Latest news

സ്വര്‍ണവില വീണ്ടും കൂടി; ഒരാഴ്ചക്കിടെ 400 രൂപ വര്‍ധിച്ചു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു. പവന് 80 രൂപ വര്‍ധിച്ചതോടെ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ സ്വര്‍ണവില എത്തി. 35,120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് പത്തുരൂപ വര്‍ധിച്ചു.4390 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. മാസത്തിന്റെ തുടക്കത്തില്‍ 34,720 രൂപയായിരുന്നു പവന് വില. പിന്നീട് 80 രൂപ വര്‍ധിച്ച്...

കോവിഡ് മരണം: തുടർനടപടികൾക്ക് അപേക്ഷ നൽകേണ്ടത് ഇങ്ങനെ..

കാസർകോട് ∙ ജില്ലയിലെ കോവിഡ് മരണങ്ങൾ സ്ഥിരീകരിക്കുന്നതിനും ഇതുമായി ബന്ധപ്പെട്ട പരാതികൾക്കുമായി താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ(ആരോഗ്യം) അറിയിച്ചു. പൊതുജനങ്ങൾ  കോവിഡ് മരണം സംബന്ധിച്ച രേഖയ്ക്കായുള്ള അപക്ഷേ, രേഖകളിലെ തിരുത്തൽ, പരാതി എന്നിവക്കായി ഓൺലൈൻ മുഖേന ജില്ലാ കലക്ടർ ചെയർപഴ്സനായ സമിതിക്കാണു സമർപ്പിക്കേണ്ടത്. covid19.kerala.gov.in/death info എന്ന ലിങ്കിൽ മരിച്ച...

ലോട്ടറിയടിച്ചവര്‍ സമ്മാനംവാങ്ങാന്‍ എത്തുന്നില്ല; സര്‍ക്കാരിന് അഞ്ചുവര്‍ഷംകൊണ്ട് കിട്ടിയത് 291 കോടി

കൊച്ചി: കേരള സർക്കാരിന്റെ ലോട്ടറിയെടുത്ത് ഭാഗ്യം പരീക്ഷിക്കുന്നവരിൽ പലരും ലഭിച്ച ഭാഗ്യം തേടിയെത്താത്തത് സർക്കാരിന് ‘ബംബർ’ നേട്ടമാവുന്നു. ഭാഗ്യാന്വേഷികൾ എത്താത്തതിനാൽ കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ സർക്കാർ ഖജനാവിലേക്ക് കിട്ടിയത് 291 കോടി രൂപയാണ്. ഇതിൽ ഒന്നാംസമ്മാനം കിട്ടിയ തുക ഉൾപ്പെടുന്നുണ്ടോയെന്ന ചോദ്യത്തിന് വിവരങ്ങൾ ലഭ്യമല്ലെന്നാണ് സംസ്ഥാന ലോട്ടറി ഡയറക്ടറേറ്റിന്റെ മറുപടി. വിവരാവകാശ പ്രവർത്തകൻ എം.കെ. ഹരിദാസിന് വിവരാവകാശ...

ഇന്ധനവിലയിൽ ഇന്നും വർധന; സംസ്ഥാനത്ത് ഡീസൽ വില നൂറിനടുത്തെത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഡീസൽവില നൂറു രൂപയ്ക്ക് തൊട്ടടുത്തെത്തി. ഇന്ന് ഡീസലിന് 37 പൈസയും പെട്രോളിന് 30 പൈസയും കൂട്ടിയതോടെ തിരുവനന്തപുരത്ത് ഡീസൽ വില 99 രൂപ 10 പൈസയായി.  തിരുവനന്തപുരത്ത്  പെട്രോൾ വില  105 രൂപ 78 പൈസയാണ്. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 103.80 രൂപയാണ് വില. ഇവിടെ ഡീസലിന് ഡീസൽ 97 രൂപ 20...

അപേക്ഷാ ഫീസ് ഒഴിവാക്കും; സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ സ്വയം സാക്ഷ്യപ്പെടുത്താം, ഇനി കാര്യങ്ങള്‍ ലളിതം

തിരുവനന്തപുരം: സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് അപേക്ഷാ ഫീസ് ഒഴിവാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. അപേക്ഷാ ഫോറങ്ങള്‍ ലളിതമാക്കാനും അവ ഒരു പേജില്‍ പരിമിതപ്പെടുത്താനും നിര്‍ദ്ദേശിക്കും. ബിസിനസ്സ്, വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള അപേക്ഷാഫീസ് തുടരും. വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കും. അപേക്ഷകളില്‍ അനുമതിനല്‍കുന്നതിനുള്ള നടപടിക്രമങ്ങളും സുഗമമാക്കും. സര്‍ക്കാര്‍ സേവനങ്ങള്‍ പരമാവധി ഓണ്‍ലൈനാക്കാനുള്ള നടപടികള്‍ക്കു പുറമെയാണ് ഇത്. ഒരിക്കല്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റുകള്‍ മറ്റു...

