കോഴിക്കോട്: മാലിന്യ കൂമ്പാരത്തില്‍നിന്നും കിട്ടിയ വിവാഹ മോതിരവും രേഖകളും ഉടമയെ കണ്ടെത്തി തിരിച്ചു നല്‍കി കോഴിക്കോട് മുക്കത്തെ ഹരിതകര്‍മ്മ സേനാംഗങ്ങള്‍. എന്നന്നേക്കുമായി നഷ്ടപ്പെട്ടെന്ന് കരുതിയവ തിരിച്ചു കിട്ടിയ സന്തോഷത്തിലാണ് തിരുവമ്പാടി സ്വദേശി രേഖ. മാലിന്യം തരംതിരിക്കുന്നതിനിടെ ലഭിച്ച 6 ഗ്രാം സ്വര്‍ണ മോതിരവും വെള്ളി ആഭരണങ്ങളും തിരിച്ചറിയല്‍ രേഖകളുമാണ് ഹരിതകര്‍മ സേനാംഗങ്ങള്‍ ഉടമക്ക് നല്‍കിയത്.
മുക്കം...
നെഞ്ചുവേദനയെ തുടർന്ന് സാമൂഹ്യ പ്രവർത്തകൻ അണ്ണാ ഹസാരെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൂനെയിലെ റൂബി ഹാൾ ക്ലിനിക്കിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. നിരീക്ഷണത്തിൽ കഴിയുന്ന 84 കാരന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് മെഡിക്കൽ സൂപ്രണ്ട് അറിയിച്ചു. മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗർ ജില്ലയിലെ റാലേഗൻ സിദ്ധി ഗ്രാമത്തിലാണ് അദ്ദേഹം താമസിക്കുന്നത്.
കാഞ്ചീപുരം∙ ഒരു കിലോ തക്കാളിയുമായി എത്തുന്നവർക്ക് ഒരു ചിക്കൻ ബിരിയാണി സൗജന്യം. തമിഴ്നാട്ടിലെ കാഞ്ചീപുരം ജില്ലയിലെ സൊത്തുപ്പാക്കത്തുള്ള ഒരു ഹോട്ടലാണു തക്കാളിക്കു പകരം ബിരിയാണി എന്ന കിടിലൻ ഓഫറുമായി എത്തിയത്. രണ്ടു ചിക്കൻ ബിരിയാണി വാങ്ങിയാൽ അരക്കിലോ തക്കാളി അങ്ങോട്ടു നൽകുമെന്നും വാഗ്ദാനമുണ്ടായിരുന്നു.
തക്കാളി വില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് ആമ്പൂർ ബിരിയാണി കട ഓഫർ പ്രഖ്യാപിച്ചത്....
കൊച്ചി: സംസ്ഥാനത്തെ റോഡുകളുടെ ശോച്യാവസ്ഥയ്ക്കെതിരേ ഹൈക്കോടതി. റോഡ് പണിയാന്‍ അറിയില്ലെങ്കില്‍ എന്‍ജിനീയര്‍മാര്‍ രാജിവെക്കണമെന്ന് കോടതി പറഞ്ഞു. കൊച്ചിയിലെ റോഡുകളുടെ ശോച്യാവസ്ഥ സംബന്ധിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെ ആയിരുന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്.
കഴിഞ്ഞ വര്‍ഷം കോടതി ഇടപെട്ട് നന്നാക്കിയ നിരവധി റോഡുകളുണ്ട്. എന്നാല്‍ മാസങ്ങള്‍ക്കകം അത് വീണ്ടും പഴയപടിയായി. ഇത് ശരിയായ നടപടിയല്ല. ഈ റോഡുകള്‍ അടിയന്തരമായി നന്നാക്കാന്‍...
ഉപ്പള: ഉപ്പള നയാബസാര്‍ സ്വദേശിയായ അബ്ദുല്ലയെ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി മര്‍ദ്ദിച്ച കേസില്‍ യുവാവിനെ കാസര്‍കോട് ഡി.വൈ.എസ്.പി ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. മംഗല്‍പാടി പച്ചമ്പളം ടിപ്പുഗലിയിലെ മുഷാഹിദ് ഹുസൈന്‍ (24) ആണ് അറസ്റ്റിലായത്.
