Latest news

മോട്ടോര്‍വാഹന രേഖകളുടെ കാലാവധി ഇന്ന് അവസാനിക്കും; പുതുക്കാനുള്ളത് ലക്ഷകണക്കിന് രേഖകള്‍

മോട്ടോര്‍വാഹന രേഖകളുടെ കാലാവധി നീട്ടിയില്ലെങ്കില്‍ ഒന്നരലക്ഷത്തോളം ലേണേഴ്സ് ലൈസന്‍സുകള്‍ വ്യാഴാഴ്ചയോടെ റദ്ദാകും. അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിക്കേണ്ട നേത്രപരിശോധനാ സര്‍ട്ടിഫിക്കറ്റിന് ആറുമാസമാണ് കാലാവധി. പുതിയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതിനൊപ്പം വീണ്ടും ഫീസ് അടച്ച് പുതുക്കേണ്ടിവരും. കോവിഡ് വ്യാപനം കാരണം രണ്ടുവര്‍ഷമായി ലൈസന്‍സ് ടെസ്റ്റുകള്‍ കൃതമായി നടക്കുന്നില്ല. 30,000 സ്‌കൂള്‍ വാഹനങ്ങളുടെയും ഒരുലക്ഷത്തോളം പൊതുവാഹനങ്ങളുടെയും ഫിറ്റ്നസ്, പെര്‍മിറ്റുകളുടെ കാലാവധിയും 30-ന് തീരും....

ഖത്തറില്‍ മാസ്‍ക് ധരിക്കുന്നതിന് ഇളവുകള്‍ പ്രഖ്യാപിച്ചു; പൊതുസ്ഥലങ്ങളില്‍ നിബന്ധനകളോടെ ഇളവ്

ദോഹ: ഖത്തറില്‍ കൊവിഡ് വ്യാപനം കാര്യമായി കുറഞ്ഞതോടെ മാസ്‍ക് ധരിക്കുന്നതില്‍ ഉള്‍പ്പെടെ ഇളവുകള്‍ പ്രഖ്യാപിച്ചു. തുറസായ പൊതുസ്ഥലങ്ങളില്‍  നിബന്ധനകള്‍ക്ക് വിധേയമായി മാസ്‍ക് ധരിക്കുന്നതില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്. എന്നാല്‍ അടച്ചിട്ട പൊതുസ്ഥലങ്ങളില്‍ മാസ്‍ക് നിര്‍ബന്ധമാണ്. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്‍ദുല്‍ അസീസ് അല്‍ ഥാനിയുടെ അധ്യക്ഷതയില്‍ അമീരി ദിവാനില്‍ ചേര്‍ന്ന...

കൊവിഡ് മരണങ്ങള്‍ക്ക് 50,000 രൂപ നഷ്ടപരിഹാരം; ഒക്ടോബര്‍ പത്ത് മുതല്‍ അപേക്ഷ സ്വീകരിച്ച് തുടങ്ങും

തിരുവനന്തപുരം: കൊവിഡ് മരണങ്ങളിൽ നഷ്ടപരിഹാരം നൽകാനുള്ള സംസ്ഥാന മാർഗനിർദേശം തയാറായി. കേന്ദ്ര മാർഗ്ഗനിർദേശം അനുസരിച്ച് 30 ദിവസത്തിനുള്ളിൽ നടന്ന മരണങ്ങൾ പൂർണമായും ഉൾപ്പെടുത്താൻ നിർദേശിച്ചാണ് മാർഗരേഖ . ഇതോടെ പഴയ മരണങ്ങൾ അടക്കം ഉൾപ്പെടുത്തി വലിയ പട്ടികയാണ് പുതുതായി ഇറങ്ങുക. നഷ്ടപരിഹാരം സംബന്ധിച്ചുള്ള അപേക്ഷയിൽ 30 ദിവസത്തിനകം തീരുമാനം എടുക്കണം എന്നാണ് മാർഗരേഖയിൽ പറയുന്നത്. ജില്ലാതല...

സ്വർണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ; 25 ദിവസത്തിനിടെ 1200 രൂപ കുറഞ്ഞു

കൊച്ചി: സ്വർണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ. കഴിഞ്ഞ രണ്ടുദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിൽ 120 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. 34,440 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ​ഗ്രാമിന് 15 രൂപ കുറഞ്ഞു. 4305 രൂപയാണ് ഒരു ​ഗ്രാം സ്വർണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തിൽ സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിലായിരുന്നു....

