Latest news

ടി20 ലോകകപ്പ്: ഫൈനല്‍ ടീമുകളെ പ്രവചിച്ച് ക്രിസ് ഗെയ്‌ല്‍

ദുബായ്: ടി20 ലോകകപ്പില്‍(T20 World Cup 2021) ന്യൂസിലൻഡ്(New Zealand) ഫൈനലിൽ എത്തുമെന്ന് വിൻഡീസ് സൂപ്പർ താരം ക്രിസ് ഗെയ്‌ലിന്‍റെ(Chris Gayle) പ്രവചനം. 'ന്യൂസിലൻഡ് മികച്ച രീതിയിലാണ് കളിക്കുന്നത്. വമ്പൻ താരങ്ങൾ അധികമില്ലായിരിക്കും. ടീമെന്ന നിലയിൽ ന്യൂസിലൻഡ് മറ്റ് ടീമുകളേക്കാൾ ഒത്തിണക്കത്തോടെയാണ് കളിക്കുന്നതെന്നും' ഗെയ്‌ല്‍ പറഞ്ഞു. വെസ്റ്റ് ഇൻഡീസ്(West Indies) അല്ലാതെ ഫൈനൽ സാധ്യതയുള്ള ടീം...

കേരളത്തിൽ 7427 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം∙ കേരളത്തില്‍ ഇന്ന് 7427 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1001, കോഴിക്കോട് 997, എറണാകുളം 862, തൃശൂര്‍ 829, കൊല്ലം 627, കോട്ടയം 562, പത്തനംതിട്ട 430, മലപ്പുറം 394, പാലക്കാട് 382, കണ്ണൂര്‍ 349, വയനാട് 310, ആലപ്പുഴ 285, ഇടുക്കി 280, കാസര്‍ഗോഡ് 119 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...

വാട്‌സ്ആപ്പ് പേ സജീവമാക്കുന്നു: കാഷ്ബാക്ക് ഓഫറായി 51 രൂപ

യു.പി.ഐ അടിസ്ഥാനമാക്കിയുള്ള പേയ്‌മെന്റ് സംവിധാനം സജീവമാക്കുകയാണ് ജനപ്രിയ മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. ഇതിന്റെ ഭാഗമായി 51 രൂപ കാഷ്ബാക്ക് ഓഫര്‍ നല്‍കുകയാണ് വാട്‌സ്ആപ്പ്. എഫോണ്‍ ഉപയോക്താക്കള്‍ക്ക് നേരത്തെ ലഭ്യമായിരുന്ന ഓഫര്‍ ഇപ്പോള്‍ ആന്‍ഡ്രോയിഡ് ബീറ്റ വേര്‍ഷനിലും ലഭ്യമാക്കിയിട്ടുണ്ട്. ‘പണം നല്‍കൂ, 51 രൂപ കാഷ്ബാക്കായി നേടൂ’ എന്ന സന്ദേശം വാട്‌സ്ആപ്പിന്റെ ബാനറായി പ്രദര്‍ശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വ്യത്യസ്തരായ അഞ്ചുപേര്‍ക്ക്...

മന്ത്രവാദിനി ചമഞ്ഞ് 400 പവനും 20 ലക്ഷം രൂപയും തട്ടിയെടുത്തു; യുവതിക്ക് രണ്ട് വര്‍ഷം ജയില്‍ശിക്ഷ

കോഴിക്കോട്: മന്ത്രവാദിനി ചമഞ്ഞ് യുവതിയില്‍ നിന്ന് 400 പവന്‍ സ്വര്‍ണവും 20 ലക്ഷം രൂപയും തട്ടിയെടുത്ത കേസില്‍ യുവതിയെ രണ്ട് വര്‍ഷം തടവിന് ശിക്ഷിച്ചു. 10000 രൂപ പിഴയടക്കാനും വിധിച്ചു. കാപ്പാട് പാലോട്ടുകുനി സ്വദേശി റഹ്മത്തിനെയാണ് കൊയിലാണ്ടി ഫ്‌സറ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചത്. 2015ലാണ് സംഭവം. വീടുപണി മുടങ്ങിയത് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എത്തിയ യുവതിയില്‍...

തിരുവനന്തപുരത്തെ ക്യാംപസ് ഫ്രണ്ട് മാർച്ചിനെതിരെ യുപി പൊലീസ് കേസെടുത്തു, അന്വേഷണം തുടങ്ങി

തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്യാംപസ് ഫ്രണ്ട് നടത്തിയ മാർച്ചിനെതിരെ ഉത്തർ പ്രദേശിൽ പൊലീസ് കേസെടുത്തു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ  വേഷം ധരിച്ചയാളെ റോഡിലൂടെ കെട്ടിവലിക്കുന്നതായി അവതരിപ്പിച്ചതിനെതിരെയാണ് കേസ്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ ട്വിറ്ററിൽ  വൈറലാവുകയും ലഖ്‌നൗവിൽ നിന്നുള്ള രണ്ട് പേർ പൊലീസിന് പരാതി നൽകുകയുമായിരുന്നു. ലഖ്‌നൗ സൈബർ പൊലീസാണ് കേസെടുത്തത്. സാമുദായിക സ്പർധയുണ്ടാക്കാൻ ശ്രമമെന്നതടക്കമുള്ള...

സംസ്ഥാനത്ത് പെണ്‍കുഞ്ഞുങ്ങളുടെ ജനന നിരക്ക് കുറയുന്നതായി റിപ്പോര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് പെണ്‍കുഞ്ഞുങ്ങളുടെ ജനന നിരക്ക് കുറയുന്നതായി റിപ്പോര്‍ട്ട്. ആയിരം ആണ്‍കുട്ടികള്‍ ജനിക്കുമ്പോള്‍ 951 പെണ്‍കുഞ്ഞുങ്ങളേയുള്ളൂവെന്നാണ് 2020ലെ ദേശീയ കുടുംബാരോഗ്യ സര്‍വേയില്‍ പറയുന്നത്. 2015-16ല്‍ ആയിരത്തിന് 1047 എന്നതായിരുന്നു റിപ്പോര്‍ട്ട്. മറ്റ് ഇടപെടലുകളൊന്നും ഉണ്ടായില്ലെങ്കില്‍ പ്രകൃത്യാ ഉള്ള ആണ്‍-പെണ്‍ അനുപാതം കണക്കാക്കയിട്ടുള്ളത് 1000 ആണ്‍കുഞ്ഞുങ്ങള്‍ക്ക് 950 പെണ്‍കുഞ്ഞുങ്ങള്‍ എന്നാണ്. ഇതില്‍ കേരളത്തില്‍ പെണ്‍കുഞ്ഞുങ്ങളുടെ നിരക്ക് ആയിരത്തിനു മുകളിലായിരുന്നു....

കോവിഡ്: ബോളിവുഡ് നടന്‍ യൂസഫ് ഹുസൈന്‍ അന്തരിച്ചു

ന്യൂഡല്‍ഹി∙ ബോളിവുഡ് നടന്‍ യൂസഫ് ഹുസൈന്‍ (73) അന്തരിച്ചു. കോവിഡ് ബാധിതനായി ലീലാവതി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ധൂം 2, റായിസ്, റോഡ് തു സംഗം, വിവാഹ, ദില്‍ ചാഹ്താ ഹെ, ക്രിഷ് 3, വിശ്വരൂപം, ദബാങ് 3 തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ വേഷങ്ങള്‍ അഭിനയിച്ചു.

രാജ്യാന്തര വിമാനസര്‍വീസുകള്‍ക്കുള്ള വിലക്ക് വീണ്ടും നീട്ടി ഇന്ത്യ

ന്യൂഡല്‍ഹി: രാജ്യാന്തര വിമാനസര്‍വീസുകള്‍ക്കുള്ള വിലക്ക് നീട്ടിയതായി ഡി.ജി.സി.എ അറിയിച്ചു. നവംബര്‍ 30 വരെയാണ് നീട്ടിയത്. വിവിധ രാജ്യങ്ങളുമായുള്ള ധാരണയുടെ അടിസ്ഥാനത്തില്‍ നിലവില്‍ നടത്തുന്ന സര്‍വീസുകള്‍ അതുപോലെ തുടരും. ചരക്കുനീക്കത്തിനും തടസമില്ല. യു.എ.ഇ, യു.കെ, യു.എസ്, കെനിയ, ഭൂട്ടാന്‍, ഫ്രാന്‍സ് തുടങ്ങി 28 രാജ്യങ്ങളുമായി ഇന്ത്യ എയര്‍-ബബിള്‍ ധാരണയില്‍ എത്തിയിരുന്നു. ഈ രാജ്യങ്ങള്‍ തമ്മില്‍ പ്രത്യേക നിയന്ത്രണങ്ങളോടെയാണ് ഇപ്പോള്‍ വിമാനങ്ങള്‍...

സ്വര്‍ണ വില വീണ്ടും കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 120 രൂപയാണ് ഇന്നു കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,780 രൂപ. ഗ്രാമിന് പതിനഞ്ചു രൂപ കുറഞ്ഞ് 4470 ആയി. ഇന്നലെ പവന്‍ എണ്‍പതു രൂപ കുറവു രേഖപ്പെടുത്തിയിരുന്നു. ഈ മാസത്തിന്റെ തുടക്കത്തില്‍ 34,720 രൂപയായിരുന്നു സ്വര്‍ണവില. ഇത് ഈ മാസത്തെ...

കൊവിഡ് കാലത്തെ വിമാന ടിക്കറ്റുകൾക്ക് പകരം നൽകിയ ടിക്കറ്റുകളുടെ കാലാവധി ഡിസംബര്‍ 31ന് അവസാനിക്കും

ദില്ലി: കൊവിഡ് കാലത്ത് റദ്ദാക്കിയ എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളില്‍ യാത്രക്കാര്‍ക്ക് പകരം നല്‍കിയ ടിക്കറ്റുകളുടെ കാലാവധി ഡിസംബര്‍ 31ന് അവസാനിക്കും. യാത്ര ചെയ്യുന്ന കാലയളവിലെ ടിക്കറ്റ് തുകയുടെ വ്യത്യാസം യാത്രക്കാര്‍ അടക്കണമെന്നും അധികൃതര്‍ അറിയിച്ചു. കൊവിഡ് കാലത്ത് സര്‍വീസ് റദ്ദാക്കിയതിനെതുടര്‍ന്ന് യാത്രകാര്‍ക്ക് പകരം നല്‍കിയ ടിക്കറ്റുകള്‍ ഡിസംബര്‍ 31നകം ഉപയോഗിക്കണമെന്നാണ് എയര്‍ ഇന്ത്യയും...
- Advertisement -spot_img

Latest News

രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി; അഞ്ച് ദിവസത്തിനിടെ രണ്ടാമത്തെ വർധനവ്

ന്യൂഡൽഹി: സാധാരണക്കാരന്റെ കുടുംബബജറ്റ് തകിടംമറിച്ചുകൊണ്ട് രാജ്യത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ചു. പെട്രോളിന് 86 പൈസയും ഡീസലിന് 83 പൈസയുമാണ് കൂട്ടിയത്. അന്താരാഷ്ട്ര വിപണിയിലെ വിലവ്യതിയാനം കണക്കിലെടുത്താണ്...
- Advertisement -spot_img