുവരി 23നാണ് സംഭവം നടന്നത്. തിരുവനന്തപുരം സ്വദേശിയായ ഷിബുകുമാറും ഭാര്യ അഞ്ജന സുരേഷും കുഞ്ഞും കാറില്‍ പോകുന്ന സമയത്ത് ബാലരാമപുരത്ത് വെച്ച് പൊലീസ്...

ചിക്കന്‍ കറിവയ്ക്കാന്‍ വിസമ്മതിച്ചതിന് ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി

ഭോപ്പാല്‍: മധ്യപ്രദേശിലെ ശഹ്ദോല്‍ ജില്ലയില്‍ ചിക്കന്‍ കറിവയ്ക്കാന്‍ വിസമ്മതിച്ചതിന് ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി.സംഭവത്തില്‍ പ്രതിയായ കമലേഷ് കോള്‍ (40) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ആഗസ്റ്റ് 23ന് രാത്രി ചിക്കന്‍ കറി ഉണ്ടാക്കിക്കൊടുക്കാന്‍ കമലേഷ് കോള്‍ ഭാര്യയോട് ആവശ്യപ്പെട്ടു. എന്നാല്‍ ഭാര്യ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റം നടന്നു.വഴക്കിനൊടുവില്‍ കമലേഷ് ഭാര്യയെ വടി കൊണ്ട്...

വെയിലേറ്റ് തളർന്ന കുട്ടികൾ; കരുതലായ അജ്മാൻ പൊലീസിന് ഭരണാധികരിയുടെ ‘സല്യൂട്ട്’

വെയിലേറ്റ് തളർന്ന ഇന്ത്യൻ കുടൂംബത്തിന് സഹായവുമായി എത്തിയ അജ്മാന്‍ പൊലീസിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ കയ്യടി നേടിയിരുന്നു. തൊട്ടു പിന്നാലെ പൊലീസുകാരുടെ നല്ല പ്രവർത്തിക്ക് ആദരവുമായി സാക്ഷാൽ അജ്മാൻ ഭരണാധികാരി തന്നെയെത്തി. ശൈഖ് അമർ അൽ നു‌ഐമിയാണ് ഇവരുടെ നല്ല പ്രവർത്തിയെ നേരിട്ട് കണ്ട് പ്രകീർത്തിച്ചത്. പൊലീസുകാരുടെ കർത്തവ്യ നിർവഹണത്തെയും മനുഷ്യത്വത്തെയും പ്രകീർ‌ത്തിച്ച അദ്ദേഹം ഇവർ...
- Advertisement -spot_img

Latest News

പെട്രോൾ ഡീസൽ വില വർധിപ്പിച്ചു; ലിറ്ററിന് മൂന്ന് രൂപ വീതമാണ് വർധിപ്പിച്ചത്

ന്യുഡൽഹി: രാജ്യത്ത് പെട്രോളിനും ഡീസലിനും വിലവർധിപ്പിച്ചു. ലിറ്ററിന് മൂന്ന് രൂപ വീതമാണ് പെട്രോളിനും ഡീസലിനും വർധിപ്പിച്ചിരിക്കുന്നത്. വിലവർധനവ് നിലവിൽ വന്നു. വിലവർധിപ്പിച്ചതോടെ കൊച്ചിയിൽ പെട്രോളിന് ലിറ്ററിന്...
- Advertisement -spot_img