സംസ്ഥാന കൃഷി വകുപ്പ് നടപ്പാക്കുന്ന കേരഗ്രാമം പദ്ധതിയിൽ മംഗൽപാടി പഞ്ചായത്തിനെ ഉൾപ്പെടുത്തി

ഉപ്പള: സംസ്ഥാന കൃഷി വകുപ്പ് നടപ്പാക്കുന്ന കേരഗ്രാമം പദ്ധതിയിൽ മംഗൽപാടി പഞ്ചായത്തിനെ ഉൾപ്പെടുത്തി. സംയോജിത പരിചരണ മുറകൾ സ്വീകരിക്കുന്നതിനായി ഹെക്ടറിന് 25000 രൂപ പ്രകാരം ഒരു കേര ഗ്രാമത്തിന് 62.50 ലക്ഷം രൂപയുടെ ആനുകൂല്യങ്ങളാണ് നൽകുന്നതെന്നു എ.കെ.എം.അഷ്റഫ് എംഎൽഎ അറിയിച്ചു. സംസ്ഥാന വിഹിതം 38 ലക്ഷവും ബാക്കി പഞ്ചായത്ത് വിഹിതവുമാണ്. നാളികേരത്തിന് ഉൽപാദനവും ഉൽപാദനക്ഷമതയും വർധിപ്പിക്കുന്നതിനായി...

ഇരുട്ടടിയായി ഇന്ധനവില; പെട്രോളിന്‍റെയും ഡീസലിന്‍റെയും വില ഇന്നും കൂടി

തിരുവനന്തപുരം: രാജ്യത്ത് ഇന്നും ഇന്ധന വില കൂട്ടി. പെട്രോളിന് 26 പൈസയും ഡീസലിന് 32 പൈസയുമാണ് ഇന്ന് കൂട്ടിയത്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 103.93 രൂപയും ഡീസലിന് 96.81 രൂപയുമാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോളിന് 102.16 രൂപയും ഡീസൽ 95.11 രൂപയുമാണ് വില. കൊച്ചിയിൽ പെട്രോൾ 101.95 രൂപയും ഡീസൽ 94.90 രൂപയുമാണ്...

ചാംപ്യന്‍സ് ലീഗ്: ക്രിസ്റ്റ്യാനോ ഗോളില്‍ യുണൈറ്റഡ്; ബാഴ്‌സലോണയ്ക്ക് നാണംകെട്ട തോല്‍വി

മാഞ്ചസ്റ്റര്‍: യുവേഫ ചാംപ്യന്‍സ് ലീഗില്‍ വിയ്യാറയലിനെതിരെ (Villareal) ത്രസിപ്പിക്കുന്ന വിജയവുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് (Manchester United). ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു യുണൈറ്റഡിന്റെ തിരിച്ചുവരവ്. ഇഞ്ചുറി സമയത്ത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് (Cristiano Ronaldo) വിജയഗോള്‍ നേടിയത്. ആദ്യപാതിയില്‍ ഇരു ടീമിനും ഗോള്‍ നേടാന്‍ സാധിച്ചിരുന്നില്ല. 53-ാം മിനുറ്റില്‍ യുണൈറ്റഡിനെ ഞെട്ടിച്ച് പാകോ അല്‍കാസര്‍ ഗോള്‍...

ഇന്ത്യയെക്കുറിച്ച് തെറ്റായ പ്രചാരണം, ജാഗ്രത പാലിക്കണമെന്ന് ഖത്തറിലെ പ്രവാസികളോട് ഇന്ത്യന്‍ എംബസി

ഇന്ത്യക്കെതിരെ തെറ്റായ പ്രചാരണങ്ങളിലൂടെ ഇന്ത്യക്കെതിരെ വിദ്വേഷം വളര്‍ത്താനുള്ള ബോധപൂര്‍വവും ദുരുദ്ദേശപരവുമായ ശ്രമങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നതായി ഖത്തര്‍ ഇന്ത്യന്‍ എംബസി. ഇത്തരം വ്യാജ വാര്‍ത്തകളെയും വീഡിയോകളെയും തൊട്ട് പ്രവാസികള്‍ കരുതിയിരിക്കണമെന്നും ദുരുദ്ദേശ ശ്രമങ്ങള്‍ക്ക് ഇരയാകരുതെന്നും പ്രവാസി ഇന്ത്യക്കാരോട് എംബസി ആവശ്യപ്പെട്ടു. ഐക്യവും സൌഹാര്‍ദ്ദവും നിലനിർത്തി മുന്നോട്ടുപോകാന്‍ എല്ലാവരോടും തയ്യാറാകണമെന്നും എംബസി പുറത്തിറക്കിയ ട്വീറ്റില്‍ ആവശ്യപ്പെട്ടു. https://twitter.com/IndEmbDoha/status/1442909874946383872?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1442909874946383872%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.mediaoneonline.com%2Fgulf%2Fqatar%2Findian-embassy-urges-expatriates-in-qatar-to-beware-of-false-propaganda-about-india-153647 അസമില്‍...

അഞ്ചു വര്‍ഷം എത്ര തവണ വേണമെങ്കിലും യുഎഇയില്‍ സന്ദര്‍ശനം നടത്താം; വിസക്ക് 650 ദിര്‍ഹം മാത്രം

അബുദാബി: യുഎഇ ഇമിഗ്രേഷന്‍ അധികൃതര്‍ രാജ്യത്ത് പ്രവേശിക്കാനുള്ള അഞ്ചു വര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസകള്‍ക്കുള്ള അപേക്ഷ നടപടികള്‍ ആരംഭിച്ചു. എല്ലാ രാജ്യക്കാര്‍ക്കും ഈ വിസ ലഭ്യമാകും. അഞ്ചു വര്‍ഷത്തിന് ലഭ്യമാകുന്ന ഈ മള്‍ട്ടിപ്പിള്‍ വിസയിലെത്തുന്ന സന്ദര്‍ശകര്‍ക്ക് സ്വന്തം സ്‌പോണ്‍സര്‍ഷിപ്പില്‍ എത്ര തവണ വേണമെങ്കിലും യുഎഇയിലേക്കെത്താന്‍ സാധിക്കും. ഓരോ സന്ദര്‍ശനത്തിലും 90 ദിവസം വരെ യുഎഇയില്‍...

ഉപ്പളയില്‍ ദേശീയപാതയോരത്ത് മാലിന്യം തള്ളിയ 40 വാഹന ഉടമകള്‍ക്ക് നോട്ടീസ്

ഉപ്പള: ദേശീയപാതയോരത്ത് മാലിന്യങ്ങള്‍ തള്ളിയ 40 വാഹന ഉടമകള്‍ക്കെതിരെ മംഗല്‍പാടി പഞ്ചായത്ത് അധികൃതര്‍ നോട്ടീസ് നല്‍കി. പഞ്ചായത്ത് പരിധിയിലെ വിവിധ ഭാഗങ്ങളില്‍ ദേശീയപാതയോരത്ത് വാഹനങ്ങളിലെത്തി മാലിന്യം തള്ളുന്നത് പതിവായിരുന്നു. ഇരുചക്രവാഹനങ്ങളും കാറുകളും ഓട്ടോറിക്ഷകളും ഉള്‍പ്പെടെ 40 വാഹന ഉടമകള്‍ക്കെതിരെയാണ് നടപടി. മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞതിന് 30 വാഹനങ്ങള്‍ക്കെതിരെ കഴിഞ്ഞയാഴ്ച നോട്ടീസ് നല്‍കിയിരുന്നു. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നിയമിച്ച ആറംഗ...
- Advertisement -spot_img

Latest News

അഞ്ച് മന്ത്രിമാർ തന്നെ; ഉറപ്പിച്ച് മുസ്ലിംലീഗ്, നാളെ ഔദ്യോ​ഗിക പ്രഖ്യാപനം

തിരുവനന്തപുരം: വിഡി സതീശൻ മന്ത്രിസഭയിൽ ലീഗിന് അഞ്ച് മന്ത്രിമാർ. നാളെ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. ഇന്ദിര ഭവനിൽ നടന്ന ഉഭയകക്ഷി ചർച്ചകൾക്ക് ശേഷമാണ് മന്ത്രിമാരുടെ...
- Advertisement -spot_img