കഴിഞ്ഞദിവസമാണ് കാറിലെത്തിയ സംഘം ഉപ്പളയിലെ ക്വാട്ടേഴ്‌സില്‍ കയറി അബ്ദുല്ലയെ വിളിച്ചിറക്കി കൊണ്ടുപോവുകയും പിന്നീട് പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5987 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5094 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 56 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 328 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 38,737...
ബന്തിയോട്: വിദ്യാര്‍ത്ഥിനിയെ ആള്‍താമസമില്ലാത്ത വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍. ബേക്കൂര്‍ കോളനിയിലെ ഹശിഖ് എന്ന അപ്പു(22)വാണ് അറസ്റ്റിലായത്. കുമ്പള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പി. പ്രമോദിന്റെ നേതൃത്വത്തില്‍ ഇന്നലെ രാത്രി ബേക്കൂരില്‍ വെച്ചാണ് പ്രതിയെ പിടികൂടിയത്. ഏതാനും ദിവസം മുമ്പാണ് സംഭവം. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ...
ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) 2021 സെപ്തംബര്‍ മാസത്തെ വരിക്കാരുടെ ഡാറ്റ പുറത്തുവിട്ടപ്പോള്‍ ശരിക്കും ഞെട്ടിയത് ജിയോ. എയര്‍ടെല്‍ സെപ്റ്റംബറില്‍ 2.74 ലക്ഷം മൊബൈല്‍ വരിക്കാരെ ചേര്‍ത്തപ്പോള്‍ ജിയോയ്ക്കും വോഡഫോണ്‍ ഐഡിയയ്ക്കും യഥാക്രമം 1.9 കോടി ഉപയോക്താക്കളെയും 10.77 ലക്ഷം വരിക്കാരെയും നഷ്ടപ്പെട്ടു.
എയര്‍ടെല്‍ വയര്‍ലെസ് വരിക്കാരുടെ വിപണി വിഹിതം 0.08 ശതമാനം...
ബെംഗളൂരു: പൊതുമരാമത്ത് വകുപ്പ് എഞ്ചിനീയറുടെ (PWD Engineer) വീട്ടിലെ പൈപ്പിൽ നിന്ന് പണവും സ്വർണവും കണ്ടെത്തിയതിന് പിന്നാലെ കർണാടകയിലുടനീളം (karnataka) അഴിമതി വിരുദ്ധ ബ്യൂറോയുടെ (Anti corruption bureau) പരിശോധന. സർക്കാർ ജീവനക്കാരുടെ വസതികളിൽ നിന്ന് ലക്ഷക്കണക്കിന് രൂപയാണ് ഇതുവരെ പിടിച്ചെടുത്തത്. ഷിമോഗയിൽ പൊലീസ് ഉദ്യോഗസ്ഥൻറെ വീട്ടിൽ നിന്ന് അപൂർവ ഇനം വിളക്കുകളും റവന്യൂ...
ന്യൂഡല്‍ഹി: രാജ്യത്ത് ഒരു സ്ത്രീക്ക് ജനിക്കുന്ന കുട്ടികളുടെ ശരാശരി എണ്ണം (ടിഎഫ്ആര്‍- ടോട്ടല്‍ ഫെര്‍ട്ടാലിറ്റി റേറ്റ്) രണ്ടായി കുറഞ്ഞു. നേരത്തെ 2.2 ശതമാനമായിരുന്നു രാജ്യത്തെ പ്രത്യുല്‍പ്പാദന നിരക്ക്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട 2019-2021 വര്‍ഷത്തെ ദേശീയ കുടുംബാരോഗ്യ സര്‍വേയിലാണ് പ്രത്യുല്‍പാദന നിരക്ക് വീണ്ടും കുറയുന്നതായി പറയുന്നത്.
ദേശീയ കുടുംബ ആരോഗ്യ സര്‍വ്വേയുടെ രണ്ടാംഘട്ടത്തിന്റെ ഭാഗമായി 14...
തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും....