Latest news

ക്യാന്‍സര്‍, പ്രമേഹ ചികിത്സാ മരുന്നുകള്‍ അടക്കം 39 മരുന്നുകളുടെ വില കുറച്ച് കേന്ദ്രസർക്കാര്‍

രാജ്യത്ത് 39 മരുന്നുകളുടെ വില കുറച്ച് കേന്ദ്രസർക്കാര്‍. അവശ്യമരുന്നുകളുടെ ദേശീയ പട്ടികയില്‍ 39 മരുന്നുകള്‍ പുതുതായി ഉള്‍പ്പെടുത്തി. ക്യാന്‍സർ, പ്രമേഹം അടക്കമുള്ള രോഗങ്ങള്‍ക്കുള്ള മരുന്നുകളില്‍ ചിലതാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. അതേസമയം ബ്ലീച്ചിങ് പൗഡ‍ർ ഉള്‍പ്പെടെയുള്ള 16 മരുന്നുകള്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അഞ്ച് വർഷം കൂടുമ്പോഴാണ് ദേശീയ അവശ്യമരുന്ന് പട്ടിക പുതുക്കുന്നത്. നിലവില്‍ 374...

ക്വാറന്‍റീൻ ലംഘിച്ചാൽ കനത്ത പിഴ ഈടാക്കണം, ഇനി എല്ലാം അടച്ചുപൂട്ടാനാവില്ല,കൊവിഡിനൊപ്പം ജീവിക്കണം:മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് കേസുകളും ടിപിആറും കുതിച്ചുയരുമ്പോഴും ഇനിയും കേരളം പൂർണ്ണമായി അടച്ചിടില്ല. സംസ്ഥാനത്ത് ഇനി പൂർണ്ണമായ അടച്ചിടൽ പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വാർഡുതല സമിതികൾ ശക്തിപ്പെടുത്തിയുള്ള പ്രതിരോധ പ്രവർത്തനമാണ് സർക്കാർ ലക്ഷ്യമിടുന്നത്. രണ്ടാം തരംഗത്തിൽ വാർഡുതല സമിതികൾ പിന്നോട്ട് പോയെന്നും തദ്ദേശ പ്രതിനിധികളുടെ യോഗത്തിൽ മുഖ്യമന്ത്രി വിമർശിച്ചു.    വാർഡുതല സമിതികൾ, അയൽപ്പക്ക നിരീക്ഷണം, സിഎഫ്എൽടിസികൾ,...

എടാ, എടീ വിളി വേണ്ട; പൊലീസ് മാന്യമായ ഭാഷ പ്രയോഗിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: പൊലീസിനെതിരെ ഹൈക്കോടതി. പൊലീസ് മാന്യമായ ഭാഷ പ്രയോഗിക്കണമെന്ന് കോടതി പറഞ്ഞു. പൊലീസ് ജനങ്ങളെ എടാ, എടീ എന്നിങ്ങനെ വിളിക്കുന്നത് നിര്‍ത്തണമെന്നും ഇത് സംബന്ധിച്ച് ഡി.ജി.പി സര്‍ക്കുലര്‍ ഇറക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.പൊലീസ് അതിക്രമം ചൂണ്ടിക്കാട്ടിയുള്ള ഹരജിയിലാണ് കോടതിയുടെ പരാമര്‍ശം. ചേര്‍പ്പ് പൊലീസ് സ്റ്റേഷനിലെ പൊലീസ് അതിക്രമവുമായി ബന്ധപ്പെട്ട കേസിലാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. സംസ്ഥാനത്ത് പലയിടത്തും പൊലീസ് അതിക്രമത്തെക്കുറിച്ച്...

സംസ്ഥാനത്ത് ഇന്ന് 29,322 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.91 ശതമാനം, മരണം 131

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 29,322 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3530, എറണാകുളം 3435, കോഴിക്കോട് 3344, കൊല്ലം 2957, മലപ്പുറം 2736, പാലക്കാട് 2545, ആലപ്പുഴ 2086, തിരുവനന്തപുരം 1878, കോട്ടയം 1805, കണ്ണൂര്‍ 1490, പത്തനംതിട്ട 1078, വയനാട് 1003, ഇടുക്കി 961, കാസര്‍ഗോഡ് 474 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ...

