തിരുവനന്തപുരം: സംസ്ഥാന ഹജ്ജ് കമ്മറ്റി ചെയര്‍മാനായി സി. മുഹമ്മദ് ഫൈസിയെ വീണ്ടും തെരഞ്ഞെടുത്തു. മന്ത്രി വി.അബ്ദുറഹ്മാന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന ഹജ്ജ് കമ്മറ്റി യോഗമാണ് ചെയര്‍മാനെ തെരഞ്ഞെടുത്തത്. 2018 – 21 വര്‍ഷ കമ്മിറ്റിയുടെ കാലാവധി പൂര്‍ത്തിയായ സാഹചര്യത്തില്‍ ഹജ്ജ് കമ്മിറ്റി പുനസംഘടിപ്പിച്ച് കഴിഞ്ഞ മാസം സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.
കേരള മുസ്‌ലിം ജമാഅത്ത് വൈസ് പ്രസിഡന്‍റും...
ബെംഗളൂരു: കന്നട നടന്‍ പുനീത് രാജ്കുമാറിന്റെ മരണത്തെ തുടര്‍ന്ന് ജിമ്മുകള്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി കര്‍ണാടക സര്‍ക്കാര്‍. ജിമ്മുകളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുരക്ഷിതമാക്കുന്നതിന് വേണ്ടിയാണ് ഈ നീക്കമെന്ന് ആരോഗ്യമന്ത്രി കെ സുധാകര്‍ പറയുന്നു. ഹൃദയസംബന്ധമായ അടിയന്തര പ്രശ്‌നങ്ങള്‍ വരുമ്പോള്‍ അത് കൈകാര്യം ചെയ്യുന്നതിന് ജിം പരിശീലകരെ കാര്യപ്രാപ്തരാക്കണമെന്നടക്കമുള്ള നിര്‍ദേശങ്ങളാണ് മുന്നോട്ട് വയ്ക്കുന്നത്.
പുനീതിന്റെ മരണത്തിന് ശേഷം ജിമ്മിലെ...
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിൽ കുറവ് വന്ന സാഹചര്യത്തിൽ വിപുലമായ ഇളവുകൾ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. ഒരു ഡോസ് വാക്സീനെടുത്തവരേയും തീയേറ്ററുകളിൽ പ്രവേശിക്കാൻ അനുവദിക്കും. വിവാഹചടങ്ങുകളിലും മരണചടങ്ങുകളിലും കൂടുതൽ പേർക്ക് പങ്കെടുക്കാനും അനുമതിയായി. ഇന്ന് ചേർന്ന കൊവിഡ് അവലോകന യോഗമാണ് നിലവിലെ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിക്കാൻ തീരുമാനിച്ചത്.
ഒക്ടോബർ അവസാനം തീയേറ്ററുകൾ തുറന്നെങ്കിലും ചലച്ചിത്രരംഗത്തെ പ്രതിസന്ധി...
കൊച്ചി: പ്രമുഖ ഡിജിറ്റല്‍ ധനകാര്യ പ്ലാറ്റ്‌ഫോമായ പേടിഎം ദീപാവലിയോട് അനുബന്ധിച്ച് 'യെ ദിവാലി ഗോള്‍ഡ് വാലി' ഓഫര്‍ പുറത്തിറക്കി. നവംബർ അഞ്ച് വരെ പേടിഎമ്മിലൂടെ ഡിജിറ്റല്‍ സ്വര്‍ണം വാങ്ങുന്ന 5000 ഭാഗ്യശാലികള്‍ക്ക് ദിവസവും 5000 രൂപ വിലമതിക്കുന്ന ഡിജിറ്റല്‍ സ്വര്‍ണം ഉടനടി തിരികെ ലഭിക്കും. പേടിഎമ്മില്‍ 1000 രൂപയ്‌ക്കോ അതിലധികമോ തുകയ്ക്ക് സ്വര്‍ണം വാങ്ങുന്നവര്‍ക്കാണ്...
മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളിലും 14 സംസ്ഥാനങ്ങളിലെ 29 നിയമസഭാ സീറ്റിലും നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം കഴിഞ്ഞദിവസം പുറത്തുവന്നു. ബി.ജെ.പിക്കേറ്റ കനത്ത തിരിച്ചടിയായി തന്നെ ഈ ജനവിധിയെ കണക്കാക്കാം.
നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 8, ബി.ജെ.പിക്ക് 7, തൃണമൂല്‍ കോണ്‍ഗ്രസിന് 4, ജെ.ഡി.യുവിനും എന്‍.പി.പിക്കും 2 സീറ്റ് വീതവും ലഭിച്ചു. വൈ.എസ്.ആര്‍ കോണ്‍ഗ്രസ്, ഐ.എന്‍.എല്‍.ഡി, എം.എല്‍.എഫ്, യു.ഡി.പി,...
