Latest news

എല്‍ഡിഎഫിന് ബിജെപി പിന്തുണ: കോട്ടയം നഗരസഭയില്‍ യുഡിഎഫ് ഭരണം നഷ്ടമായി

കോട്ടയം: കോട്ടയം നഗരസഭാ ഭരണം യുഡിഎഫിന് നഷ്ടമായി. എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ ബിജെപി പിന്തുണച്ചതോടെയാണ് ആറ് മാസം നീണ്ട യുഡിഎഫ് ഭരണത്തിന് അന്ത്യമായത്. 52 അംഗ നഗരസഭയില്‍ 22 വീതം അംഗങ്ങളാണ് യുഡിഎഫിനും എല്‍ഡിഎഫിനും ഉള്ളത്. 52 അംഗങ്ങളില്‍ 29 പേര്‍ പ്രമേയത്തെ അനുകൂലിച്ചു. ഒരു വോട്ട് അസാധുവായി ആര്‍ക്കും ഭൂരിപക്ഷമില്ലാതിരുന്ന കോട്ടയം നഗരസഭയില്‍ തുടക്കത്തില്‍ 21...

താലിബാൻ പതാക ഉപയോഗിച്ചാൽ ട്വന്റി20 ലോകകപ്പിൽ അഫ്ഗാനു വിലക്ക്: റിപ്പോർട്ട്

ന്യൂഡൽഹി∙ അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീമിനെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വങ്ങൾ വിട്ടൊഴിയുന്നില്ല. താലിബാൻ അധികാരം ഏറ്റെടുത്തതിനു ശേഷം അഫ്ഗാനിസ്ഥാൻ പുരുഷ ടീമിന്റെ ക്രിക്കറ്റ് മത്സരങ്ങൾക്ക് അംഗീകാരം നൽകിയിട്ടുണ്ടെങ്കിലും അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ ഭാവി അനിശ്ചിതത്വത്തിൽത്തന്നെ. ട്വന്റി20 ലോകകപ്പ് പടിവാതിൽക്കലെത്തിനിൽക്കെ, അഫ്ഗാനിസ്ഥാൻ പതാകയ്ക്കു കീഴിലാകുമോ ക്രിക്കറ്റ് ടീം ടൂർണമെന്റിൽ പങ്കെടുക്കുക എന്ന കാര്യത്തിലും സസ്പെൻസ് തുടരുകയാണ്. താലിബാൻ പതാകയ്ക്കു കീഴിൽ...

സ്റ്റുഡന്റ് പൊലീസ്‌ യൂണിഫോമിൽ തട്ടം ധരിക്കാൻ അനുമതിതേടി വിദ്യാർഥിനി; ഇടപെടാൻ ആകില്ലെന്ന്‌ ഹൈക്കോടതി

കൊച്ചി: സ്റ്റുഡന്റ് പൊലീസ് കേഡറ്റ് യൂണിഫോമിൽ തലമറക്കാനും ഫുൾ സ്ലീവ് വസ്ത്രം ധരിക്കാനും അനുവദിക്കണമെന്ന വിദ്യാർഥിനിയുടെ ആവശ്യത്തിൽ ഇടപെടാൻ ഹൈക്കോടതി വിസമ്മതിച്ചു. തന്റെ മതപരമായ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ യൂണിഫോമിനൊപ്പം തട്ടം ഇടാനും കൈകൾ പൂർണമായി മറയ്ക്കുന്നതരത്തിൽ വസ്ത്രം ധരിക്കാനും അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു കുറ്റിയാടി ഗവ. ഹയർ സെക്കന്ററി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി റിസ...