‘500, 2000 നോട്ടുകളില്‍ ഗാന്ധി വേണ്ട’; പ്രധാനമന്ത്രിക്ക് കത്തെഴുതി കോണ്‍ഗ്രസ് എംഎല്‍എ

ജയ്പൂര്‍: രാജ്യത്ത് ഉപയോഗിക്കുന്ന 2000, 500 നോട്ടുകളില്‍ മഹാത്മഗാന്ധിയുടെ ചിത്രം ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന് രാജസ്ഥാനിലെ കോണ്‍ഗ്രസ് എംഎല്‍എ. ഇത് കാണിച്ച് എംഎല്‍എ ഭരത് സിംഗ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതി. 5,10,50,100 നോട്ടുകളില്‍ ഗാന്ധിയുടെ ചിത്രം നിലനിര്‍ത്തണം എന്നും ഭാരത് സിംഗ് ആവശ്യപ്പെടുന്നുണ്ട് കത്തില്‍. പ്രധാനമായും അഴിമതിയാണ് ഗാന്ധിയുടെ ചിത്രം നീക്കം ചെയ്യാന്‍ ഭരത് സിംഗ് ആവശ്യപ്പെടുന്നതിന് പിന്നില്‍....

കോവിഡ് കേസുകള്‍ കുറയുന്നു; ആശ്വസിക്കാറായിട്ടില്ലെന്ന് കേന്ദ്രം, ഒക്ടോബര്‍-ഡിസംബര്‍ നിര്‍ണായകം

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നുണ്ടെങ്കിലും ആശ്വസിക്കാറായിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. പ്രതിദിനം ഇരുപതിനായിരം കേസുകള്‍ വരെയാണ് നിലവില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നിരുന്നാലും കോവിഡ് വെല്ലുവിളി തുടരുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സെക്രട്ടറി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. കഴിഞ്ഞയാഴ്ച റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ 50 ശതമാനവും കേരളത്തിലാണ്. നിലവില്‍ കേരളം, മഹാരാഷ്ട്ര, തമിഴ്‌നാട്, മിസോറാം, കര്‍ണാടക എന്നിവിടങ്ങളിലാണ് ആയിരത്തിലധികം സജീവ...

സംസ്ഥാനത്ത് 12288 പേര്‍ക്ക് കോവിഡ്, ടിപിആർ 12.37 ശതമാനം; 141 മരണങ്ങളും സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,288 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1839, തൃശൂര്‍ 1698, തിരുവനന്തപുരം 1435, കോഴിക്കോട് 1033, കൊല്ലം 854, മലപ്പുറം 762, ആലപ്പുഴ 746, കോട്ടയം 735, പാലക്കാട് 723, കണ്ണൂര്‍ 679, പത്തനംതിട്ട 643, ഇടുക്കി 622, വയനാട് 337, കാസര്‍ഗോഡ് 182 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...

ഇരുചക്ര വാഹനങ്ങളില്‍ കുടചൂടിയുള്ള യാത്ര ശിക്ഷാര്‍ഹം; ഉത്തരവിറക്കി

ഇരുചക്ര വാഹനങ്ങളിൽ കുടപിടിച്ച് യാത്ര ചെയ്യുന്നവർക്കെതിരെ നിയമനടപടിക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. കുടയുമായി ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുന്നത്‌ അപകടം വിളിച്ചുവരുത്തുന്ന പശ്ചാത്തലത്തിലാണ് മോട്ടോര്‍ വാഹനവകുപ്പിന്‍റെ നീക്കം. മഴക്കാലത്തടക്കം പൊതുനിരത്തില്‍ കുടയുമായി വാഹനം ഓടിക്കുന്നവരുടെയും പിൻസീറ്റിൽ യാത്ര ചെയ്യുന്നവരുടെയും എണ്ണം സംസ്ഥാനത്ത് അനുദിനം വർധിച്ച് വരുന്ന സാഹചര്യത്തിലാണ് നടപടിയെന്നാണ് ഗതാഗത വകുപ്പ് സര്‍ക്കുലറില്‍ അറിയിച്ചിരിക്കുന്നത്. മോട്ടോർ വാഹന...

മയക്കുമരുന്ന് കച്ചവടത്തെ മതവുമായി കൂട്ടിക്കുഴക്കേണ്ട: ജിഫ്രി മുത്തുക്കോയ തങ്ങള്‍

മയക്കുമരുന്ന് കച്ചവടത്തെ മതവുമായി കൂട്ടകുഴക്കേണ്ടെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. ആക്ഷേപം ഉന്നയിക്കുന്നവര്‍ ആദ്യം ഇസ്ലാമിനെ മനസ്സിലാക്കണം.ഉത്തരവാദപ്പെട്ടവരുടെ പ്രസ്താവന മതസൗഹാര്‍ദ്ദം തകര്‍ക്കുന്നത് ആകരുതെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു. സമസ്ത ഏകോപനസമിതി സംഘടിപ്പിച്ച സമസ്ത:ബോധനയത്‌നം ത്രൈമാസ കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
- Advertisement -spot_img

Latest News

ഇവർ ‘ടീം വി.ഡി.എസി’ലെ മന്ത്രിമാർ: സത്യപ്രതിജ്ഞ നാളെ

തിരുവനന്തപുരം: വി.ഡി. സതീശൻ മന്ത്രിസഭയിലെ മന്ത്രിമാരുടെ ലിസ്റ്റ് ലോക്‌ഭവനിലെത്തിയ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ ഗവർണർ രാജേന്ദ്ര അർലേക്കർക്ക് കൈമാറി. നാളെ മുഴുവൻ മന്ത്രിമാരും സത്യപ്രതിജ്ഞ...
- Advertisement -spot_img