തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്‌കൂളുകള്‍ തുറക്കും. നീണ്ട 20 മാസത്തെ ഇടവേളക്ക് ശേഷമാണ് കുട്ടികള്‍ കേരളപ്പിറവി ദിനത്തില്‍ സ്‌കൂളുകളിലെത്തുന്നത്. എല്ലാം സ്‌കൂളുകളിലും രാവിലെ പ്രവേശനോത്സവം നടത്തും. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ആഘോഷപൂര്‍വമായി തന്നെ കുട്ടികളെ സ്‌കൂളിലേക്ക് വരവേല്‍ക്കും.
രാവിലെ എട്ടരക്ക് തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളിലാണ് സംസ്ഥാനതല പ്രവേശനോത്സവം.
കുട്ടികള്‍ സ്‌കൂളിലേക്ക് എത്തുമ്പോള്‍ രക്ഷിതാക്കള്‍ക്ക് ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി...
കൊച്ചി: എറണാകുളം വൈറ്റിലയിലുണ്ടായ അപകടത്തിൽ മുൻ മിസ് കേരളയും റണ്ണറപ്പും മരിച്ചു. മിസ് കേരളയായിരുന്ന ആൻസി കബീർ, റണ്ണറപ്പായിരുന്ന അഞ്ജന ഷാജൻ എന്നിവരാണ് മരിച്ചത്. എറണാകുളം വൈറ്റിലയിൽ വച്ച് ബൈക്കിൽ ഇടിച്ച ഇവരുടെ കാർ നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. 2019 ലെ മത്സരത്തിലെ വിജയിയും റണ്ണറപ്പുമാണ് ആൻസിയും അഞ്ജനയും. 25കാരിയായ ആൻസി തിരുവനന്തപുരം ആലംകോട്...
തിരുവനന്തപുരം: സംസ്ഥാനത്ത് 2282 അധ്യാപകർ ഇതുവരെ വാക്സിനെടുത്തിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി . 327 അനധ്യാപകരും വാക്സിനെടുത്തിട്ടില്ല. മതപരമായ കാരണം, അലർജി, ആരോഗ്യ പ്രശ്നം എന്നിവമൂലം വാക്സിൻ എടുക്കാൻ സാധിക്കുന്നില്ലെന്നാണ് ഇവർ സർക്കാരിനെ അറിയിച്ചത്. വാക്സിൻ നിർബന്ധമാക്കി പ്രത്യേക ഉത്തരവ് ഇറക്കുന്നില്ലെന്നും ഇവർ രണ്ടാഴ്ച സ്കൂളിൽ വരേണ്ടെന്നും പകരം ഓൺലൈൻ ക്ലാസെടുത്താൽ മതിയെന്നും...
മലയാളികളുടെ പ്രയ യുവതാരങ്ങളിൽ ഒരാളാണ് നീരജ് മാധവ്(neeraj madhav). നൃത്തത്തിലും അഭിനയത്തിലും തന്റെ സ്ഥാനം ഉറപ്പിച്ച നീരജ് പാട്ടെഴുത്തും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചത് പണിപാളി എന്ന റാപ്പ് ഗാനത്തിലൂടെയാണ്. നീരജ് മാധവ് തന്നെ വരികളെഴുതി ആലപിച്ച ‘പണിപാളി’(panipaali) പാട്ട് കേരളത്തിൽ സൃഷ്ടിച്ച തരംഗം ചെറുതൊന്നുമല്ലായിരുന്നു. പുറത്തിറങ്ങി ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ ശ്രദ്ധിക്കപ്പെട്ട പാട്ട് ഒരു...
കാസര്‍കോട്: വനിതകള്‍ക്ക് മാത്രമായുള്ള സംസ്ഥാനത്തെ ആദ്യ സ്റ്റേഡിയം കാസര്‍കോട് സ്ഥാപിക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ പറഞ്ഞു. കാസര്‍കോട് നഗരത്തോട് ചേര്‍ന്നുള്ള താളിപ്പടുപ്പ് മൈതാനമാണ് പിങ്ക് സ്റ്റേഡിയമായി മാറുക. കാസര്‍കോട് നഗരസഭയുടെ ഒന്നര ഏക്കര്‍ സ്ഥലം ഇതിനായി ഉപയോഗപ്പെടുത്തും. നഗരസഭാ ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ളവരുമായി ഇക്കാര്യം നേരില്‍ സംസാരിച്ചു. പെണ്‍കുട്ടികള്‍ക്ക് സൈക്ലിങ്, കളരി, കരാട്ടേ, ജൂഡോ...
ലഖ്നൗ: യു.പി പൊലീസ് തടവിലിട്ട മലയാളി കുടുംബങ്ങള്‍ ജയില്‍ മോചിതരായി. കഴിഞ്ഞ 14ന് ജാമ്യം ലഭിച്ച ഇവര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി ഇന്ന് പുറത്തിറങ്ങുകയായിരുന്നു. ലഖ്‌നൗ അഡീഷണല്‍ ജില്ലാ 17ാം നമ്പര്‍ കോടതിയാണ് ഏഴുവയസ്സുകാരനും വൃദ്ധരായ സ്ത്രീകളും ഉള്‍പ്പടെ നാല് പേര്‍ക്ക് ജാമ്യം അനുവദിച്ചത്.
36 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് ഏഴുവയസ്സുകാരന്‍ ഉള്‍പ്പടെ ജയില്‍ മോചിതരായത്....
ഉപ്പള : വെസ്റ്റേൺ ഡോർ ഗ്യാലറിയുടെ രണ്ടാമത്തെ ഷോറൂം ഉപ്പളയിൽ പ്രവർത്തനമാരംഭിച്ചു. മഞ്ചേശ്വരം എം.എൽ.എ എകെഎം അഷ്റഫ് ഉദ്ഘാടനം നിർവ്വഹിച്ചു. സയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ പ്രാർത്ഥന നടത്തി.
വീടുകളിലെ ബെഡ്റൂം, ബാത്ത്റൂമിനുള്ള വിവിധയിനം ഡോറുകളുടെ മികച്ച കലവറയാണ് ഉപ്പളയ്ക്ക് വെസ്റ്റേൺ ഷോറും സമർപ്പിച്ചിട്ടുള്ളത്.ജില്ലയിലെ ഒന്നാമത്തെ ഷോറൂം മൊഗ്രാലിലാണ്.
ബെഡ്റൂം,ബാത്തറും ഡോറുകൾ,സ്റ്റീൽ ഡോർ,എഫ് ആർ പി യു,...
എക്സ്പോ 2030ന് ആതിഥേയത്വം വഹിക്കാൻ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അപേക്ഷ സമർപ്പിച്ചു. അന്താരാഷ്ട്ര എക്സ്പോ ബ്യൂറോക്ക് ആദ്യമായാണ് സൗദി അറേബ്യ അപേക്ഷ നൽകുന്നത്. 2030 ഒക്ടോബർ മുതൽ ആറു മാസം നീളുന്ന എക്സ്പോക്കാണ് അപേക്ഷ.
അന്താരാഷ്ട്ര എക്‌സ്‌പോസിഷൻസ് ഓർഗനൈസിങ് ബ്യൂറോക്കാണ് സൗദി കഴിഞ്ഞ ദിവസം അപേക്ഷ നൽകിയത്. 2030 ഒക്ടോബർ 1 മുതൽ...
കൊല്ലത്ത് വൈദ്യുത ആഘാതമേറ്റ് രണ്ട് വിദ്യാർത്ഥികൾ മരിച്ചു. വാക്കനാട് കൽച്ചിറ പള്ളിയ്ക്കു സമീപം പൊട്ടി വീണ വൈദ്യുതി ലൈനിൽ നിന്നു ഷോക്കേറ്റാണ് രണ്ട് കോളജ് വിദ്യാർഥികൾ മരിച്ചത്. വൈകിട്ടോടെയായിരുന്നു അപകടം .
വാക്കനാട് കൽച്ചിറ പള്ളിയ്ക്കു സമീപം വിനോദ സഞ്ചാരത്തിന് എത്തിയ കരിക്കോട് ടികെഎം എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികളാണ് അപകടത്തിൽ പെട്ടത്. 21 വയസുള്ള കാഞ്ഞങ്ങാട്...