കണ്ണൂരിൽ പിഞ്ചുകുഞ്ഞിനെ വെട്ടിക്കൊന്ന് അച്ഛന്‍ ആത്മഹത്യ ചെയ്തു; വേട്ടറ്റ ഭാര്യ ഗുരുതരാവസ്ഥയില്‍

കണ്ണൂര്‍: കണ്ണൂരിൽ അച്ഛൻ്റെ വെട്ടേറ്റ് കുഞ്ഞ് മരിച്ചു. ഒൻപത് മാസം പ്രായമായ ധ്യാൻ ദേവ് ആണ് മരിച്ചത്. ഭാര്യയെയും കുട്ടിയെയും വെട്ടി യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നു. കണ്ണൂർ കുടിയാൻമലയിലാണ് നാടിനെ നടുക്കിയ സംഭവം. ഏരുവേശി മുയിപ്രയിലെ സതീശൻ (31) ആണ് ആത്മഹത്യ ചെയ്തത്. സതീശന്‍റെ വെട്ടേറ്റ് ഭാര്യ അഞ്ജു ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്.

‘സാര്‍’ വിളിയോട് കടക്ക് പുറത്ത് പറഞ്ഞ് മുസ്ലിം ലീഗ്; 60 പഞ്ചായത്തുകളില്‍ നടപ്പാക്കും

മലപ്പുറം: മുസ്ലിം ലീഗ് ഭരിക്കുന്ന 60 പഞ്ചായത്തുകളില്‍ ഇനി ഉദ്യോഗസ്ഥരെ സാര്‍ എന്ന് അഭിസംബോധന ചെയ്യേണ്ടെന്ന് തീരുമാനം. മലപ്പുറം ജില്ലയില്‍ പാര്‍ട്ടി ഭരിക്കുന്ന പഞ്ചായത്തുകളില്‍ സാര്‍ വിളി വേണ്ടെന്ന് മുസ്ലിം ലീഗ് പഞ്ചായത്ത് അധ്യക്ഷന്മാരുടെ സംഘടനയായ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌സ് ലീഗിന്റെ യോഗത്തിലാണ് തീരുമാനം. തീരുമാനം വൈകാതെ നടപ്പാക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ചര്‍ച്ച ചെയ്ത് കാര്യങ്ങള്‍ തീരുമാനിക്കാനായി...

സ്വർണവില വീണ്ടും കുറഞ്ഞു; ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി. ഈ മാസത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് സ്വര്‍ണവില. പവന് 320 രൂപ കുറഞ്ഞ് 34,560 ആയി. ഗ്രാമിന് 40 രൂപ താഴ്ന്ന് 4,320 രൂപയിലെത്തി. ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 1758 ആയി താഴ്ന്നു. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് വില 10 ഗ്രാമിന് 46,015 ഡോളറാണ്. ആഗോള വിപണിയിലെ...

റീഎൻട്രി വിസ കാലാവധി തീരുന്നതിന് മുമ്പ് പ്രവാസികൾ തിരിച്ചെത്തണം, അല്ലെങ്കിൽ മൂന്നു വർഷത്തെ പ്രവേശന വിലക്ക്; മുന്നറിയിപ്പുമായി സൗദി

റിയാദ്; റീഎൻട്രി വിസ കാലാവധി തീരുന്നതിന് മുമ്പ് തിരിച്ചെത്തണമെന്ന് പ്രവാസികളോട് സൗദി പാസ്‍പോർട്ട് വിഭാഗം. തിരിച്ചെത്തിയില്ലെങ്കിൽ മൂന്ന് വർഷത്തേക്ക് രാജ്യത്തേക്ക് പ്രവേശന വിലക്കുണ്ടാകുമെന്ന് മുന്നറിയിപ്പു നൽകി. എന്നാൽ, റീ എൻട്രിയിൽ പോയി തിരിച്ചു വരാൻ സാധിക്കാത്ത ആശ്രിതരുടെ കാര്യത്തിലും പഴയ സ്‍പോൺസറിലേക്ക് തന്നെ പുതിയ വിസയിൽ വരുന്നവരുടെ കാര്യത്തിലും ഈ വിലക്ക് ബാധകമാകില്ല. വിദേശത്ത് ആയിരിക്കുമ്പോൾ റീഎൻട്രി...

