Latest news

കാരാട്ട് റസാഖ് ഐഎൻഎല്ലിലേക്ക്; സിപിഎമ്മിന്റെ അനുമതിയ്ക്കായി കാത്തിരിക്കുന്നു

കൊടുവള്ളി മുൻ എംഎൽഎ കാരാട്ട് റസാഖ് ഐഎൻഎല്ലിലേക്കെന്ന് സൂചന. സി.പി.ഐ.എമ്മിന്റെ അനുമതി ലഭിച്ചാൽ മാത്രമേ ഐ.എൻ.എല്ലിൽ ചേരുകയുള്ളൂ എന്നാണ് റിപ്പോർട്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിലായാണ് കാരാട്ടിനെ ഐ.എൻഎല്ലിലേക്ക് കൂടുമാറാനൊരുങ്ങുന്നത്. കൊടുവള്ളിയിലെ തോൽവിക്ക് പിന്നിൽ വൻ ഗൂഢാലോചന നടന്നും വോട്ട് ചോർന്നിട്ടുണ്ടെന്ന് തിരിഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ തന്നെ മനസ്സിലായെന്നും കാരാട്ട് റസാഖ് ആരോപിച്ചിരുന്നു. എന്നാൽ സിപിഎമ്മിനോട് പരാതിപ്പെട്ടിട്ടും...

സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്; പവന് 480 രൂപ കുറഞ്ഞ് 35,360 ആയി

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. പവന് 480 രൂപ കുറഞ്ഞ് 35,360 ആയി. ഗ്രാമിനാകട്ടെ 60 രൂപ കുറഞ്ഞ് 4420 ലുമാണ് വ്യാപാരം നടക്കുന്നത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില 10 ഗ്രാം 47,214 നിലവാരത്തിലാണ്.  

തലപ്പാടിയില്‍ ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് കുമ്പള സ്വദേശികളായ രണ്ട് യുവാക്കള്‍ മരിച്ചു

തലപ്പാടി: തലപ്പാടിയില്‍ ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് കുമ്പള സ്വദേശികളായ രണ്ട് യുവാക്കള്‍ മരിച്ചു. കുമ്പള കുണ്ടങ്കാറടുക്ക വെല്‍ഫയര്‍ സ്‌കൂളിന് സമീപത്ത് താമസിക്കുന്ന ഉണ്ണികൃഷ്ണന്‍-അജിത ദമ്പതികളുടെ മകന്‍ കെ പ്രജിത്ത് (23), അയല്‍പക്കത്ത് താമസിക്കുന്ന ചന്ദ്രശേഖര്‍-ലളിത ദമ്പതികളുടെ മകന്‍ കൃഷ്ണ പ്രസാദ്(25) എന്നിവരാണ് മരിച്ചത്. ഇരുവരും സെന്‍ട്രല്‍ തൊഴിലാളികളാണ്. മംഗളൂരു കുദ്രോളി ക്ഷേത്രത്തില്‍ ഉല്‍സവം...

സൗദിയില്‍ ഇനി മാസ്‌ക് നിര്‍ബന്ധമല്ല; സാമൂഹിക അകലവും പാലിക്കേണ്ടതില്ല

സൗദി അറേബ്യയില്‍ കൊവിഡ് വ്യാപനം കുറഞ്ഞതോടെ പൊതുഇടങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് സൗദി ആഭ്യന്തര മന്ത്രാലയം. രണ്ട് ഡോസ് വാക്‌സിനെടുത്തവര്‍ക്ക് മാത്രമാണ് പൊതുഇടങ്ങളില്‍ ഇളവുകള്‍ ബാധകമായിട്ടുള്ളത്. ഈ മാസം 17 മുതല്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വരും. ഇളവുകളുടെ ഭാഗമായി പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കേണ്ട. സാമൂഹിക അകലം പാലിക്കണമെന്നും നിര്‍ബന്ധമില്ല. ഹറം പള്ളിയില്‍ തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കുന്നതിലും നിയന്ത്രണമില്ല....

70900 രൂപയുടെ ഐഫോണ്‍ ആമസോണില്‍ ബുക്ക് ചെയ്തു; ആലുവ സ്വദേശിക്ക് കിട്ടിയത് വിം സോപ്പും, 5 രൂപ നാണയവും.!

ആലുവ: ആമസോണില്‍ നിന്നും ഐഫോണ്‍ 12 ബുക്ക് ചെയ്ത ആലുവ സ്വദേശിയായ പ്രവാസിക്ക് ലഭിച്ചത് വിം സോപ്പും, അഞ്ച് രൂപ നാണയവും. ആലുവ തോട്ടുമുഖം സ്വദേശിയായ നൂറുള്‍ അമീനാണ് ഈ ദുരാനുഭവം നേരിട്ടത്. ആമസോണില്‍ പരാതി നല്‍കിയ നൂറുള്‍, ആലുവ സൈബര്‍ പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബര്‍ 12നാണ് ഐഫോണ്‍ 12 സ്മാര്‍ട്ട്ഫോണ്‍...