കണ്ണൂർ: കണ്ണൂർ സിറ്റിയിൽ പനി ബാധിച്ച് പതിനൊന്നുകാരി മരിച്ച സംഭവത്തിൽ രണ്ട് പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. പനി ബാധിച്ച് ഗുരുതരാവസ്ഥയിലായ ഫാത്തിമ എന്ന കുട്ടിക്ക് ചികിത്സ നൽകാതെ മതപരമായ പ്രാർത്ഥനയിലൂടെ സൗഖ്യപ്പെടുത്താൻ ശ്രമിച്ചതാണ് കുട്ടിയുടെ മരണത്തിന് കാരണമായത് എന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തിൽ ആരോപണവിധേയനായ കുഞ്ഞിപ്പള്ളി ഇമാം ഉവൈസ് , കുട്ടിയുടെ പിതാവ് സത്താർ...
മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് വീണ്ടും സ്വര്‍ണം പിടികൂടി. ഷാര്‍ജയില്‍ നിന്ന് 6 സി 8406 ഇന്‍ഡിഗോ വിമാനത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ കാസര്‍കോഡ് മഞ്ചേശ്വരത്തെ ഷാഹിദ് എന്ന യാത്രക്കാരനില്‍ നിന്നാണ് 28,23,469 രൂപ വിലമതിക്കുന്ന 583 ഗ്രാം സ്വര്‍ണം പിടികൂടിയത്.
എയര്‍ ഇന്റലിജന്‍സ് യൂനിറ്റ്, എയര്‍ കസ്റ്റംസ് എന്നിവര്‍ ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് മിക്‌സര്‍ ഗ്രൈന്‍ഡറില്‍...
ന്യൂഡൽഹി: സമൂഹമാദ്ധ്യമരംഗത്തെ വമ്പനായ ഫേസ്ബുക്ക് തങ്ങളുടെ പ്രധാന സവിശേഷതകളിൽ ഒന്നായ മുഖം തിരിച്ചറിയൽ സംവിധാനം( ഫേഷ്യൽ റിക്കോഗ്നിഷ്യൻ സിസ്റ്റം) നിർത്തലാക്കുന്നു. ഫേസ്ബുക്ക് നിർമിത ബുദ്ധി വിഭാഗം വൈസ് പ്രസിഡന്റായ ജെറോം പ്രസന്റിയാണ് കഴിഞ്ഞ ദിവസം ഇക്കാര്യം അറിയിച്ചത്.
ഇനിമുതൽ ഫേസ്ബുക്കിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങളിലും ദൃശ്യങ്ങളിലും മുഖം തിരിച്ചറിയാൻ സാധിക്കുകയില്ല. നൂറ് കോടിയോളം ഉപഭോക്താക്കളുടെ മുഖം തിരിച്ചറിയാൻ...
ഉപ്പള: മഞ്ചേശ്വരം മണ്ഡലത്തിലെ പ്രധാന ടൗണായ ഉപ്പളയിൽ റെയിൽവേ മേൽപ്പാലനിർമാണത്തിന് റെയിൽവേയുടെ അനുമതി ലഭിച്ചതായി എ.കെ.എം.അഷ്റഫ് എം.എൽ.എ. അറിയിച്ചു. പദ്ധതിയുടെ ജനറൽ അലൈൻമെന്റ് ഡ്രോയിങ്ങിന് റെയിൽവേയുടെ അനുമതി ലഭിച്ചു.
ഭൂമി ഏറ്റെടുക്കൽ നടപടി പുരോഗമിക്കുകയാണ്. റവന്യൂ, കേരള റെയിൽവേ ഡെവലപ്‌മെന്റ് കോർപ്പറേഷൻ അധികൃതർ എന്നിവരുടെ നേതൃത്വത്തിൽ സംയുക്ത പരിശോധന നടത്തിയിരുന്നു. കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷനാണ്...
മുസ്ലിം ലീഗിലെ പുരോഗമന ചിന്താഗതിക്കാരായ ഹരിതയുടെ പ്രവർത്തകരെ ആകർഷിക്കാൻ ഇടതുപക്ഷ വനിതാ സംഘടനകൾക്ക് കഴിയാത്തത് എന്ത് കൊണ്ടാണെന്ന് പരിശോധിക്കണമെന്ന് സി.പി.എം കേന്ദകമ്മറ്റി അംഗം ഇ.പി ജയരാജൻ. സി.പി.എം മാടായി ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'റോഡിലും വായനശാലയിലും ഇരുന്ന് പാർട്ടി പ്രവർത്തനം നടത്തുന്ന പഴയ രീതി ഇനി സാധ്യമല്ല. കാലം മാറി. പാർട്ടിയുടെ...