കേരളത്തിലെ പ്ലസ് വണ്‍ പരീക്ഷ സ്റ്റേ ചെയ്ത് സുപ്രീംകോടതി

ദില്ലി: കേരളത്തിലെ പ്ലസ് വൺ പരീക്ഷ ഓഫ്‍ലൈനായി നടത്തുന്നത് സുപ്രീം കോടതി സ്റ്റേ ചെയ്തു. ഒരാഴ്ചത്തേക്കാണ് പരീക്ഷാ നടത്തിപ്പിനുള്ള സ്റ്റേ. ഈ ഒരാഴ്ചക്കുള്ളിൽ പരീക്ഷ നടത്തിപ്പ് സംബന്ധിച്ച പുതിയ നിർദ്ദേശങ്ങൾ നൽകാമെന്ന് സർക്കാർ കോടതിയെ അറിയിച്ചു. എന്ത് ശാസ്ത്രീയ പഠനത്തിൻ്റെ അടിസ്ഥാനത്തിലാണ് പരീക്ഷ നടത്തിപ്പ് തീരുമാനിച്ചതെന്നും പരീക്ഷ നടത്തിയാൽ കുട്ടികൾ രോഗബാധിതർ ആകില്ലെന്ന് സർക്കാരിന് ഉറപ്പുനൽകാനാകുമോ എന്നുമാണ്...

കര്‍ണാടക അതിര്‍ത്തി കടക്കുന്ന കര്‍ഷകരുടെ ദേഹത്ത് സീല്‍ പതിച്ച് ഉദ്യോഗസ്ഥര്‍

ബംഗളൂരു: കര്‍ണാടക അതിര്‍ത്തിയില്‍ കൃഷി ആവശ്യങ്ങള്‍ക്കായി അതിര്‍ത്തി കടക്കുന്ന കര്‍ഷകരുടെ ദേഹത്ത് സീല്‍ പതിച്ച് ഉദ്യോഗസ്ഥര്‍. കര്‍ണാടകയിലെ ബാവലി ചെക്ക്‌പോസ്റ്റിലാണ് കര്‍ഷകര്‍ക്കെതിരെയുള്ള വിചിത്ര നടപടി. കര്‍ണാടകയിലെത്തുന്നവര്‍ക്ക് ഏഴ് ദിവസത്തെ ക്വാറന്റീന്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. വോട്ട് രേഖപ്പെടുത്താന്‍ ഉപയോഗിക്കുന്ന തരം മഷി ഉപയോഗിച്ചാണ് സീല്‍ പതിക്കുന്നത്. കര്‍ണാടകയുടെ നടപടിക്കെതിരെ മാനന്തവാടി എം.എല്‍.എ. ഓ.ആര്‍. കേളു മുഖ്യമന്ത്രിക്ക്...

‘ഇതെന്റെ അവസാന വിഡിയോ; യാത്ര പറയുന്നു’; കണ്ണീരോടെ നജ്മ; പിന്നാലെ ദാരുണമരണം

അഫ്ഗാനിസ്ഥാനിൽ സ്ത്രീകളുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കകളാണ് ചർച്ച. സ്ത്രീസുരക്ഷയെക്കുറിച്ച് താലിബാൻ ഉറപ്പു നൽകുന്നുണ്ടെങ്കിലും അത് വിശ്വസനീയമല്ലെന്നു ചരിത്രം അറിയുന്നവർ പറയുന്നു. ഇപ്പോൾ പുറത്തു വരുന്ന ദാരുണസംഭവങ്ങൾ കൂടി ചേർത്തു വായിക്കുമ്പോൾ പ്രതീക്ഷകൾ അസ്ഥാനത്താകുന്നു. അഫ്ഗാന്‍ സ്വദേശിയും ജേണലിസം വിദ്യാര്‍ഥിനിയുമായ നജ്മ സദേഖി യൂട്യൂബില്‍ പോസ്റ്റു ചെയ്ത വിഡിയോ ലോകമനസാക്ഷിയെ തന്നെ അസ്വസ്ഥമാക്കുന്നു.  താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചെടുത്ത്...

സ്കൂൾ തുറക്കുമ്പോൾ എന്തൊക്കെ തയ്യാറെടുപ്പുകളും മുൻകരുതലുകളും വേണം? ഇക്കാര്യങ്ങൾ ജാഗ്രതയോടെ ശ്രദ്ധിച്ചാൽ മതി

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഒന്നര വർഷത്തോളമായി കേരളത്തിെലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എല്ലാം അടച്ചിട്ടിരിക്കുകയാണ്. കേരളത്തിൽ സ്കൂൾ തുറക്കലിനെക്കുറിച്ച് ചർച്ചകൾ നടന്നു കൊണ്ടിരിക്കുന്നു. സ്കൂളുകൾ തുറന്നാൽ തന്നെ കൃത്യവും കർശനവുമായ കൊവിഡ് പ്രതിരോധ ശീലങ്ങൾ കുട്ടികളെ പരിശീലിപ്പിക്കേണ്ടതാവശ്യമാണ്. ഡോക്ടർ പുരുഷോത്തമൻ കെ. കെ., ഡോക്ടർ സുനിൽ പി. കെ., ഡോക്ടർ ജിനേഷ് പിഎസ് എന്നിവർ...

ആദ്യം നെഗറ്റീവ്, പിന്നെ പൊസിറ്റീവ്, വീണ്ടും നെഗറ്റീവ്; കോവിഡ് പരിശോധനയുടെ മറിമായത്തിൽ യാത്ര മുടങ്ങി കുടുംബം

തൃക്കരിപ്പൂർ ∙ കോവിഡ് പരിശോധനയിൽ നെഗറ്റീവ് രേഖപ്പെടുത്തിയ കുടുംബത്തിനു വിമാനത്താവളത്തിലെ പരിശോധനയിൽ പോസിറ്റീവ്. വിദേശത്തേക്ക് പുറപ്പെട്ട കുടുംബത്തിന്റെ യാത്ര മുടങ്ങി. നാട്ടിലെത്തി വീണ്ടും പരിശോധിച്ചപ്പോൾ പിന്നെയും നെഗറ്റീവ്. തൃക്കരിപ്പൂർ ആയിറ്റിയിലെ യു.പി.മുജീബ് റഹ്മാനും കുടുംബത്തിനുമാണ് കോവിഡ് പരിശോധനയിലെ മറിമായം ദുരിതമായത്. ഷാർജയിലേക്കു പുറപ്പെട്ടതായിരുന്നു കുടുംബം. മുന്നോടിയായി നാട്ടിൽ ആർടിപിസിആർ പരിശോധിച്ചപ്പോൾ ഫലം നെഗറ്റീവായിരുന്നു.  കരിപ്പൂർ വിമാനത്താവളത്തിലെത്തിയ...

ഭരണം വേണ്ടത്ര പോര; മന്ത്രിമാര്‍ക്ക് പ്രത്യേക പരിശീലന ക്ലാസുമായി പിണറായി സര്‍ക്കാര്‍

രണ്ടാം പിണറായി മന്ത്രിസഭയിലെ മന്ത്രിമാര്‍ പലര്‍ക്കും ഭരണ പരിജയമില്ലെന്ന കണ്ടെത്തലിന്റെ അടിസഥാനത്തില്‍ പരിശീലനം നല്‍കാനൊരുങ്ങി സര്‍ക്കാര്‍. ചരിത്രത്തിലാദ്യമായാണ് മന്ത്രിമാര്‍ക്ക് കേരളത്തില്‍ പരിശീലനം നല്‍കുന്നത്. രണ്ടാം പിണറായി സര്‍ക്കാരിന്റെ നൂറാം ദിനം പിന്നിടുമ്പോള്‍ മന്ത്രിമാര്‍ക്ക് വേണ്ടത്ര മികവ് കാട്ടാനാകാത്ത പശ്ചാത്തലത്തിലാണ് തീരുമാനം. മന്ത്രിമാര്‍ക്ക് പരിശീലനം നല്‍കണം എന്നാവശ്യപ്പെട്ട് ഓഗസ്റ്റ് 30നാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റ്...
- Advertisement -spot_img

Latest News

പെട്രോൾ ഡീസൽ വില വർധിപ്പിച്ചു; ലിറ്ററിന് മൂന്ന് രൂപ വീതമാണ് വർധിപ്പിച്ചത്

ന്യുഡൽഹി: രാജ്യത്ത് പെട്രോളിനും ഡീസലിനും വിലവർധിപ്പിച്ചു. ലിറ്ററിന് മൂന്ന് രൂപ വീതമാണ് പെട്രോളിനും ഡീസലിനും വർധിപ്പിച്ചിരിക്കുന്നത്. വിലവർധനവ് നിലവിൽ വന്നു. വിലവർധിപ്പിച്ചതോടെ കൊച്ചിയിൽ പെട്രോളിന് ലിറ്ററിന്...
- Advertisement -spot_img