സംസ്ഥാനത്ത് ഈ മാസം 22 ന് ബാങ്ക് പണിമുടക്ക്

തിരുവനന്തപുരം: ഈ മാസം 22ന് സംസ്ഥാനത്ത് ബാങ്ക് പണിമുടക്ക്. സിഎസ്ബി (CSB) ബാങ്ക് പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് കൊണ്ടാണ് സമരം. റിസർവ് ബാങ്ക് (reserve bank of india) നിശ്ചയിച്ച വേതന ക്രമം നടപ്പാക്കുക, സ്ഥിരം തൊഴിലാളികളെ സംരക്ഷിക്കുക, നിലവിലുള്ള കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തുകയും, താൽക്കാലിക നിയമനം നിർത്തലാക്കുകയും വേണമെന്ന് ആവശ്യപ്പെട്ടാണ് സിഎസ്ബി ബാങ്ക്...

അടുത്ത ഐപിഎല്ലില്‍ അയാളെ സ്വന്തമാക്കാന്‍ ടീമുകള്‍ കോടികള്‍ വാരിയെറിയും; യുവതാരത്തെക്കുറിച്ച് സെവാഗ്

ദില്ലി: യുഎഇയില്‍ നടന്ന ഐപിഎല്ലിന്‍റെ(IPL 2021) രണ്ടാം പാദത്തില്‍ ഫൈനലിലെത്തി നില്‍ക്കുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ (Kolkata Knight Riders)  അവിശ്വസനീയ കുതിപ്പിന് പിന്നിലെ പ്രധാന ശക്തി അവരുടെ ഓപ്പണര്‍മാരാണ്. ഇന്ത്യയില്‍ നടന്ന ലീഗിന്‍റെ ആദ്യഘട്ടത്തില്‍ രണ്ട് ജയങ്ങളുമായി ഏഴാം സ്ഥാനത്തായിരുന്ന ടീം യുഎഇയിലെത്തിയതോടെ അടിമുടി മാറി. അതിന് പ്രധാന കാരണങ്ങളിലൊന്ന് ഓപ്പണറായി എത്തി വെടിക്കെട്ട് തീര്‍ക്കുന്ന...

ന്യൂനമർദം: സംസ്ഥാനത്ത് രണ്ട് ദിവസം ശക്തമായ മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടുദിവസം ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 64.5 മില്ലിമീറ്റർ മുതൽ 115.5 മീറ്റർ മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം. വടക്ക് കിഴക്കൻ ബംഗാൾ ുൾക്കടലിലും മധ്യകിഴ്കകൻ ബംഗാൾ ഉൾക്കടലിലും രൂപമെടുക്കുന്ന ന്യൂനമർദമാണ് സംസ്ഥാനത്ത് കാലവർഷം വീണ്ടും സജീവമാക്കുന്നത്. നാളെ പത്തനംതിട്ട,...

ദസറ ആഘോഷങ്ങള്‍ക്കിടെ ജനക്കൂട്ടത്തിനിടയിലേക്ക് കാര്‍ പാഞ്ഞുകയറി നാല് മരണം- ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍

റായ്പൂര്‍: ഛത്തീസ്ഗഡില്‍ നിയന്ത്രണം വിട്ട കാര്‍ ഘോഷയാത്രയ്ക്ക് ഇടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ മരിക്കുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ദുര്‍ഗാപൂജയുടെ ഭാഗമായുള്ള ഘോഷയാത്രയ്ക്ക് ഇടയിലേക്കാണ് കാര്‍ ഇടിച്ചുകയറിയത്. കാറില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്തതായി റിപ്പോര്‍ട്ടുണ്ട്. ജാഷ്പൂരിലാണ് സംഭവം. ദുര്‍ഗാപൂജയുടെ ഭാഗമായി ദേവിയുടെ പ്രതിമ നിമഞ്ജനം ചെയ്യാന്‍ പുറപ്പെട്ട വിശ്വാസികള്‍ക്ക് ഇടയിലേക്കാണ് വാഹനം നിയന്ത്രണം വിട്ട് ഇടിച്ചുകയറിയത്. ഈസമയത്ത്...

സംസ്ഥാനത്ത് ഇന്ന് 8867 പേര്‍ക്ക് കോവിഡ്; മരണം 67, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.14%

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 8867 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1377, തിരുവനന്തപുരം 1288, തൃശൂര്‍ 1091, കോഴിക്കോട് 690, കോട്ടയം 622, കൊല്ലം 606, മലപ്പുറം 593, ആലപ്പുഴ 543, കണ്ണൂര്‍ 479, ഇടുക്കി 421, പാലക്കാട് 359, പത്തനംതിട്ട 291, വയനാട് 286, കാസര്‍ഗോഡ് 221 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...
- Advertisement -spot_img

Latest News

ഇവർ ‘ടീം വി.ഡി.എസി’ലെ മന്ത്രിമാർ: സത്യപ്രതിജ്ഞ നാളെ

തിരുവനന്തപുരം: വി.ഡി. സതീശൻ മന്ത്രിസഭയിലെ മന്ത്രിമാരുടെ ലിസ്റ്റ് ലോക്‌ഭവനിലെത്തിയ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ ഗവർണർ രാജേന്ദ്ര അർലേക്കർക്ക് കൈമാറി. നാളെ മുഴുവൻ മന്ത്രിമാരും സത്യപ്രതിജ്ഞ...
- Advertisement -spot_img