Latest news

പുതിയ ടീം ഏതെന്ന് സൂചിപ്പിച്ച് വാര്‍ണര്‍; പിന്തുണ അറിയിച്ച് പോസ്റ്റ് ഷെയര്‍ ചെയ്തു

ഐപിഎല്ലിന്റെ അടുത്ത സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനു വേണ്ടി കളിക്കുമെന്ന് സൂചന നല്‍കി ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. സൂപ്പര്‍ കിംഗ്‌സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലെ ഐപിഎല്‍ ഫൈനലിന് മുന്‍പ് ഇന്‍സ്റ്റഗ്രാമില്‍ വാര്‍ണര്‍ ഷെയര്‍ ചെയ്ത ഒരു ചിത്രമാണ് താരത്തിന്റെ പുതിയ ടീം സംബന്ധിച്ച ഊഹം ബലപ്പെടുത്തിയത്. സൂപ്പര്‍ കിംഗ്‌സിന്റെ ജഴ്‌സി അണിഞ്ഞ് മകളെ...

ശരിയാക്കാനായി അഴിച്ച പഴഞ്ചൻ റേഡിയോക്കുള്ളിലെ കാഴ്​ച കണ്ട്​ ആദ്യം ടെക്​നീഷ്യൻ ഞെട്ടി; വിവരമറിഞ്ഞപ്പോൾ ഉടമയും

ചങ്ങരംകുളം: ഇലക്ട്രോണിക് കടയില്‍ അറ്റകുറ്റപ്പണിക്കായി എത്തിച്ച റേഡിയോ അഴിച്ച ടെക്നീഷ്യന്‍ ആ കാഴ്ച കണ്ടപ്പോൾ ഒന്ന് അമ്പരന്നു. ഉപയോഗശൂന്യമാണെന്ന് കരുതിയ റേഡിയോക്കുള്ളില്‍ 500 രൂപയുടെ ഒരു കെട്ട് നോട്ട്. എണ്ണി നോക്കിയപ്പോള്‍ 15000 രൂപ. ചങ്ങരംകുളം ടൗണില്‍ ബസ്റ്റാന്‍റ്​ റോഡിലെ മാര്‍ക്കോണി എന്ന ഇലക്ട്രോണിക്ക് കടയില്‍ നന്നാക്കാന്‍ എത്തിയ റേഡിയോയിലാണ് അപ്രതീക്ഷിതമായ പണക്കെട്ട് കണ്ടെത്തിയത്. ആദ്യം...

ഗാന്ധിജി ഒരു ഘട്ടത്തിലും മാപ്പപേക്ഷിച്ചിട്ടില്ല; സവര്‍ക്കറെ ന്യായീകരിക്കാന്‍ ഗാന്ധിജിയെ രണ്ടാമതും കൊലപ്പെടുത്തുകയാണ് സംഘപരിവാറെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ വി.ഡി. സവര്‍ക്കര്‍ മാപ്പെഴുതിക്കൊടുത്തത് ഗാന്ധിജി പറഞ്ഞിട്ടാണെന്ന ആര്‍.എസ്.എസ് വാദത്തെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സവര്‍ക്കര്‍ മാപ്പെഴുതിക്കൊടുത്തത് ഗാന്ധിജി നിര്‍ദേശിച്ചിട്ടാണ് എന്നാണ് പുതിയ കഥയെന്നും എന്നാല്‍ നീണ്ട ജയില്‍ ജീവിതത്തിന്റെ ഒരു ഘട്ടത്തിലും ഗാന്ധിജി മാപ്പപേക്ഷിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നിരവധികാലം ജയിലില്‍ കിടന്ന എ.കെ.ജി മാപ്പെഴുതിക്കൊടുത്ത് പുറത്തുവന്നിട്ടില്ലെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു....

യുഎഇയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ഫുജൈറ: യുഎഇയിലെ ദിബ്ബ എല്‍ ഫുജൈറയില്‍ വ്യാഴാഴ്‍ച നേരിയ ഭൂചലനം അനുഭവപ്പെട്ടതായി ദേശീയ കാലവാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വ്യാഴാഴ്‍ച രാത്രി പ്രാദേശിക സമയം 9.14നായിരുന്നു ഭൂചലനം. 1.19 തീവ്രതായാണ് നാഷണല്‍ സീസ്‍മിക് നെറ്റ്‍വര്‍ക്ക് രേഖപ്പെടുത്തിയത്. പ്രദേശത്ത് ചെറിയ പ്രകടമ്പനം മാത്രമാണ് അനുഭവപ്പെട്ടത്. യുഎഇയിലെ ഹജര്‍ പര്‍വത മേഖലകളില്‍ ഇടയ്‍ക്കിടയ്ക്ക് ഇത്തരം ചെറിയ ഭൂചലനങ്ങള്‍...

‘എം.എല്‍.എമാര്‍ കരാറുകാരെ കൂട്ടി കാണാന്‍ വരരുത്’;ചൂണ്ടിക്കാട്ടിയത് ജനവികാരം, പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും മന്ത്രി റിയാസ്

തിരുവനന്തപുരം: എം.എല്‍.എമാര്‍ കരാറുകാരെ കൂട്ടി തന്നെ കാണാന്‍ വരരുതെന്ന് പറഞ്ഞത് ദുരുദ്ദേശത്തോടെയല്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. കരാറുകാരും ഉദ്യോഗസ്ഥരും തമ്മില്‍ അവിശുദ്ധ കൂട്ടുക്കെട്ടുണ്ടെന്നും അത് എം.എല്‍.എമാര്‍ മനസിലാക്കണമെന്നുമാണ് താന്‍ പറഞ്ഞതെന്നും റിയാസ് പറഞ്ഞു. സി.പി.എം നിയമസഭാ കക്ഷിയോഗത്തില്‍ വിമര്‍ശനം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘താന്‍ പറഞ്ഞത് ഇടത് സര്‍ക്കാരിന്റെ നിലപാടാണ്. പറഞ്ഞതില്‍ നിന്ന് ഒരടി...