ലക്ഷങ്ങൾ ചെലവിട്ട് മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം പുതുക്കുന്നു; 63 ലക്ഷം ചെലവിട്ട് നാല് ആഡംബര കാറുകൾ വാങ്ങും

കൊച്ചി: മുഖ്യമന്ത്രിയുടെ എസ്കോര്‍ട്ട് ജോലിക്കായി നാല് ലക്ഷ്വറി കാറുകള്‍ വാങ്ങുന്നു. പ്രത്യേക കേസായി പരിഗണിച്ചാണ് ആഭ്യന്തര വകുപ്പ് അനുമതി നല്‍കിയിരിക്കുന്നത്. പഴക്കം ചെന്ന രണ്ട് കാറുകള്‍ മാറ്റണമെന്ന സംസ്ഥാന പോലീസ് മേധാവിയുടെ അപേക്ഷയിലാണ് ലക്ഷങ്ങള്‍ മുടക്കി നാലു കാറുകള്‍ വാങ്ങാനുള്ള നടപടി കഴിഞ്ഞ മെയ് 29നാണ് മുഖ്യമന്ത്രിയുടെ എസ്കോര്‍ട്ട് ജോലിക്കായി ഉപോഗിക്കുന്ന രണ്ട് ഇന്നോവ ക്രിസ്റ്റ കാറുകള്‍...

വീണ്ടും വിമർശനം; പറഞ്ഞിട്ടും പോലീസ് നന്നാവുന്നില്ലെന്ന് ഹൈക്കോടതി

കൊച്ചി: പോലീസിന്റെ മോശം പെരുമാറ്റത്തിനെതിരേ വീണ്ടും ഹൈക്കോടതി വിമർശനം. എത്രപറഞ്ഞിട്ടും പോലീസിന്റെ പെരുമാറ്റരീതി മാറുന്നില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. ഒരു നൂറ്റാണ്ട് മുമ്പുള്ള കൊളോണിയൽ രീതിയാണിപ്പോഴും പോലീസിന്. പരിഷ്‌കൃത ഭാഷയും മര്യാദയോടെയുള്ള പെരുമാറ്റവും ഇപ്പോഴും പോലീസിന് അന്യമാണെന്നും കോടതി വാക്കാൽ അഭിപ്രായപ്പെട്ടു. തന്നോട് മോശമായി പെരുമാറിയ പോലീസുകാരനെതിരേ പരാതി നൽകിയിട്ടും നടപടി സ്വീകരിച്ചില്ലെന്ന് ആരോപിച്ച് കൊല്ലം നെടുംപന...

സ്‌കൂളുകള്‍ നവംബര്‍ ഒന്നിന് തന്നെ തുറക്കും; ‘ബയോബബിള്‍’ സുരക്ഷയൊരുക്കുമെന്ന് മന്ത്രിമാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് നവംബര്‍ ഒന്നിന് തന്നെ സ്‌കൂളുകള്‍ തുറക്കും. കോവിഡ് വ്യാപനത്തില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനായി സ്‌കൂളുകളില്‍ ബയോബബിള്‍ ആശയത്തില്‍ സുരക്ഷയൊരുക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയും ആരോഗ്യമന്ത്രി വീണ ജോര്‍ജും തിരുവനന്തപുരത്ത് പറഞ്ഞു. സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഇരു വകുപ്പുകളുടെയും സംയുക്ത യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രിമാര്‍. സ്‌കൂള്‍ തുറക്കുന്നതിനുള്ള മാര്‍ഗരേഖയ്ക്കായി സമഗ്ര റിപ്പോര്‍ട്ട്...
- Advertisement -spot_img

Latest News

അഞ്ച് മന്ത്രിമാർ തന്നെ; ഉറപ്പിച്ച് മുസ്ലിംലീഗ്, നാളെ ഔദ്യോ​ഗിക പ്രഖ്യാപനം

തിരുവനന്തപുരം: വിഡി സതീശൻ മന്ത്രിസഭയിൽ ലീഗിന് അഞ്ച് മന്ത്രിമാർ. നാളെ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. ഇന്ദിര ഭവനിൽ നടന്ന ഉഭയകക്ഷി ചർച്ചകൾക്ക് ശേഷമാണ് മന്ത്രിമാരുടെ...
- Advertisement -spot_img