ദില്ലി അതിർത്തിയിലെ കർഷക സമര സ്ഥലത്ത് യുവാവിനെ കൊലപ്പെടുത്തി പൊലീസ് ബാരിക്കേഡിൽ കെട്ടിത്തൂക്കിയ നിലയിൽ

ദില്ലി: ദില്ലി - ഹരിയാന അതിർത്തിയിലുള്ള സിംഗുവിൽ കർഷക സമരസ്ഥലത്ത്  യുവാവിനെ കൊലപ്പെടുത്തി കൊട്ടിതൂക്കിയ നിലയിൽ കണ്ടെത്തി. പൊലീസ് ബാരിക്കേഡിൽ കെട്ടിത്തൂക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സമരസ്ഥലത്തുള്ള നിഹാങ്കുകളാണ് കൊലപാതകത്തിന് പിന്നിലെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. സംഭവത്തിൽ പങ്കില്ലെന്ന് കർഷക സംഘടനകൾ വ്യക്തമാക്കി. അതേസമയം കൊടും ക്രൂരതയുടെ ഉത്തരവാദിത്തം സംയുക്ത കർഷക സംഘടനാ നേതാവ് രാകേഷ്...

വിശക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യ ബഹുദൂരം മുന്നില്‍; ആഗോള പട്ടിണി സൂചികയില്‍ രാജ്യം ആപത്സൂചനയുള്ള വിഭാഗത്തില്‍

ന്യൂഡല്‍ഹി: ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ വളരെ പിന്നില്‍. 2020ലെ 94ാം സ്ഥാനത്തുനിന്ന് 2021ല്‍ 101ാം സ്ഥാനത്തെത്തി. 116 രാജ്യങ്ങളുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. പാകിസ്താനും ബംഗ്ലാദേശിനും പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം. മാത്രമല്ല ഇന്ത്യയുടെ അയല്‍ രാജ്യങ്ങളായ നേപ്പാള്‍,ശ്രീലങ്ക തുടങ്ങിയവയും പട്ടികയില്‍ ഇന്ത്യയേക്കാള്‍ മെച്ചപ്പെട്ട സ്ഥാനത്താണ്. സോമാലിയ, സിയേറ ലിയോണ്‍ തുടങ്ങിയ രാജ്യങ്ങള്‍ മാത്രമാണ് ഇന്ത്യക്ക് പിന്നിലുള്ളത്. പാകിസ്താന്‍...

സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന, രണ്ടു ദിവസം കൊണ്ടു കൂടിയത് 520 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. പവന് 80 രൂപയാണ് ഇന്നു കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35840 രൂപയായി. ഗ്രാം വില പത്തൂ രൂപ കൂടി 4480ല്‍ എത്തി. ഇന്നലെ പവന് 440 രൂപ ഒറ്റയടിക്കു വര്‍ധിച്ചിരുന്നു. നാല് ദിവസമായി മാറ്റമില്ലാതെ തുടര്‍ന്ന വില കഴിഞ്ഞ രണ്ട് ദിവസമായി കുറവ്...

എല്ലാവരേയും സല്യൂട്ടടിക്കേണ്ട; മാര്‍ഗനിര്‍ദേശം തയ്യാറാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: പൊലീസുകാര്‍ ആരെയൊക്കെ സല്യൂട്ട് ചെയ്യണമെന്നതില്‍ വ്യക്തത വരുത്താനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഇതിനായി ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. സല്യൂട്ടില്‍ പൊലീസ് മാന്വലിന്റെ ലംഘനങ്ങള്‍ തടയുന്നതിന് മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കാനാണ് നിര്‍ദേശം. നേരത്തെ പൊലീസുകാര്‍ സല്യൂട്ട് ചെയ്യുന്നില്ലെന്ന തൃശൂര്‍ മേയറുടെ പരാതിയും, ഒല്ലൂര്‍ എസ്.ഐയെ കൊണ്ട് നിര്‍ബന്ധിച്ച് സല്യൂട്ട് ചെയ്യിപ്പിച്ച സുരേഷ് ഗോപി എം.പിയുടെ നടപടിയും...

ഇന്ധനവില ഇന്നും കൂട്ടി; 20 ദിവസം കൊണ്ട് ഡീസലിന് കൂടിയത് 5.50 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില ഇന്നും കൂട്ടി. പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസൽ ലിറ്ററിന് 37 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റ‍ർ പെട്രോളിന് 107 രൂപ 41 പൈസയും ഡീസലിന് 100 രൂപ 96 പൈസയുമായി. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 105.45 രൂപയും ഡീസലിന് 99.04 രൂപയുമായി. കോഴിക്കോട് ഒരു ലിറ്റർ പെട്രോളിന്...
- Advertisement -spot_img

Latest News

ഇവർ ‘ടീം വി.ഡി.എസി’ലെ മന്ത്രിമാർ: സത്യപ്രതിജ്ഞ നാളെ

തിരുവനന്തപുരം: വി.ഡി. സതീശൻ മന്ത്രിസഭയിലെ മന്ത്രിമാരുടെ ലിസ്റ്റ് ലോക്‌ഭവനിലെത്തിയ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ ഗവർണർ രാജേന്ദ്ര അർലേക്കർക്ക് കൈമാറി. നാളെ മുഴുവൻ മന്ത്രിമാരും സത്യപ്രതിജ്ഞ...
- Advertisement -spot_img